കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 ആണ് കേരള സർക്കാർ വായനാ ദിനമായി ആചരിക്കുന്നത്. 1996 ജൂൺ 19 മുതൽ കേരള സർക്കാർ വായനാ ദിനമായി ആചരിച്ചു വരുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനാ ദിനമായും ആചരിച്ചു പോരുന്നു.

1
വായനാദിനമായി ആചരിക്കുന്ന ദിവസം?

ജൂൺ 19
2
ആരുടെ ഓർമ്മയ്ക്കായാണ് ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്?

പി എൻ പണിക്കർ
3
കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്

ഉത്തരം :: പി.എൻ.പണിക്കർ
 1. 1947-ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു.
 2. 1949 ജൂലൈയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി.
 3. 1958-ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി
4
കേരള സർക്കാർ ജൂൺ 19 വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?

1996 മുതൽ
5
ജൂൺ 19 ദേശീയ വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?

2017 മുതൽ
6
ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?

ഉത്തരം :: പി എൻ പണിക്കർ
 1. പി.എൻ പണിക്കർ മരണമടഞ്ഞത് 1995 ജൂൺ 19-നാണ്
 2. 1996 ജൂൺ 19 മുതൽ പി.എൻ മണിക്കരുടെ ഓർമ്മയ്ക്കായി വായനാദിമായി ആചരിച്ചു വരുന്നു.
7
കേരള വിദ്യാഭ്യാസ വകുപ്പ് വായനാവാരമായി ആചരിക്കുന്നത് ജൂൺ 19 മുതൽ മുതൽ ഏത് ദിവസം വരെയാണ്?

ജൂൺ 25 വരെ
8
പി എൻ പണിക്കരുടെ മുഴുവൻ പേര് എന്താണ്?

പുതുവായിൽ നാരായണ പണിക്കർ
9
പി എൻ പണിക്കർ ജനിച്ചത് എവിടെയാണ്?

ഉത്തരം :: നീലംപേരൂർ (ആലപ്പുഴ)
 1. പി.എൻ പണിക്കർ ജനിച്ചത് 1909 മാർച്ച് 1 നും മരണമടഞ്ഞത് 1995 ജൂൺ 19 നുമാണ്
 2. അച്ഛന്റെ പേര് ഗോവിന്ദപ്പിള്ള എന്നും അമ്മയുടെ പേര് ജാനകിയമ്മ എന്നുമായിരുന്നു
10
പി എൻ പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷം?

ഉത്തരം :: 2004 ജൂൺ 19
 1. പി.എൻ പണിക്കരുടെ ഓർമയ്ക്കായി 2004 ജൂൺ 19-ന് അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പ് ആണ് പുറത്തിറക്കിയത്
11
'വായിച്ചു വളരുക; ചിന്തിച്ചു വിവേകം നേടുക' അരുടെ മഹത്തായ സന്ദേശമാണ്

ഉത്തരം :: പി.എൻ പണിക്കർ
 1. 1970-ൽ തെക്ക് പാറശ്ശാല മുതൽ വടക്ക് കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രഥാന ഏടുകളിലൊന്നാണ്. 'വായിച്ചു വളരുക; ചിന്തിച്ചു വിവേകം നേടുക' എന്നതായിരുന്നു ജാഥയുടെ പ്രധാന മുദ്രാവാക്യം.
12
'വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും' എന്ന് പറഞ്ഞതാര്

കുഞ്ഞുണ്ണിമാഷ്
13
'നോൺസെൻസ് കവിതകൾ' എന്ന പേരിൽ ആദ്യമായി കവിതാസമാഹാരം പുറത്തിറക്കിയ കവി

കുഞ്ഞുണ്ണിമാഷ്
14
പി.എൻ.പണിക്കർ ജന്മനാട്ടിൽ ആരംഭിച്ച വായനശാലയുടെ പേര്

സനാതനധർമം
 1. 1926 ലാണ് സനാതനധർമം വായനശാല സ്ഥാപിച്ചത്
15
നിരക്ഷരതാനിർമാർജ്ജനത്തിനായി കേരള അനൌപചാരിക വിദ്യാഭ്യാസ വികസന സമിതി (KANFED - Kerala Non Formal Education) പി.എൻ.പണിക്കർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ രൂപം നൽകിയത് എന്നാണ്

