ഉള്ളടക്കം (INDEX)
ലോകം
 1. സ്വവർഗ്ഗ വിവാഹത്തിന് രജിസ്ട്രേഷൻ നൽകുന്ന ദക്ഷിണേഷ്യയിലെ ആദ്യ രാജ്യം
  Ans : നേപ്പാൾ
 2. 2023-ലെ ഐക്യരാഷ്ട്രസഭയുടെ കാലവാവസ്ഥ വ്യതിയാന കോൺഫറൻസിന്റെ (COP28) വേദി
  Ans : ദുബായ്
  1. 28-ാമത് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനമാണ് (UN Climate Change Conference or Conference of Parties of the UNFCCC) 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായിലെ എക്സ്പോ സിറ്റിയിൽ നടക്കുന്നത്.
 3. 5-ാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ 2023-ന്റെ വേദി
  Ans : തിരുവനന്തപുരം
 4. 91-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയുടെ വേദി
  Ans : വിയന്ന
 5. 2023 World Expo-യ്ക്ക് വേദിയാകുന്നത്
  Ans : സൌദി അറേബ്യ
 6. 2023-ലെ വാക്കായി ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് (ഒ.യു.പി) തിരഞ്ഞെടുത്തത്
  Ans : റിസ് (rizz)
  1. വശ്യത, സ്റ്റൈൽ, ആകർഷകത്വം എന്നിവയെ സൂചിപ്പിക്കുന്ന പദമാണ് rizz എന്നത്
  2. വ്യക്തിപ്രഭാവം എന്നർത്ഥമുള്ള കരിസ്മ (charisma) എന്ന വാക്കിൽ നിന്നാണ് rizz ന്റെ പിറവി
  3. ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ പ്രസാധകരാണ് ഒ.യു.പി
 7. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ
  Ans : ദ അപ്രന്റിസ് (The Apprentice)
 8. 2023-ലെ എയ്ഡ്സ് ദിനത്തിന്റെ തീം എന്നതാണ്
  Ans : Let Communities Lead
  1. എയ്ഡ്സ് ദിനമായി ആചരിക്കുന്ന ദിവസം ഡിസംബർ 1 ആണ്
 9. അന്താരാഷ്ട്ര വാർത്താ ചാനലുകളിൽ അടുത്തിടെ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല
  Ans : A23a
 10. പന്നിപ്പനിയുടെ പുതിയ വകഭേദമായ എച്ച്1എൻ2 (H1N2) ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ച രാജ്യം?
  Ans : ബ്രിട്ടൻ
 11. ടൈംസ് മാഗസിൻ 2023-ലെ പഴ്സൺ ഓഫ് ദി ഇയർ ആയി തിരിഞ്ഞെടുത്തത്
  Ans : ടെയ് ലർ സ്വിഫ്റ്റ് (അമേരിക്കൻ ഗായിക)
  1. 2022-ലെ പഴ്സൺ ഓഫി ദി ഇയർ ആയി തിരഞ്ഞെടുത്തത് യുക്രൈയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയായിരുന്നു
 12. ടൈംസ് മാഗസിൻ 2023-ലെ അത്ലറ്റിക് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത്
  Ans : ലയൺൽ മെസ്സി
 13. ഐക്യരാഷ്ട്രസഭയുടെ 2023-ലെ സമാധാന പരിപാലൻ യോഗം നടക്കുന്നത്
  Ans : ഘാന
 14. വംശനാശം സംഭവിച്ച ഡോഡോ പക്ഷിയെ ജീൻ എഡിറ്റിംഗിലൂടെ പുനർനിർമ്മിക്കാൻ തീരുമാനിച്ച രാജ്യം
  Ans : മൌറീഷ്യസ്
 15. കിങ് എന്ന മത്സ്യങ്ങളെ ട്രാക്ക് ചെയ്യുന്നതിനായി സാറ്റ്ലൈറ്റ് പുറത്തിറക്കിയ രാജ്യം
  Ans : യു.എ.ഇ
 16. ലോക ഡിജിറ്റൽ കോംപറ്റിറ്റീവ്നസ് റാങ്കിംഗ് 2023-ൽ ഒന്നാമതെത്തിയ രാജ്യം
  Ans : യു.എസ്.എ
ഇന്ത്യ
 1. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലെ ഇന്ത്യൻ ആർമിയിലെ ആദ്യ വനിതാ മെഡിക്കൽ ഓഫീസറായി ചാർജ്ജെടുത്തത്
  Ans : ക്യാപ്റ്റൻ ഗീതിക കൌൾ
 2. ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലാദ്യമായി യുദ്ധകപ്പലിൽ വനിതാ കമാൻഡിങ് ഓഫീസർ ആകുന്നത്
  Ans : ലെഫ്റ്റനന്റ് കമാൻഡർ പ്രേരണ ദിയോസ്തലി
  1. പശ്ചിമ നാവിക കമാൻഡിനുകീഴിലുളള ഗോവയിലെ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് വിഭാഗത്തിലുള്ള ഐ.എൻ.എസ് ത്രിങ്കത് (INS Trinkat) യുദ്ധകപ്പലിലാണ് പ്രേരണ കമാൻഡിങ് ഓഫീസറായി ചുമതലയേൽക്കുന്നത്.
