ഉള്ളടക്കം (INDEX)
ലോകം
 1. ചിക്കൻഗുനിയ രോഗത്തിനെതിരെയുള്ള ലോകത്തിലെ ആദ്യ വാക്സിൻ
  Ans : ഇക്സ്ചിക് (Ixchiq)
 2. ലോകത്തിലെ ആദ്യ സമ്പൂർണ കണ്ണ് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയ രാജ്യം
  Ans : അമേരിക്ക
 3. ഇലോൺ മസ്കിന്റെ എക്സ്.എ.ഐ കമ്പനി തുടങ്ങിയ ചാറ്റ് ബോട്ട്
  Ans : ഗ്രോക്
 4. മിസ് യൂണിവേഴ്സ് 2023 കിരീടം നേടിയത്
  Ans : Sheynnis Palacios
 5. AI സാങ്കേതിക വിദ്യയുടെ അന്തരഫലങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ 28 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്ന് ഒപ്പ് വച്ച് ഉടമ്പടി
  Ans : ബ്ലെച്ച്ലി ഉടമ്പടി
 6. AI സുരക്ഷാ ഉച്ചകോടി 2023-ന്റെ വേദി
  Ans : യു.കെ
 7. തുടർച്ചയായി ഭൂചലനങ്ങൾ ഉണ്ടായതിനെ തുടർന്ന് അടുത്തിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാജ്യം
  Ans : ഐസ് ലാൻറ്
 8. 1150 കോടിയിലധികം രൂപയ്ക്ക് വിറ്റുപോയ "Femme a la montre" എന്ന പെയിന്റിംഗ് വരച്ചത്
  Ans : പാബ്ലോ പിക്കാസോ
 9. അന്റാർട്ടിക്കയിൽ ലാന്റ് ചെയ്ത ഏറ്റവും വലിയ യാത്രാ വിമാനം
  Ans : ബോയിങ് 787 ഡ്രീംലൈനർ
 10. ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ് 2023 ലഭിച്ചത്
  Ans : നന്ദിനി ദാസ്
 11. 7th Future Investment Initiative ന് വേദിയായത്
  Ans : റിയാദ്
 12. രണ്ടാമത് ഇന്റർനാഷണൽ ആയുഷ് കോൺഫറൻസ് വേദി
  Ans : ദുബായ്
 13. FIDE വനിതാ ഗ്രാൻഡ് സ്വിസ് 2023 ജേതാവ്
  Ans : ആർ . വൈശാലി
 14. ഇന്റർനാഷണൽ സോളാർ അലയൻസിൽ അടുത്തിടെ അംഗമായ രാജ്യം
  Ans : ചിലി
 15. ബ്രിട്ടന്റെ പുതിയ ആഭ്യന്തരമന്ത്രി
  Ans : ജെയിംസ് ക്ലെവേർലി
 16. സ്പെയിനിന്റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
  Ans : പെഡ്രോ സാഞ്ചസ്
 17. അർജന്റീനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
  Ans : Javier Milei
ഇന്ത്യ
 1. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സി.ബി.ഐ (CBI) രാജ്യവ്യാപകമായി നടത്തിയ പരിശോധന
  Ans : ഓപ്പറേഷൻ ചക്ര 2
 2. ഇന്ത്യയിലെ ആദ്യ ലാവെൻഡെർ ഫാം നിലവിൽ വരുന്നത്
  Ans : ജമ്മു & കാശ്മീർ
 3. ഇന്റർനാഷണൽ സോളാർ അലയൻസിന്റെ 6-മത് സെഷൻ വേദി
  Ans : ന്യൂഡൽഹി
 4. സ്ഥാനാർത്ഥി നാമനിർദ്ദേശം, സത്യവാങ്മൂലം, വോട്ടർമാരുടെ എണ്ണം, വൊട്ടെണ്ണൽ, ഫലങ്ങൾ, ഡാറ്റാ മാനേജ്മെന്റ് എന്നിവ കാര്യക്ഷമമാക്കുന്നതിന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപകൽപ്പന ചെയ്ത ഇൻ-ഹൌസ് സോഫ്റ്റ് വെയർ
  Ans : ENCORE
 5. അടുത്തിടെ ഇന്ത്യൻ നാവികസേന ഗുജറാത്തിൽ ഇറക്കിയ 25T ബൊള്ളാർഡ് പുൾ ടഗ്
  Ans : മഹാബലി
