QN : 1
'വിപ്ലവങ്ങളുടെ മാതാവ്' എന്നറിയപ്പെടുന്ന വിപ്ലവം ഏത്?
  1. റഷ്യൻ വിപ്ലവം
  2. ഫ്രഞ്ച് വിപ്ലവം
  3. അമേരിക്കൻ സ്വാതന്ത്ര്യസമരം
  4. ചൈനീസ് വിപ്ലവം

Option B : ഫ്രഞ്ച് വിപ്ലവം

ഫ്രഞ്ച് വിപ്ലവത്തെ (1789) 'വിപ്ലവങ്ങളുടെ മാതാവ്' എന്ന് വിളിക്കുന്നത്, അത് ലോകമെമ്പാടുമുള്ള ആധുനിക രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങൾക്ക് അടിത്തറയിട്ടതുകൊണ്ടാണ്. ലോകചരിത്രത്തെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു വിപ്ലവം ഉണ്ടായിട്ടില്ല.

ഫ്രഞ്ച് വിപ്ലവത്തെ ഈ പേരിൽ വിശേഷിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:

  • സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം: വിപ്ലവം മുന്നോട്ടുവെച്ച 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' (Liberty, Equality, Fraternity) എന്ന മുദ്രാവാക്യം പിൽക്കാലത്ത് ലോകത്തിലെ ഭൂരിഭാഗം ജനാധിപത്യ രാജ്യങ്ങളുടെയും ഭരണഘടനകളുടെയും അടിസ്ഥാന ശിലയായി മാറി.
  • രാജവാഴ്ചയുടെ അന്ത്യം: നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ദൈവീകാധികാരമുള്ള രാജവാഴ്ചയെയും നാടുവാഴിത്ത (Feudalism) വ്യവസ്ഥയെയും തകിടം മറിക്കാൻ ജനകീയ ശക്തിക്ക് കഴിയുമെന്ന് ഫ്രഞ്ച് വിപ്ലവം തെളിയിച്ചു.
  • മറ്റ് വിപ്ലവങ്ങൾക്ക് പ്രചോദനമായി: പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും യൂറോപ്പിലും ഏഷ്യയിലും ലാറ്റിൻ അമേരിക്കയിലും നടന്ന നിരവധി ദേശീയ പ്രസ്ഥാനങ്ങൾക്കും വിപ്ലവങ്ങൾക്കും (ഉദാഹരണത്തിന്: റഷ്യൻ വിപ്ലവം) വഴിവിളക്കായത് ഫ്രഞ്ച് വിപ്ലവത്തിന്റെ വിജയമാണ്.
  • മനുഷ്യാവകാശ പ്രഖ്യാപനം: മനുഷ്യന്റെയും പൗരന്റെയും അവകാശങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം (Declaration of the Rights of Man and of the Citizen) ആധുനിക ജനാധിപത്യത്തിന് പുതിയൊരു ദിശാബോധം നൽകി. നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്ന ആശയം ഇത് ശക്തമാക്കി.
  • ദേശീയതയുടെ ഉദയം: ജനങ്ങൾ ഒരു രാജ്യത്തിലെ വെറും പ്രജകളല്ല, മറിച്ച് പരമാധികാരമുള്ള പൗരന്മാരാണെന്ന ചിന്ത ലോകമെമ്പാടും വളർത്തിയത് ഈ വിപ്ലവമാണ്. ഇത് ലോകത്താകമാനം ദേശീയബോധം ഉണർത്താൻ കാരണമായി.

ചുരുക്കത്തിൽ, ലോകചരിത്രത്തിൽ ജനാധിപത്യം, മനുഷ്യാവകാശം, സമത്വം തുടങ്ങിയ മഹത്തായ ആശയങ്ങൾക്ക് ജന്മം നൽകുകയും പിൽക്കാല വിപ്ലവങ്ങൾക്ക് വഴിതുറക്കുകയും ചെയ്തതുകൊണ്ടാണ് ഫ്രഞ്ച് വിപ്ലവത്തെ 'വിപ്ലവങ്ങളുടെ മാതാവ്' എന്ന് വിശേഷിപ്പിക്കുന്നത്.

