QN : 36
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം
  1. ഡക്കാൻ പീഠഭൂമി
  2. ഉത്തരമഹാസമതലം
  3. തീരസമതലങ്ങൾ
  4. ഹിമാലയൻ പർവ്വതമേഖല

ഉത്തരം : [B] ഉത്തരമഹാസമതലം
  1. ഉത്തര പർവത മേഖലയിൽ നിന്ന് ഉദ്ഭവിക്കുന്ന ഹിമാലയൻ നദികളും അവയുടെ പോഷക നദികളും വഹിച്ചുകൊണ്ട് വരുന്ന അവസാദങ്ങൾ അടിഞ്ഞുകൂടി ഹിമാലയത്തിന്റെ തെക്ക് ഭാഗത്ത് രൂപം കൊണ്ട ഫലഭൂയിഷ്ഠമായ സമതല പ്രദേശമാണ് ഉത്തരമഹാ സമതലം എന്നറിയപ്പെടുന്നത്.
  2. ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലമാണ് ഉത്തരമഹാസമതലം. ഏകദേശം 7 ലക്ഷം ചതുരശ്ര കി.മീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ എക്കൽ സമതലത്തിലെ ഏറ്റവും വിസ്തൃതമായ പ്രദേശമാണ് ഭംഗർ.
  3. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമബംഗാൾ, അസം, മധ്യ പ്രദേശ്, ത്രിപുര, രാജസ്ഥാനിലെ പ്രദേശങ്ങൾ എന്നിവ ഉത്തരമഹാസമതലത്തിൽ ഉൾപ്പെടുന്നു.
  4. പ്രധാന ഹിമാലയൻ നദികളായ സിന്ധു, ഗംഗ, ബ്രഹ്മപുത്ര-ൽ നിന്ന് രൂപം കൊണ്ട സമതലമായതുകൊണ്ട് സിന്ധു-ഗംഗ-ബ്രഹ്മപുത്ര സമതലം എന്നും അറിയപ്പെടുന്നു.
  5. ഇന്ത്യയുടെ നട്ടെല്ല്, ഇന്ത്യയുടെ ധാന്യപ്പുര, ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം എന്നീ വിശേഷണങ്ങളും ഉത്തരമഹാസമതലത്തിനുണ്ട്.
  6. ഉത്തരമഹാസമതലത്തിലെ പ്രധാന മണ്ണിനം എക്കൽമണ്ണ് ആണ്.
QN : 37
താഴെ തന്നിരിക്കുന്ന ഉപദ്വീപീയ നദികളിൽ കൂട്ടത്തിൽ പെടാത്തത് ഏത്
  1. മഹാനദി
  2. ഗോദാവരി
  3. ലൂണി
  4. കാവേരി

ഉത്തരം : [C] ലൂണി
  1. ലൂണി ഒഴികെ മറ്റെല്ലാ ഉപദ്വീപീയ നദികളും കിഴക്ക് ബംഗാൾ ഉൾക്കടലിലാണ് അവസാനിക്കുന്നത്, ലൂണി നദി ഥാർ മരുഭൂമിയിലൂടെ ഒഴുകി റാൻ ഓഫ് കച്ചിലെ ചതുപ്പിലാണ് അവസാനിക്കുന്നത്
  2. വിന്ധ്യ - സത്പുര മലനിരകൾ, ഛോട്ടാ നാഗ്പുർ പീഠഭൂമി, പശ്ചിമഘട്ടം എന്നിങ്ങനെയുള്ള ഇന്ത്യയുടെ ഉപദ്വീപീയ മേഖലയിൽനിന്നും ഉത്ഭവിക്കുന്നവയാണ് ഉപദ്വീപീയ നദികൾ (പെനിൻസുലാർ) നദികൾ.
  3. ഉപദ്വീപിയ പീഠഭൂമിയിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഉൽഭവിക്കുന്നവയാണ് ഉപദ്വീപീയ നദികൾ എന്നറിയപ്പെടുന്നത്
  4. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, നർമദ, താപ്തി, ലൂണി എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഉപദ്വീപീയ നദികൾ.
  5. ഉപദ്വീപീയ നദികളിലെ നീരൊഴുക്ക് പൂർണമായും മഴയെ ആശ്രയിച്ചായതിനാൽ വേനൽക്കാലത്ത് വെള്ളം വളരെ കുറവായിരിക്കും.
  6. നർമദ, താപ്തി, ലൂണി എന്നിവയൊഴികെ ബാക്കി എല്ലാ പ്രധാന ഉപദ്വീപീയ നദികളും കിഴക്ക് ബംഗാൾ ഉൾക്കടലിലാണ് അവസാനിക്കുന്നത്.
  7. നർമദയും താപ്തിയും പടിഞ്ഞാറ് അറബിക്കടലിൽ പതിക്കുന്നു.
QN : 38
റിഗർ എന്നറിയപ്പെടുന്ന കറുത്ത മണ്ണിന് ഏറ്റവും അനുയോജ്യമായ കൃഷി ഏത്
  1. റബർ
  2. നെല്ല്
  3. ഗോതമ്പ്
  4. പരുത്തി

