ExamCivil Excise Officer (Trainee) / Women Civil Excise Officer (+2 Level Main Exam 2022)
DepartmentExcise
Question Paper Code41/2023
Category No. 411/2022, 692/2022
Kerala PSC Examination held on19/05/2023
QUESTION : 1
ഏഷണി എന്നർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏതാണ്
  1. പരുദൂഷണം
  2. ഭൂഷണം
  3. നാരദക്രിയ
  4. നുണ

ഉത്തരം :: നാരദക്രിയ

QUESTION : 2
ഭിക്ഷു എന്ന പദത്തിന്റെ സ്ത്രീലിംഗം
  1. ഭിക്ഷക്കാരി
  2. ഭിക്ഷുകി
  3. ഭിക്ഷകി
  4. ഭിക്ഷുകി

ഉത്തരം :: ഭിക്ഷുകി

QUESTION : 3
താഴെ പറയുന്നതിൽ ദ്വന്ദ്വ സമാസത്തിന് ഉദാഹരണമേത്
  1. ഗജാശ്വങ്ങൾ
  2. ദിവ്യശക്തി
  3. ഹതാശൻ
  4. നാന്മുഖൻ

ഉത്തരം :: ഗജാശ്വങ്ങൾ

QUESTION : 4
ഋഷിയെ സംബന്ധിച്ചത് എന്നതിന്റെ ഒറ്റപ്പദം
  1. ആർഷം
  2. ഋഷീശ്വരം
  3. ഋഷിപ്രോക്തം
  4. ഋഷീവലം

ഉത്തരം :: ആർഷം

QUESTION : 5
വിയോഗം എന്ന വാക്കിന്റെ വിപരീതം
  1. നിയോഗം
  2. വിനിയോഗം
  3. സംയോഗം
  4. വിജയം

ഉത്തരം :: സംയോഗം

QUESTION : 6
'കാടിയായാലും മൂടി ക്കുടിക്കണം' എന്ന പഴഞ്ചൊല്ലിന്റെ അർത്ഥം
  1. ഇല്ലായ്മ മറ്റുള്ളവരെ അറിയിക്കരുത്
  2. കാടി മൂടി കുടിക്കണം
  3. കാടി മറച്ചു വച്ച് കുടിക്കണം
  4. കാടി മൂടിയാണ് കുടിക്കേണ്ടത്

ഉത്തരം :: ഇല്ലായ്മ മറ്റുള്ളവരെ അറിയിക്കരുത്

QUESTION : 7
താഴെ പറയുന്നതിൽ പക്ഷിയുടെ പര്യായമേത്
  1. ഉരഗം
  2. നാഗം
  3. ഗൌളി
  4. ഖഗം

ഉത്തരം :: ഖഗം

QUESTION : 8
താഴെ പറയുന്നതിൽ പൂജകബഹുവചനത്തിന് ഉദാഹരണമേത്
  1. വിദ്യാർത്ഥികൾ
  2. ദ്രോണർ
  3. ശിശുക്കൾ
  4. സ്ത്രീകൾ

ഉത്തരം :: ദ്രോണർ

QUESTION : 9
പരിഭാഷപ്പെടുത്തുക (വിവർത്തനം ചെയ്യുക)
Whatever you do they will continue to the poor
  1. അവർ ദരിദ്രരായി തുടരും
  2. ദാരിദ്രം മാറ്റി മുന്നോട്ട് പോകണം
  3. നിങ്ങൾ എന്തൊക്കെ ചെയ്താലും അവർ ദരിദ്രരായി തുടരും
  4. ദാരിദ്രം മാറ്റാൻ കഴിയില്ല

ഉത്തരം :: നിങ്ങൾ എന്തൊക്കെ ചെയ്താലും അവർ ദരിദ്രരായി തുടരും

QUESTION : 10
താഴെ പറയുന്ന വാക്യത്തിലെ തെറ്റ് തിരുത്തിയെഴുതുക
വാക്യം
പ്രസംഗത്തിനിടയിൽ മദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു
  1. മദ്യം പ്രസംഗത്തിനിടയിൽ ഉപയോഗിക്കരുതെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു
  2. മദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രി പ്രസംഗത്തിനിടയിൽ ഉദ്ബോധിപ്പിച്ചു
  3. മദ്യം ഉപയോഗിക്കുന്നത് പ്രസംഗത്തിനിടയിൽ ശിക്ഷാർഹമാണെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു
  4. മന്ത്രി ഉദ്ബോധിപ്പിച്ചത് പ്രസംഗത്തിനിടയിൽ മദ്യം ശിക്ഷാർഹമാണെന്നാണ്

ഉത്തരം :: മദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രി പ്രസംഗത്തിനിടയിൽ ഉദ്ബോധിപ്പിച്ചു