QN : 51
'വയലാർ ഗർജിക്കുന്നു' എന്നത് ആരുടെ കവിതയാണ്
  1. വയലാർ രാമവർമ
  2. പി.ഭാസ്കരൻ
  3. ഒ.എൻ.വി
  4. തോപ്പിൽ ഭാസി

ഉത്തരം : [B] പി.ഭാസ്കരൻ
  1. വയലാർ വെടിവെപ്പിനെ കുറിച്ച് പി.ഭാസ്കരൻ എഴുതിയ കവിതയാണ് 'വയലാർ ഗർജ്ജിക്കുന്നു' എന്നത്, ഈ പുസ്തകം തിരുവിതാംകൂർ ദിവാനായിരുന്നു സി.പി.രാമസ്വാമി അയ്യർ നിരോധിച്ചിരുന്നു.
  2. മലയാള ഗാനങ്ങളുടെ പിതാവ് എന്ന് അറിയപ്പെടുന്നത് പി.ഭാസ്കരൻ ആണ്
QN : 52
വൃത്തമഞ്ജരി രചിച്ചത് ആരാണ്
  1. എഴുത്തച്ഛൻ
  2. ഇരയിമ്മൻ തമ്പി
  3. എ.ആർ.രാജരാജവർമ
  4. ഹെർമൻ ഗുണ്ടർട്ട്

ഉത്തരം : [C] എ.ആർ.രാജരാജവർമ
  1. മലയാള കവിതയുടെ ഛന്ദശ്ശാസ്ത്രപദ്ധതിയെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ ഗ്രന്ഥമാണ് എ.ആർ രാജരാജവർമ്മ രചിച്ച വൃത്തമഞ്ജരി.
  2. സംസ്കൃതവൃത്തങ്ങളുടെയും മലയാളവൃത്തങ്ങളുടെയും ലക്ഷ്യലക്ഷണങ്ങളും ഛന്ദഃപ്രസ്താരരീതികളുടെ വിവരണവും ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നു
QN : 53
'കേരള പാണിനി' എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
  1. എ.ആർ.രാജരാജവർമ്മ
  2. കുഞ്ഞിക്കുട്ടൻ തമ്പുരാൻ
  3. കേരള വർമ
  4. ചാത്തുക്കുട്ടി മന്നാടിയാർ

ഉത്തരം : [A] എ.ആർ.രാജരാജവർമ്മ
QN : 54
'കുടിയൊഴിക്കൽ' എന്ന കൃതി രചിച്ചത് :
  1. ചങ്ങമ്പുഴ
  2. ഇടശ്ശേരി
  3. വൈലോപ്പിള്ളി
  4. പി.കുഞ്ഞിരാമൻ നായർ

ഉത്തരം : [C] വൈലോപ്പിള്ളി
  1. ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകളിലൂടെ ശ്രദ്ധേയനായ സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ
  2. 1952-ൽ പുറത്തിറങ്ങിയ 'കുടിയൊഴിക്കൽ' എന്ന കൃതി അതിനൊരുത്തമ ഉദാഹരണമാണ്. ഈ കൃതിക്ക് 1969-ലെ സോവിയറ്റ് ലാൻഡ് നെഹ്രു പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
QN : 55
'മാലി' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
  1. പി.സി.ഗോപാലൻ
  2. സി.സച്ചിദാനന്ദൻ
  3. ശങ്കരൻ കുട്ടി
  4. വി. മാധവൻനായർ

ഉത്തരം : [D] വി. മാധവൻനായർ
>QN : 56
'കോവിലൻ' എന്ന തൂലികാനാമത്തിനുടമ ?
  1. എ.അയ്യപ്പൻ
  2. അയ്യപ്പപ്പണിക്കർ
  3. അയ്യപ്പൻ പിള്ള
  4. വി.വി.അയ്യപ്പൻ

ഉത്തരം : [D] വി.വി.അയ്യപ്പൻ
  1. കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ എന്നതാണ് വി.വി. അയ്യപ്പന്റെ മുഴുവൻ പേര്
  2. തോറ്റങ്ങൾ (നോവൽ), തട്ടകം (നോവൽ), ശകുനം (കഥാസമാഹാരം) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത രചനകളാണ്
  3. 2006-ൽ മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനൾ പരിഗണിച്ച് കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്
QN : 57
നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് - ആരുടെ വാക്കുകൾ ?
  1. സച്ചിദാനന്ദൻ
  2. കക്കാട്
  3. കടമ്മനിട്ട
  4. അയ്യപ്പപ്പണിക്കർ

ഉത്തരം : [C] കടമ്മനിട്ട
QN : 58
ആദ്യത്തെ എഴുച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്
  1. ഇളംകുളം കുഞ്ഞൻപിള്ള
  2. ശൂരനാട് കുഞ്ഞൻപിള്ള
  3. എം.പി.അപ്പൻ
  4. ബാലാമണിയമ്മ

ഉത്തരം : [B] ശൂരനാട് കുഞ്ഞൻപിള്ള
  1. കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുച്ഛൻ പുരസ്കാരം, മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്
  2. ആദ്യ പുരസ്കാരം 1993-ൽ നേടിയത് ശൂരനാട് കുഞ്ഞൻപിള്ളയാണ്.
  3. അഞ്ചു ലക്ഷം രൂപയും, പ്രശസ്തിപത്രവുയം ശില്പവുമടങ്ങുന്നതാണ് പുരസ്കാരം
QN : 59
'കാക്കനാടൻ' എന്ന തൂലികാനാമത്തിന്റെ ഉടമ:
  1. ജോർജ് വർഗീസ്
  2. കെ.ഇ.മത്തായി
  3. എം.പി.പത്രോസ്
  4. ടി.വി.ജോസഫ്

ഉത്തരം : [A] ജോർജ് വർഗീസ്
QN : 60
കൃഷ്ണഗാഥയുടെ കർത്താവ്
  1. കുഞ്ചൻ നമ്പ്യാർ
  2. പൂന്താനം
  3. ചെറുശ്ശേരി
  4. എഴുത്തച്ഛൻ

ഉത്തരം : [C] ചെറുശ്ശേരി