ഉള്ളടക്കം (INDEX)
അന്തർദേശീയം (ലോകം)
  1. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് റൊക്കേർഡിന് ഉടമയായത്
    Ans : മരിയ ബ്രാന്യാസ് മൊറേറ (115 വയസ്സ്)
  2. 2023 ജനുവരിയിൽ ഭരണവിരുദ്ധ പ്രക്ഷോഭം നിയന്ത്രണാതീതമായതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാജ്യം

    Ans : പെറു

    1. പ്രസിഡന്റ് ദിന ബൊലുവാർട്ടിനെതിരായ പ്രതിഷേധത്തെത്തുടന്നാണ് തലസ്ഥാനമായി ലിമയിലും മറ്റ് മൂന്ന് പ്രദേശങ്ങളിലും പെറു സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
    2. മുൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനു ശേഷം 2022 ഡിസംബറിലാണ് നിലവിലെ പ്രസിഡന്റ ദിന ബൊലുവാർട്ട് അധികാരമേറ്റത്, കാലിസ്റ്റോയുടെ അനുയായികളാണ് അക്രമണം അഴിച്ചു വിട്ടതും, അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സാഹചര്യം ഉണ്ടാക്കിയതും
  3. 2022-ലെ വിശ്വസുന്ദരീ (Miss Universe 2022) കിരീടം ചൂടിയത് ?

    Ans : ആർ'ബോണി ഗബ്രിയേൽ(അമേരിക്ക)

    1. 71-ാം മിസ് യൂണിവേഴ്സ് കിരീടം ലഭിച്ചത് അമേരിക്കയുടെ ആർ'ബോണി ഗബ്രിയേലിനാണ്
    2. 84 രാജ്യങ്ങളെ പിന്തള്ളിയാണ് ആർ'ബോണി ഈ നേട്ടം സ്വന്തമാക്കിയത്
    3. രണ്ടാം സ്ഥാനം (ഫസ്റ്റ് റണ്ണർ അപ്പ്) - അമാൻഡ ഡുഡമെൽ (വെനിസ്വേല)
    4. മൂന്നാം സ്ഥാനം (സെക്കന്റ് റണ്ണറപ്പ്) - ആൻഡ്രീന മാർട്ടിനെസ് (ഡൊമിനിക്കൻ റിപ്പബ്ലിക്)
    5. 2022-ലെ 71-ാം മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചത് - ദിവിത റായ്
    6. 2022-ലെ മിസ് യൂണിവേഴ്സ് മത്സരം നടന്നത് - ന്യൂ ഓർലിയൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്.
    7. 2023-ലെ മിസ് യൂണിവേഴ്സ് മത്സരം നടക്കുന്നത് - എൽ സാൽവഡോർ
  4. ഐക്യരാഷ്ട്രസഭ ചെറു ധാന്യവർഷമായി (Year of Millets) ആചരിക്കുന്ന വർഷം

    Ans : 2023

  5. ഏഷ്യയിലാദ്യമായി Hydrogen Powered Train അവതരിപ്പിച്ച രാജ്യം

    Ans : ചൈന

  6. വ്യാഴം ഗ്രഹത്തിലേക്കുള്ള യൂറോപ്പിൽ നിന്നുള്ള ആദ്യ ബഹിരാകാശ ദൈത്യം അറിയപ്പെടുന്നത്

    Ans : ജൂപ്പിറ്റർ ഐ.സി.മൂൺസ് എക്സ്പ്ലോറർ

    1. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ ഗ്യാനിമീഡ്, യൂറോപ്പ, കാലിസ്റ്റ എന്നീ ഉപഗ്രഹങ്ങളിലെ ജലസാന്നിധ്യവും വാസയോഗ്യതയും പഠിക്കുകയെന്നതാണ് ദൈത്യത്തിന്റെ ലക്ഷ്യം
  7. 2023 ജനുവരിയിൽ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ലോകത്ത് ഒന്നാമതെത്തിയ രാജ്യം

    Ans : ഖത്തർ

  8. 2023 ജനുവരിയിൽ ജസിൻഡ ആർഡേൻ രാജി വച്ചതിനെത്തുടർന്ന ന്യൂസിലാൻഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്

    Ans : ക്രിസ് ഹിപ്കിൻസ്

  9. വെൽക്കം കോർപ്സ് എന്ന അഭയാർത്ഥി പദ്ധതി പ്രഖ്യാപിച്ച രാജ്യം

    Ans : അമേരിക്ക

  10. ലോകത്തിലാദ്യമായി മണലിൽ നിർമ്മിച്ച ബാറ്ററി സ്ഥാപിച്ച രാജ്യം

    Ans : ഫിൻലാൻഡ്

  11. 2023-ൽ World of Statistics പുറത്തുവിട്ട പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും സമ്പന്നനായ നടൻ

    Ans : Shah Rukh Khan

  12. 2023-ൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന Runestone കണ്ടെത്തിയ രാജ്യം

