QN : 86
ഡോക്ടർ സച്ചിനദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന്
  1. 1945 മാർച്ച് 2
  2. 1949 ഡിസംബർ 9
  3. 1946 ഡിസംബർ 9
  4. 1947 ഓഗസ്റ്റ് 15

ഉത്തരം : [C] 1946 ഡിസംബർ 9
QN : 87
വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക
  1. ഭരണഘടനയുടെ അനുച്ഛേദം 21(A) യിലാണ് വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്
  2. 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സൌജന്യവും നിർബന്ധിതവും ആയി മാറി
  3. എല്ലാ കുട്ടികൾക്കും ഗുണമനേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തം ആണ്
  1. പ്രസ്താവന ഒന്നും നാലും
  2. പ്രസ്താവന ഒന്ന്, രണ്ട്, മൂന്ന്
  3. പ്രസ്താവന നാല് മാത്രം
  4. പ്രസ്താവന ഒന്നും രണ്ടും

ഉത്തരം : [B] പ്രസ്താവന ഒന്ന്, രണ്ട്, മൂന്ന്
QN : 88
സ്ത്രീവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകയും 2014-ൽ കൈലാസ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്തത്
  1. ബെറ്റി വില്യംസ്
  2. ആങ് സാൻ സൂകി
  3. മദർ തെരേസ
  4. മലാല യൂസുഫ്സായ്

ഉത്തരം : [D] മലാല യൂസഫ്സായ്
  1. പാകിസ്ഥാനിൽ ജനിച്ച മലാല യൂസഫ്സായ് വിദ്യാഭ്യാസ പ്രവർത്തക, ആക്ടിവിസ്റ്റ്, ഫെമിനിസ്റ്റ്, ബ്ലോഗർ എന്നീ നിലകളിൽ പ്രശസ്തയാണ്
  2. ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവായ മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുന്നത് 2014-ലാണ്
  3. പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിഷേധത്തിന്റെയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ സക്രിയതയുടേയും പേരിലാണ് മലാല അറിയപ്പെടുന്നത്
  4. സ്വാത്ത് താഴ്വരയിൽ താലിബാൻ നിയന്ത്രണ്ത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009-ൽ പതിനൊന്നു വയസ്സുള്ളപ്പോൾ ബി.ബി.സി ക്കുവേണി എഴുതാൻ തുടങ്ങിയ ബ്ലോഗാണ് മലാലയെ പ്രശസ്തയാക്കിയത്, ഇത് മലാലയ്ക്ക് പാകിസ്ഥാന്റെ ആദ്യത്തെ ദേശീയ സമാധാന പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിക്കാൻ ഇടയാക്കി.
  5. മലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി ഐക്യരാഷ്ട്ര സഭ 2012 ജൂൺ 12 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു
  6. 2012 ഒക്ടോബർ 9-ന് നടന്ന താലിബാന്റെ നേതൃത്വത്തിലുള്ള ഒരു വധ ശ്രമത്തിൽ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റു, താലിബാൻ ഈ സംഭവത്തെ വിശേഷിപ്പിച്ചത് "അശ്ലീലതയുടെ എത്രയും വേഗം അവസാനിപ്പിക്കേണ്ട പുതിയൊരു അദ്ധ്യായം" എന്നായിരുന്നു.
  7. 2015-ഓടെ ലോകത്തെ എല്ലാ പെൺകുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷട്ര സഭയുടെ പ്രചാരണ പരിപാടിയുടെ മുദ്യാവാക്യമായിരുന്നു "ഞാനും മലാല"
QN : 89
ഇന്ത്യൻ ദേശീയ പതാക തയ്യാറാക്കിയ പിംഗലി വെങ്കയ്യ ജനിച്ചത് ഏത് സംസ്ഥാനത്താണ് ?
  1. ഉത്തർപ്രദേശ്
  2. മധ്യപ്രദേശ്
  3. തമിഴ്നാട്
  4. ആന്ധ്രപ്രദേശ്

ഉത്തരം : [D] ആന്ധ്രപ്രദേശ്
QN : 90
മൌലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി (ഭാഗം 4 എ) കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?
  1. 44
  2. 86
  3. 42
  4. 104

ഉത്തരം : [C] 42
QN : 91
താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതെന്നു കണ്ടുത്തുക
  1. കണിക്കൊന്ന
  2. തെങ്ങ്
  3. ഇലഞ്ഞി
  4. പേരാൽ

ഉത്തരം : [D] പേരാൽ
  1. ഇന്ത്യയുടെ ദേശീയ വൃക്ഷമായ പേരാലിന്റെ ശാസ്ത്രീയ നാമമാണ് ഫിക്കസ് ബെംഗലെൻസിസ് എന്നത്
  2. പേരാലിന്റെ സ്വദേശം ഇന്ത്യൻ ഉപഭൂഖണ്ഡമാണ്.
  3. ഇന്ത്യയുടെ ദേശീയ പുഷ്പം താമര ആണ്
  4. ഇന്ത്യയുടെ ദേശീയ ഫലം മാമ്പഴം
  5. ഇന്ത്യയുടെ ദേശീയ മൃഗം കടുവ
  6. ഇന്ത്യയുടെ ദേശീയ നദി ഗംഗ
  7. ഇന്ത്യയുടെ ദേശീയ കലണ്ടർ ശകവർഷം
QN : 92
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്ന് എടുത്തതാണ്
  1. ദുർഗേശ നന്ദിനി
  2. ആനന്ദ മഠം
  3. കപാല കുണ്ഡല
  4. വിഷവൃക്ഷം

ഉത്തരം : [B] ആനന്ദ മഠം
QN : 93
'മഹാത്മാ ഗാന്ധി കി ജയ്' എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമാണ സഭ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥ ഏത്
  1. മതസ്വാതന്ത്ര്യം
  2. അയിത്ത നിർമ്മാർജ്ജനം
  3. അഭിപ്രായപ്രകടന സ്വാതന്ത്ര്യം
  4. അവസരസമത്വം

ഉത്തരം : [B] അയിത്ത നിർമ്മാർജ്ജനം
QN : 94
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ട ആദ്യ മലയാളി
  1. ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ
  2. ജസ്റ്റിസ് രംഗനാഥ് മിശ്ര
  3. ജസ്റ്റിസ് ഫാത്തിമ ബീവി
  4. ജസ്റ്റിസ് എച്ച്.എൽ.ദത്തു

ഉത്തരം : [A] ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ
QN : 95
ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം
  1. 2002
  2. 1999
  3. 2005
  4. 2011

ഉത്തരം : [C] 2005