QN : 2
താഴെ പറയുന്നവയിൽ 1857 ലെ കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
  1. 1857 ലെ കലാപത്തിന് ഫൈസാബാദിൽ നേതൃത്വം നൽകിയത് മൗലവി അഹമ്മദുള്ളയാണ്
  2. കലാപസമയത്ത് മുഗൾ ചക്രവർത്തി ഔറംഗസേബ് ആയിരുന്നു
  3. കലാപത്തിൽ ഗ്രാമീണരെ സംഘടിപ്പിക്കുന്നതിൽ ഷാമൽ പ്രധാന പങ്കുവഹിച്ചു
  4. ഛോട്ടാനാഗ്‌പൂരിലെ സിങ്ങ്ഭൂമിലെ ഗോത്രവർഗ്ഗക്കാരുടെ കലാപത്തിന് ഗോനു നേതൃത്വം നൽകി
  1. (i), (ii) & (iii)
  2. (ii), (iii) & (iv)
  3. (i), (iii) & (iv)
  4. (i), (ii) & (iv)

Option C

QN : 3
ഭൂമിയുടെ ഘടനയെ കുറിച്ച് ചുവടെ ചേർത്ത പ്രസ്താവനയിൽ ശരി ഏതാണ്?
  1. ഭൂമിയുടെ ഘടനയെ കുറിച്ച് മനസ്സിലാക്കുന്നതിന് ശാസ്ത്രജ്ഞർക്ക് ഏറെ സഹായകമായത് പ്രാഥമിക തരംഗങ്ങൾ ആണ്.
  2. ഭൂമിയുടെ ഘടനയെ കുറിച്ച് മനസ്സിലാക്കുന്നതിന് ശാസ്ത്രജ്ഞർക്ക് ഏറെ സഹായകമായത് ദ്വിതീയ തരംഗങ്ങൾ ആണ്.
  3. ഭൂമിയുടെ ഘടനയെ കുറിച്ച് മനസ്സിലാക്കുന്നതിന് ശാസ്ത്രജ്ഞർക്ക് ഏറെ സഹായകമായത് പ്രതല തരംഗങ്ങൾ ആണ്.
  1. (i) മാത്രം ശരിയാണ്
  2. (ii) മാത്രം ശരിയാണ്
  3. (iii) മാത്രം ശരിയാണ്
  4. (i), (ii), (iii)

Option B

QN : 4
ഇന്ത്യയുടെ വിവിധ ഭൂപ്രദേശങ്ങളെ കുറിച്ചുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക
  1. ഇന്ത്യയുടെ ഉത്തരപർവ്വതം ഒരു നിമജ്ജനമേഖല ആണ്
  2. ഇന്ത്യയുടെ ഉത്തരമഹാസമതലം ഒരു വ്യാപനമേഖല ആണ്
  3. ഇന്ത്യയുടെ ഉപദ്വീപീയ പീഠഭൂമി ഒരു ഫലകാതിരുമേഖല ആണ്
  1. (i) മാത്രം ശരിയാണ്
  2. (ii) മാത്രം ശരിയാണ്
  3. (iii) മാത്രം ശരിയാണ്
  4. (i), (ii), (iii)

Option A

QN : 5
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക
  1. രണ്ടാം പഞ്ചവത്സര പദ്ധതി വ്യാവസായിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
  2. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ രൂപകൽപ്പന മഹാലനോബിസ് മാതൃകയെ അടിസ്ഥാനപ്പെടുത്തിയതാണ്
  3. 1962 ലെ ഇന്ത്യ ചൈന യുദ്ധം രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചു
  4. പൊതു മേഖലാ വ്യവസായശാലകളുടെ വളർച്ചയ്ക്കാണ് രണ്ടാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയത്
  1. പ്രസ്താവനകൾ (ii), (iii), (iv) ശരിയാണ് പ്രസ്താവന (i) ശരിയല്ല
  2. പ്രസ്താവനകൾ (i), (iii), (iv) ശരിയാണ് പ്രസ്താവന (ii) ശരിയല്ല
  3. പ്രസ്താവനകൾ (i), (ii), (iv) ശരിയാണ് പ്രസ്താവന (iii) ശരിയല്ല
  4. പ്രസ്താവനകൾ (i), (ii), (iii) ശരിയാണ് പ്രസ്താവന (iv) ശരിയല്ല