    Ans : നോർവേ

  13. 2023 ജനുവരിയിൽ ചെക്ക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്

    Ans : പീറ്റർ പവേൽ

ദേശീയം (ഇന്ത്യ)
  1. 2023-ലെ 74-മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാഥിതി ആരായിരുന്നു

    Ans : ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്ത

    1. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് അറബ് രാജ്യത്തിൽ നിന്നുള്ള മുഖ്യാതിഥി റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമാകുന്നത്
    2. എല്ലാവർഷവും രാജ്പഥിൽ അരങ്ങേറിക്കൊണ്ടിരുന്ന റിപ്പബ്ലിക് പരേഡ് ഇപ്രാവശ്യം പ്രത്യേകം സജ്ജമാക്കിയ കർത്തവ്യപഥിലാണ് നടന്നത്
    3. പാൽ-പച്ചക്കറി, വഴിയോര കച്ചവടക്കാർ തുടങ്ങീ സമൂഹത്തിന്റെ വ്യത്യസ്ത ശ്രേണികളിൽ ജോലി നോക്കുന്ന സാധാരണക്കാരാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ പ്രത്യേക ക്ഷണിതാക്കളായത്, കർത്തവ്യ പാതയിലാണ് ഇവർക്കുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയത്
  2. 2023-റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തീം എന്തായിരുന്നു

    Ans : Jan Bhagidari (ജനങ്ങളുടെ പങ്കാളിത്തം)

  3. 6-മത് International Spice Conference 2023 ന് വേദിയാകുന്നത്

    Ans : ചെന്നൈ

    1. 2023-ലെ അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം നടക്കുന്നത് ചെന്നൈയിൽ വച്ചാണ്
  4. ഇന്ത്യയിലെ ആദ്യ 5ജി ഡ്രോൺ ഏതാണ്

    Ans : SKYHAWK

    1. ഒഡീഷയിലെ ഐജി ഡ്രോൺസ് VSSUT ആണ് സ്കൈഹാക്കിന്റെ നിർമ്മാതാക്കൾ
  5. പ്രകൃതി ദുരന്തങ്ങളോ മാനുഷിക പ്രതിസന്ധികളോ ബാധിച്ച ഏതൊരു വികസ്വര രാജ്യത്തിനും അവശ്യ മെഡിക്കൽ സപ്ലൈ നൽകുന്ന ഇന്ത്യയുടെ പുതിയ പദ്ധതി അറിയപ്പെടുന്നത്

    Ans : ആരോഗ്യ മൈത്രി

    1. കോവിഡ് പാൻഡെമിക് സമയത്തുള്ള ഇന്ത്യയുടെ വാക്സിൻ പദ്ധതി അറിയപ്പെട്ടത് - വാക്സിൻ മൈത്രി
  6. ഒമിക്രോൺ സങ്കരയിന വകഭേതമായ എക്സ്.ബി.ബി - 15 ഇന്ത്യയിൽ ആദ്യം സ്ഥിരീകരിച്ചത് എവിടെയാണ്

    Ans : ഗുജറാത്ത്

  7. ആഭ്യന്തര കുടിയേറ്റക്കാർക്കായി അവർ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് വോട്ട് ചെയ്യാനായി ഇലക്ഷൻ കമ്മീഷൻ കൊണ്ടുവരുന്ന പുതിയ സംവിധാനം

    Ans : റിമോട്ട് വോട്ടിങ് മഷീൻ (Remote Voting Machine)

  8. 2023 ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ ആദ്യ Under Water Metro Service നിലവിൽ വരുന്നത് എവിടെയാണ്

    Ans : കൊൽക്കത്ത

  9. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ നിയമിക്കപ്പെട്ട ആദ്യ വനിതാ ഓഫീസർ ആരാണ്

    Ans : ക്യാപ്റ്റൻ ശിവ ചൌഹാൻ

  10. 2023 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത സിയോം പാലം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

    Ans : അരുണാചൽ പ്രദേശ്

  11. റവന്യു പോലീസ് സംവിധാനം നിർത്തലാക്കികൊണ്ട് ഉത്തരവിറക്കിയ ഇന്ത്യൻ സംസ്ഥാനം

    Ans : ഉത്തരാഖണ്ഡ്

  12. വരയാടുകളുടെ സംരക്ഷണത്തിനായി ഇന്ത്യയിലെ ആദ്യത്തെ നീലഗിരി താർ പ്രോജക്ട് ആരംഭിച്ച സംസ്ഥാനം

    Ans : തമിഴ്നാട്

  13. ജപ്പാനെ മറികടനന് ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി മാറിയ രാജ്യം ഏതാണ്

    Ans : ഇന്ത്യ

  14. 2023 ജനുവരിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചത്

    Ans : നീലക്കുറിഞ്ഞി

  15. 2023-ലെ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇന്ത്യയിലെ ആദ്യ സൌരോർജ്ജ കാർ

