QUESTION : 1
ആധുനിക ആവർത്തനപട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് താഴെപ്പറയുന്നതിലേതു ഗുണത്തിന്റെ അടിസ്ഥാനത്തിലാണ്
  1. ആറ്റോമിക പിണ്ഡം
  2. മാസ്സ് നമ്പർ
  3. ആറ്റോമിക നമ്പർ
  4. ഇതൊന്നുമല്ല

ഉത്തരം :: ആറ്റോമിക നമ്പർ

QUESTION : 2
ദ്രാവകാവസ്ഥയിലുള്ള ലോഹമായ മെർക്കുറിയുടെ അയിര് താഴെപ്പറയുന്നതിലേതാണ്
  1. ബോക്സൈറ്റ്
  2. കോപ്പർ ഗ്ലാൻസ്
  3. ഹേമറ്റൈറ്റ്
  4. സിനാബാർ

ഉത്തരം :: സിനാബാർ

QUESTION : 3
പ്രഷർ കുക്കറിൽ ആഹാരസാധനങ്ങൾ വേഗത്തിൽ പാചകം ചെയ്യുവാൻ കഴിയുന്നത് താഴെപ്പറയുന്നതിലേതു കാരണം കൊണ്ടാണ്
  1. താപപ്രസരണം വേഗത്തിൽ നടക്കുന്നതുകൊണ്ട്
  2. മർദ്ദം കൂടുമ്പോൾ ജലത്തിന്റെ തിളനില വർദ്ധിക്കുന്നതുകൊണ്ട്
  3. പ്രഷർ കുക്കർ നിർമ്മിച്ചിരിക്കുന്ന ലോഹത്തിന്റെ പ്രത്യേകതകൊണ്ട്
  4. ഇതൊന്നുമല്ല

ഉത്തരം :: മർദ്ദം കൂടുമ്പോൾ ജലത്തിന്റെ തിളനില വർദ്ധിക്കുന്നതുകൊണ്ട്

QUESTION : 4
ഏതൊരു പദാർത്ഥത്തിനും അതിന്റെ തന്നെ അവസ്ഥ തുടരുവാനുള്ള പ്രവണതയിൽ നിന്നാണ് ചലനനിയമങ്ങൾ ന്യൂട്ടൺ പ്രസ്താവിച്ചത്. താഴെപ്പറയുന്നവയിലേതു ഗുണമാണ്?
  1. പിണ്ഡം
  2. വ്യാപ്തം
  3. ജഡത്വം
  4. ഇതൊന്നുമല്ല

ഉത്തരം :: ജഡത്വം

QUESTION : 5
ഇന്ത്യയിലെ ആദ്യത്തെ പേപ്പർരഹിത ഹൈക്കോടതി ഏതാണ്
  1. കർണ്ണാടക ഹൈക്കോടതി
  2. കേരള ഹൈക്കോടതി
  3. മദ്രാസ് ഹൈക്കോടതി
  4. ഇവയൊന്നുമല്ല

ഉത്തരം :: കേരള ഹൈക്കോടതി

QUESTION : 6
സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുവാൻ ISRO വിക്ഷേപിക്കുവാൻ തയ്യാറെടുക്കുന്ന സ്പേസ്ക്രാഫിറ്റിന്റെ പേര് താഴെ പറയുന്നതിലേതാണ്
  1. ആദിത്യാ L1
  2. അപ്പോളോ I
  3. വൊയോജർ
  4. ഇതൊന്നുമല്ല

ഉത്തരം :: ആദിത്യാ L1

QUESTION : 7
കൊതുകിന്റെ മുട്ട വിരിയുന്നതിന് എടുക്കുന്ന ദിവസം
  1. 8
  2. 30
  3. 14
  4. 25

ഉത്തരം :: 8

QUESTION : 8
പുകവലി മൂലം ഉണ്ടാകുന്ന ഒരു രോഗമാണ്
  1. പ്രമേഹം
  2. ബ്രോങ്കൈറ്റിസ്
  3. മഞ്ഞപ്പിത്തം
  4. കരൾവീക്കം

