QN : 1
പൂക്കോട്ട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
  1. കൊല്ലം
  2. കണ്ണൂർ
  3. വയനാട്
  4. പാലക്കാട്

ഉത്തരം :: വയനാട്
  1. കേരളത്തിലെ വയനാട് ജില്ലയിലെ ശുദ്ധജല തടാകമാണ് പൂക്കോട് തടാകം.
  2. വയനാട്ടിലെ കൽപ്പറ്റയിൽ നിന്ന് 15 കിലോമീറ്റർ അകലെയായാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്.
  3. പശ്ചിമഘട്ടത്തിലെ സുന്ദരമായ വനത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന പൂക്കോട് തടാകം 15 ഏക്കറിലായാണ് പരന്ന് കിടക്കുന്നത്.
  4. സമുദ്ര നിരപ്പിൽ നിന്നും 2100 ആടി ഉയത്തിൽ സ്ഥിതിചെയ്യുന്ന തടാകമാണ് പൂക്കോട്ട് തടാകം
  5. ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയോട് സാദൃശ്യമുള്ള തടാകമാണ് പൂക്കോട്ട തടാകം
  6. നീലത്താമരകളും ആമ്പലുകളും നിറഞ്ഞ ഭൂപ്രകൃതി ഈ തടാകത്തിന്റെ പ്രത്യേകതകളാണ്.
  7. പൂക്കോട് തടാകത്തിൽ നിന്ന് കാണാവുന്ന മലനിരകളിൽ ഒന്നാണ് ചെമ്പ്രാ പീക്ക്, ഇത് കൽപ്പറ്റയിലെ മേപ്പാടിയ്ക്കടുത്തായാണ് സ്ഥിതി ചെയ്യുന്നത്.
QN : 2
നെഹ്റു ട്രോഫി വള്ളംകളി ഏത് കായലിൽ ആണ് നടക്കുന്നത്
  1. വേമ്പനാട്ട് കായൽ
  2. ശാസ്താംകോട്ട കായൽ
  3. പുന്നമട കായൽ
  4. അഷ്ടമുടി കായൽ

ഉത്തരം : പുന്നമട കായൽ
  1. ഉത്തരത്തിൽ വേമ്പനാട്ട് കായലും, പുന്നമടക്കായലും ഉത്തരമായി തന്നിരിക്കുന്നതിനായി ഏറ്റവും അനുയോജ്യമായി ഉത്തമായ പുന്നമടക്കായൽ പരിഗണിക്കാം.
  2. വേമ്പനാട്ട് കായലിന്റെ ഭാഗമായ പുന്നമട കായലിലാണ് നെഹ്രു ട്രോഫി വള്ളംകളി നടക്കുന്നത്.
  3. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായൽ കുട്ടനാട്ടിൽ എത്തുമ്പോൾ അറിയപ്പെടുന്ന പേരാണ് പുന്നമട കായൽ എന്നത്.
  4. പാതിരാമണൽ, പെരുമ്പളം, പള്ളിപ്പുറം എന്നിങ്ങനെ കേരളത്തിലെ മൂന്ന് പ്രധാന ദ്വീപുകളെ ചുറ്റിപ്പറ്റിയാണ് പുന്നമട തടാകം അഥവാ പുന്നമട കായൽ
  5. ഇന്ത്യയിലെ ഏറ്റവും വലിയ ഉപരിതല ജല ആവാസവ്യവസ്ഥയാണ് പുന്നമട തടാകം.
  6. 1952 മുതലാണ് നെഹ്റു ട്രോഫി വള്ളം കളി ആരംഭിച്ചത്.
  7. നെഹ്റു ട്രോഫി വള്ളം കളിയുടെ പഴയ പേര് പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു.
  8. 1969 ജൂൺ ഒന്നു മുതലാണ് പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി, നെഹ്രുവിനോടുള്ള ആദര സൂചകമായി നെഹ്രു ട്രോഫി വള്ളം കളിയായി പുനർ നാമകരണം ചെയ്തത്.
  9. ആലപ്പുഴ ജില്ലയിലെ പുന്നമട കായലിലാണ് നെഹ്റു ട്രോഫി വള്ളം കളി നടക്കുന്നത്
  10. എല്ലാ വർഷവും ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ചയാണ് നെഹ്രു ട്രോഫി വള്ളം കളി നടക്കുന്നത്.
  11. ആദ്യ നെഹ്രു ട്രോഫി വള്ളം കളിയിലെ ചുണ്ടൻ വള്ളങ്ങളുടെ ആദ്യ മത്സരത്തിൽ നടുഭാഗം ചുണ്ടനാണ് ഒന്നാം സ്ഥാനത്തെത്തിയത്.
QN : 3
താഴെ പറയുന്ന ഏത് നദിയുടെ കൈവഴികളിൽ ഒന്നാണ് വേമ്പനാട്ട് കായലിൽ പതിയ്ക്കാത്തത്
  1. പമ്പ
  2. മീനച്ചിലാർ
  3. പെരിയാർ
  4. മൂവാറ്റുപുഴയാർ

