യോഗ ദിന ക്വിസ്
യോഗാ ദിനവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ
 1. അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്ന ദിവസം എന്നാണ്?
  Ans : ജൂൺ 21
 2. യോഗ ഉത്ഭവിച്ചത് ഏത് രാജ്യത്താണ്?
  Ans : ഇന്ത്യ
 3. അന്താരാഷ്ട്ര യോഗ ദിനം ആരംഭിച്ചത് ഏതു വർഷം?
  Ans : 2015 ജൂൺ 21
 4. ഇന്ത്യയിൽ ആദ്യമായി യോഗ ദിനം ആചരിച്ചത് എന്നാണ്?
  Ans : 2015 ജൂൺ 21
 5. ജൂൺ 21 യോഗാ ദിനമായി തിരഞ്ഞെടുത്തത് എന്തുകൊണ്ട്?
  Ans : ഏറ്റവും ദൈർഘ്യമേറിയ ദിവസമായതുകൊണ്ട്
  1. വടക്കൻ അർദ്ധഗോളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമാണ് ജൂൺ 21, വേനൽക്കാല അറുതി എന്നും അറിയപ്പെടുന്നു. ഭാരതീയ പാരമ്പര്യമനുസരിച്ച്, വേനൽക്കാല അറുതിക്കുശേഷം സൂര്യൻ ദക്ഷിണായനമാണ്. സൂര്യ ദക്ഷിണായന സമയം ആത്മീയ നേട്ടങ്ങൾ കൈവരിക്കുന്നതിന് പ്രയോജനകരമാണെന്ന് വിശ്വസിക്കപ്പെടുന്നു . ഇക്കാരണത്താൽ, ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കാൻ തുടങ്ങി.
 6. 2014- ൽ ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിൽ യോഗദിനം ആചരിക്കാനുള്ള ആശയം മുന്നോട്ടുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
  Ans : നരേന്ദ്രമോദി
  1. 2014 സെപ്തംബർ 27 ന ലോകമെമ്പാടും യോഗ ദിനം ആഘോഷിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പൊതുസഭയിൽ ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം യുഎൻ പൊതുസഭ അംഗീകരിച്ചു.
  2. വെറും മൂന്ന് മാസത്തിനുള്ളിൽ അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിക്കാൻ തീരുമാനിച്ചു. അടുത്ത വർഷം 2015-ൽ, ലോകമെമ്പാടും ആദ്യമായി ലോക യോഗ ദിനം ആചരി
 7. യോഗയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്?
  Ans : പതഞ്ജലി മഹർഷി
 8. ഇന്ത്യയിൽ യോഗ ആരംഭിച്ചത് ആരാണ്?
  Ans : സ്വാമി വിവേകാനന്ദൻ
 9. ആധുനിക യോഗയുടെ പിതാവ്?
  Ans : തിരുമലൈ കൃഷ്ണമാചാര്യ
 10. 2024- ലെ 10-ാംമത് യോഗ ദിനത്തിന്റെ പ്രമേയം (Theme) എന്താണ്?
  Ans : "സ്വയത്തിനും സമൂഹത്തിനും വേണ്ടിയുള്ള യോഗ" (Yoga for Self and Society) എന്നതാണ് 2024-ലെ യോഗദിനത്തിന്റെ പ്രമേയം (തീം).
 11. 2023- ലെ യോഗ ദിനത്തിന്റെ പ്രമേയം (Theme) എന്തായിരുന്നു?
  Ans : "ലോകം മുഴുവൻ ഒരു കുടുംബം" (Entire World is one Family) എന്നർത്ഥം വരുന്ന "വസുധൈവ കുടുംബകം" (Vasudhaiva Kutumbakam) എന്നതായിരുന്നു 2023-ലെ യോഗദിന പ്രമേയം (തീം).
 12. 2023- ലെ യോഗ ദിനം അരങ്ങേറിയത് എവിടെയാണ്?
  Ans : ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത്
 13. 2023- ലെ യോഗ ദിനത്തിന് നേതൃത്വം വഹിച്ചത്?
  Ans : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി
 14. 2022- ലെ യോഗ ദിനത്തിന്റെ പ്രമേയം (Theme) എന്തായിരുന്നു?
