ചാന്ദ്ര ദിനം - ചരിത്രം ഇങ്ങനെ

  1. 2021 ഡിസംബർ 9-ന് മൂൺ വില്ലേജ് അസോസിയേഷനും മറ്റ് നിരവധി ഗ്രൂപ്പുകളും സമർപ്പിച്ച നിർദേശത്തെ തുടർന്ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ജൂലൈ 20 എല്ലാവർഷവും ആഗോള ചാന്ദ്ര ദിനമായി ആഘോഷിക്കാൻ അംഗീകാരം നൽകി.
  2. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തുന്നത് 1969 ജൂലൈ 20-നാണ്, ആയതിനാൽ ഈ ദിവസം ഓർമ്മിക്കാനാണ് എല്ലാവർഷവും ജൂലൈ 20 ചാന്ദ്രദിനമായി ആഘോഷിക്കുന്നത്.
  3. ആമേരിക്കക്കാരായ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ പേടകത്തിലാണ് 1969 ജൂലൈ 20-ന് ചന്ദ്രാപരിതലത്തിൽ എത്തുന്നത്.
  4. ജൂലൈ 20-ന് ബഹിരാകാശ വാഹനമായ അപ്പോളോയിൽ നിന്ന് പുറത്തിറങ്ങി നടന്ന നീൽ ആംസ്ട്രോങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി.
  5. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിൻനാണ്.
  6. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.
  7. "ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടവും" എന്ന നീൽ ആംസ്ട്രോങ്ങ് തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ തന്നെ നാഴികകല്ലാണ്.
ആഗോള ചാന്ദ്ര ദിനമായി ആചരിക്കുന്ന ദിവസം എന്നാണ് ?

ജൂലൈ 20
ആഗോള ചാന്ദ്ര ദിനമായി ജൂലൈ 20 ആചരിക്കാൻ കാരണം?

1969 ജൂലൈ 20-നാണ് ചന്ദ്രനിൽ ആദ്യമായി മനുഷ്യർ കാലുകുത്തുന്നത്, ഈ ദിനം ഓർമ്മിക്കാനാണ് എല്ലാ വർഷവും ജൂലൈ 20 ചാന്ദ്ര ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 2021-ൽ അംഗീകാരം നൽകിയത്.
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതെന്ന്

1969 ജൂലൈ 21
ചന്ദ്രനിലെ ആദ്യ സഞ്ചാരികൾ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന്റെ പേര്?

സമാധാനത്തിന്റെ സമുദ്രം
നാം അധിവസിക്കുന്ന ഗ്രഹം ഏതാണ്?

ഭൂമി
ഭൂമിയുടെ ഏക ഉപഗ്രഹം ഏതാണ്

ചന്ദ്രൻ
ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം ഏതാണ്?

സൂര്യൻ
ഉപഗ്രഹങ്ങളിൽ ചന്ദ്രന്റെ സ്ഥാനം എത്രയാണ്?

അഞ്ചാം സ്ഥാനം
ചന്ദ്രന്റെ പേരിൽ അറിയപ്പെടുന്ന ദിവസമേത്?

തിങ്കളാഴ്ച
ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം എത്ര കിലോമീറ്ററാണ്

3,84,403 കിലോമീറ്റർ (ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം)
ചന്ദ്രന്റെ വ്യാസം എത്രയാണ്

3,474 കി.മീ
ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം എത്രയാണ്

15 കോടി കിലോമീറ്റർ
ചന്ദ്രൻ ഭൂമിയെ ചുറ്റാനെടുക്കുന്ന സമയം എത്രയാണ്

27 ദിവസം 7 മണിക്കൂർ 43 മിനിറ്റ് (27.3 ദിവസം)
ഭൂമി സൂര്യനെ ചുറ്റാനെടുക്കുന്ന സമയം

മുന്നൂറ്ററുപത്തഞ്ചേകാൽ ദിവസം (ഒരു വർഷം)
ഭൂമി സ്വയം കറങ്ങാനെടുക്കുന്ന സമയം എത്ര

24 മണിക്കൂർ (ഒരു ദിവസം)
ചന്ദ്രനിൽ വസ്തുക്കളുടെ ഭാരം എത്രയാണ്

ഭൂമിയിൽ അനുഭവപ്പെടുന്നതിന്റെ ആറിലൊന്ന്
ചന്ദ്രനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്

