ലോക പ്രകൃതി സംരക്ഷണ ദിനം (World Nature Conservation Day) എന്നാണ്

ജൂലൈ 28
ലോക പരിസ്ഥിതി ദിനം എന്നാണ്

ജൂൺ 5
ലോക പരിസര ദിനം എന്നാണ്?

ഒക്ടോബർ 7
ലോക കാലാവസ്ഥാ ദിനം എന്നാണ്?

മാർച്ച് 23
ലോക ജൈവവൈവിധ്യ ദിനം എന്നാണ്?

മെയ് 22
ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്

വാൾട്ടർ ജി റോസൻ (1985-ൽ)
ഇന്ത്യയിൽ സ്വച്ഛ് ഭാരത് പദ്ധതിക്കു തുടക്കം കുറിച്ചത് എന്നാണ്

2014 ഒക്ടോബർ 2
സ്വച്ഛ് ഭാരത് മിഷന് ആസ്പദമാക്കി കേരളത്തിൽ നടപ്പാക്കിയ പദ്ധതി ഏതാണ്

ശുചിത്വമിഷൻ
ഒരു പ്ലാസ്റ്റിക് ബാഗ് വിഘടിക്കാൻ ഏകദേശം എത്ര വർഷമെടുക്കും

1000 വർഷം വരെ
ഒരു പ്ലാസ്റ്റിക് കുപ്പി വിഘടിക്കാൻ ഏകദേശം എത്ര വർഷമെടുക്കും

450 വർഷം
സൌന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും ടൂത്ത് പേസ്റ്റുകളിലും ചേർക്കുന്ന പ്ലാസ്റ്റിക്കിന്റെ ചെറു കണങ്ങൾ അറിയപ്പെടുന്നത്

മൈക്രാബീഡുകൾ
പ്ലാസ്റ്റിക് മലിനീകരണവും കാലാവസ്ഥ വ്യതിയാനവും പവിഴപ്പുറ്റുകൾക്ക് ഭീഷണിയാണ്. 90% പവിഴപ്പുറ്റുകളും ഏതുവർഷത്തോടെ നിർജ്ജീവമാകുമെന്നാണ് വിദഗ്ദർ പ്രവർചിക്കുന്നത്

2050
ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് അന്തരീക്ഷത്തിൽ ഏത് വാതകത്തിന്റെ അളവ് കൂടാൻ കാരണമാകുന്നു

കാർബൺ ഡൈ ഓക്സൈഡ്
ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മലിനീകരണമുള്ള രാജ്യം

യു.എസ്.എ
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ഡോ എം.എസ് സ്വാമിനാഥൻ
ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച വർഷം ഏത്?

1966
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

പ്രൊഫ ആർ മിശ്ര
ഇന്ത്യയിൽ പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച വർഷം എന്നാണ്

1973-ൽ
ആദ്യ ലോക പരസ്ഥിതി സമ്മേളനം നടന്നത്

1972 ജൂലൈ 5-ന്
പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്

ചിപ്കോ പ്രസ്ഥാനം
ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത്

സുന്ദർലാൽ ബഹുഗുണ
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്?

മേധാപട്കർ
ജൈവകൃഷിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ്?

മസനോബു ഫുക്കുവോക്ക
ആധുനിക പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?

യൂജിൻ പി ഓഡ്
പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

അലക്സാണ്ടർ വോൺ ഹംബോൾട്ട്
ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്?

റേച്ചൽ കഴ്സൺ
ലോക ഓസോൺ ദിനമായി ആചരിക്കുന്ന ദിവസം

സെപ്റ്റംബർ 16
ജീവൻ നിലനിർത്താനാവശ്യമായി അന്തരീക്ഷ ആവരണം

ഹരിതഗൃഹം
ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്?

എടവക (വയനാട്)
ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല?

വയനാട്
വേൾഡ് വൈഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ ന്റെ ചിഹ്നം എന്ത്?

ഭീമൻ പാണ്ട
കേരളത്തിൽ ഏറ്റവും കുറവ് വനഭൂമി ഉള്ള ജില്ല ഏത്?

ആലപ്പുഴ
ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ് ഏത്?

നീലഗിരി ബയോസ്ഫിയർ റിസർവ്
ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ് ഏത്?