ഉത്തരം :: ബ്രോങ്കൈറ്റിസ്

QUESTION : 9
ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെയാണ്
  1. ന്യൂയോർക്ക്
  2. ലണ്ടൻ
  3. പാരീസ്
  4. ജനീവ

ഉത്തരം :: ജനീവ

QUESTION : 10
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്
  1. ഹൃദയം
  2. വൃക്ക
  3. കരൾ
  4. ആമാശയം

ഉത്തരം :: കരൾ

  1. ശരീരത്തിലെ രാസ പരീക്ഷണശാല എന്നു വിളിക്കുന്ന അവയവമാണ് കരൾ.
  2. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമ്മിക്കുന്നത് കരളിലാണ്
  3. മൂത്രത്തിലെ പ്രധാന രാസഘടകമായ യൂറിയ നിർമ്മിക്കപ്പെടുന്നത് കരളിന്റെ പ്രവർത്തനഫലമായാണ്
  4. ഒരാളുടെ തൂക്കത്തിന്റെ 2 ശതമാനത്തോളം തൂക്കമുണ്ട് കരളിന്
  5. വിസറൽ പെരിട്ടോണിയം എന്ന നേർത്ത സ്തരം കൊണ്ട് കരൾ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു
  6. 30000 കോടിയോളം ഹെപ്പറ്റോ സെല്ലുകൾ കൊണ്ടാണ് കരൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്
  7. സ്വയം പുനരുജ്ജീവനശേഷിയുള്ള അവയവമാണ് കരൾ
QUESTION : 11
ഒരു ചലനരഹിത സന്ധിക്ക് ഉദാഹരണം ഏത്
  1. ഇടുപ്പ് സന്ധി
  2. തലയോട്ടിയിലെ സന്ധി
  3. കൈമുട്ടിലെ സന്ധി
  4. കാൽമുട്ടിലെ സന്ധി

ഉത്തരം :: തലയോട്ടിയിലെ സന്ധി

QUESTION : 12
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ഒരു വിസർജനാവയവം തെരഞ്ഞെടുക്കുക
  1. തലച്ചോറ്
  2. ഹൃദയം
  3. ആമാശയം
  4. വൃക്ക

ഉത്തരം :: വൃക്ക

QUESTION : 13
ഹൃദയത്തിൽ നാലു അറകളുള്ള ജീവിയേത്
  1. പാറ്റ
  2. മനുഷ്യൻ
  3. മത്സ്യം
  4. മണ്ണിര

ഉത്തരം :: മനുഷ്യൻ

  1. മനുഷ്യ ഹൃദയത്തിന് നാലു അറകളാണുള്ളത്‌.
  2. ഇവയിലെ മുകൾഭാഗത്തെ രണ്ട്‌ അറകളെ ഏട്രിയ അല്ലെങ്കിൽ ഓറിക്കിളുകൾ (auricles)എന്നും കീഴ്ഭാഗത്തു സ്ഥിതി ചെയ്യുന്ന അറകളെ വെന്‌ട്രിക്കിളുകൾ (ventricles)എന്നും വിളിക്കുന്നു.
  3. ഓറിക്കിളുകൾക്കു വളരെ ലോലമായ ഭിത്തികളും, വെന്‌ട്രിക്കിളുകൾക്ക്‌ തടിച്ച ഭിത്തികളുമാണുള്ളത്‌
QUESTION : 14
കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി ആരാണ്
  1. വി.ശിവൻകുട്ടി
  2. വീണ ജോർജ്ജ്
  3. കെ.കെ.ശൈലജ
  4. എം.ബി.രാജേഷ്

ഉത്തരം :: വീണ ജോർജ്ജ്

  1. 15-ാം കേരള നിയമസഭയിലെ ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രിയാണ് വീണ ജോർജ്
  2. സിപിഐഎം പ്രതിനിധിയായി ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് വീണ ജോർജ് കേരള നിയമസഭയിലെത്തുന്നതും മന്ത്രിയാകുന്നതും
  3. കൈരളി ടിവിയിലൂടെ ദിശ്യ മാധ്യമ രംഗത്തെത്തിയ വീണ ജോർജ് പിന്നീട് ഇന്ത്യാവിഷൻ, മനോരമ ന്യൂസ്, ടിവി ന്യൂ, റിപ്പോർട്ടർ ടിവി എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്
  4. കേരളത്തിൽ ഒരു വാർത്ത ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിത എന്ന ഖ്യാതി വീണ ജോർജിനുണ്ട്
QUESTION : 15
താഴെക്കൊടുക്കുന്നവയിൽ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏത്
  1. വിറ്റാമിൻ എ
  2. വിറ്റാമിൻ ഇ
  3. വിറ്റാമിൻ ഡി
  4. വിറ്റാമിൻ ബി