സെലനോളജി
ചന്ദ്രന്റെ ഉപരിതല പഠനം നടത്തുന്ന ശാസ്ത്രശാഖയാണ്

സെലനോഗ്രഫി
ചന്ദ്രന്റെ പ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം

1.3 സെക്കന്റ്
സൂര്യനിൽ നിന്നും പ്രകാശം ഭൂമിയിലെത്താനെടുക്കുന്ന സമയം

8 മിനിട്ട്
ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന മൂലകം ഏതാണ്

ടൈറ്റാനിയം
ചന്ദ്രന്റെ പലായന പ്രവേഗം എത്ര

2.4 കി.മീ/സെക്കന്റ്
ഒരു മാസത്തിൽ രണ്ടാമതായി കാണുന്ന ചന്ദ്രന് പറയുന്ന പേര് എന്താണ്

ബ്ലൂ മൂൺ (നീലചന്ദ്രൻ)
ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ മനുഷ്യൻ

നീൽ ആംസ്ട്രോങ്
നീൽ ആംസ്ട്രോങിനൊപ്പം രണ്ടാമതായി ചന്ദ്രനിൽ ഇറങ്ങി മനുഷ്യൻ

എഡ്വിൻ ആൽഡ്രിൻ
മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച വാഹനം

അപ്പോളോ 11
നീൽ ആംസ്ട്രോങിനും, എഡ്വിൻ ആൽഡ്രിനൊപ്പവും അപ്പോളോ 11 ബഹിരാകാശ പേടകത്തിൽ ഉണ്ടായിരുന്ന മൂന്നാമത്ത ആൾ

മൈക്കേൽ കോളിൻസ്
ചന്ദ്രനിൽ അവസാനമായി ഇറങ്ങിയ വ്യക്തി

യൂജിൻ സെർനാൻ (1972)
അപ്പോളോ 17 എന്ന ബഹിരാകാശ വാഹനമായിരുന്നു യൂജിൻ സെർനാൻ ഉപയോഗിച്ചിരുന്നത്
1969-നും 1972-ഇടയിലായി ഇതുവരെ ചന്ദ്രനിലേക്ക് പോയ മനുഷ്യരുടെ എണ്ണം എത്രയാണ്

12 പേർ
ചന്ദ്രനിലേക്കു വിക്ഷേപിച്ച ആദ്യ ബഹിരാകാശ പേടകം

ലൂണ 1
ചന്ദ്രനിൽ എത്തിയ ആദ്യത്തെ കൃത്രിമ വസ്തു (Artificial Object) / ബഹിരാകാശ വാഹനം

ലൂണ – 2
1959-ൽ സോവിയറ്റ് യൂണിയൻ അയച്ച ആളില്ലാത്ത ബഹിരാകാശ പേടകമായ ലൂണ 2 ആണ് ചന്ദ്രനിലെത്തിയ ക്രിത്രിമ വസ്തു (ബഹിരാകാശ പേടകം)
ചന്ദ്രനിൽ ആദ്യമായി വിജയകരമായി ഇറങ്ങിയ (സോഫ്റ്റ് ലാൻഡിംഗ്) ബഹിരാകാശ വാഹനം

ലൂണ - 9 (1966)
ചന്ദ്രനിൽ ആദ്യമായി മനുഷ്യനെ ഇറക്കിയ രാജ്യം ഏത്?

അമേരിക്ക
ആദ്യ ബഹിരാകാശ സഞ്ചാരി ആരാണ്

യൂറി ഗഗാറിൻ (റഷ്യ)
ആദ്യമായി ബഹിരാകാശത്തെത്തുന്ന ജീവി

ലൈക്ക എന്ന പട്ടി
ലൈക്ക സഞ്ചരിച്ച ബഹിരാകാശ വാഹനത്തിന്റെ പേര്

സ്പുട്നിക് 2
ആദ്യ ബഹിരാകാശ യാത്ര നടത്തിയ വനിത

വാലന്റീന തെരഷ്കോവ (റഷ്യ)
ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ ഭാരതീയൻ

രാകേഷ് ശർമ
ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹം

സ്പുട്നിക് - 1 (റഷ്യ)
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏതാണ്?

ആര്യഭട്ട
ഇന്ത്യയുടെ ചാന്ദ്ര ദൌത്യം അറിയപ്പെടുന്നത്

ചന്ദ്രയാൻ
ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൌത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത്

2008 ഒക്ടോബർ 22
ചന്ദ്രയാൻ 2 വിക്ഷേപിച്ചത്

2019 ജൂലൈ 22
ചന്ദ്രയാൻ 3 വിക്ഷേപിച്ചത്

2023 ജൂലൈ 14
  1. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ 3 വിക്ഷേപിക്കുന്നത്
  2. വിക്ഷേപണ വാഹനം ജി.എസ്.എൽ വി മാർക്ക് 3 ആണ്
  3. ജി.എസ്.എൽ വി മാർക്ക് 3 യുടെ ആദ്യ പേര് ലോഞ്ച് വെഹിക്കിൾ മാർക്ക് 3 എന്നായിരുന്നു.
  4. ചന്ദ്രയാൻ 3 ന്രെ പ്രോജക്ട് ഡയറക്ടർ പി.വീരമുത്തുവേൽ ആണ്
സൂര്യനും അതിനെ ചുറ്റുന്ന 8 ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും ഉൾപ്പെട്ട കുടുംബത്തിനു പറയുന്ന പേര്

