QUESTION : 1
"ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ ആധിപത്യം ചെലുത്തുന്ന വികാരം ഭയമായിരുന്നു. സർവ്വവ്യാപിയായ ഈ ഭയത്തിനെതിരെയാണ് ശാന്തമായി എന്നാൽ നിശ്ചയ ദാർഢ്യത്തോടെ ഗാന്ധിജി ശബ്ദമുയത്തിയത് 'നിർഭയരായിരിക്കുക' എന്ന്," പ്രശസ്തമായ ഒരു ഗ്രന്ഥത്തിലെ വരികളാണിവ. ഏതായിരുന്നു ആ ഗ്രന്ഥം?
  1. വി.പി.മേനോന്റെ ദി സ്റ്റോറി ഓഫ് ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്
  2. ജവഹർലാൽ നെഹ്റുവിന്റെ 'ഇന്ത്യയെ കണ്ടെത്തൽ'
  3. മുഹമ്മദലി ജിന്നയുടെ ദി നാഷൻസ് വോയ്സ് ടുവേർസ്സ് കൺസോളിഡേഷൻ
  4. സർദാർ വല്ലഭായ് പട്ടേലിന്റെ ഭാരത് വിഭജൻ

ഉത്തരം :: ജവഹർലാൽ നെഹ്റുവിന്റെ 'ഇന്ത്യയെ കണ്ടെത്തൽ'

QUESTION : 2
രാജ്യത്തെ നിയമവ്യവസ്ഥയിൽ ബ്രിട്ടീഷുകാർ വ്യാപകങ്ങളായ മാറ്റം വരുത്തി. കൊളോണിയൽ ഭരണത്തിന് മുമ്പ് ജാതി വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള നിയമവ്യവസ്ഥയാണ് കേരളത്തിൽ പിന്തുടർന്നിരുന്നത്, അതിൽ പ്രമുഖമായിരുന്നത് സത്യപരീക്ഷയായിരുന്നു. കുറ്റം ചെയ്തയാളിന്റെ ജാതിയനുസരിച്ചാണ് വിചാരണയുടെയും ശിക്ഷയുടെയും സ്വഭാവം നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമചിന്തകളുടെ പ്രധാന ആശയങ്ങളേവ? / ഏത്?
  1. നിയമവാഴ്ച
  2. സദാചാര നിയമങ്ങൾ
  3. നിയമത്തിന് മുൻപിൽ സമത്വം
  4. പ്രാപഞ്ചിക നിയമങ്ങൾ
  1. (i) ഉം (ii) ഉം മാത്രം
  2. (iii) ഉം (ii) ഉം മാത്രം
  3. (i) ഉം (iii) ഉം മാത്രം
  4. (i) ഉം (iv) ഉം മാത്രം

ഉത്തരം :: (i) ഉം (iii) ഉം മാത്രം

QUESTION : 3
ട്രാൻസ് ഹിമാലയ പർവ്വതനിരയിൽ വരുന്നതും, ഇന്ത്യയിൽ ഉൾപ്പെടുന്നതുമായ ഒരു കൊടുമുടി
  1. മൌണ്ട് എവറസ്റ്റ്
  2. കാഞ്ചൻ ജംഗ
  3. ഗോഡ് വിൻ ഓസ്റ്റിൻ
  4. നംഗപർവ്വത്

ഉത്തരം :: ഗോഡ് വിൻ ഓസ്റ്റിൻ

QUESTION : 4
സമുദ്രനിരപ്പിൽ നിന്നും ഒരേ ഉയരത്തിലുള്ള സ്ഥലങ്ങലെ തമ്മിൽ യോജിപ്പിച്ചും ഭൂപടങ്ങളിൽ വരയ്ക്കുന്ന സാങ്കൽപ്പിക്ക രേഖകൾ
  1. സമതാപ രേഖകൾ
  2. കോണ്ടൂർ രേഖകൾ
  3. സമമർദ്ദ രേഖകൾ
  4. അക്ഷാംശ രേഖകൾ

ഉത്തരം :: കോണ്ടൂർ രേഖകൾ

QUESTION : 5
താഴെ തന്നിരിക്കുന്നവയിൽ ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുത്താത്തത് ഏത്
  1. കാർഷികോല്പാദനം വർദ്ധിച്ചു
  2. മണ്ണിന്റെ ഉല്പാദന ശേഷി കുറഞ്ഞു
  3. ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞു
  4. ഭൂവിതരണത്തിലെ അസമത്വം വർദ്ധിച്ചു
  1. (i) മാത്രം
  2. (i) ഉം (iv)
  3. (ii) ഉം (iv)
  4. (i) ഉം (iii)