  Ans : യോഗ മാനവികതയ്ക്ക്‌ (Yoga for Humanity)
 15. 2021- ലെ യോഗ ദിനത്തിന്റെ പ്രമേയം (Theme) എന്തായിരുന്നു?
  Ans : ക്ഷേമത്തിനായുള്ള യോഗ
 16. ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ യോഗ നടന്ന വർഷം?
  Ans : 2015 ജൂൺ 21
 17. 2015- ലെ അന്താരാഷ്ട്ര യോഗ ദിനത്തിൽ RBI പുറത്തിറക്കിയത് എത്ര രൂപയുടെ നാണയമാണ്?
  Ans : പത്തുരൂപ
 18. 2015- ലെ അന്താരാഷ്ട്ര യോഗ ദിനത്തിൽ RBI പുറത്തിറക്കിയത് എത്ര രൂപയുടെ നാണയമാണ്?
  Ans : പത്തുരൂപ
 19. യോഗയിലെ പഞ്ചഭൂതങ്ങൾ ഏതെല്ലാം?
  Ans : മണ്ണ്, ജലം, അഗ്നി, വായു, ആകാശം
 20. യോഗ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപംകൊണ്ടതാണ്?
  Ans : സംസ്കൃതം
 21. ‘യോഗസൂത്ര’ എന്ന പുസ്തകം രചിച്ചതാര്?
  Ans : പതജ്ഞലി മഹർഷി
 22. ‘യോഗ’ എന്ന സംസ്കൃത പദത്തിന്റെ അർത്ഥം എന്താണ്?
  Ans : സംയോജിപ്പിക്കുന്നത് (ജീവാത്മാവിനെയും പരമാത്മാവിനെയും സംയോജിപ്പിക്കുന്നതാണ് യോഗ)
 23. “നമ്മുടെ പുരാതന പാരമ്പര്യത്തിൽ നിന്നുള്ള അമൂല്യമായ സമ്മാനമാണ് യോഗ” ആരുടെ വാക്കുകൾ?
  Ans : പ്രധാനമന്ത്രി നരേന്ദ്രമോദി
 24. യോഗാസനങ്ങൾ അടിസ്ഥാനപരമായി എത്രയാണ് ഉള്ളത് ?
  Ans : 84
 25. പതഞ്ജലി മഹർഷി യോഗയെ നിർവചിച്ചിരിക്കുന്നത് എങ്ങനെയാണ്?
  Ans : ചിത്തവൃത്തികളുടെ നിരോധനമാണ് യോഗ എന്നാണ്
 26. യോഗയുടെ അടിസ്ഥാന ഗ്രന്ഥമായി കരുതുന്നത് ഗ്രന്ഥമേത്?
  Ans : പതഞ്ജലി മഹർഷിയുടെ യോഗ സൂത്രം
 27. ഇന്ത്യയിൽ യോഗ ദിനം ആചരിക്കുന്നത് ഏത് കേന്ദ്രമന്ത്രാലയത്തിന്റെ കീഴിലാണ്?
  Ans : മിനിസ്ട്രി ഓഫ് ആയുഷ്
 28. യോഗയുടെ രാജാവ് എന്നറിയപ്പെടുന്ന യോഗ ഏത്?
  Ans : സലമ്പ ശീർഷാസന
 29. ഇന്ത്യയിൽ യോഗ ആരംഭിച്ചത് എവിടെയാണ് ?
  Ans : ഉത്തരേന്ത്യ
 30. യോഗയുടെ ഹിന്ദു ദൈവം ആരാണ്?
  Ans : അദിയോഗി ശിവൻ
 31. യോഗയുടെ ഏറ്റവും പഴയ രൂപം ഏതാണ്?
  Ans : വേദയോഗ
 32. ലോക യോഗദിനം ആരംഭിച്ചത് ആരാണ്?
  Ans : പ്രധാനമന്ത്രി നരേന്ദ്രമോദി
 33. യോഗതത്വചിന്തയുടെ അടിസ്ഥാന പാഠം ഏതാണ്?
  Ans : യോഗ- സൂത്രങ്ങൾ
 34. ആദ്യത്തെ നാലു യോഗ സൂത്രങ്ങൾ ഏതൊക്കെയാണ്?
