QN : 221
ബ്രിട്ടീഷ് രേഖകളിൽ പൈച്ചിരാജ, കൊട്ട്യോട്ട് രാജ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭരണാധികാരി
  1. പഴശ്ശിരാജ
  2. പാലിയത്തച്ഛൻ
  3. വേലുത്തമ്പി ദളവ
  4. മാർത്താണ്ഡവർമ്മ

ഉത്തരം : [A] പഴശ്ശിരാജ
  1. 'കേരള സിംഹം' എന്ന വിശേഷണം ഉള്ളതും പഴശ്ശിരാജാവിനാണ്.
  2. പഴശ്ശിരാജാവിനെ കേരള സിംഹം എന്ന് വിശേഷിപ്പിച്ചത് സർദാർ കെ.എം. പണിക്കരാണ്.
  3. പഴശ്ശിരാജാവിന്റെ ജീവിതം ആധാരമാക്കി 'കേരള സിംഹം എന്ന നോവൽ രചിച്ചത് സർദാർ കെ.എം. പണിക്കരാണ്.
  4. കേരള ചരിത്രത്തിൽ കോട്ടയം കേരള വർമ്മ എന്ന പേരിൽ അറിയപ്പെടുന്നത് പഴശ്ശിരാജ ആണ്
QN : 222
കേരളത്തിൽ നടന്ന മാപ്പിള കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ
  1. ഹണ്ടർ കമ്മീഷൻ
  2. ശ്രീകൃഷ്ണ കമ്മീഷൻ
  3. ലോഗൻ കമ്മീഷൻ
  4. കോത്താരി കമ്മീഷൻ

ഉത്തരം : [C] ലോഗൻ കമ്മീഷൻ
  1. മലബാർ കലാപം അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച കമ്മീഷനാണ് വില്യം ലോഗൻ കമ്മീഷൻ
  2. മലബാർ കലാപത്തിന്റെ (മാപ്പിള ലഹളയുടെ) പ്രധാന കാരണം ജന്മിത്വവുമായി ബന്ധപ്പെട്ട കാർഷിക പ്രശ്നങ്ങൾ ആണെന്ന് ചൂണ്ടിക്കാട്ടിയാത് മലബാറിലെ കലക്ടർ ആയിരുന്ന വില്യം ലോഗനാണ് .
  3. മലബാർ മാന്വൽ എന്ന ഗ്രന്ഥം രചിച്ചത് വില്യം ലോഗൺ ആണ്
  4. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ കാർഷിക കലാപമായും വർഗീയ കലാപമായും വ്യാഖ്യാനിക്കപ്പെടുന്ന ഒന്നാണ് 'മാപ്പിള കലാപം', മലബാർ ലഹള, ഖിലാഫത്ത് സമരം, മാപ്പിളലഹള എന്നെല്ലാം അറിയപ്പെടുന്ന മലബാർ കലാപം 1921 ആഗസ്ററ് മാസം മുതൽ 1922 ഫെബ്രുവരി വരെ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു ബ്രിട്ടീഷുകാർക്കെതിരായി മലബാർ മേഖലയിലെ മാപ്പിളമാർ ആരംഭിച്ച സായുധ കലാപമാണ്.
QN : 223
തരിസാപ്പള്ളി ലിഖിതം എഴുതി തയ്യാറാക്കിയത്
  1. അയ്യനടികൾ - തിരുവടികൾ
  2. ജോസഫ് റബ്ബാൻ
  3. രാജശേഖരവർമ്മ
  4. കുലശേഖര ആഴ്വാർ