 6. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതിയെ പിന്തുണയ്ക്കാൻ വനിതാ ശിശുവികസന മന്ത്രാലയവുമായി സഹകരിക്കുന്ന ചാനൽ
  Ans : COLORS
 7. സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എജ്യൂക്കേഷൻ (CBSE) ഇന്ത്യക്ക് പുറത്ത് ഓഫീസ് ആരംഭിക്കുന്നത്
  Ans : ദുബായ്
 8. ഐ.ഐ.ടി മദ്രാസിന്റെ ആദ്യ അന്താരാഷ്ട്ര ക്യാമ്പസ് ആരംഭിച്ചത്
  Ans : സൻസിബാർ
 9. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം പരിഹരിക്കുന്നതിനായി കൃത്രിമ മഴ വികസിപ്പിച്ചത്
  Ans : ഐ.ഐ.ടി കാൺപൂർ
 10. SBI കാർഡ്, റിലയൻസ് റീട്ടെയിലുമായി സഹകരിച്ച് പുറത്തിറക്കുന്ന കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്
  Ans : റിലയൻസ് എസ്.ബി.ഐ കാർഡ്
 11. വന്യജീവി കുറ്റകൃത്യങ്ങളെ തത്സമയം നിയന്ത്രിക്കാനും നിരീക്ഷിക്കാനും അടുത്തിടെ Hostile Activity Watch Kernel (HAWK) ആരംഭിച്ച സംസ്ഥാനം
  Ans : കർണ്ണാടക
 12. ഡോൾഫിനുകളുടെ സംരക്ഷണത്തിനും സമുദ്ര പരിസ്ഥിതിയെ ശക്തിപ്പെടുത്തുന്നതിനുമായി തമിഴ്നാട് സർക്കാർ ആരംഭിക്കുന്ന പദ്ധതി
  Ans : പ്രോജക്ട് ഡോൾഫിൻ
 13. 2023 നവംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ
  Ans : പ്രളയ്
 14. അടുത്തിടെ ഛത്രപതി ശിവജിയുടെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത്
  Ans : കുപ് വാര (ജമ്മു & കാശ്മീർ)
 15. മുൻഷി പ്രേംചന്ദിനോടുള്ള ആദരസൂചകമായി മ്യൂസിയം നിലവിൽ വരുന്നത്
  Ans : വാരണാസി
 16. അടുത്തിടെ സുപ്രീംകോടതിയിൽ പ്രവർത്തനമാരംഭിച്ച ഭിന്നശേഷിക്കാരുടെ മേൽനോട്ടത്തിലുള്ള കഫേ
  Ans : മിട്ടി കഫേ
 17. ദീപാവലിയോടനുബന്ധിച്ച് 22 ലക്ഷം ദീപങ്ങൾ തെളിയിച്ച് ഗിസസ് റെക്കോർഡ് നേടിയ നഗരം
  Ans : അയോധ്യ
 18. അലഞ്ഞ് തിരിയുന്ന നായ്ക്കളുടെ അക്രമണത്തിൽ ഇരയായവർക്ക് നഷ്ട പരിഹാരം നൽകണമെന്ന് അടുത്തിടെ വിധി പ്രസ്താവിച്ച ഹൈക്കോടതി
  Ans : പഞ്ചാബ് & ഹരിയാൻ ഹൈക്കോടതി
 19. നൈ സോച്ച് നൈ കഹാനി എന്ന റേഡിയോ പരിപാടി അവതരിപ്പിക്കുന്ന കേന്ദ്ര മന്ത്രി
  Ans : സ്മൃതി ഇറാനി
 20. നാളികേര കർഷകരെ സഹായിക്കുന്നതിനായി കേന്ദ്ര നാളികേര വികസന ബോർഡ് ആരംഭിച്ച കോൾ സെന്റർ
  Ans : ഹലോ നാരിയൽ
 21. 2023 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്
  Ans : മിഥിലി
 22. ഫിഷറീസ് കോൺഫറൻസ് ഇന്ത്യ 2023-ന്റെ വേദി
  Ans : അഹമ്മദാബാദ്
 23. രാജ്യത്തിലാദ്യമായി പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ വോട്ടെടുപ്പ് നടന്ന നിയോജക മണ്ഡലം
  Ans : റായ്പൂർ നോർത്ത്
 24. ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിക്കപ്പെട്ട മത്സ്യം
  Ans : Ghol