ഉത്തരം :: വിറ്റാമിൻ ബി

  1. വിറ്റാമിൻ സി, ബി എന്നിവ ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകളാണ്
  2. വിറ്റാമിൻ എ, ഡി, ഇ. കെ എന്നിവ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളാണ്
QUESTION : 16
മാരകമായ അസുഖ കാരണം ദുരിതമനുഭവിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി
  1. താലോലം
  2. അന്നദായിനി
  3. സാന്ത്വനം
  4. അമൃതം - ആരോഗ്യം

ഉത്തരം :: താലോലം

QUESTION : 17
മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര
  1. 306
  2. 206
  3. 107
  4. 150

ഉത്തരം :: 206

QUESTION : 18
ജീവിതശൈലീ രോഗത്തിന് ഒരുദാഹരണം
  1. ബ്ലഡ് പ്രഷർ
  2. പനി
  3. ജലദോഷം
  4. മഞ്ഞപ്പിത്തം

ഉത്തരം :: ബ്ലഡ് പ്രഷർ

QUESTION : 19
ജലദോഷത്തിന് കാരണമാകുന്ന രോഗകാരി ഏത്
  1. ബാക്ടീരിയ
  2. വൈറസ്
  3. ഫംഗസ്
  4. പ്രോട്ടോസോം

ഉത്തരം :: വൈറസ്

  1. ലോകത്തിലെ ഏറ്റവും സാധാരണമായ അസുഖമാണ് ജലദോഷം (Common Cold) എന്നത്
  2. വൈറസ് മൂലമാണ് ജലദോഷം മറ്റുള്ളവരിലേക്ക് പടരുന്നത്
  3. 200-ൽ പരം വൈറസുകൾ ജലദോഷത്തിനു കാരണമാകാറുണ്ടെങ്കിലും ഏറ്റവും പൊതുവെ ബാധിച്ചു കാണുന്നത് 'റൈനോവൈറസ്' എന്നയിനമാണ്
  4. തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയവയാണ് ജലദോഷത്തിന്റെ ലക്ഷണങ്ങൾ, ശ്വാസനാളിയുടെ മുകൾ ഭാഗത്താണ് അസുഖ ലക്ഷണങ്ങൾ സൃഷ്ടിക്കപ്പെടുന്നത്
QUESTION : 20
കോളറയ്ക്ക് കാരണമാകുന്ന രോഗകാരി ഏത്
  1. ബാക്ടീരിയ
  2. ഫംഗസ്
  3. വൈറസ്
  4. പ്രോട്ടോസോം

ഉത്തരം :: ബാക്ടീരിയ

  1. ജലത്തിലൂടെ പകരുന്ന ഒരു രോഗമാണ് കോളറ അഥവാ ഛർദ്യാതിസാരം എന്നത്
  2. വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്ടീരിയയാണ് കോളറ രോഗം പരത്തുന്നത്
  3. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവ ഭക്ഷിക്കുന്നതിലൂടെ ഈ രോഗാണു ശരീരത്തിൽ കടക്കുകയും 'കോളറാ ടോക്സിൻ' എന്ന വിഷവസ്തു ശരീരത്തിൽ ഉത്പാദിപ്പിക്കുകയും അതിലൂടെ കഠിനമായ ഛർദ്ദിക്കും വയറിളക്കത്തിനും കാരണമാകുകയും ചെയ്യുന്നു.
  4. വയറിളക്കവും ഛർദ്ദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ
  5. റാപിഡ് ഡിപ്പ് സ്റ്റിക് ടെസ്റ്റ് എന്ന ടെസ്റ്റ് ആണ് കോളറയുടെ ദൃതരോഗനിർണയ ടെസ്റ്റ്