  2. ത്രിങ്കത് എന്നത് ആന്തമാൻ നിക്കോബാറിലെ ഒരു ദ്വീപിന്റെ പേരാണ്.
 3. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ 2023-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം
  Ans : കൊൽക്കത്ത
  1. തുടർച്ചയായി മൂന്നാം തവണയാണ് കൊൽക്കത്തയ്ക്ക് ഈ ബഹുമതി ലഭിക്കുന്നത്.
 4. റെയിൽപാളങ്ങളിലെ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാൻ റെയിൽവേ തദ്ദേശീയമായി വികസിപ്പിച്ച AI അധിഷ്ടിത സാങ്കേതികവിദ്യ
  Ans : ഗജ് രാജ സുരക്ഷ
 5. ജല പൈത്യക സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും പൊതുജനങ്ങൾക്കിടയിൽ ഉടമസ്ഥതാബോധം സൃഷ്ടിക്കുന്നതിനും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പൊതു അവബോധം ഉർത്തുന്നതിനായി കേന്ദ്ര ജൽ ശക്തി മന്ത്രാലയം ജൽ ഇതിഹാസ് ഉത്സവ് സംഘടിപ്പിച്ചത് എവിടെയാണ്
  Ans : ന്യൂഡൽഹി
 6. ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള പ്രഗത്ഭരായവരെ ഉൾപ്പെടുത്തുന്നതിനുള്ള പ്രോജക്ട് അറിയപ്പെടുന്നത്
  Ans : ഗ്ലോബൽ ഇനിഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ്വർക്ക്സ് (GIAN)
 7. 2023 ഡിസംബറിൽ തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള പ്രമുഖ പട്ടണങ്ങളിൽ തീവ്രമഴയ്ക്കും, വെള്ളപൊക്കത്തിനും, നിരവധി മരണങ്ങൾക്കും കാരണമായ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്
  Ans : മിഗ്ജോ
  1. തമിഴ്നാട്ടിലെ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ തീവ്രമഴയും വെള്ളപൊക്കത്തെയും തുടർന്ന് 10 കൂടുതൽ ആളുകളാണ് മരണമടഞ്ഞത്
 8. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'മിഗ്ജോ' ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം
  Ans : മ്യാൻമാർ
 9. 2023-ലെ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണ്ണ മയൂരം നേടിയ പേർഷ്യൻ ചലച്ചിത്രം
  Ans : Endless Borders
  (സംവിധാനം : അബ്ബാസ് അമീനി)
 10. ജനകീയ പങ്കാളിത്തത്തൊടെ ഭൂമിയെ കാർബൺ വിമുക്തമാക്കുക എന്ന ലക്ഷ്യാത്തോടെ 2023-ലെ ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച പദ്ധതി
  Ans : Green Credit Scheme
 11. 2023-ൽ യുനെസ്കോയുടെ ഇന്റാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള കലാരൂപം
  Ans : ഗർബ
 12. ഫോർബ്സ് പുറത്തുവിട്ട ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയിൽ ഇടം പിടിച്ച ഇന്ത്യൻ വനിതകൾ