 25. ഉത്തരഖണ്ഡിൽ തുരങ്കം തകർന്ന് വീണതിനെ തുടർന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ കൊണ്ടുവന്ന DRDO യുടെ റോവർ
  Ans : ദക്ഷ്
 26. അടുത്തിടെ സത്ലജ് നദിതീരത്ത് നിന്ന് കണ്ടെത്തിയ അപൂർവ്വ ലോഹം
  Ans : ടാന്റലം
 27. 2023 നവംബർ മാസം ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകാൻ കേന്ദ്രബഹിരാകാശ വകുപ്പിന്റെ അനുമതി ലഭിച്ച ഭാരതി എയർടെല്ലിന്റെ പങ്കാളിത്തമുള്ള സ്ഥാപനം
  Ans : വൺവെബ്
കേരളം
 1. ഒന്നാം ക്സാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള OBC വിഭാഗം വിദ്യാർത്ഥികൾക്കായി കേരള സർക്കാർ ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതി
  Ans : കെടാവിളക്ക്
 2. രാജ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്ത്
  Ans : കിളിമാനൂർ
 3. രാജ്യത്തെ ആദ്യ സമ്പൂർണ ഹരിതോജ്ജ സർവ്വകലാശാലയായി മാറുന്നത്
  Ans : കേരള കാർഷിക സർവ്വകലാശാല
 4. ISO സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ രണ്ടാമത്തെ കളക്ടറേറ്റ്
  Ans : തിരുവനന്തപുരം കളക്ടറേറ്റ്
 5. 2023 ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം അവാർഡ് നേടിയ ഇന്ത്യൻ സംസ്ഥാനം
  Ans : കേരളം
 6. കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് നിലവിൽ വന്നത്
  Ans : പാലക്കാട്
 7. വിനോദ സഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിങ് സെന്റർ നിലവിൽ വരുന്നത്
  Ans : ശംഖുമുഖം (തിരുവനന്തപുരം)
 8. പ്രാദേശിക ഉൽപന്നങ്ങൾ, ജി.ഐ. ടാഗ് ലഭിച്ച ഉൽപ്പന്നങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കേരളത്തിലെ ആദ്യത്തെ യൂണിറ്റി മാൾ നിലവിൽ വരുന്നത്
  Ans : ടെക്നോപാർക്ക്
 9. UNESCO - യുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വവർക്കിൽ സാഹിത്യനഗരമായി ഉൾപ്പെട്ട ഇന്ത്യൻ നഗരം
  Ans : കോഴിക്കോട്
 10. സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് ഓഫീസുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ പരിശോധന
  Ans : ഓപ്പറേഷൻ വനജ്
 11. സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള നിരാലംബരും കിടപ്പുരോഗികളുമായ വയോജനങ്ങൾക്കായി സാമൂഹിക നീതി വകുപ്പ് ആരംഭിക്കുന്ന പരിപാലന കേന്ദ്രങ്ങൾ
  Ans : വയോസാന്ത്വനം
 12. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാർട്ടപ്പ് ഉച്ചകോടിയായ ഹഡിൽ ഗ്ലോബൽ ഉച്ചകോടി 2023-ന്റെ വേദി
  Ans : തിരുവനന്തപുരം
 13. 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല
  Ans : വയനാട്
 14. അടുത്തിടെ ആർ.ബി.ഐ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ഗ്രാമങ്ങളിലെ ശരാശരി ദിവസ വേതനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം
  Ans : കേരളം
 15. 2023 നവംബറിൽ കൊച്ചി തീരത്തെത്തിയ ലക്ഷ്വറി ക്രൂയിസ് ഷിപ്പ്
  Ans : സെലിബ്രിറ്റി എഡ്ജ്
 16. ഐ.ഐ.എസ്.ആർ വികസിപ്പിച്ച പുതിയ ഇനം കുരുമുളക്
  Ans : ചന്ദ്ര
കായികം
ഫുട്ബോൾ

 1. Ans :
ബാലൺ ഡി ഓർ പുരസ്കാരം

മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള 2023-ലെ ബാലൺ ഡി ഓർ പുരസ്കാരം ലഭിച്ചത്
Ans : ലയണൽ മെസ്സി (അർജന്റീന)

വനിതാ ഫുട്ബോൾ താരം എയ്റ്റാന ബോൺമാർട്ടി (സ്പെയിൻ)
മികച്ച സ്ട്രൈക്കർ എർലിൻ ഹാളണ്ട്
മികച്ച ഗോൾഗീപ്പർ എമിലിയാനൊ മാർട്ടിൻ
മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതിനുള്ള പുരസ്കാരം വിനീഷ്യസ് ജൂനിയർ
മികച്ച പുരുഷ ടീം മാഞ്ചസ്റ്റർ സിറ്റി
മികച്ച വനിതാ ടീം ബാഴ്സലോണ
ക്രിക്കറ്റ്
 1. 2023-ലെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്
  Ans : ആസ്ട്രേലിയ
  1. ഫൈനലിൽ ഇന്ത്യയെയാണ് ആസ്ട്രേലിയ പരാജയപ്പെടുത്തിയത്
  2. ആസ്ട്രേലിയയുടെ 6-ാം ലോകകപ്പ് കിരീടമാണ്
  3. ആസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് ആണ് ഫൈനലിലെ (Man of the Match - Final) താരമായത്
  4. ഇന്ത്യൻ താരം വിരാട് കോഹ്ലി ടൂർണമെന്റിന്റെ താരമായി (Man of the Series) തിരഞ്ഞടുക്കപ്പെട്ടു
 2. 2023 സയ്യിദ് മുഷ്താഖ് അലി ട്രോഫി ജേതാക്കൾ
  Ans : പഞ്ചാബ്
 3. രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ടൈംഡ് ഔട്ട് (Timed Out) ആയ താരം
  Ans : എയ്ഞ്ചലോ മാത്യൂസ് (ശ്രീലങ്ക)
  1. അനുവദനീയമായ സമയത്തിനുള്ളിൽ ക്രീസിലെത്തി മത്സരത്തിന് തയ്യാറാകാത്തതിനാണ് എയ്ഞ്ചലോ മാത്യൂസ് പുറത്തായത്
 4. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയത്
  Ans : ഗ്ലെൺ മാക്സ്വെൽ
  1. 2023-ലെ ലോകകപ്പിൽ 40 പന്തുകളിലാണ് സെഞ്ച്വറി നേടിയത്
 5. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ഓസ്ട്രേലിയൻ പുരുഷ താരം
  Ans : ഗ്ലെൻ മാക്സ്വെൽ
 6. ഏകദിന ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയത്
  Ans : കെ.എൽ.രാഹുൽ
 7. അടുത്തിടെ കോളിൻസ് ഡിക്ഷണറിയിൽ ഉൾപ്പെടുത്തപ്പെട്ട ക്രിക്കറ്റുമായി ബന്ധപ്പെട്ട പദം
  Ans : Bazball
 8. ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറിന്റെ പുർണകായ പ്രതിമ അനാവരണം ചെയ്യുന്ന സ്റ്റേഡിയം
  Ans : വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം
 9. ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ താരം
  Ans : മുഹമ്മദ് ഷമി
 10. ഒരു കലണ്ടർ വർഷത്തിൽ ഏകദിന ക്രിക്കറ്റിൽ 1000 റൺസ് എന്ന നേട്ടം ഏറ്റവും അധികം തവണ നേടുന്ന താരമായത്