Option C

QN : 6
1991 ലെ നവ സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടു നൽകിയിരിക്കുന്ന പ്രസ്താവനകളെ കുറിച്ചുള്ള ശരിയുത്തരം ഏതാണ്?
  1. പ്രസ്താവന 1 : 1991 ൽ ഇന്ത്യ ഗുരുതരമായ വിദേശനാണയ പ്രതിസന്ധി നേരിട്ടിരുന്നു.
  2. പ്രസ്താവന 2 : ഈ കാലയളവിൽ രാജ്യത്തിൻറെ ഇറക്കുമതി ചെലവ് കയറ്റുമതി വരുമാനത്തേക്കാൾ കൂടുതലായിരുന്നു.
  1. പ്രസ്താവനകൾ (1) ഉം (2) ഉം ശരിയാണ്
  2. പ്രസ്താവന (1) ശരിയാണ് പ്രസ്താവന (2) ശരിയല്ല
  3. പ്രസ്താവന (2) ശരിയാണ് പ്രസ്താവന (1) ശരിയല്ല
  4. പ്രസ്താവനകൾ (1) ഉം (2) ഉം ശരിയല്ല

Option A

QN : 7
ഇന്ത്യൻ ഭരണഘടനയുടെ 42-ാം ഭേദഗതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
  1. പൗരന്മാർക്കുള്ള പത്ത് അടിസ്ഥാന കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തു
  2. ലോകസഭയുടെ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് ആറ് വർഷമായി ഉയർത്തി
  3. സ്വത്തവകാശം മൗലികാവകാശങ്ങളുടെ കൂട്ടത്തിൽനിന്ന് എടുത്തുമാറ്റി
  4. ഇന്ത്യയെ 'പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്' എന്നതിൽ നിന്ന് പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്നാക്കി മാറ്റി

Option C

QN : 8
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21-മായി ബന്ധപ്പെട്ടത് ഏത്?
  1. ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം
  2. അന്തസ്സോടെയുള്ള ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം
  3. 14 വയസ്സിൽ താഴെയുള്ള കുട്ടികളെ ഏതെങ്കിലും ഫാക്ടറിയിലോ, ഖനിയിലോ അല്ലെങ്കിൽ മറ്റ് അപകടകരമായ തൊഴിലുകളിലോ നിയമിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വകുപ്പ്
  4. തൊട്ടുകൂടായ്മ നിർത്തലാക്കുകയും ഏത് രൂപത്തിലും അത് അനുഷ്ഠിക്കുന്നത് നിരോധിക്കുകയും ചെയ്യുന്ന വകുപ്പ്

Option B

QN : 9
1957 ൽ കേരളത്തിൽ അധികാരമേറ്റ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?
  1. ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു
  2. അഞ്ച് വർഷ കാലാവധി പൂർത്തിയാക്കി
  3. വിദ്യാഭ്യാസ-കാർഷിക മേഖലകളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ തീരുമാനമെടുത്തു
  1. (i), (ii) ശരിയാണ്
  2. (i), (iii) ശരിയാണ്
  3. (ii), (iii)
  4. (i), (ii), (iii)

Option B

QN : 10
അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ കേരള നിയമസഭകൾ ഏവ?
  1. അഞ്ചാം കേരള നിയമസഭ
  2. ഏഴാം കേരള നിയമസഭ
  3. ഒൻപതാം കേരള നിയമസഭ
  1. (i), (ii) ശരിയാണ്
  2. (i), (iii) ശരിയാണ്
  3. (ii), (iii) ശരിയാണ്
  4. (i), (ii), (iii)

