151
വാസ്കോഡ ഗാമ കോഴിക്കാട് ജില്ലയിലെ കാപ്പാട് ആദ്യമായി കപ്പലിറങ്ങിയത് എന്നാണ്

1498 മെയ് 20
152
1599-ലെ ഏത് സംഭവത്തെ തുടർന്നാണ് പോർച്ചുഗൽ രാജാവ് ഇന്ത്യൻ ക്രിസ്ത്യാനികളുടെ സംരക്ഷകനായി തീർന്നത്

ഉദയം പേരൂർ സുനഹദോസ്
153
സുറിയാനി ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ പഴയ കുരിശിനെ തൊട്ട് നടത്തിയ കൂനൻ കുരിശ് പ്രതിജ്ഞ ഏത് വർഷമാണ് നടന്നത്

1653
154
കേരളത്തിലെത്തിയ ആദ്യത്തെ ഇംഗ്ലീഷുകാരൻ "മാർഗദർശിയായ ഇംഗ്ലീഷുകാരൻ" എന്നാണറിയപ്പെട്ടത്. ആരാണിദ്ദേഹം

മാസ്റ്റർ റാൽഫ് ഫിച്ച്
155
ഇന്ത്യയിൽ ബ്രിട്ടീഷുകർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം ഏതാണ്

ആറ്റിങ്ങൽ കലാപം
156
1721-ൽ ആറ്റിങ്ങൽ കലാപം നടക്കുന്ന വേളയിൽ തിരുവിതാംകൂറിലെ (വേണാട്) രാജാവ് ആരായിരുന്നു

ആദിത്യ വർമ
157
1721-ലെ ആറ്റിങ്ങൽ കലാപത്തിൽ ജീവൻ നഷ്ടമായ അഞ്ചുതെങ്ങിലെ വ്യവസായ ശാല തലവനായ ഇംഗ്ലീഷ് വ്യാപാരി ആരാണ്

ഗിഫോർഡ്
158
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ ഉണ്ടാക്കിയ ആദ്യ ഉടമ്പടി ഏത് നാട്ടു രാജ്യവുമായിട്ടായിരുന്നു

തിരുവിതാംകൂർ
159
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി തിരുവിതാംകൂറുമായി ആദ്യ ഉടമ്പടി ഉണ്ടാക്കിയത് ഏത് വർഷം

1723
160
മാർത്താണ്ഡ വർമ്മ സുപ്രസിദ്ധമായ തൃപ്പടിദാനം നടത്തിയ പദ്മനാഭദാസൻ എന്ന പേര് സ്വീകരിച്ച വർഷം

1750 ജനുവരി 3
161
1753-ൽ ഏത് വിദേശ ശക്തിയുമായിട്ടാണ് തിരുവിതാംകൂർ, മാവേലിക്കര ഉടമ്പടിയിൽ ഏർപ്പെട്ടത്

ഡച്ചുകാർ
162
മാർത്താണ്ഡവർമ്മ 1741-ൽ നടന്ന ഏത് യുദ്ധത്തിലാണ് ഡച്ചുകാരെ പരാജയപ്പെടുത്തിയത്

കുളച്ചൽ യുദ്ധം
163
തിരുവിതാംകൂർ സൈന്യത്തിന്റെ ഭാഗമായി മാറിയ ഏത് ഡച്ച് സൈനികനാണ് വലിയ കപ്പിത്താൻ എന്ന് അറിയപ്പെട്ടത്

ക്യാപ്റ്റൻ ഡിലനോയ്
164
1792-ലെ ഏത് ഉടമ്പടി പ്രകാരമാണ് വയനാട് ഒഴികെയുള്ള മലബാർ പ്രദേശം ബ്രിട്ടീഷ് അധിനിവേശത്തിനു കീഴിലായത്

ശ്രീരംഗപട്ടണം ഉടമ്പടി
165
'കേരള സിംഹം' എന്നറിയപ്പെട്ടിരുന്ന മലബാറിലെ രാജാവ് ആരായിരുന്നു

കേരളവർമ്മ പഴശ്ശിരാജ
166
പഴശ്ശി രാജയെ 'കേരള സിംഹം' എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ അതേ പേരിൽ ഒരു നോവലും രചിച്ചിട്ടുണ്ട്. ആരാണദ്ദേഹം