  Ans : വിരാട് കോഹ്ലി
 11. വൈറ്റ് ബോൾ ക്രിക്കറ്റിൽ 50 സെഞ്ച്വറി തികയ്ക്കുന്ന ആദ്യ താരം
  Ans : വിരാട് കോഹ്ലി
 12. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 50 സെഞ്ച്വറി തികച്ച ആദ്യ താരം
  Ans : വിരാട് കോഹ്ലി
 13. ഒരു ഏകദിന ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന നേട്ടം കൈവരിച്ചത്
  Ans : വിരാട് കോഹ്ലി
 14. ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം
  Ans : രോഹിത് ശർമ്മ
 15. ഏകദിന ലോകകപ്പ് ചരിത്രത്തിൽ 50 സിക്സറുകൾ തികച്ച ആദ്യ താരം
  Ans : രോഹിത് ശർമ്മ
 16. ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം
  Ans : രോഹിത് ശർമ്മ
 17. ഏകദിന ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് സ്വന്തമാക്കിയ താരം
  Ans : മുഹമ്മദ് ഷമി
 18. ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബൌളിംങ് പ്രകടനം നടത്തിയത്
  Ans : മുഹമ്മദി ഷമി (57/7)
 19. ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരം
  Ans : മുഹമ്മദ് ഷമി
 20. 2023-ൽ ICC യുടെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തപ്പെട്ട ക്രിക്കറ്റ് താരങ്ങൾ
  വീരേന്ദഡ സേവാഗ് (ഇന്ത്യ),
  അരവിന്ദ ഡി സിൽവ (ശ്രീലങ്ക),
  ഡയാന എഡുൽജി (ഇന്ത്യ)

 21. അടുത്തിടെ ഏത് ക്രിക്കറ്റ് ബോർഡിന്റെ അംഗത്വമാണ് ICC സസ്പെൻഡ് ചെയ്തത്
  Ans : ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്
 22. 2023-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഓസ്ട്രേലിയൻ വനിത താരം
  Ans : മെഗ് ലാനിങ്
 23. ഇംഗ്ലണ്ടിനെതിരായ 2023-ലെ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിത-എ ടീമിനെ നയിക്കുന്നത്
  Ans : മിന്നുമണി(മലയാളി ക്രിക്കറ്റർ)
ടെന്നീസ്
 1. 2023 പാരീസ് മാസ്റ്റേഴ്സ് കിരീടം നേടിയത്
  Ans : നോവാക്ക് ജോക്കോവിച്ച്
ഹോക്കി
 1. Women's Asian Champions Trophy Hockey 2023 ജേതാക്കൾ
  Ans : ഇന്ത്യ (റണ്ണറപ്പ് - ജപ്പാൻ)
 2. 2023 വനിതാ ജൂനിയർ വേൾഡ് കപ്പ് ഹോക്കിയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്
  Ans : പ്രീതി
കാറോട്ടം
 1. ഫേർമുള വൺ കാറോട്ട മത്സരത്തിന്റെ ഒരു സീസണിൽ 16 വിജയങ്ങൾ സ്വന്തമാക്കിയ ആദ്യ താരം
  Ans : മാക്സ് വെസ്റ്റപ്പൻ
മറ്റുള്ളവ
 1. ഗോവയിൽ നടന്ന 37-മത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ പതാകയേന്തിയത്
  Ans : സജൻ പ്രകാശ് (നീന്തൽ താരം)
 2. 2023-ലെ ലോക ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പ് വേദി
  Ans : ബംഗളൂരു
പുതിയ നിയമനങ്ങൾ
ലോകം
 1. സ്ലോവാക്യയുടെ പ്രധാനമന്ത്രിയായി നാലാം തവണയും അധികാരമേറ്റത്