    Ans : ഇവ

  16. 2023-ജനുവരിയിൽ നേപ്പാളിൽ 68-ഓളം യാത്രക്കാരുടെ മരണത്തിനിടയാക്കിയ വിമാനാപകടം നടന്ന സ്ഥലം

    Ans : Pokhara

  17. ഇന്ത്യയിൽ "അന്ധത നിയന്ത്രണ നയം" നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം

    Ans : രാജസ്ഥാൻ

  18. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ഭൂഗർഭ മെട്രോ സ്റ്റേഷൻ നിലവിൽ വരുന്നത്

    Ans : പൂനെ

  19. 2023-ഫെബ്രുവരിയിൽ നടക്കുന്ന G-20 പരിസ്ഥിതി മീറ്റിന് ആതിഥേയത്വം വഹിക്കുന്നത്

    Ans : ബംഗളൂരു

  20. 2023-ലെ അന്താരാഷ്ട്ര കരകൌശല ഉച്ചകോടിക്ക് വേദിയായത്

    Ans : ജയ്പൂർ

  21. 2023-ൽ ജവഹർലാൽ നെഹ്റുവിന്റെ സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം

    Ans : ശ്രീലങ്ക

  22. ഇന്ത്യ, ഈജിപ്റ്റ് സ്പെഷ്യൽ ഫോർസ് സംയുക്തമായി നടത്തുന്ന ആദ്യ സൈനികാഭ്യാസം

    Ans : Cyclone

  23. കടൽമാർഗ്ഗം പാഴ്സലുകളും മെയിലുകളും എത്തിക്കുന്നതിന് ഇന്ത്യ പോസ്റ്റ് ആരംഭിച്ച സംവിധാനം

    Ans : തരംഗ് മെയിൽ സർവ്വീസ്

  24. രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡന്റെ പുതിയ പേര്

    Ans : അമൃത് ഉദ്യാൻ

കേരളം
  1. 2023-ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച ടാബ്ലോയുടെ തീം

    Ans : നാരീശക്തി

    1. നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ കേരളത്തിന്റെ ഫ്ലോട്ട്
    2. "ബോപ്പൂർ റാണി" എന്ന പേരിൽ ഉരു മാതൃകയിലായിരുന്നു കേരളത്തിന്റെ ഫ്ലോട്ട്, ചേപ്പാട് സ്വദേശി കാർത്യായനി അമ്മയുടെ പ്രതിമയാണ് നിശ്ചലദൃശ്യത്തിൽ മുന്നിൽ പ്രദർശിപ്പിച്ചത്, 96-ാം വയസ്സിൽ സാക്ഷരതാ പരീക്ഷ ജയിച്ച് 2020-ലെ നാരീശക്തി പുരസ്കാരം നേടിയ വനിതയാണ് കാർത്യായനി അമ്മ
    3. 24 സ്ത്രീകൾ മാത്രമാണ് ഇത്തവണ കേരളത്തിന്റെ ഫ്ലോട്ടിലുണ്ടായിരുന്നത്
    4. ചരിത്രത്തിലാദ്യമായി കേരളം റിപ്പബ്ലിക് ദിന പരേഡിൽ ഗോത്രനൃത്തം അവതരിപ്പിച്ചു, അട്ടപ്പാടി കേന്ദ്രമാക്കി നഞ്ചിയമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗോത്രകലാമണ്ഡലത്തിന്റെ ഇരുള നൃത്തമാണ് ടാബ്ലോയുടെ മുഖ്യ ആകർഷണമായത്, എട്ട് കലാകാരികൾ പങ്കെടുക്കുന്ന ഇരുള നൃത്തത്തിന്റെ കൊറിയോഗ്രഫി നിർവ്വഹിച്ചത് പഴനിസ്വാമി എസ് ആണ്, ഫ്ലോട്ടിന്റെ ഇരുവശത്തുമായാണ് നൃത്തം അവതരിപ്പിച്ചത്
    5. ഗോത്രനൃത്തത്തിനൊപ്പം ഫ്ലോട്ടിൽ കളരിപ്പയറ്റ്, ശിങ്കാരിമേളം എന്നിവയും ഉൾപ്പെടുത്തിയിരുന്നു, കളരിപ്പയറ്റ് അവതരിപ്പിച്ചത് ഡൽഹി നിത്യചൈതന്യ കളരിയിലെ ബി.എൻ ശുഭയും, എം.എസ് ദിവ്യശ്രീയുമായിരുന്നു. ശിങ്കാരിമേളം അവതരിപ്പിച്ചത് കണ്ണൂർ പാപ്പിനിശ്ശേരിയിലെ സപ്തവർണ കുടുംബശ്രീ സംഘത്തിലെ 12 വനിതകളാണ്
    6. സ്ത്രീകൾ മാത്രമായുള്ള ടാബ്ലോയുടെ ആശയം തയ്യാറാക്കിയത് സിനി.കെ.തോമസാണ്
    7. ഡിസൈനർ റോയ് ജോസഫാണ് ഫ്ളോട്ടൊരുക്കിയത്
    8. ശിങ്കാരിമേളം ചിട്ടപ്പെടുത്തിയത് കലാമണ്ഡലം അഭിഷേകാണ്
  2. പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം ലഭിച്ച മലയാളി