സൌരയൂഥം
സൌരയൂഥത്തിന്റെ കേന്ദ്രം

സൂര്യൻ
ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം

സൂര്യൻ
ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം

ശുക്രൻ
സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം

ബുധൻ
സൂര്യനിൽ നിന്നും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹം ഏത്

നെപ്ട്യൂൺ
ഏറ്റവും വലിയ ഗ്രഹം ഏത്

വ്യാഴം
വലയങ്ങളുള്ള ഗ്രഹം ഏതാണ്

ശനി
തിളക്കമുള്ള ഗ്രഹം ഏത്

ശുക്രൻ (Venus)
പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം

ശുക്രൻ (Venus)
നീല ഗ്രഹം എന്നറിയ്പ്പെടുന്നത് -

ഭൂമി
പച്ച ഗ്രഹം അല്ലെങ്കിൽ ഹരിത ഗ്രഹം -

യുറാനസ്
ചുവന്ന ഗ്രഹം അല്ലെങ്കിൽ തുരുമ്പിച്ച ഗ്രഹം -

ചൊവ്വ
ഏറ്റവും ദൈർഘ്യം കൂടിയ വർഷം ഉള്ള ഗ്രഹം -

നെപ്ട്യൂൺ
ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷം ഉള്ള ഗ്രഹം -

ബുധൻ
ഏറ്റവും ദൈർഘ്യം കൂടിയ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം -

ശുക്രൻ
ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം -

വ്യാഴം
ദിവസത്തിന് വർഷത്തേക്കാൾ ദൈർഘ്യം ഉള്ള ഗ്രഹം -

ശുക്രൻ
ഭൂമിയുടെ ഇരട്ട എന്ന പേരിലറിയപ്പെടുന്ന ഗ്രഹം -

ശുക്രൻ
ഭൂമിയുടെ അപരൻ എന്ന പേരിലറിയപ്പെടുന്നത് -

ടൈറ്റൺ
ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം -

ഭൂമി
ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം -

ശനി
ഏറ്റവും വലിയ ഗ്രഹം -

വ്യാഴം
ഏറ്റവും ചെറിയ ഗ്രഹം -

ബുധൻ
ഏറ്റവും ചെറിയ ഭൗമ ഗ്രഹം -

ബുധൻ
ഏറ്റവും ചെറിയ ജോവിയൻ ഗ്രഹം -

നെപ്ട്യൂൺ
സൂര്യനോട് ഏറ്റവും അകലെയുള്ള ഗ്രഹം -

നെപ്ട്യൂൺ
സൌരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്

ചൊവ്വയിൽ (Mars)
ചൊവ്വയിലേക്ക് 2003-ൽ അമേരിക്ക വിക്ഷേപിച്ച സഞ്ചരിക്കുന്ന യന്ത്രമനുഷ്യൻ

സ്പിരിറ്റ് (2004 ജനുവരി 15-ന് ചൊവ്വയിൽ ഇറങ്ങി
ചന്ദ്രന്റെ പ്രകാശത്തിനു കാരണം

സൂര്യന്റെ പ്രകാശം തട്ടി പ്രതിഫലിക്കുന്നത് കൊണ്ട്
ഭൂമിയിൽ രാവും പകലും (ദിനരാത്രങ്ങൾ) ഉണ്ടാവുന്നതെങ്ങിനെയാണ്