  Ans : റാബർട്ട് ഫിക്കോ
 2. അർജന്റീനിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
  Ans : ഹവിയർ മിലെ
ഇന്ത്യ
 1. മുഖ്യ വിവരാവകാശ കമ്മീഷണർ പദവിയിലെത്തുന്ന ആദ്യ ദളിത് വിഭാഗക്കാരൻ
  Ans : ഹീരാലാൽ സാമരിയ
  1. ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണറായി ഹീരാലാൽ സാമരിയ 2023 നവംബർ 6-ന് ചുമതലയേറ്റു, കൂടാതെ അദ്ദേഹത്തിനൊപ്പം ആനന്ദി രാമലിംഗവും, വിനോദ് കുമാർ തിവാരിയും വിവരാവകാശ കമ്മീഷണർമാരായി ചുമതലയേറ്റു
  2. ഇന്ത്യയുടെ 12-മത് മുഖ്യ വിവരാവകാശ കമ്മീഷണറും ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ വ്യക്തിയുമാണ് ഹീരാലാൽ സാമരിയ
  3. കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് 2005 ഒക്ടോബർ 12-നാണ്
  4. കേന്ദ്ര വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർ കൂടാതെ 10 വിവരാവകാശ കമ്മീഷണർമാരുണ്ട്.
  5. ആദ്യ മുഖ്യ വിവരാവകാശ കമ്മീഷണർ വജാഹത്ത് ഹബീബുള്ള ആയിരുന്നു.
 2. ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൌണ്ടേഷന്റെ (ഐ.ബി.ഡി.എഫ്) ന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
  Ans : കെ. മാധവൻ
 3. പശ്ചിമബംഗാളിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ
  Ans : സൌരവ് ഗാംഗുലി
 4. മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡിന്റെ ബ്രാൻഡ് അംബാസഡറായി തിരിഞ്ഞെടുക്കപ്പെട്ടത്
  Ans : കരീന കപൂർ
കേരളം
 1. നാവികസേനയുടെ പടിഞ്ഞാറൻ കപ്പൽപ്പടയുടെ (വെസ്റ്റേൺ ഫ്ളീറ്റ്) കമാൻഡിങ് ഓഫീസറായി ചുമതലയേറ്റ മലയാളി
  Ans : റിയർ അഡ്മിറൽ സി.ആർ പ്രവീൺ നായർ
 2. KTDFC യുടെ പുതിയ ചെയർമാൻ
  Ans : ബിജു പ്രഭാകർ
 3. കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ പുതിയ ചെയർമാൻ
  Ans : ബി. കാശിവിശ്വനാഥൻ
പുരസ്കാരങ്ങളും അംഗീകാരങ്ങളും
ലോകം
 1. 2023-ലെ ബുക്കർ പുരസ്കാരം ലഭിച്ചത്
  Ans : പോൾ ലിഞ്ചിൻ
  1. ഐറിഷ് സാഹിത്യകാരനായ പോൾ ലിഞ്ചിന്റെ 'പ്രോഫിറ്റ് സോങ്' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്
 2. ഇന്റർനാഷണൽ എമ്മി ഡയറക്ടേഴ്സ് പുരസ്കാരം 2023-ൽ ലഭിച്ചത്
  Ans : എക്താ കപൂർ (ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ്)
 3. ഇന്റർനാഷണൽ എമ്മി ഫോർ കോമഡി പുരസ്കാരം ലഭിച്ചത്
  Ans : വീർദാസ് (ഇന്ത്യൻ ഹാസ്യാവതാരകൻ)
ഇന്ത്യ
 1. സാഹിത്യത്തിനുള്ള 2023-ലെ ജെ.സി.ബി. പുരസ്കാരം ലഭിച്ചത്
  Ans : പെരുമാൾ മുരുകൻ
  1. തമിഴ് എഴുത്തുകാരനാണ് പെരുമാൾ മുരുകൻ
  2. തമിഴ് പുസ്തകം 'ആലണ്ട പാച്ചി' യുടെ ഇംഗ്ലീഷ് വിവർത്തനമായ 'ഫയർ ബേഡി' നാണ് പുരസ്കാരം ലഭിച്ചത്
