QN : 76
വന്ദേമാതരം എന്ന രാഷ്ട്രീയഗീതം 1882-ൽ ബംഗാളി നോവലിസ്റ്റായ ബങ്കിംചന്ദ്ര ചാറ്റർജി എഴുതിയ ഒരു നോവലിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഏതാണ് ആ നോവൽ?
  1. കപാല കുണ്ഡല
  2. ദുർഗ്ഗേശ നന്ദിനി
  3. ഗീതാഞ്ജലി
  4. ആനന്ദമഠം

ഉത്തരം : [D] ആനന്ദമഠം
QN : 77
ഇന്ത്യയുടെ ദേശീയഗാനം പാടിത്തീർക്കുവാൻ എടുക്കേണ്ട സമയപരിധി ഇന്ത്യാഗവൺമെന്റിന്റെ ചട്ടപ്രകാരം എത്ര സെക്കന്റാണ്?
  1. 52 സെക്കന്റ്
  2. 42 സെക്കന്റ്
  3. 45 സെക്കന്റ്
  4. 55 സെക്കന്റ്

ഉത്തരം : [A] 52 സെക്കന്റ്
QN : 78
ഇന്ത്യൻ ഭരണഘടനയിൽ 1976-ൽ ഒരു ഭരണഘടനാ ഭേദഗതി നിയമം വഴിയാണ് മൌലികചുമതലകൾ ഉൾപ്പെടുത്തിയത്. താഴെ പറയുന്നവയിൽ ഏത് ഭേദഗതി നിയമം അനുസരിച്ചാണ് 10 ചുമതലകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്?
  1. 38-ാം ഭേദഗതി
  2. 44-ാം ഭേദഗതി
  3. 42-ാം ഭേദഗതി
  4. 37-ാം ഭേദഗതി

ഉത്തരം : [C] 42-ാം ഭേദഗതി
QN : 79
ഇന്ത്യൻ ഭരണഘടനയുടെ ഭാഗം III, പൌരന്മാർക്ക് ചില മൌലിക അവകാശങ്ങൾ ഉറപ്പു നൽകുന്നു. താഴെ പറയുന്നവയിൽ ഒരു അവകാശം ഭാഗം III-ൽ ഉൾപ്പെടുത്തിയിട്ടില്ല. ഏതാണ് ആ അവകാശം ?
  1. വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം
  2. തുല്യജോലിയ്ക്ക് തുല്യ വേതനത്തിനുള്ള അവകാശം
  3. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശം
  4. സമത്വത്തിനുള്ള അവകാശം

ഉത്തരം : [B] തുല്യജോലിയ്ക്ക് തുല്യ വേതനത്തിനുള്ള അവകാശം
QN : 80
ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് (Art) 21-A, 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൌജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഒരു മൌലിക അവകാശമായി ഉറപ്പു നൽകുന്നു. ഏത് ഭരണഘടനാ ഭേദഗതി നിയമം അനുസരിച്ചാണ് ഈ വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ?
  1. 86-ാം ഭേദഗതി
  2. 42-ാം ഭേദഗതി
  3. 105-ാം ഭേദഗതി
  4. 38-ാം ഭേദഗതി

ഉത്തരം : [A] 86-ാം ഭേദഗതി
QN : 81
ഇന്ത്യൻ ഭരണഘടനയിൽ ഭരണഘടനാ രൂപീകരണ വേളയിൽ ഒരു മൌലിക അവകാശമായി ഉൾപ്പെടുത്തുകയും പിന്നീട് 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തു മാറ്റപ്പെടുകയും ചെയ്ത അവകാശം താഴെ പറയുന്നവയിൽ ഏതെന്ന് തിരിച്ചറിയുക.
  1. ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം
  2. അഭിപ്രായ സ്വാതന്ത്ര്യം
  3. ആവിഷ്കാര സ്വാതന്ത്ര്യം
  4. സ്വത്തവകാശം

ഉത്തരം : [D] സ്വത്തവകാശം
QN : 82
താഴെ പറയുന്നവയിൽ ഏത് വകുപ്പിനെയാണ് ഡോ.B.R.അംബേദ്ക്കർ, ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചത്?
  1. 36-ാം വകുപ്പ്
  2. 32-ാം വകുപ്പ്
  3. 30-ാം വകുപ്പ്
  4. 31-ാം വകുപ്പ്

ഉത്തരം : [B] 32-ാം വകുപ്പ്
QN : 83
വിവരാവകാശ നിയമം, ഇന്ത്യൻ പാർലമെന്റ് ഏത് വർഷമാണ് പാസ്സാക്കിയത്?
  1. 2002
  2. 2008
  3. 2004
  4. 2005

ഉത്തരം : [D] 2005
QN : 84
ദേശീയ മനുഷ്യാവകാശ കമ്മീഷനെ (NHRC) പറ്റി താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക
  1. മനുഷ്യാവകാശ ലംഘനം നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ കമ്മീഷന് അധികാരമുണ്ട്.
  2. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ Dr. രംഗനാഥ മിശ്ര ആണ്.
  3. മനുഷ്യാവകാശ ലംഘനം സംബന്ധിച്ച പരാതികളിൽ അന്വേഷണം നടത്താൻ കമ്മീഷന് അധികാരമുണ്ട്.
  4. ദേശീയ മനുഷ്യാവകാശ കമ്മീഷൻ, 1993-ൽ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം നിലവിൽ വന്ന സ്ഥാപനമാണ്

ഉത്തരം : [A] മനുഷ്യാവകാശ ലംഘനം നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ കമ്മീഷന് അധികാരമുണ്ട്.
QN : 85
ഇന്ത്യയുടെ ദേശീയ പതാകയുടെ മാതൃക ഭരണഘടനാ നിർമ്മാൻ സമിതി ഔദ്യോഗികമായി അംഗീകരിച്ചത് ഏത് ദിവസമാണ്?
  1. 10 ആഗസ്റ്റ് 1947
  2. 26 ജനുവരി 1947
  3. 22 ജൂലൈ 1947
  4. 25 ജൂൺ 1947

ഉത്തരം : [C] 22 ജൂലൈ 1947