  നിർമ്മല സീതാരാമൻ
  റോഷ്നി നാടാർ മൽഹോത്ര
  സോമ മൊണ്ടൽ
  കിരൺ മജുംദാർ ഷാ

 13. ചൊവ്വയിൽ റോവർ പ്രവർത്തിപ്പിച്ച ആദ്യ ഇന്ത്യക്കാരി
  Ans : അക്ഷത കൃഷ്ണമൂർത്തി
 14. അടുത്തിടെ ദക്ഷ് മിഷൻ ആരംഭിച്ച സംസ്ഥാനം
  Ans : ബീഹാർ
 15. 2023-ൽ ജമ്മു & കാശ്മീരിന്റെ യൂത്ത് വോട്ടർ അവയർനെസ് അംബാസഡർ ആയി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
  Ans : സുരേഷ് റെയ്ന
 16. 2023-ഡിസംബറിൽ മ്യൂസിയം ഓഫ് ദ മ്യൂൺ പ്രദർശനം നടന്നത്
  Ans : തിരുവനന്തപുരം
 17. 28-ാമത് IFFK യിലെ ഉദ്ഘാടനം ചിത്രം
  Ans : ഗുഡ്ബൈ ജൂലിയ
 18. ഇന്ത്യ ഇന്റർനെറ്റ് ഗവേർൺൻസ് ഫോറം 2023-ന്റെ വേദി
  Ans : ന്യൂഡൽഹി
 19. ആദ്യ ഏഷ്യൻ റേഞ്ചർ ഫോറമിന്റെ വേദി
  Ans : ഗുവാഹത്തി
കേരളം
 1. കേരള ടൂറിസം വകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ ആദ്യ വെഡ്ഡിങ് ഡെസ്റ്റിനേഷൻ
  Ans : ശംഖുമുഖം
 2. 2023-ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്
  Ans : മലപ്പുറം ജില്ല (1442 പോയിന്റ്)
  1. പാലക്കാട് രണ്ടാം (1350 പോയിന്റ്) സ്ഥാനവും കണ്ണൂർ മൂന്നാം (1333 പോയിന്റ്) സ്ഥാനവും നേടി
  2. സ്കൂൾ തലത്തിൽ കാഞ്ഞങ്ങാട് ദുർഗാ എച്ച്.എസ്.എസ് (142 പോയിന്റ്) ആണ് ഓവറോൾ ചാമ്പ്യൻമാരായത്
 3. കാഴ്ച പരിമിതിയുള്ളവർക്കായി കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ സാക്ഷരതാ പരിപാടിയാണ്
  Ans : ദീപ്തി ബ്രെയിൽ
  1. ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറവുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതിയുടെ ലക്ഷ്യവെക്കുന്നത് കാഴ്ചവെല്ലുവിളി നേരിടുന്ന നിരക്ഷരരെ 2024 മാർച്ച് മാസത്തൊടെ സാക്ഷരരാക്കി മാറ്റുകയെന്നതാണ്.
 4. 2025-ഓടെ പുതിയ HIV അണുബാധ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കേരള ആരോഗ്യവകുപ്പ് ആരംഭിക്കുന്ന കാമ്പയിൻ
  Ans : Zeo new HIV infection by 2025
 5. കേരളത്തിൽ ആദ്യമായി കുങ്കുമം വിജയകരമായി കൃഷി ചെയ്ത സ്ഥലം
  Ans : പെരുമല (ഇടുക്കി)
 6. കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാകപ്പൽ?
  Ans : ക്ലാസിക് ഇംപീരിയൽ
 7. ഫോർ വീലർ ലൈസൻസ് ലഭിക്കുന്ന ഇരുകൈകളും ഇല്ലാത്ത ഏഷ്യയിലെ ആദ്യ വനിത
  Ans : ജിലു മോൾ
 8. മലയാള സാഹിത്യകാരൻ ടി.പത്മനാഭന്റെ ജീവിതവും സാഹിത്യവും പ്രമേയമാകുന്ന ചലച്ചിത്രം?
