QN : 11
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും മനുഷ്യശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥത്തിന്റെ പേര് തെരഞ്ഞെടുക്കുക
  1. ഡന്റൈൽ
  2. ഇനാമൽ
  3. കെരാറ്റിൻ
  4. കൊളാജൻ

ഉത്തരം :: ഇനാമൽ

QN : 12
പ്രായപൂർത്തിയായ, ഒരു സാധാരണ മനുഷ്യന്റെ വായിൽ ആകെയുള്ള ഉളിപ്പല്ലുകളുടെ എണ്ണമെത്ര
  1. 4
  2. 2
  3. 8
  4. 6

ഉത്തരം :: 8

QN : 13
ഏത് ജീവകത്തിന്റെ അഭാവമാണ് മനുഷ്യരിൽ മോണയിൽ പഴുപ്പ്, രക്തസ്രാവം എന്നീ ലക്ഷണങ്ങൾക്ക് കാരണമാകുന്നത്
  1. ജീവകം ബി
  2. ജീവകം എ
  3. ജീവകം ഡി
  4. ജീവകം സി

ഉത്തരം :: ജീവകം സി

QN : 14
കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന സൌജന്യ കാൻസർ ചികിത്സാ പദ്ധതിയുടെ പേര്
  1. സാന്ത്വനം
  2. വിമുക്തി
  3. അമൃതം
  4. സുകൃതം

ഉത്തരം :: സുകൃതം

QN : 15
താഴെപറയുന്ന (i) മുതൽ (iv) വരെയുളള ഇനങ്ങളിൽ, കൊതുകുകൾ മുഖേനയല്ലാതെ പകരുന്ന രോഗങ്ങൾ ഏവ
  1. കുഷ്ഠം
  2. മലമ്പനി
  3. കോളറ
  4. മന്ത്
  1. i, iii എന്നിവ
  2. ii, iii എന്നിവ
  3. i, iv എന്നിവ
  4. ii, iv എന്നിവ

ഉത്തരം :: i, iii എന്നിവ

QN : 16
താഴെപ്പറയുന്നവയിൽ ഏത് ജില്ലയിലാണ് ഇന്ത്യൻ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സ്ഥിതിചെയ്യുന്നത്
  1. തിരുവനന്തപുരം
  2. കോഴിക്കോട്
  3. എറണാകുളം
  4. വയനാട്

ഉത്തരം :: കോഴിക്കോട്

QN : 17
അന്തരീക്ഷ വായുവിൽ അടങ്ങിയിരിക്കുന്ന നൈട്രജന്റെ അളവ് എത്ര
  1. 64%
  2. 17.3%
  3. 78%
  4. 20.9%

ഉത്തരം :: 78%

QN : 18
ചന്ദ്രശങ്കര എന്നത് ഏത് സസ്യത്തിന്റെ സങ്കര വർഗ്ഗമാണ്
  1. വെണ്ട
  2. വഴുതന
  3. നെല്ല്
  4. തെങ്ങ്

ഉത്തരം :: തെങ്ങ്

തെങ്ങിന്റെ പ്രധാന സങ്കരയിനങ്ങൾ
  1. ലക്ഷഗംഗ (Lakshadweep Ordinary x Gangabondam)
  2. ആനന്ദഗംഗ (Andaman Ordinary x Gangabondam)
  3. കേരഗംഗ (West Coast Tall x Gangabondam)
  4. കേരസങ്കര (West Coast Tall x Chowghat Orange Dwarf)
  5. ചന്ദ്രസങ്കര (Chowghat Orange Dwarf x West Coast Tall)
  6. കേരശ്രീ (West Coast Tall x Malayan Yellow Dwarf)
  7. കേരസൗഭാഗ്യ (WCT x SSA)
  8. ചൊവ്ഘഡ് (Green Dwarf x West Coast Tal)
  9. ചന്ദ്രലക്ഷ (Lakshadweep Ordinary x Chowghat Orange Dwarf)
അത്യുൽപാദനശേഷിയുള്ള നാളികേര വിത്തിനങ്ങൾ
  1. അനന്തഗംഗ
  2. ലക്ഷഗംഗ
  3. കേരശ്രീ
  4. കേരഗംഗ
  5. മലയൻ ഡ്വാർഫ്
  6. കേരസാഗര
  7. കല്പവൃക്ഷം
  8. കേരസൗഭാഗ്യ
  9. കേരമധുര
  10. ചാവക്കാട് കുള്ളൻ
QN : 19
താഴെപ്പറയുന്നവയിൽ ഏത് രാസവസ്തുവാണ് മണ്ണിന്റെ ജൈവാംശം തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്നത്
  1. മഗ്നീഷ്യം ഓക്സൈഡ്
  2. കാൽസ്യം കാർബണേറ്റ്
  3. ഹൈഡ്രജൻ പെറോക്സൈഡ്
  4. നൈട്രജൻ ഡൈഓക്സൈഡ്

ഉത്തരം :: ഹൈഡ്രജൻ പെറോക്സൈഡ്

QN : 20
ലോക വനദിനമായി ആചരിക്കുന്നത് എന്ന്
  1. മാർച്ച് 21
  2. ഫെബ്രുവരി 21
  3. ഡിസംബർ 11
  4. സെപ്റ്റംബർ 26

ഉത്തരം :: മാർച്ച് 21