1977-ൽ
16
ലോക പുസ്തക ദിനമായി ആചരിക്കുന്ന ദിവസം

ഉത്തരം :: ഏപ്രിൽ 23
 1. വില്യം ഷേക്സ്പിയറുടെ ജനന മരണ ദിവസമായ ഏപ്രിൽ 23 -ആണ് ലോക പുസ്തക ദിനമായി ആചരിച്ചു വരുന്നത്
17
ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുസ്തകം വായിക്കുന്ന രീതി അറിയപ്പെടുന്നത്

ഇ-വായന
18
രാജ്യങ്ങളിൽ നിരോധിക്കപ്പെടുന്ന പുസ്തകങ്ങൾ അറയപ്പെടുന്ന പേര്

റെഡ് ബുക്ക്
19
ആദ്യമായി മലയാള അക്ഷരം അച്ചടിച്ച് ഗ്രന്ഥം ഏതാണ്

ഹോർത്തൂസ് മലബാറിക്കസ്
20
1829 -ൽ കേരളത്തിലെ ആദ്യത്തെ പൊതു വായനശാല തിരുവനന്തപുരത്ത് സ്ഥാപിച്ചതാര്?

സ്വാതിതിരുനാൾ
21
കേരളത്തിലെ ആദ്യത്തെ വായനശാല ഏതാണ്?

ദേശസേവിനി ഗ്രാമീണ വായനശാല (എറണാകുളം)
22
തിരുവിതാംകൂർ ലൈബ്രറി അസോസിയേഷന്റെ മുദ്രാവാക്യം എന്താണ്?

വായിച്ചു വളരുക
23
പുരാതന കാലത്തെ ഏറ്റവും പ്രസിദ്ധമായ ലൈബ്രറി ഏതാണ്?

അലക്സാണ്ട്രിയയിലെ ഗ്രേറ്റ് ലൈബ്രറി
24
കേരളത്തിലെ ജനകീയ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

സ്വാതിതിരുനാൾ
25
കേരള ഗ്രന്ഥശാല ദിനം എന്നാണ്?

സെപ്റ്റംബർ 14
26
കേരളത്തിൽ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് എന്നാണ്?

1945 സെപ്റ്റംബർ 14ന് (അമ്പലപ്പുഴ)
27
ഇന്ത്യൻ ലൈബ്രറി പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

എസ് ആർ രംഗനാഥൻ
28
മലയാള ഭാഷയുടെ പിതാവ് ആരാണ്

തുഞ്ചത്ത് രാമാനുജ എഴുത്തച്ഛൻ
29
കേരള സർക്കാരിന്റ പരമോന്നത സാഹിത്യ പുരസ്കാരം

ഉത്തരം :: എഴുത്തച്ഛൻ പുരസ്കാരം
 1. മലയാള ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള സമഗ്രസംഭാവന പരിഗണിച്ച് ഒരു സാഹിത്യകാരനോ സാഹിത്യകാരിക്കോ നൽകിവരുന്ന കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം നൽകുന്നത്
 2. ഇപ്പോഴത്തെ പുരസ്കാര തുക അഞ്ച് ലക്ഷം രൂപയാണ് കൂടാതെ പ്രശസ്തിപത്രവും ശില്പവും ലഭിക്കും, 2010 വരെ ഒരു ലക്ഷം രൂപയും 2011 ൽ ഒന്നരലക്ഷവുമായിരുന്ന പുരസ്കാര തുക 2017 മുതലാണ് അഞ്ച് ലക്ഷമാക്കി ഉയർത്തിയത്
 3. എഴുത്തച്ഛൻ പുരസ്കാരം ആദ്യം ലഭിച്ചത് 1993-ൽ ശൂരനാട് കുഞ്ഞൻപിള്ളയ്ക്കാണ്.
 4. 2022-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് സേതുവിനും 2021-ലേത് പി.വത്സലയ്ക്കുമായിരുന്നു.
30
പ്രഥമ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്

ഉത്തരം :: ശൂരനാട് കുഞ്ഞൻപിള്ള
 1. എഴുത്തച്ഛൻ പുരസ്കാരം ആദ്യം ലഭിച്ചത് 1993-ൽ ശൂരനാട് കുഞ്ഞൻപിള്ളയ്ക്കാണ്.
31
എഴുത്തച്ഛൻ പുരസ്കാര തുക എത്രയാണ്

അഞ്ചു ലക്ഷം
32
2022-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്

ഉത്തരം :: സേതു
 1. 2022-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് സേതുവിനും 2021-ലേത് പി.വത്സലയ്ക്കുമായിരുന്നു.
 2. 'സേതു' എന്ന സാഹിത്യകാരന്റെ മുഴുവൻ പേര് എ.സേതുമാധവൻ എന്നാണ്
33
എഴുത്തച്ഛൻ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

തിരൂർ തുഞ്ചൻപറമ്പ് (മലപ്പുറം)
34
കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം ?