    Ans : ആദിത്യ സുരേഷ്

  3. കുടുംബശ്രീമിഷൻ 25-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയൽക്കൂട്ട കൂട്ടായ്മ

    Ans : ചുവട്

  4. എല്ലാ ആദിവാസികൾക്കും അടിസ്ഥാന രേഖകൾ നൽകുന്ന ഇന്ത്യയിലെ ആദ്യ ജില്ല എന്ന നേട്ടം കൈവരിച്ചത്

    Ans : വയനാട് (കേരളം)

  5. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ നിലവിൽ വരുന്നത് എവിടെയാണ്

    Ans : അരൂർ (12.75 കിലോമീറ്റർ നീളം)

  6. 2023 ജനുവരിയിൽ വീടുകളിൽ പൈപ്പുകളിലൂടെ പാചകവാതകം (ദ്രവീകൃത പ്രകൃതിവാതകം) എത്തിക്കുന്നതിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി

    Ans : സിറ്റി ഗ്യാസ് പദ്ധതി

    1. പദ്ധതിയുടെ ഭാഗമായി ദ്രവീകൃത പ്രകൃതി വാതകമായ എൽ.സി.എൻ.ജി (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്റ്റേഷനുകൾ കേരളത്തിലാദ്യമായി കൊച്ചുവേളിയിലും, ചേർത്തലയിലും ആരംഭിച്ചു
    2. സിലിണ്ടർ വേണ്ട, അപകട സാദ്ധ്യതയില്ല, മലിനീകരണം ഇല്ല എന്നതാണ് സിറ്റി ഗ്യാസിന്റെ പ്രത്യേകതകൾ
  7. ഏത് ദിവസമാണ് 2023 മുതൽ എല്ലാവർഷവും കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്

    Ans : മെയ് 17

  8. 2023-ജനുവരിയിൽ കേരളത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ച ജില്ല ഏതാണ്

    Ans : എറണാകുളം

  9. വിദ്യാർത്ഥികൾക്ക് ആർത്തവ അവധി അനുവദിച്ച കേരളത്തിലെ ആദ്യ സർവകലാശാല

    Ans : കുസാറ്റ് (CUSAT}

    1. 1971-ലാണ് കുസാറ്റ് (കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി) സ്ഥാപിതമായത്
    2. കുസാറ്റിന്റ പ്രഥമ വൈസ് ചാൻസിലർ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയാണ്
    3. കുസാറ്റിന്റ നിലവിലെ വൈസ് ചാൻസിലർ പ്രൊഫ. കെ.എൻ.മധുസൂധനൻ ആണ്
    4. സർവകലാശാലകളുടെ ചാൻസിലർ ഗവർണറാണ്
  10. സ്കൂൾ ബസുകൾ രക്ഷിതാക്കൾക്ക് ട്രാക്ക് ചെയ്യുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് പുതിയതായി പുറത്തിറക്കായ സൌജന്യ ആപ്പ്

    Ans : വിദ്യ വാഹൻ

    1. ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ആപ്പിന്റെ പ്രകാശനം നടത്തിയത്
    2. കേരള ട്രോൻസ്പോർട്ട് മിനിസ്റ്റർ - ആന്റണി രാജു
    3. കേരള ട്രോൻസ്പോർട്ട് കമ്മീഷണർ - എസ്. ശ്രീജിത്ത്
  11. 2023 ജനുവരിയിൽ ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന് വേദിയായത്

    Ans : കണ്ണൂർ

  12. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയതായി പുറത്തുവിട്ട അപൂർവ രോഗങ്ങളുടെ മികവിന്റെ കേന്ദ്രങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഇടംപിടിച്ച ആശുപത്രി

    Ans : SAT ആശുപത്രി തിരുവനന്തപുരം

  13. കേരള ഫിഷറീസ്, സാംസ്കാരികം, യുവജനക്ഷേമ വകുപ്പു മന്ത്രി ആരാണ്

    Ans : സജി ചെറിയാൻ

  14. രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി മാറിയത്

    Ans : കൊല്ലം

  15. ന്യൂയോർക്ക് ടൈംസ് 2023-ഷ കണ്ടിരിക്കേണ്ട 52 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടംപിടിച്ച ഏക സംസ്ഥാനം

    Ans :കേരളം

  16. റെസ്റ്റോറന്റുകളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി Hygiene Rating App പുറത്തിറക്കുന്ന സംസ്ഥാനം