സർദാർ കെ.എം.പണിക്കർ
167
രണ്ടാം പഴശ്ശി വിപ്ലവം അടിച്ചമർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച തലശ്ശേരിയിലെ സബ് കളക്ടർ ആരായിരുന്നു

തോമസ് ഹാർവേ ബാബർ
168
1805 നവംബർ 30-ന് ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിൽ മാവിലാത്തോടയിൽ വച്ച് മരണം വരിച്ച രാജാവ് ആരാണ്

പഴശ്ശി രാജ
169
രാമ നമ്പിയുടെ നേതൃത്വത്തിൽ 1812-ൽ മലബാറിൽ നടന്ന കലാപം അറിയപ്പെടുന്നത് ഏത് പേരിൽ

കുറിച്യ കലാപം
170
കേരളത്തിൽ നടന്ന ഏത് കലാപത്തിൽ ഉയർന്നു കേട്ട മുദ്രാവാക്യമാണ് 'വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്ന് പുറത്താക്കുക' എന്നത്

കുറിച്യ കലാപം
171
ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ രാജപദവിയിലിരുന്ന ആരാണ് ധർമരാജ, കിഴവൻ രാജ എന്നിങ്ങനെയുള്ള വിശേഷണങ്ങളിൽ അറിയപ്പെട്ടത്

കാർത്തിക തിരുനാൾ രാമവർമ
172
ടിപ്പു സുൽത്താന്റെ തിരുവിതാംകൂറിലേക്കുള്ള കടന്നു കയറ്റം തടയാനായി നെടുങ്കോട്ട പണി കഴിപ്പിച്ചത് ഏത് രാജാവിന്റെ കാലത്താണ്

ധർമരാജ
173
വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയതെന്ന്

1809 ജനുവരി 11
174
വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ കൊല്ലം ജില്ലയിലെ ക്ഷേത്രം

ഇളമ്പള്ളൂർ ക്ഷേത്രം
175
ഏത് തിരുവിതാംകൂർ രാജാവാണ് വേലുത്തമ്പി ദളവയെ തിരുവിതാംകൂർ ദിവാനായി നിയമിച്ചത്

അവിട്ടം തിരുന്നാൾ ബാലരാമവർമ
176
1809 മാർച്ച് 29-ന് ആത്മാഹൂതി ചെയ്ത വേലുത്തമ്പി ദളവയുടെ സ്മാരകം നിലകൊള്ളുന്ന സ്ഥലം

മണ്ണടി
177
ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ ഭരണാധികാരി ആരായിരുന്നു

റാണി ഗൌരി ലക്ഷ്മി ഭായ്
178
1834-ൽ ഏത് കൊച്ചി ദിവാന്റെ അഴിമതിക്കെതിരായ കലാപമാണ് ആ ദിവാനെ പിരിച്ച് വിടുന്നതിന് കാരണമായത്

എടമന ശങ്കര മേനോൻ
179
1865-ൽ ഏത് മഹാരാജാവിന്റെ കാലത്താണ് തിരുവിതാംകൂറിൽ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ചത്

ആയില്യം തിരുനാൾ
180
1891-ലെ വിഖ്യാതമായ മലയാള മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് തിരുവിതാംകൂർ രാജാവിനാണ്

ശ്രീമൂലം തിരുനാൾ
181
1891-ലെ മലയാളി മെമ്മോറിയലിൽ എത്ര പേരാണ് ഒപ്പ് വച്ചിരുന്നത്

10,038
182
തിരുവിതാംകൂറിലെ ഉയർന്ന ജോലികളിൽ തിരുവിതാംകൂറുകാരല്ലാത്ത തമിഴ് ബ്രാഹ്മണരെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ചു സമർപ്പിക്കപ്പെട്ട മലയാളി മെമ്മോറിയലിലെ ആദ്യ ഒപ്പ് ആരുടേതായിരുന്നു

കെ.പി.ശങ്കരമേനോൻ
183
ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു

ബാരിസ്റ്റർ ജി.പി.പിള്ള
184
തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ മഹാത്മജിയുടെ ആത്മകഥയിൽ പരാമർശ വിധേയനായ മലയാളി

ബാരിസ്റ്റർ ജി.പി.പിള്ള
185
1896 സെപ്റ്റംബർ 3-ന് മഹാരാജാവിനു സമർപ്പിച്ച ഈഴവ മെമ്മോറിയലിൽ എത്ര പേരാണ് ഒപ്പിട്ടിരുന്നത്