ഉത്തരം :: തൃശ്ശൂർ
 1. 1956 ആഗസ്റ്റ് 15-ന് തിരു-കൊച്ചി സർക്കാർ തിരുവനന്തപുരത്ത് കനകകുന്ന് കൊട്ടരത്തിൽ രൂപവത്കരിച്ച കേരള സാഹിത്യ അക്കാദമി 1958-ലാണഅ തൃശൂരിലേക്ക് ആസ്ഥാനം മാറ്റിയത്
35
കേരള സാഹിത്യ അക്കാദമി എന്നാണ് നിലവിൽ വന്നത് ?

ഉത്തരം :: 1956 ഒക്ടോബർ 15
 1. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയാണ് 1956 ഒക്ടോബർ 15-ന് കേരള സാഹിത്യ അക്കാദമി ഉദ്ഘാടനം ചെയ്തത്.
36
കേരള സാഹിത്യ അക്കാദമിയുടെ ആപ്തവാക്യം

മലയാണ്മയുടെ സർഗ്ഗകവാടം
37
കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ്?

സർദാർ കെ.എം. പണിക്കർ
38
കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം?

സാഹിത്യലോകം
39
കേരള ഗ്രന്ഥശാല സംഘത്തിന്റെ മുഖപത്രം ഏതാണ്?

ഗ്രന്ഥാലോകം
40
കേരള സാഹിത്യപ്രവർത്തക സഹകരണം സംഘത്തിന്റെ പുസ്തക വിൽപന ശാലകളുടെ പേരെന്ത്

നാഷണൽ ബുക്ക് സ്റ്റാൾ
41
കേരളത്തിന്റെ ഭരണഭാഷ ഏതാണ്?

മലയാളം
42
ലോകത്തിലെ പ്രാചീന സാഹിത്യം എന്നറിയപ്പെടുന്നത്?

ഗ്രീക്ക് സാഹിത്യം
43
മലയാളത്തിലെ ആദ്യ സന്ദേശകാവ്യം ഏതാണ്?

ഉണ്ണുനീലിസന്ദേശം
44
മലയാളത്തിലെ ആദ്യ മഹാകാവ്യം ഏത്

രാമചന്ദ്രവിലാസം
45
മലയാളത്തിലെ ആദ്യ വർത്തമാന പത്രം ഏത്

രാജ്യസമാചാരം
46
“വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം” ആരുടെ വരികൾ?

അക്കിത്തം അച്യുതൻ നമ്പൂതിരി
47
“ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്ത രാജ്യം” എന്ന് തുടങ്ങുന്ന കവിത രചിച്ചതാര്?

ചെമ്മനം ചാക്കോ
48
“വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതാം” ഞാൻ” ആരുടെ വരികൾ?

കുഞ്ഞുണ്ണിമാഷ്
49
‘സാരേ ജഹാം സേ അച്ഛാ’ എന്ന ദേശഭക്തി ഗാനം ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്?

ഉറുദു ഭാഷ
50
“മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ” ആരുടേതാണ് ഈ വരികൾ?

കുമാരനാശാൻ
51
ഇന്ത്യയിലെ ക്ളാസിക്കൽ ഭാഷകൾ എത്രയെണ്ണമാണഅ

6
52
ഏറ്റവും പഴക്കം ചെന്ന ഇന്ത്യൻ ക്ളാസിക്കൽ ഭാഷ

തമിഴ്
53
രാത്രിമഴ എന്ന കവിതാ സമാഹാരം ആരുടേതാണ്

സുഗതകുമാരി
54
ആത്മകഥയ്ക്ക് ഒരാമുഖം ആരുടെ ആത്മകഥയാണ്

ലളിതാംബിക അന്തർജ്ജനം
55
ആൾക്കൂട്ടത്തിൽ തനിയെ എന്ന കൃതിയുടെ രചയിതാവ്

എം.ടി.വാസുദേവൻ നായർ
56
ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള നോവലിസ്റ്റ്