    Ans :കേരളം

  17. തമിഴ്നാട്ടിൽ പുന്നകൈ എന്ന പേരിൽ നടപ്പാക്കാനൊരുങ്ങുന്ന കേരള സർക്കാർ പദ്ധതി

    Ans : മന്ദഹാസം

  18. വടക്കേ അമേരിക്കയിലെ മലയാളി സംഘടനയായ FOKANA ഏർപ്പെടുത്തിയ മികച്ച മന്ത്രക്കുള്ള പുരസ്കാരം നേടിയത്

    Ans : മുഹമ്മദ് റിയാസ്

  19. ഗുണ്ടകളെ അമർച്ച ചെയ്യാൻ കേരള പോലീസ് 2023-ൽ ആരംഭിക്കുന്ന പുതിയ പദ്ധതി

    Ans : ഓപ്പറേഷൻ ആഗ്

  20. 2023-ൽ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച കേരളത്തിലെ പൊതുമേഖലാ സ്ഥാപനം

    Ans : കെൽട്രോൺ

  21. ബേപ്പൂരിൽ സ്ഥാപിതമാകുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരകം അറിയപ്പെടുന്നത്

    Ans : ആകാശമിട്ടായി

കായികം
  1. 2023 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം ജേതാവ് -

    Ans : നൊവാക് ജോക്കോവിച്ച്

  2. 2023 ഓസ്ട്രേലിയൻ ഓപ്പൺ വനിത വിഭാഗം ജേതാവ് -

    Ans : അരിന സബലെങ്ക.

  3. 2023 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം ഡബിൾസ് ജേതാക്കൾ -

    Ans : റിങ്കി ഹിജികത & ജേസൺ കുബ്ലർ

  4. 2023 ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ഡബിൾസ് ജേതാക്കൾ -

    Ans : ബാർബോറ ക്രെജിക്കോവ & കാറ്റെറിന സിനിയാക്കോവ

  5. 2023 ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ജേതാക്കൾ -

    Ans : ലൂയിസ സ്റ്റെഫാനി & റാഫേൽ മാറ്റോസ്

  6. പ്രഥമ U-19 വനിത T20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ

    Ans : ഇന്ത്യ (Runner Up : ഇംഗ്ലണ്ട്)

  7. 2023-ലെ പുരുഷ ഹോക്കി ലോകകപ്പ് ജേതാക്കൾ

    Ans : ജർമ്മനി (Runner Up : ബെൽജിയം)

  8. 2023-ലെ FIDE ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം

    Ans : കസാക്കിസ്ഥാൻ

    1. 2023 ഏപ്രിൽ മെയ് മാസങ്ങളിലായി നടക്കുന്ന ലോക് ചെസ്സ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് കസാക്കിസ്ഥാന്റെ തലസ്ഥാന നഗരമായ അസ്താനയാണ്
    2. നിലവിലെ ലോക ചെസ്സ് ചാമ്പ്യനായ മാഗ്നസ് കാൾസൻ മത്സരിക്കുന്നില്ലയെന്നതാണ് 2023-ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ പ്രത്യേകത
  9. 2022-ലെ ICC Men's ക്രിക്കറ്റർ ഓഫ് ദി ഇയർ - നുള്ള സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫി (ICC Men's ODI Cricketer of the year 2022 - Sir Garfield Sobers Trophy Winner) ലഭിച്ചത്

    Ans : ബാബർ അസം (പാകിസ്ഥാൻ)

  10. 2022-ലെ ICC Men's ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ - നുള്ള റേച്ചൽ ഹെയ്ഹോ ഫ്ലിന്റ് ട്രോഫി ലഭിച്ചത് (ICC Women's ODI Cricketer of the year 2022 - Rachael Heyhoe Flint Trophy Winner)

    Ans : നതാലി സ്കീവർ (ഇംഗ്ലണ്ട്)

  11. 2022-ലെ ICC Men's T20 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത്

    Ans : സൂര്യകുമാർ യാദവ് (ഇന്ത്യ)

  12. 2022-ലെ ICC Women's T20 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത്

    Ans : തഹ്ലിയ മക്ഗ്രാത്ത് (ഓസ്ട്രേലിയ)

  13. 2022-ലെ ICC Men's ODI ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത്

    Ans : ബാബർ അസം (പാകിസ്ഥാൻ)

  14. 2022-ലെ ICC Men's ODI ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത്

    Ans : നതാലി സ്കീവർ (ഇംഗ്ലണ്ട്)

  15. 2022-ലെ ICC Men's Test ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത്

    Ans : ബെൻ സ്റ്റോക്ക് (ഇംഗ്ലണ്ട്)

  16. രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ആദ്യ ഓവറിൽ തന്നെ ഹാട്രിക് കരസ്ഥമാക്കുന്ന താരം ആയത്