  3. 'ആലണ്ട പാച്ചി' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ജനനി കണ്ണനാണ്
 2. കർണ്ണാടക സർക്കാരിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ രാജ്യോത്സവ പുരസ്കാരത്തിന് 2023-ൽ അർഹയായ വനിത ഗോൾഫ് താരം
  Ans : അദിതി അശോക്
കേരളം
 1. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്
  Ans : ഡോ.എസ്.കെ വസന്തൻ
  1. ഭാഷാ ചരിത്ര പണ്ഡിതനും നിരൂപകനുമാണ് ഡോ.എസ്.കെ.വസന്തൻ
 2. 2023-ലെ ഭരണഭാഷാ പുരസ്കാരങ്ങളിൽ ഏറ്റവും മികച്ച ജില്ലയായി തിരഞ്ഞെടുത്തത്
  Ans : മലപ്പുറം
 3. 2023-ലെ ഭരണഭാഷാ പുരസ്കാരങ്ങളിൽ മികച്ച വകുപ്പായി തിരിഞ്ഞെടുത്ത്
  Ans : സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ്
 4. 28-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്
  Ans : ക്രിസ്റ്റോഫ് സനൂസി
  1. പോളിഷ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ് ക്രസ്റ്റോഫ് സനൂസി
  2. 10 ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം
 5. 28-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലഭിച്ചത്
  Ans : വനൂരി കഹിയു
  1. കെനിയൻ സംവിധായികയാണ് വനൂരി കഹിയു
  2. 5 ലക്ഷം രൂപയാണ് സമ്മാനത്തുക
 6. മഹാകവി അക്കിത്തത്തിന്റെ സ്മരണയ്ക്കുള്ള തപസ്യ കലാസാഹിത്യവേദിയുടെ 2023-ലെ പുരസ്കാരം ലഭിച്ചത്
  Ans : പ്രൊഫ.കെ.പി ശങ്കരൻ (സാഹിത്യകാരൻ)
 7. ഫെയ്സ് മാതമംഗലം ഏർപ്പെടുത്തിയ എട്ടാമത് കേസരി നായർ പുരസ്കാരത്തിന് 2023-ൽ അർഹയായത്
  Ans : കെ.കെ.ഷാഹിന (മാധ്യമ പ്രവർത്തക)
 8. അബ്ദുഹഹമാൻ സാഹിബ് മെമ്മോറിയൽ ട്രസ്റ്റിന്റെ അബ്ദുറഹ്മാൻ സാഹിബ് പുരസ്കാരം 2023-ൽ ലഭിച്ചത്
  Ans : ഡോ.എം. എ കാരശ്ശേരിക്ക്
 9. പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ സമഗ്ര സാഹിത്യ പുരസ്കാരം 2023-ൽ ലഭിച്ചത്
  Ans : ടി. പത്മനാഭൻ (കഥാകൃത്ത്)
 10. 2023 ഹസ്മുഖ് ഷാ മെമ്മോറിയൽ അവാർഡിൽ പരിസ്ഥിതി പഠന വിഭാഗത്തിൽ പുരസ്കാരം നേടിയ മലയാളി
  Ans : ആൽവിൻ ആന്റോ
പ്രശസ്ത വ്യക്തികളുടെ മരണം
 1. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് എം.ഫാത്തിമാ ബീവി (96) അന്തരിച്ചു
 2. മലയാള സാഹിത്യത്തിലെ പ്രിയ എഴുത്തുകാരി പി.വത്സല (84) അന്തരിച്ചു. കേരള സംഗീത അക്കാദമി മുൻ അധ്യക്ഷയായിരുന്നു. വയനാട്ടിലെ ആദിവാസികളുടെ ജീവിതം ആസ്പദമാക്കി രചിച്ച 'നെല്ല്' എന്ന നോവലിലൂടെയാണ് പി.വത്സല ശ്രദ്ധേയയാത്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, പത്മപ്രഭ പുരസ്കാരം, ലളിതാംബിക അന്തർജനം അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
 3. എഴുത്തുകാരിയും സംഗീതജ്ഞയുമായ പദ്മശ്രീ പ്രൊഫ.ലീല ഓംചേരി (94) അന്തരിച്ചു.