ഗ്യാൻ ഭാരതി ബയോസ് ഫിയർ റിസർവ് (റാൻ ഓഫ് കച്ച് -ഗുജറാത്ത്)
ക്യോട്ടോ പ്രോട്ടോകോൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാലാവസ്ഥാമാറ്റം
പ്രൊജക്റ്റ് ടൈഗർ പദ്ധതി തുടങ്ങിയ വർഷം?

1973
പ്രോജക്റ്റ് എലിഫന്റ് പദ്ധതി തുടങ്ങിയ വർഷം?

1992
ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടന ഏതാണ്?

UNEP
UNEP യുടെ പൂർണ്ണരൂപം

United Nations Environmental Programme
UNEP സ്ഥാപിതമായ വർഷം ഏത്?

1972
UNEP ആസ്ഥാനം എവിടെയാണ്?

നെയ്റോബി (കെനിയ)
ലോക പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച റേച്ചൽ കഴ്സൺ രചിച്ച പുസ്തകം ഏത്?

നിശബ്ദ വസന്തം (Silent Spring)
ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

ഡെറാഡൂൺ
കേരളത്തിലെ ജൈവ ജില്ല ഏത്?

കാസർകോട്
ലോക ഭൗമ ദിനം ആയി ആചരിക്കുന്നത് എന്നാണ്?

ഏപ്രിൽ 22
പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങൾ അറിയപ്പെടുന്നത്?

കമ്മ്യൂണിറ്റി റിസർവുകൾ
ഇന്ത്യയിലെ ആദ്യ കമ്മ്യൂണിറ്റി റിസർവ്?

കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്
കേരളത്തിലെ കണ്ടൽ കാടുകളെ പറ്റി പ്രതിപാദിച്ച ആദ്യ ഗ്രന്ഥം?

ഹോർത്തൂസ് മലബാറിക്കസ്
കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം?

സൈലന്റ് വാലി
ഏഷ്യയിലെ ആദ്യ ബട്ടർഫ്ളൈ സഫാരി പാർക്ക്?

തെന്മല (കൊല്ലം)
പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?

1986
ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച വർഷം?

1966
'നീല പതാക സർട്ടിഫിക്കറ്റ്' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബീച്ചുകളുടെ ഗുണനിലവാരം
ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം ഏതാണ്?

മലബാറിലെ സസ്യങ്ങൾ
ആണവ പരീക്ഷണങ്ങൾ ക്കെതിരെ പ്രതിഷേധിക്കാൻ ആയി 1969 രൂപം കൊണ്ട ഡോണ്ട് മേക്ക് എ വേവ് കമ്മിറ്റി ഏത് പരിസ്ഥിതി സംഘടനയുടെ മുൻഗാമി ആയിരുന്നു?

ഗ്രീൻപീസ്
2012 യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പർവ്വതനിരകൾ ഏതാണ്?

പശ്ചിമഘട്ടം
ലോകത്ത് ആദ്യമായി ഭരണഘടനയിൽ പരിസ്ഥിതി സംരക്ഷണം എന്ന ആശയം കൊണ്ടുവന്ന രാഷ്ട്രം?

റഷ്യ (USSR)
ലോക പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിന്റെ (Green Peace) ആസ്ഥാനം എവിടെയാണ്?

ആസ്റ്റർഡാം (നെതർലാൻഡ്)
പ്രശസ്ത പരിസ്ഥിതി പ്രവർത്തക മേധാ പട്കറുടെ നേതൃത്വത്തിൽ 1989-ൽ രൂപം കൊണ്ട പ്രസ്ഥാനം ഏത്?

നർമ്മദാ ബച്ചാവോ ആന്തോളൻ
റംസാൻ കൺവെൻഷൻ എന്തുമായി ബന്ധപ്പെട്ടതാണ്?

തണ്ണീർത്തടങ്ങളുടെ സംരക്ഷണം
ഹിമാലയൻ മേഖലയിലെ വൃക്ഷങ്ങളെ സംരക്ഷിക്കാനായി 1974-ൽ രൂപംകൊണ്ട പ്രസ്ഥാനമേത്?

ചിപ്കോപ്രസ്ഥാനം