    Ans : ജയദേവ് ഉനദ്കട്

    - സൌരാഷ്ട്ര ടീമിനുവേണ്ടി കളിക്കുന്ന ഉനദ്കട് ഡൽഹിക്കെതിരെയാണ് ആദ്യ ഓവറിൽ തന്നെ ഹാട്രിക് കരസ്ഥമാക്കിയത്
  17. പോർച്ചുഗൽ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ പുതുതായി കരാറിലേർപ്പെട്ട സൌദി അറേബ്യൻ ക്ലബ്

    Ans : അൽ നസ്ർ

  18. 2022-ൽ World Blitz Chess Championship ൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന ബഹുമതിക്കർഹയായത്

    Ans : കൊനേരു ഹംപി

  19. "അറബ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ 2023" - പുരസ്കാര ജേതാവ് ആരാണ്

    Ans : അഷ്റഫ് ഹക്കീമി

    1. മൊറോക്കോ ഫുട്ബോൾ താരമാണ് അഷ്റഫ് ഹക്കീമി
  20. 2023-ൽ ഇന്ത്യയിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായത്

    Ans : Arjan Kumar Sikri

  21. ദേശീയ ഗുസ്തി ഫെഡറേഷന്റെ മേൽനോട്ടത്തിനായി നിയമിച്ച 5 അംഗ സമിതിയുടെ അദ്ധ്യക്ഷ

    Ans : മേരികോം

  22. 2023-ലെ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്നത്

    Ans : കേരളം

  23. 2023-ലെ മലേഷ്യൻ ഓപ്പൻ ബാഡ്മിന്റൻ പുരുഷവിഭാഗം ജേതാവ്

    Ans : Victor Axelsen

  24. 2023-ലെ മലേഷ്യൻ ഓപ്പൻ ബാഡ്മിന്റൻ വനിതാവിഭാഗം ജേതാവ്

    Ans : Akane Yamaguchi

  25. രഞ്ജി ട്രോഫി മത്സരങ്ങൾ നിയനന്ത്രിച്ച ആദ്യ വനിത അമ്പയർമാർ

    Ans : ജനനി നാരായണൻ, ഗായത്രി വേണുഗോപാലൻ, വൃന്ദാ രതി

  26. ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന 5-ാമത്തെ ഇന്ത്യൻ താരം

    Ans : Shubman Gill

പുതിയ നിയമനങ്ങൾ
  1. 2022 ഡിസംബറിൽ അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (Atomic Energy Regulatory Board) ചെയർമാനായി പുതിയതായി ചുമതലയേറ്റത് ആരാണ്

    Ans : ദിനേശ് കുമാർ ശുക്ല

  2. BSE (ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ CEO & മാനേജിംഗ് ഡയറക്ടറുമായി ചുമതലയേൽക്കുന്നത്

    Ans : സുന്ദരരാമൻ രാമമൂർത്തി

    1. രാജ്യത്തെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ചാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
  3. BSF (Boarder Security Force) ന്റെ ഡയറക്ടർ ജനറൽ പങ്കജ് കുമാർ സിംഗ് വിരമിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഒഴിവിലേക്ക് ഡയറക്ടർ ജനറലായി അധിക ചുമതല വഹിക്കുന്നത്

    Ans : സുജോയ് ലാൽ താസൻ (Sujoy Lal Thaosen)

    1. സുജോയ് ലാൽ താസൻ നിലവിൽ CRPF (Central Reserve Police Force) ന്റെ ഡയറക്ടർ ജനറൽ ആണ്
  4. ഏഷ്യൻ പസഫിക് പോസ്റ്റൽ യൂണിയന്റെ സെക്രട്ടറി ജനറലായി ചുമതലയേൽക്കുന്നത്

    Ans : വിനയ പ്രകാശ് സിംഗ്

  5. 2023-ജനുവരിയിൽ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായത്

    Ans : ഡോ.ജി.ബൈജു

  6. 2023 ജനുവരിയിൽ Project Dantk ന്റെ ഭാഗമായി നിയമിക്കപ്പെട്ട ആദ്യ വനിത BRO ഓഫീസർ

    Ans : Surbhi Jakhmola

പുരസ്കാരങ്ങളും അംഗീകാരങ്ങളും
  1. സംഗീതജ്ഞൻ ആലപ്പി രങ്കനാഥിന്റെ പേരിലുള്ള പ്രഥമ "സ്വാമിസംഗീത" പുരസ്കാരം ലഭിച്ചത്