13,176
186
ഈഴവ മെമ്മോറിയലിലെ ആവശ്യങ്ങൾ നിരസിച്ച തിരുവിതാംകൂർ ദിവാൻ ആരായിരുന്നു

ശങ്കര സുബ്ബയ്യർ
187
1900-ൽ രണ്ടാം ഈഴവ മൊമ്മോറിയൽ സമർപ്പിക്കപ്പെട്ട ബ്രിട്ടീഷ് ഭരണാധികാരി

കഴ്സൺ പ്രഭു
188
ആരുടെ നേതൃത്വത്തിലാണ് 1909-ൽ തിരുവിതാംകൂറിലെ ആദ്യത്തെ സംഘടിത കർഷക സമരം നടന്നത്

അയ്യങ്കാളി
189
ഏത് തിരുവിതാംകൂർ ദിവാന്റെ സ്വേച്ഛാധിപത്യ നയങ്ങളെ വിമർശിച്ചതിന്രെ പേരിലാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട് കടത്തിയത്

പി.രാജഗോപാലാചാരി
190
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാട് കടത്തിയ വർഷം

1910 സെപ്റ്റംബർ 26-ന്
191
1911 ജൂൺ 17-ന് മണിയാച്ചി റെയിൽവേ സ്റ്റേഷനിൽ വച്ച് തിരുനെൽവേലി കളക്ടറെ വധിച്ച പുനലൂർ വനം വകുപ്പ് ഉദ്യോഗസ്ഥൻ ആരായിരുന്നു

വാഞ്ചി അയ്യർ
192
1929-ൽ തിരുവനന്തപുരത്തു നടന്ന സൌത്ത് ഇന്ത്യൻ സ്റ്റേറ്റ്സ് പീപ്പിൾസ് കോൺഫെറൻസിന്റെ അധ്യക്ഷൻ ആരായിരുന്നു

എം.വിശ്വേശ്വരയ്യ
193
ഇന്ത്യയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി സൂറിച്ച് ആസ്ഥാനമായി ഇന്റർനാഷണൽ പ്രോ ഇന്ത്യ കമ്മിറ്റി സ്ഥാപിച്ച വ്യക്തി ആരാണ്

ചെമ്പകരാമൻ പിള്ള
194
1915 ഡിസംബറിൽ കാബൂൾ കേന്ദ്രമാക്കി രാജാ മഹേന്ദ്ര പ്രതാപ് പ്രസിഡന്റായി നിലവിൽ വന്ന ഇടക്കാല സർക്കാരിൽ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത വ്യക്തി ആരായിരുന്നു

ചെമ്പകരാമൻ പിള്ള
195
ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് പഞ്ചാബിൽ നിന്നുള്ള അകാലികൾ സൌജന്യ പാചകശാല ആരംഭിച്ചത്

വൈക്കം സത്യാഗ്രഹം
196
ഗോവിന്ദ പണിക്കർ, കുഞ്ഞാപ്പി, ബാഹുലേയൻ എന്നീ നായർ - പുലയ - ഈഴവ യുവാക്കളിലൂടെ 1924 മാർച്ച് 30-ന് ആരംഭിച്ച സമരം ഏതാണ്

വൈക്കം സത്യാഗ്രഹം
197
വൈക്കം സത്യാഗ്രഹത്തിന് ഐകൃദാർഢ്യം പ്രഖ്യാപിച്ച നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത് ആരായിരുന്നു.

ഡോ.എം.ഇ.നായിഡു
198
വൈക്കം ഹീറോ എന്നറിയപ്പെടുന്ന ഏത് സാമൂഹ്യ പരിഷ്കർത്താവാണ് സ്വാഭിമാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്

ഇ.വി.രാമസ്വാമി
199
പൊന്നറ ശ്രീധർ എൻ.പി.കുരുക്കൾ എന്നിവരുടെ നേതൃത്വത്തിൽ 1931-ൽ രൂപം കൊണ്ട സംഘടന ഏതാണ്

കമ്മ്യൂണിസ്റ്റ് ലീഗ്
200
എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം എന്ന ലക്ഷ്യവുമായി ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ച വർഷം

1931 നവംബർ 1