ഉത്തരം : [A] അയ്യനടികൾ - തിരുവടികൾ
  1. നസ്രാണി ക്രൈസ്തവരുടേയും കേരളത്തിന്റെയും ചരിത്രത്തിലെ സുപ്രധാനരേഖകളായ ലിഖിതങ്ങളാണ് തരിസാപ്പള്ളി ലിഖിതങ്ങൾ, തരിസാപ്പള്ളി ശാസനങ്ങൾ അഥവാ തരിസാപള്ളി ചെപ്പേടുകൾ എന്ന പേലിലറിയപ്പെടുന്നത്.
  2. ചേരചക്രവർത്തിയായിരുന്ന സ്ഥാണുരവി വർമ്മൻ പെരുമാളിന്റെ സാമന്തനായി വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ, പേർഷ്യയിൽ നിന്ന് കുടിയേറിയ പുരോഹിതമുഖ്യനും വർത്തകപ്രമാണിയുമായിരുന്ന മറുവാൻ സാപ്‌ർ ഈശോയുടെ പേരിൽ അദ്ദേഹത്തിന്റെ തരിസാപ്പള്ളിക്ക് അനുവദിച്ച് എഴുതികൊടുത്തിട്ടുള്ള അവകാശങ്ങൾ ആണ് തരിസാപ്പള്ളി ശാസനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്.
  3. കുരക്കേണിക്കൊല്ലത്ത് (ഇന്നത്തെ കൊല്ലം ജില്ലയിൽ) ആണ് തരിസാപ്പള്ളിയുടെ സ്ഥാനം. എന്നാൽ കൊല്ലത്ത് ഈ സ്ഥലം എവിടെയായിരുന്നു എന്നു ഇതുവരെ കണ്ടെത്താൽ സാധിച്ചിട്ടില്ല.
  4. ക്രിസ്തു വർഷം 849-ലാണ് ഇവ നൽകപ്പെട്ടത് എന്ന് കരുതപ്പെടുന്നു
QN : 224
'ആധുനിക കാലത്തെ മഹാത്ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം
  1. പണ്ടാരപ്പാട്ട വിളംബരം
  2. ക്ഷേത്രപ്രവേശന വിളംബരം
  3. ജന്മി കുടിയാൻ വിളംബരം
  4. കുണ്ടറ വിളംബരം

ഉത്തരം : [B] ക്ഷേത്രപ്രവേശന വിളംബരം
  1. 1936 നവംബർ 12-നു പുറത്തിറങ്ങിയ ക്ഷേത്രപ്രവേശന വിളംബരം കേരളത്തിലെ സാമൂഹികപുരോഗതിക്ക് നാഴികക്കല്ലായ വിളംബരം ആണ്.
  2. ശ്രീ ചിത്തര തിരുനാൾ ബാലരാമവർമ്മയാണ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്
  3. തിരുവിതാംകൂറിലെ അവർണ്ണർക്കും, ദളിതർക്കും, ആദിവാസി ജനവിഭാഗങ്ങൾക്കും ക്ഷേത്ര പ്രവേശനം അനുവദിക്കുക എന്നതായിരുന്നു വിളംബരത്തിന്റെ ലക്ഷ്യം
  4. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം നിലവിൽ വന്ന ഏറ്റവും വലിയ സാമൂഹിക പരിഷ്കാരമായും ക്ഷേത്രപ്രവേശന വിളംബരം കണക്കാക്കപ്പെടുന്നുണ്ട്
QN : 225
തിരുവിതാംകൂറിൽ സൌജന്യവും, നിർബന്ധിതവുമായ വിദ്യാഭ്യാസം നടപ്പിലാക്കിയ ഭരണാധികാരി
  1. റാണി ഗൌരിലക്ഷ്മി ഭായ്
  2. റാണി ഗൌരിപാർവ്വതി ഭായ്
  3. റാണി സേതു ലക്ഷ്മി ഭായ്
  4. ഉമ്മിണിത്തമ്പി ദളവ

ഉത്തരം : [B] റാണി ഗൌരിപാർവ്വതി ഭായ്
  1. സ്വാതി തിരുനാളിന്റെ പ്രായം തികയുന്നതുവരെ 1815–1829 കാലഘട്ടത്തിൽ തിരുവിതാംകൂറിൽ റീജന്റായി ഭരണം നടത്തി.
  2. ഗൗരി പാർവതി ഭായിയുടെ റീജന്റ് ഭരണം തിരുവിതാംകൂറിൽ പുരോഗതിയുടെ കാലമായിരുന്നു. സാമൂഹിക സ്വാതന്ത്ര്യവും പൗരസമത്വവും ലക്ഷ്യമാക്കികൊണ്ട് പല പരിഷ്‌കാരങ്ങളും ഇക്കാലത്ത് നടപ്പിൽവന്നു. കൃഷിയും വാണിജ്യവും ഗതാഗതവും വൻതോതിൽ പ്രോത്സാഹിക്കപ്പെട്ടു.
  3. 1816ൽ ലണ്ടൻ മിഷൻ സൊസൈറ്റി (LMS) നാഗർകോവിലിൽ പ്രവർത്തനം ആരംഭിച്ചത് ഗൗരി പാർവതി ഭായിയുടെ കാലത്താണ്.
  4. 1817ലെ രാജകീയ വിളംബരത്തിലൂടെ വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുക്കുകയും തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്തു. ആലപ്പുഴയിലും കോട്ടയത്തും പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. 1821ൽ കോട്ടയത്ത് സി.എം.എസ് പ്രസ്സ് സ്ഥാപിതമായതും ഗൗരി പാർവതി ഭായിയുടെ കാലത്താണ്.
QN : 226
രാജ്യസമാചാരം എന്ന പത്രം ആരംഭിച്ചത്
  1. ഹെർമ്മൻ ഗുണ്ടർട്ട്
  2. റവറന്റ് മീഡ്
  3. അർണോസ് പാതിരി
  4. സി.കേശവൻ