Option C

QN : 11
മനുഷ്യൻറെ നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തിന് ആവശ്യമായ ഒരു പ്രധാന ധാതുവും അതിൻറെ കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നവും ചുവടെ കൊടുത്തിരിക്കുന്നു. ഇതിൽ നിന്നും ശരിയായ ജോഡി ഏതെന്ന് കണ്ടെത്തുക :
  1. അയഡിൻ - അനീമിയ
  2. പൊട്ടാസ്യം - പേശീവലിവ്
  3. ഇരുമ്പ് - രാത്രിയിലെ കാഴ്ചക്കുറവ്
  4. സോഡിയം - അസ്ഥിക്ഷയം

Option B

QN : 12
ആഗോളതാപനം (Global Warming) നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന നടപടിയെന്ന നിലയിൽ, കേരളം ലക്ഷ്യമിടുന്ന പ്രധാന പരിസ്ഥിതി നേട്ടം താഴെ പറയുന്നവയിൽ ഏതാണ്?
  1. സംസ്ഥാനത്തെ കാർബൺ ന്യൂട്രൽ ആക്കുക
  2. 100% ജലസേചനം പൂർത്തിയാക്കുക
  3. എല്ലാ റോഡുകളും ദേശീയപാതയാക്കുക
  4. പരമ്പരാഗത കൃഷി മാത്രം പ്രോത്സാഹിപ്പിക്കുക

Option A

QN : 13
2025 ൽ ഫിസിക്സ് നോബേൽ സമ്മാനം ലഭിച്ചത്
  1. ക്വാണ്ടം ടണലിംഗ് കണ്ടെത്തിയതിന്
  2. മാക്രോസ്കോപിക് (Macroscopic) ക്വാണ്ടം ടണലിംഗ് സാധ്യമാണ് എന്ന് കണ്ടെത്തിയതിന്
  3. ക്വാണ്ടം തിയറി വിശദീകരിച്ചതിന്
  4. മൈക്രോസ്കോപിക് (Microscopic) ക്വാണ്ടം ടണലിംഗ് സാധ്യമാണ് എന്ന് കണ്ടെത്തിയതിന്

Option B

QN : 14
ഒരു കോൺകേവ് മിറർ (Concave mirror) ൻറെ 18 cm മുന്നിലായി ഒരു വസ്തു വച്ചിരിക്കുന്നു. മിറർ-ൻറെ 'Radius of curvature' 12 cm ആണെങ്കിൽ പ്രതിബിംബത്തിൻറെ (image) സ്വഭാവം
  1. മിറർ-ൽ നിന്നും 9 cm അകലെ മറുവശത്ത് ഉണ്ടാകുന്നു
  2. വലുത്, യഥാർത്ഥമായത്, തലതിരിഞ്ഞത്
  3. ചെറുത്, യഥാർത്ഥമായത്, തലതിരിഞ്ഞത്
  4. മിറർ-ൽ നിന്നും 9 cm ദൂരത്തിൽ വസ്തുവിൻറെ അതേ വശത്ത് ഉണ്ടാകുന്നു
  1. (i) & (ii)
  2. (iii) only
  3. (i) & (iii)
  4. (iii) & (iv)

Option D

QN : 15
അക്വാറീജിയ തയ്യാറാക്കുന്നതിൽ ഉപയോഗിക്കുന്ന ഹാലജൻ ആസിഡ് ഏതാണ്?
  1. HBr
  2. HI
  3. HCl
  4. HF

Option C (HCl)

അക്വാറീജിയ (Aqua regia) തയ്യാറാക്കുന്നതിൽ ഉപയോഗിക്കുന്ന ഹാലജൻ ആസിഡ് ഹൈഡ്രോക്ലോറിക് ആസിഡ് (Hydrochloric acid - HCl) ആണ്.

