QN : 21
കേരളത്തിലെ രണ്ടാമത്തെ ചെറിയ നദി
  1. അയിരൂർ പുഴ
  2. മഞ്ചേശ്വരം പുഴ
  3. കല്ലായി പുഴ
  4. പാമ്പാർ

ഉത്തരം :: അയിരൂർ പുഴ

  1. കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദിയും, തെക്കൻ കേരളത്തിലെ ഏറ്റവും ചെറിയ നദിയുമാണ് അയിരൂർ നദി (അയിരൂർ പുഴ)
  2. 66 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ നദിക്ക് ഏകദേശം 17 കിലോമീറ്ററാണ് നീളം
  3. കൊല്ലം ജില്ലയിലെ വിലങ്ങരയിൽ നിന്ന് ഉത്ഭവിച്ച് തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകി എടവ നടയറ കായലിലാണ് ഈ നദി പതിയ്ക്കുന്നത്
  4. കേരളത്തിലെ ഏറ്റവും ചെറിയ നദി 16 കിലോമീറ്റർ ദൂരമൊഴുകുന്ന മഞ്ചേശ്വരം പുഴയാണ്.
QN : 22
മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ നദികൾ സംഗമിക്കുന്ന വിനോദസഞ്ചാര കേന്ദ്രം താഴെപ്പറയുന്നവയിൽ ഏതാണ്
  1. മൂന്നാർ
  2. കുറ്റാലം
  3. ആതിരപ്പള്ളി
  4. പൊന്മുടി

ഉത്തരം :: മൂന്നാർ

  1. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1600-1800 മീറ്റർ ഉയത്തിൽ സ്ഥിതി ചെയ്യുന്ന, ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ
  2. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്നു നദികളുടെ സംഗമ വേദിയായതിലാണ് മൂന്നാർ എന്ന പേര് ലഭിച്ചത്
  3. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രദേശവും മൂന്നാറാണ്
QN : 23
പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്
  1. കോഴിക്കോട്
  2. കൊല്ലം
  3. വയനാട്
  4. ഇടുക്കി

ഉത്തരം :: കൊല്ലം

  1. കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്തായിട്ടാണ് പാലരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്
  2. ഏകദേശം 91 മീറ്റർ (299 അടി) ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം, ഇത് ഇന്ത്യയിലെ നാല്പതാമത്തെ വലിയ വെള്ളച്ചാട്ടമായി കണക്കാക്കുന്നു
  3. സഹ്യപർവ്വതനിരകളിൽപ്പെട്ട രാജക്കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് മൂന്നുറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിലാണ് പാലരുവി എന്ന പേര് ഈ വെള്ളച്ചാട്ടത്തിന് ലഭിച്ചത്
  4. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപപ്പെടുന്നത്
  5. കല്ലടയാറിലാണ് പാലരുവി വെള്ളം ചാട്ടം സ്ഥിതിചെയ്യുന്നത്
QN : 24
ആനമലയിൽ നിന്നുത്ഭവിച്ച് പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലൂടെ ഒഴുകി അറബികടലിൽ പതിക്കുന്ന നദി
  1. ചാലക്കുടി പുഴ
  2. ഭാരതപ്പുഴ
  3. ചാലിയാർ
  4. കടലുണ്ടി പുഴ

ഉത്തരം :: ഭാരതപ്പുഴ

  1. -
QN : 25
താഴെപ്പറയുന്നവയിൽ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി
  1. കബനി
  2. ഭവാനി
  3. പാമ്പാർ
  4. ചിന്നാർ

ഉത്തരം :: ഭവാനി

QN : 26
അട്ടപ്പാടിയിൽ കൂടി ഒഴുകുന്ന നദി
  1. പാമ്പാർ
  2. കബനി
  3. കുന്തിപ്പുഴ
  4. ശിരുവാണി

ഉത്തരം :: ശിരുവാണി

  1. ഭവാനി നദിയുടെ പോഷക നദിയാണ് ശിരുവാണി
QN : 27
ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് ആരാണ്
  1. കുഞ്ചൻ നമ്പ്യാർ
  2. എഴുത്തച്ഛൻ
  3. വള്ളത്തോൾ
  4. എം.ടി.വാസുദേവൻ നായർ

