QN : 231
പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്
  1. വാഗ്ഭടാനന്ദൻ
  2. ചട്ടമ്പിസ്വാമികൾ
  3. കുമാരനാശാൻ
  4. കുമാരഗുരുദേവൻ

ഉത്തരം : [B] ചട്ടമ്പിസ്വാമികൾ
  1. വേദാന്തസാരം, നിജാനന്ദവിലാസം, ഭാഷാപദ്മപുരാണാഭിപ്രായം, ക്രിസ്തുമതഛേദനം, ജീവകാരുണ്യനിരൂപണം, ശ്രീചക്രപൂജാകല്പം, ആദിഭാഷ, പ്രാചീനമലയാളം, വേദാധികാരനിരൂപണം, അദ്വൈതചിന്താപദ്ധതി, ,പിള്ളത്താലോലിപ്പ്, സർവ്വമത സാമരസ്യം, കേരളത്തിലെ സ്‌ഥലനാമങ്ങൾ, പ്രപഞ്ചത്തിൽ സ്ത്രീപുരുഷമ്മർക്കുള്ള സ്‌ഥാനം, തമിഴകവും ദ്രവിഡമാഹാത്മ്യവും എന്നിവ ചട്ടമ്പി സ്വാമികളുടെ പ്രഥാന കൃതികളാണ്
QN : 232
വസ്ത്രധാരണ രീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ്
  1. ശ്രീനാരായണ ഗുരു
  2. വൈകുണ്ഠ സ്വാമികൾ
  3. അയ്യങ്കാളി
  4. പണ്ഡിറ്റ് കെ.പി. കറുപ്പൻ

ഉത്തരം : [C] അയ്യങ്കാളി
  1. മാറുമറയ്ക്കുകയെന്ന സ്ത്രീകളുടെ അവകാശം നേടിയെടുക്കാൻ വേണ്ടി നടത്തിയ സമരമായിരുന്ന കല്ലുമാല സമരം എന്നറിയപ്പെട്ടത്, ഉടുവസ്ത്രം ഉന്നതകുലജാതർക്ക് മാത്രം പൂർണമായി അനുവദിക്കപ്പെട്ടിരുന്ന ഒരു കാലത്ത് പുലയസ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാൻ അവകാശമില്ലായിരുന്നു, കല്ലയും മാലയും ധരിച്ച് ഭാഗികമായി മാറുമറയ്ക്കാൻ മാത്രമായി വിധിക്കപ്പെട്ടവരായിരുന്നു അന്നവർ, ഇതിനെതിരെ ശക്തമായി പ്രതികരിച്ച അയ്യങ്കാളി മുലക്കച്ചയണിഞ്ഞു നടക്കാൻ അഹ്വാനം ചെയ്തു
  2. 1915 ഡിസംബർ 19-ന് കൊല്ലം പീരങ്കി മൈതാനിയിൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ സമ്മേളനം സംഘടിപ്പിക്കുകയും, സമ്മേളനത്തിൽ വച്ച് ആയിരക്കണക്കിനു സ്ത്രീകൾ അവർ അണിഞ്ഞിരുന്ന പ്രാകൃതമായ കല്ലയും മാലയും പൊട്ടിച്ചുകളയുകയും മേൽവസത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയും ചെയ്തു, ഈ സംഭവമാണ് കല്ലുമാല സമരം എന്നറിയപ്പെടുന്നത്.
  3. സാമൂഹിക-സാമുദായിക-രാഷ്ട്രീയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച ചാന്നാർ സ്ത്രീകളുടെ മേൽമുണ്ട് കലാപത്തിന്റെ പിന്തുടർച്ചയായിരുന്നു പുലയ സ്ത്രീകളുടെ ഈ കല്ലുമാല സമരം.
QN : 233
1936-ൽ ഇലക്ട്രിസിറ്റി സമരം സംഘടിപ്പിക്കപ്പെട്ട സ്ഥലം
  1. തൃശ്ശൂർ
  2. പാലക്കാട്
  3. തിരുവനന്തപുരം
  4. കൊച്ചി

ഉത്തരം : [A] തൃശ്ശൂർ
  1. 1936-ൽ കൊച്ചിയിൽ ആർ.കെ.ഷൺമുഖചെട്ടി ദിവാനായിരിന്ന സമയത്ത് തൃശുർനഗരത്തിലെ വിദ്ദ്യുച്ഛക്തി വിതരണം ഒരു സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിൽ പ്രതിഷേധിക്കാൻ സംഘടിപ്പിച്ച സമരം ആയിരുന്നു ഇലക്ട്രിട്രിസിറ്റി സമരം
  2. ഇ. ഇക്കണ്ട വാര്യർ, ഡോ. എ.ആർ. മേനോൻ, സി.ആർ. ഇയ്യുണ്ണി എന്നിവരായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്.
QN : 234
സാമൂഹ്യരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1888-ൽ ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം
  1. അരുവിപ്പുറം
  2. വർക്കല
  3. ചെമ്പഴന്തി
  4. ആലുവ