    Ans : കെ.ജയകുമാറിന്

    1. കവിയും, ഗാനരചയിതാവും, തിരക്കഥാകൃത്തുമായ കെ.ജയകുമാറിനാണ് പ്രഥമ സ്വാമി സംഗീത പുരസ്കാരം ലഭിച്ചത്
    2. ആലപ്പി രങ്കനാഥൻ മാസ്റ്റർ ഫൌണ്ടേഷൻ ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്, 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം
    3. മുൻ റിട്ട ചീഫ് സെക്രട്ടറി, തുഞ്ചത്ത് എഴുത്തച്ചൻ മലയാളം യൂണിവേഴ്സിറ്റിയുടെ സ്ഥാപിത വൈസ് ചാൻസിലർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് കെ.ജയകുമാർ
    4. കുടജാദ്രിയിൽ കുടികൊള്ളും, ചന്ദനലേപ സുഗന്ധം, സൗപർണികാമൃത വീചികൾ, സൂര്യാംശുവോരോ വയൽപ്പൂവിലും മുതലായവ ജനപ്രിയ ചലച്ചിത്രഗാനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
    5. 2021-ൽ സമഗ്രസംഭാവനകൾക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും, ആശാൻ കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്
  2. 2022-ലെ ഓടക്കുഴൽ അവാർഡ് ജേതാവ് ആരാണ്

    Ans : അംബികാസുതൻ മാങ്ങാട്

    1. "പ്രാണവായു" എന്ന കഥാസമാഹാരത്തിനാണ് 2022-ലെ ഓടക്കുഴൽ അവാർഡ് അംബികാസുതൻ മാങ്ങാടിന് ലഭിച്ചത്
    2. 30000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഗുരുവായൂരപ്പൻ ട്രസ്റ്റ് ആണ് ഏർപ്പെടുത്തിയിരിക്കുന്നത്
  3. 2023-ലെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ മലയാളികൾ ആരൊക്കെയാണ്

    Ans : ഡോ. അലക്സാണ്ടർ മാളിയേക്കൽ, സിദ്ധാർത്ഥ് ബാലചന്ദ്രൻ, രാജേഷ് സുബ്രഹ്മണ്യം

    1. പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് സ്വന്തം മേഖലകളിൽ അനന്യമായ സംഭാവനകൾ നൽകുന്ന പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാൻ (പുരസ്കാരം)
    2. രാഷ്ട്രപതിയാണ് പുരസ്കാരം നൽകുന്നത്
    3. 2023-ലെ പ്രവാസി ഭാരതീയ പുരസ്കാരം 3 മലയാളികൾ ഉൾപ്പെടെ 27 പേർക്കാണ് ലഭിച്ചത്
    4. വൈദ്യശാസ്ത്ര രംഗത്തെ മികവിന് ഡോക്ടർ അലക്സാണ്ടർ മാളിയേക്കൽ ജോൺ, യു.എ.ഇ വ്യവസായിയായ സിദ്ദാർത്ഥ് ബാലചന്ദ്രൻ, ഫെഡ്എക്സ് സി.ഇ.ഒ രാജേഷ് സുബ്രഹ്മണ്യം എന്നിവരാണ് 2023-ലെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ മലയാളികൾ
    5. 1915 ജനുവരി 9-ന് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മഹാത്മാഗാന്ധി മടങ്ങിവന്നതിന്റെ സ്മരണയ്ക്കായിട്ടാണ് ജനുവരി 9 ദേശീയ പ്രവാസി ദിനമായി ആചരിച്ചു വരുന്നത്
    6. 2003 മുതലാണ് ഇന്ത്യയിൽ പ്രവാസി ദിനം ആചരിച്ചു തുടങ്ങിയത്
    7. 2015 വരെ എല്ലാവർഷവും പ്രവാസി ഭാരതീയ ദിനം ആചരിച്ചു വന്നിരുന്നു, എന്നാൽ 2015 മുതൽ അത് രണ്ട് കൊല്ലം കൂടുമ്പോൾ ആക്കി
    8. 2023-ലെ 17-മത് പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചത് എവിടെവച്ചാണ് - ഇൻഡോർ (മധ്യപ്രദേശ്)
    9. 2023-ലെ പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാമ്പ് - Surakshit Jaayen, Prashikshit Jaayen
    10. 2021-ലെ 16-മത് പ്രവാസി ഭാരതീയ ദിവസ് ഓൺലൈനായി ഡൽഹിയിലായിരുന്നു ആചരിച്ചത്
  4. കൈരളി ഗ്ലോബർ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് 2023 ജനുവരിയിൽ അർഹനായത്

    Ans : പ്രഫ. സലീം യൂസഫ്

    1. ഗവേഷണരംഗത്തെ കേരളീയരായ പ്രഗത്ഭരെ ആദരിക്കാൻ സംസ്ഥാന സർക്കാർ നൽകിവരുന്ന പുരസ്കാരമാണിത്
    2. കാനഡ മാക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ മെഡിസിൻസ് പ്രഫസറാണ് സലിം യൂസഫ്, അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
    3. ഡോ.എം.ലീലാവതി, ഡോ.എ.അജയ്ഘോഷ്, പ്രഫ.എം.എ.ഉമ്മൻ എന്നിവർക്ക് കൈരളി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ലഭിച്ചു, രണ്ടര ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം
  5. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാർത്ഥം രാജീവ് വിചാർവേദി ഏർപ്പെടുത്തിയ 2022-ലെ ബെസ്റ്റ് സ്റ്റേറ്റ്മാൻ അവാർഡ് ജേതാവ്

