MALAYALAM LANGUAGE & GRAMMAR | KPSC PREVIOUS EXAM QUESTIONS AND ANSWER

Following Malayalam Language and Grammar questions are taken from the Clerk/LD Clerk (Tamil & Malayalam knowing) examination conducted by Kerala PSC on 21st September 2023. These questions are very useful for the candidates who prepare for Kerala PSC various exams, so read and study all the questions very carefully. Good luck to all !!

Name of PostClerk/LD Clerk (Tamil & Malayalam knowing)
DepartmentVarious
Question Paper Code208/2023
Category No.723/2022,724/2022,800/2022
Kerala PSC Examination held on21/10/2023
QN : 1
ശരിയായ പദമേത് ?
  1. സമ്രാട്ട്
  2. സാമ്രാട്ട്
  3. സമ്മ്രാട്ട്
  4. സാമ്മ്രാട്ട്

ഉത്തരം : [A] സമ്രാട്ട്
QN : 2
'മന്ദം' എന്ന വാക്കിന്റെ വിപരീത പദം ഏത് ?
  1. ശുഭം
  2. ശീഘ്രം
  3. ശമം
  4. സ്ഥൂലം

ഉത്തരം : [B] ശീഘ്രം
QN : 3
ശരിയായ പദമേത് ?
  1. ശരത്ചന്ദ്രൻ
  2. ശരശ്ചന്ദ്രൻ
  3. ശരച്ചന്ദ്രൻ
  4. ശരച്ഛന്ദ്രൻ

ഉത്തരം : [C] ശരച്ചന്ദ്രൻ
QN : 4
'ഭക്ഷിക്കാൻ ആഗ്രഹിക്കുന്ന ആൾ' എന്നതിന്റെ ഒറ്റപദം എന്ത്?
  1. ബുഭുക്ഷു
  2. പിപാസു
  3. ദിദൃക്ഷു
  4. പിപഠിഷു

ഉത്തരം : [A] ബുഭുക്ഷു
QN : 5
'മുറ്റം' എന്ന പദത്തിന്റെ പര്യായമല്ലാത്തത് ഏത്?
  1. അജിരം
  2. കൃപാണം
  3. ചത്വരം
  4. അങ്കണം

ഉത്തരം : [B] കൃപാണം
QN : 6
'ധനാശിപാടുക' എന്ന ശൈലിയുടെ അർത്ഥം വരുന്ന രൂപമേത്?
  1. ആരംഭിക്കുക
  2. കൂലി കൊടുക്കുക
  3. അവസാനിക്കുക
  4. പരിഹസിക്കുക

ഉത്തരം : [C] അവസാനിക്കുക
QN : 7
'ഉമ്മാക്കി കാട്ടുക' എന്ന ശൈലിയുടെ ശരിയായ വ്യാഖ്യാനമേത്?
  1. അയഥാർഥമായ ഒന്ന് ഉണ്ടെന്ന തരത്തിൽ അവതരിപ്പിക്കുക
  2. യഥാർഥത്തിൽ ഉള്ളതിനേക്കാൾ കൂടുതലുണ്ടെന്ന് കാണിക്കുക
  3. ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുക
  4. തെറ്റായ മാർഗത്തിൽ സഞ്ചരിപ്പിക്കുക

ഉത്തരം : [A] അയഥാർഥമായ ഒന്ന് ഉണ്ടെന്ന തരത്തിൽ അവതരിപ്പിക്കുക
QN : 8
'ചിറ്റോളം' പിരിച്ചെഴുതുക.
  1. ചിറ്റ് + ഓളം
  2. ചിറ + ഓളം
  3. ചിറ്റ + ഓളം
  4. ചിറു + ഓളം

ഉത്തരം : [D] ചിറു + ഓളം
QN : 9
പ്രസാദം - പ്രാസാദം എന്നീ പദങ്ങളുടെ അർത്ഥം വരുന്നവ ഏതാണ് ?
  1. സന്തോഷം - മുളക്
  2. സന്തോഷം - മാളിക
  3. സന്ദേശം - കുയിൽ
  4. സൂത്രം - വ്യക്ഷം