ഭൂമി സ്വയം കറങ്ങുന്നതു കൊണ്ട്
നക്ഷത്രങ്ങൾ തമ്മിലുള്ള അകലം പറയുന്ന യൂണിറ്റ് ഏത്

പ്രകാശ വർഷം
സൌരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം

പ്ലൂട്ടോ
ചന്ദ്രനിൽ ആദ്യമായി വാഹനം ഓടിച്ചതാര്

ജയിംസ് ഇർവിൻ
ജയിംസ് ഇർവിൻ ചന്ദ്രനിലൂടെ ഓടിച്ച വാഹനത്തിന്റെ പേര്

റോവർ
മനുഷ്യനില്ലാതെ ചന്ദ്രനിൽ നിന്നും പാറക്കഷ്ണം കൊണ്ടു വന്ന വാഹനത്തിന്റെ പേര്

ലൂണ 16
ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്

കാൾ സാഗൻ
ബഹിരാകാശത്ത് ആദ്യമായി നടന്ന ആൾ

അലക്സി ലിയനോവ്
യൂറി ഗഗാറിൻ സഞ്ചരിച്ച വാഹനത്തിന്റെ പേര്

വോസ്ടോക്ക് 1
ചന്ദ്രനെ ആദ്യമായി വലം വച്ച ഉപഗ്രഹം ഏത്

ലൂണ 10
അമേരിക്കയുടെ ചന്ദ്രഗവേഷണ പദ്ധതിയുടെ പേര്

അപ്പോളോ മിഷൻ
ശാസ്ത്ര ദിനം എന്നാണ്

ഫെബ്രുവരി 28
കറുത്ത വാവിനും വെളുത്ത വാവിനും ഇടയിലുള്ള ദിവസങ്ങൾ എത്ര

14 ദിവസം
ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വനിത

കല്പന ചൌള
ബഹിരാകാശത്ത് കൂടുതൽ കാലം താമസിച്ച ഇന്ത്യൻ വനിത

സുനിത വില്യംസ്
കൊളംബിയ ബഹിരാകാശ വാഹനം തകർന്ന് കൊല്ലപ്പെട്ട വനിതാ ബഹിരാകാശ സഞ്ചാരി

കൽപ്പന ചൌള
ദൂരെയുള്ള വസ്തുക്കളെ അടുത്ത് കാണിക്കുന്ന ഉപകരണം

ടെലസ്കോപ്പ് (ദൂരദർശിനി)
ടെലസ്കോപ്പ് കണ്ടുപിടിച്ചത്

ഹാൻസ് ലിപ്പർഷെ
ടെലസ്കോപ്പ് ഉപയോഗിച്ച് ധാരാളം കണ്ടുപിടിത്തങ്ങൾ നടത്തിയത് ആര്

ഗലീലിയോ ഗലീലി
നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാൽ കുത്തിയപ്പോൾ പറഞ്ഞ വാക്കുകൾ എന്ത്

"മനുഷ്യന് ഇതൊരു ചെറിയ കാൽവെപ്പ്, മനുഷ്യരാശിക്ക് ഇതൊരു വൻ കുതിച്ചു ചാട്ടം"
ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്

വിക്രം സാരാഭായ്
ചന്ദ്രനിൽ കാണുന്ന ആകാശത്തിന്റെ നിറം എന്താണ്?

കറുപ്പ്
സ്വയം പ്രകാശിക്കുന്ന ഗോളങ്ങളുടെ പേരെന്താണ്?

നക്ഷത്രങ്ങൾ
“അമ്പിളി അമ്മാവ താമര കുമ്പിളെന്തുട്” എന്ന ഈ പ്രസിദ്ധമായ വരികൾ എഴുതിയത് ആരാണ്?

ഒഎൻവി
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

വിക്രം സാരാഭായ്
‘ബഹിരാകാശത്തിന്റെ കൊളംബസ്’ എന്നറിയപ്പെടുന്നത്?

യൂറി ഗഗാറിൻ
സൗരയൂഥം ഏത് ഗാലക്സിയിലാണ് സ്ഥിതി ചെയ്യുന്നത്?

ക്ഷീരപഥം
ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതാണ്?

ബുധനും ശുക്രനും
മിസൈൽ മാൻ എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരാണ്?

എപിജെ അബ്ദുൾ കലാം
ഭ്രമണപഥത്തിൽ ചന്ദ്രനോട് ഏറ്റവും അടുത്ത് നിൽക്കുന്നത് ഏതാണ്?

സൂപ്പർ മൂൺ
ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?

തുമ്പ (തിരുവനന്തപുരം)
ഇന്ത്യൻ ബഹിരാകാശ പര്യവേഷണ ഏജൻസിയുടെ പേര്

ISRO (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
അമേരിക്കൻ ബഹിരാകാശ പര്യവേഷണ ഏജൻസിയുടെ പേര്

NASA (നാഷണൽ എയറോനോട്ടിക് ആന്റ് സ്പേസ് ഏജൻസി)
റഷ്യൻ ബഹിരാകാശ പര്യവേഷണ ഏജൻസിയുടെ പേര്

റോസ്കോസ്മോസ്
അമേരിക്കൻ ബഹിരാകാശ സഞ്ചാരികളെ വിളിക്കുന്ന പേര്

ആസ്ട്രോനട്സ്
റഷ്യൻ ബഹിരാകാശ സഞ്ചാരികളെ വിളിക്കുന്ന പേര്

കോസ്മോനട്സ്