 4. കവിയും അധ്യാപകനുമായിരുന്ന പട്ടിരേത്ത് ഗോപിനാഥൻ നായർ (84) അന്തരിച്ചു. മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
 5. കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും കേന്ദ്ര ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയും ഫൈൻ ആർട്സ് കോളേജ് പ്രഥമ പ്രിൻസിപ്പലുമായ ചിത്രകാരൻ പ്രൊഫ.സി.എൽ.പൊറിഞ്ചുക്കുട്ടി (91) അന്തരിച്ചു.
 6. കൂടിയാട്ടം ആചാര്യൻ പി.കെ.നാരായണ നമ്പ്യൂർ (96) അന്തരിച്ചു. ടാഗോർ രത്ന, കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ് തുടങ്ങീ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
 7. ശങ്കര നേത്രാലയ ആശുപത്രി സ്ഥാപകൻ എസ്.ബദരീനാഥ് (83) അന്തരിച്ചു. പദ്മശ്രീ, പദ്മഭൂഷൻ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
 8. സ്വാതന്ത്ര്യസമരസേനാനിയും സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളുമായ എൻ.ശങ്കരയ്യ (101) അന്തരിച്ചു.
 9. മുതിർന്ന സി.പി.എം. നേതാവും മുൻ പാർലമെന്റ് അംഗവുമായ ബസുദേവ് ആചാര്യ (81) അന്തരിച്ചു.
 10. ഹാസ്യകലാകാരനും നടനുമായ കലാഭവൻ ഹനീഫ് (64) അന്തരിച്ചു.
 11. സിനിമാ സീരിയൽ നടൻ വിനോദ് തോമസ് (45) അന്തരിച്ചു.
 12. ഫ്രണ്ട്സ് എന്ന ടി.വി.പരമ്പരയിലൂടെ പ്രശസ്തനായ നടൻ മാത്യൂ പെറി (54) അന്തരിച്ചു
 13. ആകാശവാണിയിലെ ആദ്യകാല ന്യൂസ് റീഡർ പി.കെ.തുളസീഭായി (92) അന്തരിച്ചു.
പുസ്തകങ്ങളിലൂടെ
 1. അടുത്തിടെ പ്രകാശനം ചെയ്ത മുൻപ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ ജീവചരിത്രം
  Ans : രമേഷ് ചെന്നിത്തല : അറിഞ്ഞതും അറിയാത്തതും
 2. കേരള ടൂറിസം : ചരിത്രവും വർത്തമാനവും എന്ന പുസ്തകത്തിന്റെ രചയിതാവ്
  Ans : പി.എ മുഹമ്മദ് റിയാസ്
 3. ഇന്ത്യൻ വംശജയായ നന്ദിനി ദാസിന് 2023-ൽ ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ് നേടികൊടുത്ത പുസ്തകം
  Ans : കോർട്ടിങ് ഇന്ത്യ : ഇംഗ്ലണ്ട്, മുഗൾ ഇന്ത്യ ആന്റ് ദി ഒറിജിൻ ഓഫ് എംപയർ
 4. പ്രമുഖ വ്യവസായി ജോയ് ആലുക്കാസിന്റെ ആത്മകഥ
  Ans : Spreading Joy
 5. പി.എസ്.ശ്രീധരൻപിള്ളയുടെ 200-ാമത് പുസ്തകം
  Ans : വാമൻ വൃക്ഷ കല
 6. റിപ്പബ്ലിക്കിന്റെ ഭാവി എന്ന പുസ്തകത്തിന്റെ രചയിതാവ്
  Ans : എം.ബി.രാജേഷ്
വായനക്കാരുടെ ശ്രദ്ധയ്ക്ക്

ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.

CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും

Please read our ||  Terms & Conditions || Disclaimer Policy