  Ans : നളിനകാന്തി
  (സംവിധാനം : സുസ്മേഷ് ചന്ദ്രോത്ത്)
 9. 2024 ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ പ്രചരണാർത്ഥം തിരുവനന്തപുരം കനകകുന്നിൽ പ്രദർശിപ്പിച്ച ഇൻസ്റ്റലേഷൻ
  Ans : Museum of the moon
കായികം
ഫുട്ബോൾ
 1. 2023-ലെ അണ്ടർ-17 ഫുട്ബോൾ ലോകകപ്പ് കിരീട ജേതാക്കൾ
  Ans : ജർമ്മനി
  1. ഫൈനലിൽ ഫ്രാൻസിനെയാണ് തോൽപ്പിച്ചത്
ക്രിക്കറ്റ്
 1. ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ക്രിക്കറ്റ് ലീഗായ SA20 ബ്രാൻഡ് അംബാസഡറായി നിയമിതനായത്
  Ans : എ.ബി.ഡിവില്ലിയേഴ്സ്
 2. അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ടീം എന്ന നേട്ടം കൈവരിച്ചത്
  Ans : ഇന്ത്യ
 3. 2024 എഡിഷനിലേക്കുള്ള IPL താരലേലത്തിന് വേദിയാകുന്നത്
  Ans : ദുബായ്
ടെന്നീസ്
 1. 2023-ലെ ഡേവിസ് കപ്പ് ടെന്നീസ് കിരീടം നേടിയം രാജ്യം
  Ans : ഇറ്റലി
ഹോക്കി
 1. 13-ാമത് ദേശീയ സീനിയർ പുരുഷ ഹോക്കി ചാമ്പ്യൻഷിപ്പ് ജേതാക്കൾ
  Ans : പഞ്ചാബ്
മറ്റുള്ളവ
 1. ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കുന്ന ലോകത്തെ ആദ്യ സഹോദരങ്ങളായത്
  Ans : വൈശാലിയും, പ്രഗ്നാനന്ദയും
  1. ഈ വർഷം (2023) വൈശാലിക്കും, 2018-ൽ പ്രഗ്നാനന്ദയ്ക്കും ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചിരുന്നു
  2. കൊനേരു ഹംപിയ്ക്കും, ഹരിക ദ്രോണവല്ലിയ്ക്കും ശേഷം ഗ്രാൻഡ് മാസ്റ്റർ പദവി ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതയാണ് വൈശാലി
 2. 2029-ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് വേദി
  Ans : ഇന്ത്യ
  1. 2025 ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് വേദി ടോക്യോ ആണ്.
  2. 2023 ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് വേദി ഹംഗറിയിലെ ബുഡാപെസ്സായിരുന്നു.
 3. മികച്ച കായിക താരത്തിനുള്ള 2023-ലെ 35-മത് ജിമ്മി ജോർജ് ഫൌണ്ടേഷൻ അവാർഡിന് അർഹനായത്
  Ans : എം.ശ്രീശങ്കർ
  1. ലോങ്ജമ്പ് താരമാണ് മുരളീ ശ്രീശങ്കർ
  2. 2023-ൽ ജി.വി.രാജ അവാർഡും എം.ശ്രീങ്കറിന് ലഭിച്ചിരുന്നു
 4. സ്പോർട്സ് ലീഡർ ഓഫ് ദ ഇയർ (ഫീമെയിൽ ) - 2023 പുരുസ്കാരത്തിന് അർഹയായത്
  Ans : നിത അംബാനി
  1. റിലയൻസ് ഫൌണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമാണ് നിത അംബാനി
 5. 2023-ലെ ലോക ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പ് വേദി
  Ans : ബെംഗളൂർ
 6. സൈദ് മോദി ഇന്ത്യ ഇന്റർനാഷണൽ ബാഡ്മിന്റൺ 2023-ന്റെ വേദി
  Ans : ലഖ്നൌ
 7. 2023 വേൾഡ് ടെക്ബോൾ (Teqball) ചാമ്പ്യൻഷിപ്പ് വേദി
  Ans : തായ് ലൻഡ്
പുതിയ നിയമനങ്ങൾ
ഇന്ത്യ
 1. ഐ.സി.എഫ്.ആർ.ഇ യുടെ ഡയറക്ടർ ജനറലായി 2023-ൽ നിയമിതയായത്
  Ans : കാഞ്ചൻ ദേവി
കേരളം
 1. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി നിയമിതനായത്
