QN : 1
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
  1. ആഗ്നേയ ഗ്രന്ഥി
  2. കരൾ
  3. വൃക്ക
  4. പീയുഷ ഗ്രന്ഥി

ഉത്തരം :: കരൾ

  1. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരൾ, ശരീരത്തിലെ ജൈവരാസപ്രവർത്തനത്തിന്റെ മുഖ്യകേന്ദ്രമാണ്, ഇക്കാരണത്താൽ 'മനുഷ്യശരീരത്തിലെ രാസ പരീക്ഷണ ശാല' എന്ന് കരൾ അറിയപ്പെടുന്നു
  2. മനുഷ്യശരീരത്തിൽ വലത് വശത്തായി, വയറിനു മുകളിൽ ഡയഫ്രത്തിനു താഴെ, വാരിയെല്ലുകൾക്കു അടിയിലാണ് കരളിന്റെ സ്ഥാനം
  3. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമ്മിക്കുന്നത് കരളിലാണ്
  4. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ ഒരു പ്രധാന പങ്ക് കരൾ വഹിക്കുന്നുണ്ട്
  5. മൂത്രത്തിലെ പ്രധാന രാസഘടകമായ യൂറിയ നിർമ്മിക്കുന്നതും കരളിന്റെ പ്രവർത്തനഫലമായിട്ടാണ്
  6. ഒരാളുടെ തൂക്കത്തിന്റെ ഏകദേശം 2 ശതമാനത്തോളം തൂക്കം വരും കരളിന്
QN : 2
രക്തത്തിൽ കാൽസ്യത്തന്റെ അളവ് ക്രമാതീതമായി കുറയുമ്പോൾ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ് എന്തുപേരിൽ അറിയപ്പെടുന്നു
  1. സന്ധിവാതം
  2. ഗൌട്ട്
  3. ടെറ്റനി
  4. ഡയബെറ്റിസ്

ഉത്തരം :: ടെറ്റനി

QN : 3
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ
  1. വിറ്റാമിൻ K
  2. വിറ്റാമിൻ A
  3. വിറ്റാമിൻ C
  4. വിറ്റാമിൻ E

ഉത്തരം :: വിറ്റാമിൻ K

QN : 4
പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം
  1. ടൈഫോയിഡ്
  2. എംഫിസീമ
  3. മലേറിയ
  4. ന്യുമോണിയ

ഉത്തരം :: എംഫിസീമ

QN : 5
കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി
  1. സാന്ത്വനം
  2. ശുഭയാത്ര
  3. ആയുർദളം
  4. മൃതസഞ്ജീവനി

ഉത്തരം :: മൃതസഞ്ജീവനി

QN : 6
തെങ്ങിന്റെ സങ്കരയിനം അല്ലാത്തത് ഏത്
  1. ചന്ദ്രലക്ഷ
  2. ലക്ഷഗംഗ
  3. അക്ഷയ
  4. ചന്ദ്രശങ്കര

ഉത്തരം :: അക്ഷയ

QN : 7
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ
  1. കോട്ടയം
  2. കാസർകോഡ്
  3. കോഴിക്കോട്
  4. മണ്ണുത്തി

ഉത്തരം :: കാസർകോഡ്

QN : 8
ഭക്ഷ്യശൃംഖലയിലെ പ്രാഥമിക ഉപഭോക്താക്കൾ ആണ്
  1. പ്രാഥമിക മാംസഭുക്ക്
  2. സസ്യങ്ങൾ
  3. സസ്യഭുക്ക്
  4. സസ്യപ്ലവകങ്ങൾ

ഉത്തരം :: സസ്യഭുക്ക്

QN : 9
അന്താരാഷ്ട്ര ജൈവ വൈവിധ്യദിനമായി ആചരിക്കുന്നത്
  1. ഏപ്രിൽ 22
  2. സെപ്റ്റംബർ 16
  3. മാർച്ച് 21
  4. മെയ് 22

ഉത്തരം :: മെയ് 22

QN : 10
വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട 1983-ൽ കർണാടകത്തിൽ ആരംഭിച്ച പ്രസ്ഥാനം
  1. ചിപ്കോ പ്രസ്ഥാനം
  2. ജംഗിൾ ബച്ചാവോ ആന്തോളൻ
  3. അപ്പിക്കോ പ്രസ്ഥാനം
  4. ബൈഷ്ണോയി പ്രസ്ഥാനം

ഉത്തരം :: അപ്പിക്കോ പ്രസ്ഥാനം

  1. സുന്ദർലാൽ ബഹുഗുണയുടെ ചിപ്കോ പ്രസ്ഥാനത്തിന്റെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് 1983 സെപ്റ്റംബർ 8-ന് കർണ്ണാടകത്തിലെ പരിസ്ഥിതി പ്രവർത്തകനായ പാണ്ഡുരംഗ് ഹെഗ്ഡെ സ്ഥാപിച്ചതാണ് അപ്പിക്കോ പ്രസ്ഥാനം
  2. കർണ്ണാടകത്തിലെ ഉത്തരകന്നഡ ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ ഗുബ്ബി ഗഡ്ഡെയിലാണ് അപ്പിക്കോ പ്രസ്ഥാനം ആരംഭിച്ചത്.
  3. തേക്ക് പ്ലാന്റേഷനുവേണ്ടി പശ്ചിമ ഘട്ടത്തിലെ സാധാരണമരങ്ങൾ വെട്ടുന്നതിനുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് അപ്പിക്കോ പ്രസ്ഥാനം രൂപപ്പെട്ടത്