എസ്.കെ.പൊറ്റക്കാട്
57
ഇതാ ഇവിടെ വരെ എന്ന കൃതിയുടെ രചയിതാവ്

പി.പത്മരാജൻ
58
ഉപ്പ് എന്ന കൃതിയുടെ രചയിതാവ്

ഒ.എൻ.വി കുറുപ്പ്
59
ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത്

ചെറുശ്ശേരി
60
ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്

സി. ഗോവിന്ദ പിഷാരടി
61
തോപ്പിൽ ഭാസി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്

ഭാസ്കരൻ പിള്ള
62
നാളികേരല പാകൻ എന്നറിയപ്പെടുന്നത്

ഉള്ളൂർ
63
നിളയുടെ കവി എന്നറിയപ്പെടുന്നത്

പി.കുഞ്ഞിരാമൻ നായർ
64
ആൽക്കെമിസ്റ്റ് ആരുടെ കൃതിയാണ്

പൌലോ കൊയ് ലോ
65
ദൈവത്തിന്റെ വികൃതികൾ എന്ന കൃതിയുടെ രചയിതാവ്

എം. മുകുന്ദൻ
66
പി എൻ പണിക്കർ നയിച്ച ഗ്രന്ഥശാല സംഘത്തിന് ലഭിച്ച യൂനസ്കോ അവാർഡ് ഏത്?

ക്രൂപ്സ്കായ അവാർഡ്
67
‘നീർമാതളം പൂത്തകാലം’ എന്ന കൃതി എഴുതിയത്?

മാധവിക്കുട്ടി
68
ഗ്രീക്ക് സാഹിത്യത്തിലെ ഇതിഹാസങ്ങൾ ഏതൊക്കെയാണ്?

ഒഡീസി, ഇലിയഡ്
69
‘രമണൻ’ എന്ന പ്രശസ്ത കാവ്യം എഴുതിയത് ആര്?

ചങ്ങമ്പുഴ കൃഷ്ണപിള്ള
70
ചിത്രയോഗം എന്ന മഹാകാവ്യം എഴുതിയത്?

വള്ളത്തോൾ നാരായണമേനോൻ
71
മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?

വാസനാവികൃതി
72
വാസനാവികൃതി എന്ന ചെറുകഥ രചിച്ചതാര്?

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (1891)
73
കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പുസ്തക വിൽപന ശാലകളുടെ പേരെന്ത്?

നാഷണൽ ബുക്ക് സ്റ്റാൾ
74
‘ബാലമുരളി’ എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിയിരുന്നത് ആര്?

ഒ എൻ വി കുറുപ്പ്
75
‘യുദ്ധവും സമാധാനവും’ എന്ന വിഖ്യാത കൃതിയുടെ രചയിതാവ്?

ലിയോ ടോൾസ്റ്റോയ്
76
1972-ലെ നിരൂപണ- പഠന സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകദർപ്പണം എന്ന കൃതി രചിച്ചത്?

എൻ എൻ പിള്ള
77
കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ചത് ഏത് പ്രസിദ്ധീകരണത്തിൽ ?

മിതവാദി
78
മലബാറിലെ ഔഷധ സസ്യങ്ങളെ പറ്റി ഡച്ചുകാർ തയ്യാറാക്കിയ പുസ്തകം ഏത്?

ഹോർത്തൂസ് മലബാറിക്കസ്
79
കാക്കനാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്?

ജോർജ് വർഗീസ്
80
e- reading എന്നതിൽ e കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

electronic
81
രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷക്ക് അവതാരിക എഴുതിയതാര്?

Willian Burton Years
82
എം ടി വാസുദേവൻ നായർ രചിച്ച നാലുകെട്ട് ആദ്യം പ്രസിദ്ധീകരിച്ചത് ഏത് വർഷമാണ്

1958
83
വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?

എംകെ മേനോൻ
84
വായിക്കപ്പെടുന്നത് എന്ന അർത്ഥത്തിലുള്ള മുസ്ലീങ്ങളുടെ പുണ്യ ഗ്രന്ഥം ഏതാണ്?

വിശുദ്ധ ഖുർആൻ
86
‘നന്ദനാർ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആരാണ്?

പി സി ഗോപാലൻ
87
ദേവകി നിലയങ്ങോടിന്റെ ആത്മകഥയുടെ പേരെന്ത്?