ഉത്തരം : [B] സന്തോഷം - മാളിക
QN : 10
ഏകവചന രൂപമേത് ?
  1. മിടുക്കർ
  2. അധ്യാപകർ
  3. ഭാഗവതർ
  4. മനുഷ്യർ

ഉത്തരം : [C] ഭാഗവതർ
QN : 11
ബഹുവചന രൂപമേത് ?
  1. ദ്രോണർ
  2. വൈദ്യർ
  3. മരയ്ക്കാർ
  4. ഭൃത്യർ

ഉത്തരം : [D] ഭൃത്യർ
QN : 12
കല് + മദം ചേർത്തെഴുതുക
  1. കൽമദം
  2. കന്മദം
  3. കൺമദം
  4. കർമദം

ഉത്തരം : [B] കന്മദം
QN : 13
ഞാൻ ഒന്നും പഠിച്ചില്ല. ആ പരീക്ഷ ഞാൻ വിജയിച്ചു. - ഈ വാക്യങ്ങൾ ചേർത്തെഴുതുമ്പോൾ ഉപയോഗിക്കാവുന്ന ശരിയായ ഘടകപദമേത്?
  1. അങ്ങനെ
  2. അതുകൊണ്ട്
  3. അപ്പോൾ
  4. എന്നിട്ടും

ഉത്തരം : [D] എന്നിട്ടും
QN : 14
ശരിയായ പദമേത് ?
  1. ഉഛ്വാസം
  2. ഉച്ഛ്വാസം
  3. ഉച്വാസം
  4. ഉഛ്വോസം

ഉത്തരം : [B] ഉച്ഛ്വാസം
QN : 15
'വ്യക്തിയെ സംബന്ധിച്ചത്' - ഒറ്റപ്പദമേത്
  1. വ്യക്തികം
  2. വൈയക്തികം
  3. വ്യക്തം
  4. വ്യക്തിഗതം

ഉത്തരം : [B] വൈയക്തികം
QN : 16
"He would have come if I had ivited him." - എന്നതിന്റെ ശരിയായ പരിഭാഷ ഏത് ?
  1. ഞാൻ ക്ഷണിച്ചില്ലെങ്കിലും അവൻ വരുമായിരുന്നു.
  2. ഞാൻ ക്ഷണിച്ചിട്ടും അവൻ വന്നില്ല.
  3. ഞാൻ ക്ഷണിക്കാതിരുന്നിട്ടും അവൻ വന്നു
  4. ഞാൻ ക്ഷണിച്ചിരുന്നെങ്കിൽ അവൻ വന്നേനെ.

ഉത്തരം : [D] ഞാൻ ക്ഷണിച്ചിരുന്നെങ്കിൽ അവൻ വന്നേനെ.
QN : 17
സ്ത്രീലിംഗ ശബ്ദമെഴുതുക - 'പ്രഭു'
  1. പ്രഭിനി
  2. പ്രഭ
  3. പ്രഭ്വി
  4. പ്രഭാവതി

ഉത്തരം : [C] പ്രഭ്വി
QN : 18
പുല്ലിംഗ ശബ്ദമെഴുതുക - 'ഏകാകിനി'
  1. ഏകൻ
  2. ഏകാകി
  3. ഏകാകൻ
  4. ഏകതൻ

ഉത്തരം : [B] ഏകാകി
QN : 19
നന്നൂൽ - പിരിച്ചെഴുതുക
  1. നന് + നൂൽ
  2. നല് + നൂൽ
  3. നമ് + നൂൽ
  4. നന + നൂൽ

ഉത്തരം : [B] നല് + നൂൽ
QN : 20
താഴെ പറയുന്നതിൽ ശരിയായ രൂപമേത് ?
  1. പണ്ടുകാലത്ത് നിലവിലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാർ മനസ്സിലാക്കിയേപ്പറ്റൂ
  2. പണ്ടുകാലത്തെ നിലവിലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാർ മനസ്സിലാക്കിയേ പറ്റൂ
  3. പണ്ടേ നിലവലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാർ മനസ്സിലാക്കിയേ പറ്റൂ
  4. പണ്ടേ നിലവിലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാർ മനസ്സിലാക്കിയെപ്പറ്റു

ഉത്തരം : [C] പണ്ടേ നിലവലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാർ മനസ്സിലാക്കിയേ പറ്റൂ