    Ans : വി.ഡി.സതീശൻ (കേരള പ്രതിപക്ഷ നേതാവ്)

  6. കേരള നിയമസഭ സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ നിയമസഭ ലൈബ്രറി പുരസ്കാര ജേതാവ്

    Ans : ടി.പത്മനാഭൻ

    - 1 ലക്ഷം രൂപയാണ് പുരസ്കാര തുക
  7. പ്രഥമ ആറാട്ടുപുഴ വേലായുധപണിക്കർ ഫൌണ്ടേഷൻ പുരസ്കാരം ലഭിച്ചത്

    Ans : ഗോഗുലം ഗോപാലൻ

  8. പ്രഥമ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാര ജേതാവ്

    Ans : കെ.വേണു

    1. മുൻ നക്സലൈറ്റ് നേതാവ് കെ.വേണുവിനാണ് പ്രഥമ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരം ലഭിച്ചത്
    2. ഓരോ വർഷവും മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച ഒരു പുസ്തകത്തിനുള്ള അവാർഡാണ് ഫെഡറൽ ബാങ്ക സാഹിത്യ പുരസ്കാരം
    3. വേണുവിന്റെ "ഒരന്വേഷണത്തിന്റെ കഥ" എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്
    4. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക
    5. കോഴിക്കോട് ബീച്ചിൽ വെച്ച് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023 വേദിയിലാണ് പുരസ്കാര പ്രഖ്യാപനവും വിതരണവും നടന്നത്.
പ്രശസ്ത വ്യക്തികളുടെ മരണം
  1. 2023 ഡിസംബർ 31-ന് മരണമടഞ്ഞ കത്തോലിക്ക സഭയുടെ 265-ാം മാർപ്പാപ്പയായിരുന്ന വ്യക്തി

    Ans : കർദിനാൾ ജോസഫ് റാറ്റ്സിങ്ങർ (ബനഡിക്ട് പതിനാറാമൻ

    1. കഴിഞ്ഞ 600 വർഷത്തിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്യാഗം ചെയ്ത ആദ്യ മാർപ്പാപ്പയാണ് ജോസഫ് റാറ്റ്സിങ്ങർ
    2. 2005 മുതൽ 2013 വരെ കത്തോലിക്ക സഭയെ നയിച്ച അദ്ദേഹം 2013 ഫെബ്രുവരി 28-നാണ് സ്ഥാനത്യാഗം ചെയ്തത്
    3. മുഴുവൻ പേര് ജോസഫ് അലോഷ്യസ് റാറ്റ്സിങ്ങർ
    4. 1927 ഏപ്രിൽ 16 ന് ജർമ്മനിയിലാണ് ജനനം
    5. 2022 ഡിസംബർ 31-ന് വത്തിക്കാൻ സിറ്റിയിൽ വച്ചാണ് മരണം
    6. പോപ്പിന്റെ (കത്തോലിക്ക സഭയുടെ) ആസ്ഥാനം വത്തിക്കാൻ സിറ്റിയാണ്
  2. 2023 ജനുവരിയിൽ അന്തരിച്ച പ്രശ്സത അമേരിക്കൻ ബഹിരാകാശ സഞ്ചാരി

    Ans : വാൾട്ടർ കണ്ണിംഗ്ഹാം

  3. 2023-ൽ അന്തരിച്ച ജിയാൻലൂക്ക വിയാലി ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയായിരുന്നു

    Ans : കായികം

    പ്രശസ്ത ഇറ്റാലിയൻ ഫുട്ബോൾ താരമായിരുന്നു ജിയാൻലൂക്ക വിയാലി
  4. 2023 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ആസമീസ് കവി

    Ans : നിൽമണി ഫുക്കർ

  5. 2023-ജനുവരിയിൽ അന്തരിച്ച ഇന്ത്യൻ ആർക്കിടെക്റ്റ്

    Ans : ബാലകൃഷ്ണ ദോഷി

  6. 2023-ജനുവരിയിൽ അന്തരിച്ച പ്രശസ്ത ജനസംഖ്യാ ശാസ്ത്രജ്ഞൻ

    Ans : ഡോ.കെ.സി. സക്കറിയ

പുസ്തകങ്ങളിലൂടെ
  1. "Magical Mist of Memories" എന്ന പുസ്തകം എഴുതിയത്

    Ans : മജീഷ്യൻ ഗോപിനാഥ് മുതുകാട്

  2. "ഒരന്വേഷണത്തിന്റെ കഥ" എന്ന പുസ്തകം എഴുതിയത്

    Ans : കെ.വേണു

  3. ബ്രിട്ടീഷ് രാജകുടുംബപദവി ഉപേക്ഷിച്ച ഹാരി രാജകുമാരന്റെ ആത്മകഥയുടെ പേര്

    Ans : സ്പെയർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്