നഷ്ടബോധങ്ങളില്ലാതെ
88
India Wins Freedome ആരുടെ ആത്മകഥയാണ്?

അബ്ദുൽ കലാം ആസാദ്
89
ഹരിപ്രസാദ് ചൗരസ്യ ഏതു സംഗീതോപകരണത്തിലാണ് പ്രാവീണ്യം നേടിയിരിക്കുന്നത്?

ഓടക്കുഴൽ
90
ഇന്ത്യയിൽ സാഹിത്യ മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരം ഏത്?

ജ്ഞാനപീഠം
91
വാസ്തുഹാര എന്ന ചെറുകഥയുടെ രചയിതാവ്?

ശ്രീരാമൻ
92
കോട്ടയ്ക്കൽ ശിവരാമൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കഥകളി
93
ആരാച്ചാർ എന്ന നോവൽ രചിച്ചത്?

കെ ആർ മീര
94
ചെമ്മീൻ എന്ന നോവലിന് പശ്ചാത്തലമായ കടപ്പുറം?

പുറക്കാട്
95
എസ് ആർ രംഗനാഥൻ എന്നാണ് ജനിച്ചത്?

1892ആഗസ്റ്റ് 12
96
ദേശീയ ലൈബ്രേറിയൻ ദിനം എന്നാണ്?

ആഗസ്റ്റ് 12 (എസ് ആർ രംഗനാഥന്റെ ജന്മദിനം)
97
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ലൈബ്രറി ഏത്?

പാർലമെന്റ് ലൈബ്രറി
98
‘ത്രിപുരസുന്ദരി കൊച്ചമ്മ’ ഏത് നോവലിലെ കഥാപാത്രമാണ്?

ധർമ്മരാജ (സി വി രാമൻപിള്ള)
99
അമ്മ എന്ന റഷ്യൻ നോവൽ രചിച്ചത് ആരാണ്?

മാക്സിം ഗോർക്കി
100
കുറത്തി എന്ന കവിതയുടെ രചയിതാവ്?

കടമ്മനിട്ട
101
1945 -ൽ തിരുവിതാംകൂർ ഗ്രന്ഥശാല സംഘം രൂപവത്കരിച്ചത് ആര്?

പി എൻ പണിക്കർ
102
മാതൃഭൂമിയുടെ സ്ഥാപക പത്രാധിപർ ആര്?

കെ പി കേശവമേനോൻ
103
സൂരി നമ്പൂതിരിപ്പാട് ഏതു നോവലിലെ കഥാപാത്രമാണ്?

ഇന്ദുലേഖ
104
രാത്രിമഴ എന്ന കവിത കവിത രചിച്ചതാര്?

സുഗതകുമാരി
105
ജ്ഞാനപീഠ പുരസ്കാരം ഏർപ്പെടുത്തിയത് ആര്?

ശാന്തി പ്രസാദ് ജയിൻ
106
എലിപ്പത്തായം എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ?

അടൂർ ഗോപാലകൃഷ്ണൻ
107
ജൂൺ 19 ദേശീയ വായന ദിനമായി പ്രഖ്യാപിച്ചത് ഏത് വർഷം?

2017
108
കേരള ഗ്രന്ഥശാല സംഘത്തിന്റെ ആദ്യത്തെ സെക്രട്ടറി?

പി എൻ പണിക്കർ
109
മലയാള സാഹിത്യ ചരിത്രം എഴുതിയ കവി ആര്?

ഉള്ളൂർ എസ് പരമേശ്വരയ്യർ
110
കോവിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?

വി വി അയ്യപ്പൻ
111
മലയാളത്തിലെ ആദ്യത്തെ യാത്രാ വിവരണ ഗ്രന്ഥം ഏതാണ്?

വർത്തമാന പുസ്തകം
112
വർത്തമാന പുസ്തകത്തിന്റെ രചയിതാവ് ആര്?

പാറമേക്കൽ തോമാകത്തനാർ
113
മലയാളത്തിലെ ആദ്യ അപസർപ്പക നോവലായ ഭാസ്കരമേനോൻ എഴുതിയത് ആരാണ്?

അപ്പൻ തമ്പുരാൻ
114
പ്രഥമ കേരള ജ്യോതി പുരസ്കാരം നേടിയ സാഹിത്യകാരൻ

എം.ടി.വാസുദേവൻ നായർ