ഉത്തരം : [A] അരുവിപ്പുറം
  1. അധഃസ്ഥിത ജനവിഭാഗത്തിനു ക്ഷേത്രപ്രവേശനം അനുവദനീയമല്ലാതിരുന്ന കാലത്ത് അവർക്കും പൂജിക്കാനും പ്രാർത്ഥിക്കാനും ഒരു ക്ഷേത്രം വേണമെന്ന ആവശ്യം കണ്ടു കൊണ്ട് ശ്രീനാരായണഗുരു 1888 -ൽ നടത്തിയ ശിവപ്രതിഷ്ഠയാണ് അരുവിപ്പുറം ശിവ പ്രതിഷ്ഠ എന്നറിയപ്പെടുന്നത്.
QN : 235
കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല
  1. തിരുവിതാംകൂർ
  2. കൊച്ചി
  3. മലബാർ
  4. ഇവയെല്ലാം

ഉത്തരം : [A] തിരുവിതാംകൂർ
QN : 236
മലബാറിൽ 1930-ൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനകേന്ദ്രം
  1. പയ്യന്നൂർ
  2. മലപ്പുറം
  3. ചെർപ്പുളശ്ശേരി
  4. ഒറ്റപ്പാലം

ഉത്തരം : [A] പയ്യന്നൂർ

കേരളത്തിലെ ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട പ്രധാന ചോദ്യങ്ങൾ

  1. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം ആരംഭിച്ചത്
    - 1930 ഏപ്രിൽ 13
  2. കേരളത്തിലെ ഉപ്പുസത്യാഗ്രഹ കേന്ദ്രങ്ങൾ
    - കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ
  3. കേരളത്തിൽ (പയ്യന്നൂരിൽ) ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്
    - കെ.കേളപ്പൻ
  4. കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്
    - മുഹമ്മദ് അബ്ദുൽ റഹ്മാൻ, പി.കൃഷ്ണപിള്ള
  5. കേരളത്തിലെ ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം
    - പയ്യന്നൂരിലെ ഉളിയത്ത് കടവ്
  6. രണ്ടാം ബർദോളി എന്ന് അറിയപ്പെടുന്നത്
    - പയ്യന്നൂർ
  7. കെ.കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹ ജാഥയിൽ പങ്കെടുത്തവരുടെ എണ്ണം
    - 32 (കെ.കേളപ്പനുൾപ്പടെ 33 പേർ)
  8. കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യഗ്രാഹ ജാഥ ആരംഭിച്ചത്
    - 1930 ഏപ്രിൽ 13
  9. ജാഥ പയ്യന്നൂരിലെത്തിയത്
    - 1930 ഏപ്രിൽ 21
  10. ഉപ്പ് സത്യാഗ്രഹത്തിലുടനീളം ആലപിച്ച ഗാനം
    - വരിക വരിക സഹജരെ
  11. വരിക വരിക സഹജരെ എന്ന ഗാനം രചിച്ചത്
    - അംശി നാരായണപിള്ള
  12. പാലക്കാട് നിന്നുള്ള ഉപ്പ് സാത്യഗ്രഹ ജാഥയ്ക്ക് നേതൃത്വം നൽകിയത്
    - ടി.ആർ.കൃഷ്ണസ്വാമി അയ്യർ
  13. ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് 43 ദിവസം ജയിലിൽ നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി
    - പി.സി.കുഞ്ഞിരാമൻ അടിയോടി
  14. കെ.കേളപ്പൻ അറസ്റ്റ് വരിച്ചതിനുശേഷം ഉപ്പ് സത്യാഗ്രത്തിന് നേതൃത്വം നൽകിയത്
    - മൊയ്യാരത്ത് ശങ്കരൻ
  15. കേരളത്തിൽ ഉപ്പുസത്യാഗ്രത്തിന്റെ പൈലറ്റ് എന്നറിയപ്പെടുന്ന വ്യക്തി
    - മൊയ്യാരത്ത് ശങ്കരൻ
  16. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത്
    - 1930 മെയ് 12
  17. ഉപ്പുസത്യാഗ്രഹ സ്മാരകം സ്ഥിതിചെയ്യുന്നത്
    - ഉളിയത്ത് കടവ് (പയ്യന്നൂർ)
QN : 237
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ച നേതാവ്
  1. എ.കെ.ഗോപാലൻ
  2. കെ.കേളപ്പൻ
  3. മന്നത്ത് പത്മനാഭൻ
  4. പി.കൃഷ്ണപിള്ള

ഉത്തരം : [C] മന്നത്ത് പത്മനാഭൻ
QN : 238
മേൽമുണ്ട് സമരം എന്നും വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു
  1. കുട്ടംകുളം സമരം
  2. പാലിയം സത്യാഗ്രഹം
  3. ചാന്നാർ ലഹള
  4. കുറിച്യ കലാപം

ഉത്തരം : [C] ചാന്നാർ ലഹള
QN : 239
1812-ൽ ആരംഭിച്ച കുറിച്യ കലാപത്തിന്റെ നേതാവ്?
  1. പഴശ്ശിരാജാ
  2. എടച്ചന കുങ്കൻനായർ
  3. തലയ്ക്കൽ ചന്തു
  4. രാമനമ്പി

ഉത്തരം : [D] രാമനമ്പി
QN : 240
വാല സമുദായ പരിഷ്കരണി സഭ സ്ഥാപിതമായ വർഷം
  1. 1910
  2. 1907
  3. 1912
  4. 1917

ഉത്തരം :: [C] 1912