  Ans : സമാധി, സാധന, വിഭൂതി, കൈവല്യ
 35. ഹത യോഗയുടെ സ്ഥാപകൻ എന്നറിയപ്പെടുന്നത്?
  Ans : ഗോരഖ് നാഥ്
 36. യോഗയുടെ ഏറ്റവും ജനപ്രിയമായ തരം ഏതാണ്?
  Ans : ഹതയോഗ
 37. യോഗയ്ക്ക്ള്ള എട്ടു ഘടകങ്ങൾ (അഷ്ടാംഗങ്ങൾ) എന്തൊക്കെയാണ്?
  Ans : യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി
 38. യോഗ പ്രധാനമായും നാലു തരത്തിലാണ് പ്രയോഗത്തിലുള്ളത് അവ ഏതൊക്കെയാണ്?
  Ans : രാജയോഗം, ഹഠയോഗം, കർമയോഗം, ഭക്തിയോഗം എന്നിവയാണവ
 39. എത്ര യുഎൻ അംഗരാജ്യങ്ങൾ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു?
  Ans : ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ 177 രാജ്യങ്ങൾ
 40. യോഗയിൽ നമസ്തേ എന്താണ് അർത്ഥമാക്കുന്നത്?
  Ans : ഞാൻ നിന്നെ വണങ്ങുന്നു
 41. അദ്ധ്യാത്മികാചാര്യനും ജീവനകല(Art of Living ) എന്ന യോഗഭ്യാസ രീതിയുടെ ആചാര്യനുമായ ഭാരതീയൻ ആരാണ്?
  Ans : ശ്രീ ശ്രീ രവിശങ്കർ
 42. പർവ്വത ആസനം എന്നും അറിയപ്പെടുന്ന യോഗാസനം ഏതാണ്?
  Ans : തദാസന
 43. യോഗയുടെ ഘടകങ്ങളെക്കുറിച്ച് ഏതു വേദത്തിലാണ് പരാമർശിക്കുന്നത്?
  Ans : ഋഗ്വേദം
 44. കർമയോഗ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
  Ans : ഭഗവത്ഗീത
 45. ‘ഹത’ എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?
  Ans : സൂര്യനും ചന്ദ്രനും
 46. യോഗ സമ്പ്രദായമനുസരിച്ച് മനുഷ്യർക്ക് എത്ര കോശങ്ങളുണ്ട്?
  Ans : 5
 47. മനുഷ്യ ശരീരത്തിൽ എത്ര ചക്രങ്ങൾ ഉണ്ട്?
  Ans : 114
 48. യോഗയുടെ ലക്ഷ്യം എന്താണ്?
  Ans : മോക്ഷപ്രാപ്തി
 49. സൂര്യ നമസ്കാരത്തിൽ എത്ര പോസുകൾ (poses) ഉണ്ട്?
  Ans : 12 പോസുകൾ
 50. സാധാരണ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്ന യോഗാസനം ഏതാണ്?
  Ans : ശവാസനം
 51. കുട്ടികളുടെ ഉയരം കൂട്ടുന്നതിന് സഹായിക്കുന്ന യോഗാസനം ഏതാണ്?
  Ans : തഡാസന
 52. "യോഗ" എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്?
  Ans : സംസ്കൃതം
 53. ഏത് സംസ്കൃത പദത്തിൽ നിന്നാണ് യോഗ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്?
  Ans : യൂണിയൻ
 54. മനുഷ്യശരീരത്തിൽ എത്ര "ചക്രങ്ങൾ" ഉണ്ട്?
  Ans : 114 (ലാളിത്യത്തിന്റെ 7 പ്രധാന ചക്രങ്ങൾ ജനപ്രിയമാണ്)
 55. മനുഷ്യശരീരത്തിലെ നാലാമത്തെ ചക്രം സ്ഥിതിചെയ്യുന്ന്?
  Ans : ഹൃദയം
 56. ഗോമുഖാസനം, ചക്രാസനം, മത്സ്യാസനം എന്നിവ ഏത് രോഗത്തെ സുഖപ്പെടുത്താൻ സഹായിക്കുന്നു?
  Ans : ആസ്ത്മ