ഉത്തരം :: പെരിയാർ
  1. മേൽ പറഞ്ഞ നദികളെല്ലാം (പമ്പനദി, മീനച്ചിലാർ, പെരിയാർ, മൂവാറ്റുപുഴയാർ) വേമ്പനാട്ട് കായലിൽ പതിയ്ക്കുന്ന നദികളാണ്
  2. എന്നാൽ പെരിയാർ നദി ആലുവയിൽ വച്ച് രണ്ട് കൈവഴികളായി തിരിയുന്നുണ്ട് അതിൽ ഒരു കൈവഴി വേമ്പനാട്ട് കായലിലും മറ്റേത് ചാലക്കുടിപ്പുഴയിലുമാണ് പതിയ്ക്കുന്നത്
QN : 4
കല്ലടയാർ പതിക്കുന്ന കായൽ
  1. കഠിനംകുളം കായൽ
  2. അഷ്ടമുടി കായൽ
  3. കായംകുളം കായൽ
  4. വേമ്പനാട്ടു കായൽ

ഉത്തരം :: അഷ്ടമുടി കായൽ
  1. അഷ്ടമുടിക്കായലിൽ പതിയ്ക്കുന്ന പ്രധാന നദി കല്ലടയാർ ആണ്
  2. കുളത്തൂപ്പുഴ, ചെന്തുരിണി, കൽത്തുരുത്തി എന്നീ മൂന്ന് നദികളുടെ സംഗമസ്ഥാനത്ത് രൂപം കൊള്ളുന്ന നദിയാണ് കല്ലടയാർ (കല്ലടനദി).
  3. പശ്ചിമഘട്ടത്തിൽ നിന്നാണ് കല്ലടനദി ഉത്ഭവിക്കുന്നത് അവിടെ നിന്ന് ഏകദേശം 120 കിലോമീറ്ററോളം സഞ്ചരിച്ചാണ് അഷ്ടമുടിക്കായലിൽ പതിയ്ക്കുന്നത്
  4. വലുപ്പത്തിൽ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായലാണ് അഷ്ടമുടിക്കായൽ
  5. എട്ട് (അഷ്ട) കൈവഴികൾ (മുടി) ചേർന്നതാണ് അഷ്ടമുടിക്കായൽ
  6. കേരളത്തിലെ ശുദ്ധജലതാടാകങ്ങളിലേക്കുള്ള കവാടം എന്നും അഷ്ടമുടിക്കായലിനെ വിശേഷിപ്പിക്കാറുണ്ട്
  7. പനയാകൃതിയിൽ സ്ഥിതിചെയ്യുന്ന കായലാണ് അഷ്ടമുടിക്കായൽ
QN : 5
അഷ്ടമുടി കായലിൽ ചേരുന്ന പ്രധാന നദി
  1. കല്ലടയാറ്
  2. അയിരൂർ പുഴ
  3. കീചേരിപുഴ
  4. പമ്പാനദി

ഉത്തരം :: കല്ലടയാർ
QN : 6
അപൂർവ ദേശാടന പക്ഷികൾ എത്തുന്ന പാതിരാമണൽ ഏത് കായലിലാണ് സ്ഥിതി ചെയ്യുന്നത്
  1. അഷ്ടമുടിക്കായൽ
  2. ശാസ്താംകോട്ട കായൽ
  3. വേമ്പനാട്ടു കായൽ
  4. പുന്നമടക്കായൽ

ഉത്തരം :: വേമ്പനാട്ടുകായൽ
QN : 7
കുമരകം ഏത് കായൽ തീരത്താണ്
  1. ശാസ്താംകോട്ട കായൽ
  2. അഷ്ടമുടി കായൽ
  3. പുന്നമട കായൽ
  4. വേമ്പനാട്ടു കായൽ

ഉത്തരം :: വേമ്പനാട്ടു കായൽ
QN : 8
പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്
  1. ആലപ്പുഴ
  2. കോട്ടയം
  3. എറണാകുളം
  4. കൊല്ലം

ഉത്തരം :: ആലപ്പുഴ
  1. വേമ്പനാട്ട് കായലിലെ ചെറു ദ്വീപാണ് പാതിരാമണൽ
  2. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലാണ് പാതാരാമണൽ ദ്വീപ് സ്ഥിതിചെയ്യുന്നത്
  3. മുഹമ്മ-കുമരകം ജലപാതയിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് നിരവധി ദേശാടനപക്ഷികളുടെ വാസസ്ഥലം കൂടിയാണ് പാതിരാമണൽ ദ്വീപ്
QN : 9
ആശ്രാമം കായൽ എന്നറിയപ്പെടുന്ന കായൽ
  1. ഉപ്പള കായൽ
  2. അഷ്ടമുടി കായൽ
  3. വേമ്പനാട് കായൽ
  4. ശാസ്താംകോട്ട കായൽ

ഉത്തരം :: അഷ്ടമുടി കായൽ
QN : 10
തണ്ണീർമുക്കം ബണ്ട് സ്ഥിതിചെയ്യുന്ന കായൽ
  1. അഞ്ചുതെങ്ങ്
  2. വേമ്പനാട്ട്
  3. കുമ്പളം
  4. അഷ്ടമുടി

ഉത്തരം - വേമ്പനാട്
  1. കുട്ടിനാട്ടിൽ സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി 1974 നിർമ്മിച്ച് 1976 പ്രവർത്തനമാരംഭിച്ച ബണ്ടാണ് തണ്ണീർമുക്കം ബണ്ട്
  2. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വെച്ചൂർ മുതൽ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ തണ്ണീർമുക്കം വരെ വേമ്പനാട്ടു കായലിനു കുറുകേയാണ് തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്നത്
  3. നിലവിൽ ഇന്ത്യയിലെ ഒരേയൊതു തീരദേശ ജലസംഭരണിയാണ് (Coastal Reservoir) തണ്ണീർമുക്കം ബണ്ട്