ഉത്തരം : [D] പരുത്തി
  1. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണാണ് റിഗർ അഥവാ കറുത്ത പരുത്തി മണ്ണ് എന്നറിയപ്പെടുന്നത്
  2. കറുത്ത നിറമായതിനാൽ കരിമണ്ണ് എന്നും അറിയപ്പെടുന്നു.
  3. ചേർണോസെം എന്ന പേരിൽ അറിയപ്പെടുന്ന മണ്ണും കരിമണ്ണാണ്
  4. ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ച് ഉണ്ടാകുന്ന മണ്ണിനമാണ് കറുത്തമണ്ണ്
  5. കറുത്തമണ്ണ് കൂടുതലായി കണ്ടുവരുന്ന പ്രദേശം ഡക്കാൺ പീഠഭൂമിയാണ്
  6. ഇന്ത്യയിൽ പരുത്തി കൃഷി ഏറ്റവും കൂടുതൽ ചെയ്യുന്ന സംസ്ഥാനങ്ങൾ ഗുജറാത്തും മഹാരാഷ്ട്രയുമാണ്
QN : 39
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസിൻറാം ഏത് സംസ്ഥാനത്തിലാണ്
  1. മേഘാലയ
  2. മിസോറാം
  3. ആസ്സാം
  4. മണിപ്പൂർ

ഉത്തരം : [A] മേഘാലയ
  1. ഇന്ത്യയിലെ മേഘാലയ സംസ്ഥാനത്തിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലുള്ള ഒരു പട്ടണമാണ് മൗസിൻറാം
  2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം എന്ന ഖ്യാദി മൗസിൻറാമിനുണ്ട്, ഭൂമിയിലെ ഏറ്റവും ആർദ്രമായ സ്ഥലമാണിത്
QN : 40
ലോക ഓസോൺ ദിനം എന്നാണ്
  1. ജൂൺ 16
  2. ജൂൺ 5
  3. നവംബർ 5
  4. സെപ്റ്റംബർ 16

ഉത്തരം : [D] സെപ്റ്റംബർ 16
  1. 1987 സെപ്റ്റംബർ 16-ന് ഓസോൺ പാളിയുടെ സംരക്ഷണത്തിനായി മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചതിനെത്തുടർന്ന് 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിൽ സെപ്റ്റംബർ 16 ഓസോൺ പാളി സംരക്ഷണദിനമായി ആചരിക്കാൻ പ്രഖ്യാപനം നടത്തി
  2. എന്നാൽ 1994-മുതലാണ് ഐക്യരാഷ്ട്രസംഘടന ഓസോൺ ദിനം ആചരിച്ചു തുടങ്ങിയത്
QN : 41
ഇന്ത്യയിൽ ഭൌമതാപോർജ്ജ പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശം
  1. മണികരൺ
  2. റാഞ്ചി
  3. ടിഗ് ബോയ്
  4. താരാപൂർ

ഉത്തരം : [A] മണികരൺ
  1. ഇന്ത്യയിലെ പ്രധാന ജിയോതെർമൽ സ്റ്റേഷനായ മണികരൻ സ്ഥിതി ചെയ്യുന്നത് ഹിമാചൽ പ്രദേശിലാണ്
QN : 42
ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം
  1. ഉത്തർപ്രദേശ്
  2. ഹിമാചൽപ്രദേശ്
  3. ത്രിപുര
  4. അരുണാചൽപ്രദേശ്

ഉത്തരം : [D] അരുണാചൽപ്രദേശ്
QN : 43
ശ്രീനഗർ-കാർഗിൽ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത്
  1. ഷിപ്കി ലാ
  2. നാഥു ലാ
  3. സോജി ലാ
  4. ലിപു ലാ

ഉത്തരം : [C] സോജി ലാ
QN : 44
ജൂൺ മുതൽ നവംബർ വരെ കൃഷി ചെയ്യുന്ന കാർഷിക കാലമേത്
  1. ഖാരിഫ്
  2. റാബി
  3. സൈദ്
  4. ഇവയൊന്നുമല്ല

ഉത്തരം : [A] ഖാരിഫ്
  1. പൂർണമായും മൺസൂൺ കാലത്ത് കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്യുന്ന വിളകളെയാണ് ഖാരിഫ് വിളകൾ എന്നറിയപ്പെടുന്നത്. മൺസൂൺ വിളകൾ അല്ലെങ്കിൽ ശരത്കാല വിളകൾ എന്നും ഈ വിളകൾ അറിയപ്പെടുന്നു.
  2. നെല്ല്, ചോളം, പരുത്തി, ബജ്റ, റാഗി എന്നിവ പ്രധാന ഖാരിഫ് വിളകളാണ്
  3. റാബി വിളകൾ (മഞ്ഞുകാലം) - ഗോദമ്പ്, ബാർലി, കടുക്
  4. സെയ്ദ് (വേനൽകാലം) - പഴം പച്ചക്കറി
QN : 45
ബ്രഹ്മപുത്ര നദിയിൽ സാദിയ മുതൽ ധൂബ്രി വരെ നീണ്ടുകിടക്കുന്ന ജലപാത ഏത്
  1. NW 1
  2. NW 2
  3. NW 3
  4. NW 4

ഉത്തരം : [B] NW 2
  1. അസമിലെ സാദിയ, ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള ദുബ്രി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ ജലപാതയാണ് NW2
  2. ബ്രഹ്മപുത്രനദിയിൽ 891 കിലോമീറ്റർ ദൂരമാണ് ഇതിന്റെ നീളം
  3. 1988 സെപ്റ്റംബർ 1-നാണ് ഈ ജലപാതയെ ദേശീയ ജലപാഥയായി ഉയർത്തിയത്
  4. കേരളത്തിലുളള ദേശീയ ജലപാത NW3 ആണ്, ഇത് കൊല്ലം കോട്ടപ്പുറം എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. വെസ്റ്റ് കോസ്റ്റ് കനാൽ, ചാമക്കര കനാൽ, ഉദ്യോഗമണ്ഡൽ കനാൽ എന്നീ ജല പ്രവാഹങ്ങളിലൂടെയാണ് ഈ ജലപാത കടന്നുപോകുന്നത്.