ഉത്തരം : [A] ഹെർമ്മൻ ഗുണ്ടർട്ട്
  1. 1847-ൽ ഹെർമൻ ഗുണ്ടർട്ട് ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം.
  2. മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലിക പത്രമായി രാജ്യസമാചാരം വിലയിരുത്തപ്പെടുന്നു
  3. തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നിൽ നിന്നാണ് രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്.
  4. അച്ചടിക്കു പകരം സൈക്ലോസ്റ്റൈൽ സങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു പകർപ്പുകളെടുത്തിരുന്നത്.
  5. കേരളത്തിൽ ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരണം ആരംഭിച്ച മാസിക കോട്ടയത്തുനിന്നും ഇറങ്ങിയിരുന്ന ജ്ഞാനനിക്ഷേപം ആണ്
QN : 227
തുലാം പത്ത് സമരം എന്നറിയപ്പെടുന്നത്
  1. കയ്യൂർ സമരം
  2. പുന്നപ്ര-വയലാർ സമരം
  3. ക്വിറ്റ് ഇന്ത്യാ സമരം
  4. പഴശ്ശി കലാപം

ഉത്തരം : [B] പുന്നപ്ര-വയലാർ സമരം
  1. കൊല്ലവർഷം 1129 തുലാം മാസം 7 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ നടന്ന തൊഴിലാളി കലാപങ്ങളായിരുന്നു തുലാം പത്ത് സമരം അഥവാ പുന്നപ്ര വയലാർ സമരം എന്നറിയപ്പെടുന്നത്
  2. 1946 ഒക്ടോബർ 24 മുതൽ 27 വരെയുള്ള തീയതികളിലാണ് പുന്നപ്ര-വയലാർ കലാപം നടന്നത്
QN : 228
മലബാർ ബ്രിട്ടീഷുകാർക്ക് ലഭിക്കാനിടയാക്കിയ ഉടമ്പടി
  1. മംഗലാപുരം ഉടമ്പടി
  2. ശ്രീരംഗപട്ടണം ഉടമ്പടി
  3. അലഹബാദ് ഉടമ്പടി
  4. മദ്രാസ് ഉടമ്പടി

ഉത്തരം : [B] ശ്രീരംഗപട്ടണം ഉടമ്പടി
  1. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് 1792 മാർച്ച് 18 -ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കോൺവാലിസ് പ്രഭു , ഹൈദരാബാദ് നിസ്സാമിന്റെ പ്രതിനിധിയും, മറാട്ട സാമ്രാജ്യവും, മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താനും കൂടി ഒപ്പുവച്ച ഒരു കരാറാണ് ശ്രീരംഗപട്ടണം ഉടമ്പടി (Treaty of Seringapatam).
QN : 229
'കണ്ണീരും കിനാവും' എന്ന ഗ്രന്ഥം രചിച്ചത്
  1. കെ.പി.കറുപ്പൻ
  2. സഹോദരൻ അയ്യപ്പൻ
  3. വി.ടി.ഭട്ടതിരിപ്പാട്
  4. വാഗ്ഭടാനന്ദൻ

ഉത്തരം : [C] വി.ടി.ഭട്ടതിരിപ്പാട്
  1. 1971-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച വി.ടി ഭട്ടതിരിപ്പാടിന്റെ കൃതിയാണ് കണ്ണീരും കിനാവും
QN : 230
'മലയാളി മെമ്മോറിയൽ' തയ്യാറാക്കിയ വർഷം
  1. 1791
  2. 1891
  3. 1896
  4. 1691

ഉത്തരം : [B] 1891
  1. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാം‌കൂറിൽ ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങളിൽ മലയാളികൾക്ക് പ്രാധാന്യം വേണമെന്ന ആവശ്യവുമായി 1891 ജനുവരി 1 ന് അന്നത്തെ മഹാരാജാവിന്‌ നൽകിയ നിവേദനമാണ്‌ മലയാളി മെമ്മോറിയൽ എന്നപേരിൽ അറിയപ്പെടുന്നത്