  • ശക്തമായ നൈട്രിക് ആസിഡും (HNO₃) ഹൈഡ്രോക്ലോറിക് ആസിഡും (HCl) 1:3 എന്ന അനുപാതത്തിൽ (ഒരു ഭാഗം നൈട്രിക് ആസിഡും മൂന്ന് ഭാഗം ഹൈഡ്രോക്ലോറിക് ആസിഡും) കൂട്ടിക്കലർത്തിയാണ് അക്വാറീജിയ നിർമ്മിക്കുന്നത്.
  • സ്വർണം, പ്ലാറ്റിനം തുടങ്ങിയ ഉൽകൃഷ്ട ലോഹങ്ങളെപ്പോലും ലയിപ്പിക്കാൻ ശേഷിയുള്ളതിനാലാണ് ഇതിനെ 'രാജദ്രാവകം' എന്ന് വിളിക്കുന്നത്.
QN : 16
ഭാവിയുടെ ലോഹമായ ടൈറ്റാനിയത്തിൻറെ ആറ്റോമിക നമ്പർ
  1. 20
  2. 22
  3. 23
  4. 21

Option B (22)

ടൈറ്റാനിയത്തിന്റെ (Titanium) ആറ്റോമിക നമ്പർ 22 ആണ്.

ഇതിനെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:

  • പ്രതീകം (Symbol): Ti
  • ആറ്റോമിക മാസ് (Atomic Mass): 47.867 u
  • ഗ്രൂപ്പ് (Group): 4
  • പിരീഡ് (Period): 4

വളരെ കൂടിയ കരുത്തും ഭാരക്കുറവും തുരുമ്പെടുക്കലിനെതിരെയുള്ള മികച്ച പ്രതിരോധവുമാണ് ടൈറ്റാനിയത്തെ "ഭാവിയുടെ ലോഹം" എന്ന് വിശേഷിപ്പിക്കാൻ കാരണം.

QN : 17
താഴെ കൊടുത്തവയിൽ നിന്നും കേരളീയ നാടോടി ദൃശ്യകലകൾ മാത്രം ഉൾപ്പെടുന്ന ഗണങ്ങൾ കണ്ടെത്തുക :
  1. മുടിയേറ്റ്, പടയണി, തെയ്യം, കാക്കാരശ്ശി നാടകം
  2. പടയണി, തിറ, നങ്ങ്യാർ കൂത്ത്, ചവിട്ടുനാടകം
  3. മുടിയേറ്റ്, കൂടിയാട്ടം, കണ്ണ്യാർകളി, ഒപ്പന
  4. തെയ്യം, മുടിയേറ്റ്, ഒപ്പന, കണ്ണ്യാർകളി
  1. (i), (ii) ശരി
  2. (i), (iii) ശരി
  3. (i), (iv) ശരി
  4. (ii), (iv)

Option C

QN : 18
താഴെ കൊടുത്ത കവിത, കഥ, നോവൽ, നാടകം എന്നീ സാഹിത്യവിഭാഗങ്ങളിലെ കൃതികളിൽ നിന്നും ശരിയായ ഗണങ്ങൾ കണ്ടെത്തുക
  1. ചിന്താവിഷ്ടയായ സീത, കന്നിക്കൊയ്ക്ക്, ഭാരതപര്യടനം, കിരാതവൃത്തം
  2. കടൽത്തീരത്ത്, വാസനാവികൃതി, അരനാഴികനേരം, ഹിഗ്വിറ്റ
  3. മഞ്ഞ്, മരണസർട്ടിഫിക്കറ്റ്, ഖസാക്കിൻറെ ഇതിഹാസം, ഇനി ഞാനുറങ്ങട്ടെ
  4. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, പാട്ടബാക്കി, അശ്വമേധം, സാകേതം
  1. (i), (ii), (iii)
  2. (ii), (iii), (iv)
  3. (ii), (iii)
  4. (iii), (iv)

Option D

QN : 19
താഴെപ്പറയുന്നവയിൽ ഏതാണ് 'ഇൻപുട്ട് ഉപകരണങ്ങളിൽ' ഉൾപ്പെടാത്തത്?
  1. കീബോർഡ്
  2. മൗസ്
  3. മോണിറ്റർ
  4. സ്കാനർ

Option C

QN : 20
താഴെപ്പറയുന്നവയിൽ ഏതാണ് 'സെർച്ച് എഞ്ചിൻ'?
  1. സഫാരി
  2. ഗൂഗിൾ
  3. വിൻഡോസ്
  4. മൈക്രോസോഫ്റ്റ് എഡ്‌ജ്‌

Option B