ഉത്തരം :: എഴുത്തച്ഛൻ

QN : 28
തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ
  1. പരപ്പാർ
  2. കുളത്തൂപ്പുഴയാർ
  3. കഴുതുട്ടിയാർ
  4. ചെന്തുരുണിയാർ

ഉത്തരം :: പരപ്പാർ

  1. കല്ലടയാറിൽ കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് തെന്മല അണക്കെട്ട് അഥവാ കല്ലട-പരപ്പാർ അണക്കെട്ട് എന്നറിയപ്പെടുന്നത്
  2. കേരളത്തിലെ ഏറ്റവും വലിയ ജലസേചന അണക്കെട്ടായ തെന്മല അണക്കെട്ടിലെ ജലം, ജലസേചനത്തിനു പുറമെ വൈദ്യുത നിർമ്മാണത്തിനും ഉപയോഗിക്കുന്നു
  3. തെന്മല വന്യജീവി ഡിവിഷനിൽപ്പെട്ട തെന്മല റെയിഞ്ചിലെ കുളത്തുപ്പുഴ റിസർവ് മേഖല 1984 ആഗസ്റ്റ് 25-ന് ചെന്തുരുണി വന്യജീവിസംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു, 100 ച.ക.മീ വിസ്തൃതിയുള്ള ഈ വന്യമൃഗസംരക്ഷണ കേന്ദ്രത്തിന്റെ ആസ്ഥാനം തെന്മലയാണ്
  4. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മലയിലുള്ളത്
  5. തെന്മല ഇക്കോടൂറിസത്തിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശമാണ് ഒറ്റക്കൽ ഔട്ട് ലുക്ക്
  6. കൊല്ലം ജില്ലയിൽ പുനലൂർ-ചെങ്കോട്ട റൂട്ടിൽ തെന്മല ഗ്രാമപഞ്ചായത്തിലാണ് തെന്മല അണക്കെട്ട് സ്ഥിതിചെയ്യുന്നത്
  7. 1961-ൽ നിർമ്മാണം ആരംഭിച്ച തെന്മല അണക്കെട്ട് നിർമ്മാണം പൂർത്തീകരിച്ചത് 1986-ലാണ്
QN : 29
പമ്പ നദി ഒഴുകി ചേരുന്നത് എവിടെയാണ്
  1. അറബിക്കടൽ
  2. അഷ്ടമുടിക്കായൽ
  3. വേമ്പനാട്ട് കായൽ
  4. പറവൂർ കായൽ

ഉത്തരം :: വേമ്പനാട്ടു കായൽ

  1. സമുദ്രനിരപ്പിൽ നിന്നും 1650 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീരുമേടിലെ പുളച്ചിമലയിൽ നിന്നും ഉത്ഭവിക്കുന്ന പമ്പാ നദി പിന്നീട് റാന്നി, പത്തനംതിട്ട, കോഴഞ്ചേരി, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ എന്നീ താലൂക്കുകളിലൂടെ ഒഴുകിയാണ് അവസാനം വേമ്പനാട്ടു കായലിൽ പതിക്കുന്നത്
  2. ദക്ഷിണ ഭഗീരഥി, പൌരാണിക കാലത്ത് ബാരിസ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നദിയാണ് പമ്പ
  3. കേരളത്തിലെ മൂന്നാമത്തെ നീളം കുടിയ നദിയാണ് പമ്പാനദി
QN : 30
പെരിയാർ നദിയുടെ പഴയ നാമധേയം എന്തായിരുന്നു
  1. പെരിയ പുഴ
  2. ദേവഗംഗ
  3. ഗിരി ദേവി
  4. ചൂർണി

ഉത്തരം :: ചൂർണി

  1. ചൂർണി, പൂർണ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നദിയാണ് പെരിയാർ
  2. ശങ്കരാചാര്യരാണ് പൂർണ എന്ന് പെരിയാറിനെ വിളിച്ചത്