  Ans : എസ്.ബിനോയ് നന്ദൻ
പുരസ്കാരങ്ങളും അംഗീകാരങ്ങളും
ലോകം
 1. ഗോൾഡൻ ബോയ് പുരസ്കാരം 2023-ൽ നേടിയത്
  Ans : Jude Bellingham
കേരളം
 1. പി.ജി.സംസ്കൃതികേന്ദ്രത്തിന്റെ മൂന്നാമത് പി.ഗോവിന്ദപ്പിള്ള ദേശീയ പുരസ്കാരം 2023-ൽ ലഭിച്ചത്
  Ans : അരുന്ധതി റോയ്
 2. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഷെവലിയർ ലീജിയൺ ദ ഹോണേർ' ലഭിച്ച മലയാളി ശാസ്ത്രജ്ഞ
  Ans : വി.ആർ.ലളിതാംബിക
  1. ബഹിരാകാശരംഗത്ത് ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ലളിതാംബികയ്ക്ക് ഈ ബഹുമതി നൽകിയത്
 3. ശില്പകലയെ പരിപോഷിപ്പിക്കുന്നവർക്കുള്ള 34-ാമത് രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്കാരത്തിന് 2023-ൽ അർഹനായത്
  Ans : കാനായി കുഞ്ഞിരാമൻ
 4. കുഞ്ചൻ നമ്പ്യാർ സ്മാരകസമിതി ഏർപ്പെടുത്തിയ സമഗ്രസംഭാവനയ്ക്കുള്ള 2023-ലെ മഹാ കവി കുഞ്ചൻ നമ്പ്യാർ പുരസ്കാരം ലഭിച്ചത്
  Ans : കെ.ജി.ശങ്കരപ്പിള്ള
പ്രശസ്ത വ്യക്തികളുടെ മരണം
 1. യു.എസ്. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായിരുന്ന സാന്ദ്ര ഡേ ഒകോണർ അന്തരിച്ചു.
 2. കർണാടക സംഗീതജ്ഞയും നടിയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു, ആകാശവാണിയുടെ തെക്കേ ഇന്ത്യയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു സുബ്ബലക്ഷ്മി.
 3. അമേരിക്കയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും ശീതയുദ്ധകാലത്തെ നയതന്ത്രശില്പിയും സമാധാന നൊബേൽ ജേതാവുമായ ഹെൻറി കിസിഞ്ജർ അന്തരിച്ചു
 4. പ്രശസ്ത ദളിത് ചിന്തകനും അധ്യാപകനും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ ഡോ.എം.കുഞ്ഞാമൻ അന്തരിച്ചു
  1. ഡോ.എം.കുഞ്ഞാമന്റെ ആത്മകഥയാണ് 'എതിര്' എന്നത്.
  2. ഡോ.കെ.ആർ.നാരായണ് ശേഷം സാമ്പത്തിക ശാസ്ത്രത്തിൽ എം.എ-യിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് കേരളീയനാണ് മണ്ണ്യമ്പത്തൂർ കുഞ്ഞാമൻ എന്ന ഡോ.എം.കുഞ്ഞാമൻ
  3. മുഖ്യധാര ഇടതുപക്ഷവുമായി വിയോജിപ്പുകൾ പുലർത്തുന്ന ഒരു ദളിത് ഇടതു ചിന്തകനായാണ് ഡോക്ടർ.എം.കുഞ്ഞാമൻ അറിയപ്പെടുന്നത്
  4. 2021-ലെ മികച്ച ആത്മകഥയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് 'എതിര്' എന്ന കൃതിയ്ക്കു ലഭിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു
പുസ്തകങ്ങളിലൂടെ
 1. 'Rocketing Through the Skies : An Eventful Life at ISRO' എന്ന പുസ്തകം എഴുതിയത്
  Ans : ജി. മാധവൻ നായർ
 2. 'എതിര്' എന്നത് ആരുടെ ആത്മകഥയാണ്
  Ans : ഡോ.എം.കുഞ്ഞാമൻ
വായനക്കാരുടെ ശ്രദ്ധയ്ക്ക്

ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.

CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും

Please read our ||  Terms & Conditions || Disclaimer Policy