ഉത്തരം :: (ii) ഉം (iv)

QUESTION : 6
ഗരീബി ഹഠാവോ ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു
  1. രണ്ടാം പഞ്ചവത്സര പദ്ധതി
  2. നാലാം പഞ്ചവത്സര പദ്ധതി
  3. അഞ്ചാം പഞ്ചവത്സര പദ്ധതി
  4. ആറാം പഞ്ചവത്സര പദ്ധതി

ഉത്തരം :: അഞ്ചാം പഞ്ചവത്സര പദ്ധതി

QUESTION : 7
ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശത്തെ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ച മഹാൻ:
  1. മഹാത്മാഗാന്ധി
  2. ജവഹർലാൽ നെഹ്റു
  3. ഡോ.രാജേന്ദ്രപ്രസാദ്
  4. ഡോ.അംബേദ്ക്കർ

ഉത്തരം :: ഡോ.അംബേദ്ക്കർ

QUESTION : 8
തദ്ദേശ സ്വയംഭരണ സ്വാപനങ്ങലിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള ഉത്തരവാദിത്വം നിക്ഷിപ്തമായിട്ടുള്ളത് ഏത് സംവിധാനത്തിലാണ്
  1. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
  2. ജില്ലാ കലക്ടർ
  3. സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർ
  4. ഇവയൊന്നുമല്ല

ഉത്തരം :: ഇവയൊന്നുമല്ല

QUESTION : 9
സംസ്ഥാന സിവിൽ സർവ്വീസ് സേവനം എന്നതിൽ ഉൾപ്പെടുന്നത് ഏതാണ്?
  1. നിയമിക്കപ്പെടുന്ന സംസ്ഥാനത്തിൽ ജോലി ചെയ്യുന്നു
  2. രാജ്യത്തിന്റെ തലസ്ഥാനത്തോ രാജ്യത്തിനകത്തുള്ള മറ്റേതെങ്കിലും സ്ഥലത്തോ ഉള്ള കേന്ദ്ര ഗവൺമെന്റ് ഓഫീസിൽ ജോലി ചെയ്യുന്നു
  3. അനുവദിക്കപ്പെടുന്ന പ്രത്യേക സംസ്ഥാനത്ത് ജോലി ചെയ്യുന്നു. താൽക്കാലികമായി കേന്ദ്രത്തിലേക്ക് അയക്കപ്പെടാവുന്നതാണ്
  4. ഇന്ത്യൻ ദൌത്യത്തിനുവേണ്ടി വിദേശത്ത് പ്രവർത്തിക്കുന്നു

ഉത്തരം :: നിയമിക്കപ്പെടുന്ന സംസ്ഥാനത്തിൽ ജോലി ചെയ്യുന്നു

QUESTION : 10
ഇ-ഗവേൺസിലൂടെ ഗവൺമെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി രൂപം നല്കിയിട്ടുള്ള സംരംഭം ഏതാണ്?
  1. പൊതുവിതരണ കേന്ദ്രം
  2. പൊതുവിദ്യാലയങ്ങൾ
  3. ആശാവർക്കർ
  4. അക്ഷയകേന്ദ്രം

ഉത്തരം :: അക്ഷയകേന്ദ്രം

QUESTION : 11
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക
  1. ഡിഫ്ത്തീരിയ, ഹെപ്പറ്റൈറ്റിസ് എന്നിവ വൈറസ് രോഗങ്ങളാണ്
  2. ക്ഷയം, ഡിഫ്ത്തീരിയ എന്നിവ ബാക്ടീരിയ രോഗങ്ങളാണ്
  3. എയ്ഡ്സ്, ക്ഷയം എന്നിവ വൈറസ് രോഗങ്ങളാണ്
  1. (i) മാത്രം
  2. (ii) മാത്രം
  3. (iii) മാത്രം
  4. (i) ഉം (iii) ഉം മാത്രം

ഉത്തരം :: (ii) മാത്രം

QUESTION : 12
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വിശകലനം ചെയ്ത് ഉത്തരമെഴുതുക :
  1. സെറിബ്രം, ഐച്ഛിക ചലനങ്ങളെ നിയന്ത്രിക്കുന്നു
  2. സെറിബെല്ലം, ചിന്ത, ഓർമ്മ, ഭാവന എന്നിവയുടെ കേന്ദ്രം
  3. മെഡുല്ല ഒബ്ലാംഗേറ്റ, സെറിബ്രത്തിൽ നിന്നും സെറിബ്രത്തിലേക്കും ഉള്ള ആവേഗ പുനഃപ്രസരണ കേന്ദ്രമായി വർത്തിക്കുന്നു
  4. ഹൈപ്പോതലാമസ് ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്ക് വഹിക്കുന്നു
  1. (ii) മാത്രം
  2. (iii) മാത്രം
  3. (iv) മാത്രം
  4. (i) & (iv) മാത്രം

ഉത്തരം :: (i) & (iv) മാത്രം

QUESTION : 13
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ പ്രകാശ വേഗത:
  1. വ്യത്യാസപ്പെടുകയില്ല
  2. കുറവായിരിക്കും
  3. ആയതിയെ ആശ്രയിച്ചിരിക്കുന്നു
  4. കൂടുതലായിരിക്കും

ഉത്തരം :: കുറവായിരിക്കും

QUESTION : 14
250 kg പിണ്ഡമുള്ള വസ്തു 80 m/s പ്രവേഗത്തിൽ നേർരേഖയിൽ 100 km സഞ്ചരിക്കുന്നു. ഈ വസ്തുവിന്റെ ആക്കം കണ്ടെത്തുക
  1. 2000 kg m/s
  2. 3.125 kg m/s
  3. 31.25 kg m/s
  4. 20000 kg m

ഉത്തരം :: 20000 kg m

QUESTION : 15
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും 29Cu ന്റെ ശരിയായ ഇലക്ട്രോൺ വിന്യാസം കണ്ടെത്തി എഴുതുക :
  1. 1S22S22P63S23P63D94S2
  2. 1S22S22P63S23P63D104S1
  3. 1S22S2SP63S23P63D94S1
  4. 1S22S22P63S2 3P63D104S2

ഉത്തരം :: 1S22S22P63S23P63D104S1

QUESTION : 16
താഴെ കൊടുത്തിരിക്കുന്നവയിൽ ഹീറ്റിങ് കോയിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ ഏത്
  1. സ്റ്റെയിൻലസ് സ്റ്റീൽ
  2. അൽനിക്കോ
  3. നിക്രോം
  4. ഇവയൊന്നുമല്ല

ഉത്തരം :: നിക്രോം

QUESTION : 17
വിശ്വപൈതൃക കലയായി യുനെസ്കോ അംഗീകരിച്ച കേരളത്തിലെ കലാരൂപം താഴെ പറയുന്നവയിൽ ഏതാണ്
  1. മോഹിനിയാട്ടം
  2. കഥകളി
  3. കൂടിയാട്ടം
  4. ഓട്ടൻതുള്ളൽ

ഉത്തരം :: കൂടിയാട്ടം

QUESTION : 18
'ഞാനെന്ന ഭാരതീയൻ' എന്ന പുസ്തകത്തിന്റെ രചയിതാവും പത്മശ്രീ പുരസ്കാര ജേതാവും ആയ വ്യക്തി ഇവരിൽ ആരാണ്
  1. ഡോ.എം.ജി.എസ് നാരായണൻ
  2. കെ.കെ.മുഹമ്മദ്
  3. കെ.എൻ.പണിക്കർ
  4. മോഹൻലാൽ വിശ്വനാഥൻ

ഉത്തരം :: കെ.കെ.മുഹമ്മദ്

QUESTION : 19
താഴെ കൊടുത്തിരിക്കുന്നവയിൽ സിസ്റ്റം സോഫ്റ്റ് വെയർ വിഭാഗത്തിൽപെടുന്നത് ഏത്?
  1. ലാംഗ്വേജ് പ്രോസസർ
  2. ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ
  3. പ്രസന്റേഷൻ സോഫ്റ്റ് വെയർ
  4. ഡാറ്റാബേസ് സോഫ്റ്റ് വെയർ

ഉത്തരം :: ലാംഗ്വേജ് പ്രോസസർ

QUESTION : 20
1 MB (മെഗാബൈറ്റ്) =
  1. 1024 GB
  2. 1024 Bytes
  3. 1024 KB
  4. 1024 Bits

ഉത്തരം :: 1024 KB