QUESTION : 1
കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത് ഏത്
  1. വളപട്ടണം
  2. കരിവെള്ളൂർ
  3. കല്ലിയൂർ
  4. കുമളി

ഉത്തരം :: കുമളി

QUESTION : 2
ഇന്ത്യയിലെ ആദ്യ കാർബൺ നൂട്രൽ ഫാം കേരളത്തിൽ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്
  1. ആലുവ
  2. കൊല്ലം
  3. കണ്ണൂർ
  4. വയനാട്

ഉത്തരം :: ആലുവ

QUESTION : 3
കേരളത്തിലെ ആദ്യത്തെ സോളാർ ആന്റ് വിന്റ് ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്
  1. പീച്ചി
  2. കല്ലാർ
  3. മേപ്പാടി
  4. കഞ്ഞിക്കോട്

ഉത്തരം :: മേപ്പാടി

QUESTION : 4
ദീർഘദൂര റേഡിയോ പ്രക്ഷോപണത്തിന് സാധ്യമാകുന്ന അന്തരീക്ഷപാളി
  1. അയണോസ്ഫിയർ
  2. ട്രോപ്പോസ്ഫിയർ
  3. മിസോസ്ഫിയർ
  4. സ്ട്രോറ്റോസ്ഫിയർ

ഉത്തരം :: അയണോസ്ഫിയർ

QUESTION : 5
നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറെ നിയമിക്കുന്നത്
  1. പ്രസിഡന്റ്
  2. പ്രധാനമന്ത്രി
  3. ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ
  4. ലോക്സഭാ സ്പീക്കർ

ഉത്തരം :: പ്രധാനമന്ത്രി

QUESTION : 6
ചൈൽഡ് ഹെൽപ്പ്ലൈൻ നമ്പർ
  1. 1090
  2. 1096
  3. 1098
  4. 1912

ഉത്തരം :: 1098

QUESTION : 7
'വിത്തും കൈക്കോട്ടും' എന്ന കൃതി ആരുടെ സൃഷ്ടിയാണ്
  1. കാരൂർ നീലകണ്ഠപിള്ള
  2. കുറ്റിപ്പുഴ കൃഷ്ണപിള്ള
  3. വൈലോപ്പിള്ളി ശ്രീധരമേനോൻ
  4. എ.പി.ഉദയഭാനു

ഉത്തരം :: വൈലോപ്പിള്ളി ശ്രീധരമേനോൻ

QUESTION : 8
എനർജി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ്
  1. ജൂൾ
  2. വാട്ട്
  3. കിലോവാട്ട്
  4. ആംപിയർ

ഉത്തരം :: ജൂൾ

QUESTION : 9
ജനിച്ച് 24 മണിക്കൂറിനകം നവജാതശിശുക്കൾക്ക് ശിശു ആധാർ നൽകാൻ തീരുമാനിച്ച സംസ്ഥാനം
  1. ആന്ധ്രാപ്രദേശ്
  2. കർണ്ണാടകം
  3. തമിഴ്നാട്
  4. തെലുങ്കാന

ഉത്തരം :: തെലുങ്കാന

QUESTION : 10
2022 ഒക്ടോബർ 1-ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത്
  1. ആസാദികാ അമൃദ് മഹോത്സവം
  2. രാജ്യത്ത് 5G സേവനങ്ങൾക്ക് തുടക്കം
  3. G20 രാജ്യങ്ങളുടെ നേതൃപദവി സ്വീകരിച്ചു
  4. ഇതൊന്നുമല്ല

ഉത്തരം :: രാജ്യത്ത് 5G സേവനങ്ങൾക്ക് തുടക്കം

QUESTION : 11
ഇന്ത്യൻ എയർഫോഴ്സിനുവേണ്ടി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡ് (HAL) തദ്ദേശീയമായി വികസിപ്പിച്ച ഏറ്റവും പുതിയ ലൈറ്റ് കോംബാറ്റ് ഹെലികോപ്ടർ
  1. പ്രചന്ദ്
  2. കവച്
  3. രക്ഷക്
  4. നിപുൺ

ഉത്തരം :: പ്രചന്ദ്

QUESTION : 12
വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി
  1. ഞാറ്റുവേല
  2. വയലും വീടും
  3. നൂറുമേനി
  4. കാർഷികരംഗം

ഉത്തരം :: നൂറുമേനി

QUESTION : 13
വിറ്റാമിൻ 'A' യെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :
  1. വിറ്റാമിൻ 'A' യുടെ രാസനാമം റെറ്റിനോൾ ആണ്
  2. വിറ്റാമിൻ 'A' യുടെ അഭാമം മൂലം മനുഷ്യരിൽ നിശാന്ധത എന്ന രോഗം ഉണ്ടാകുന്നു
ഇവയിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക
  1. 1 മാത്രം ശരിയാണ്
  2. 2 മാത്രം ശരിയാണ്
  3. 1 ഉം 2 ഉം ശരിയാണ്
  4. 1 ഉം 2 ഉം ശരിയല്ല

ഉത്തരം :: 1 ഉം 2 ഉം ശരിയാണ്

QUESTION : 14
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയുടെ പേര് എന്താണ്
  1. സ്റ്റേപിസ്
  2. മല്ലിയസ്
  3. റേഡിയസ്
  4. അൾന

ഉത്തരം :: സ്റ്റേപിസ്

QUESTION : 15
കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്
  1. ശ്രീകാര്യം
  2. പട്ടാമ്പി
  3. മണ്ണുത്തി
  4. മങ്കൊമ്പ്

ഉത്തരം :: മണ്ണുത്തി

QUESTION : 16
ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി
  1. തെന്മല
  2. പൊൻമുടി
  3. മൂന്നാർ
  4. തേക്കടി

ഉത്തരം :: തെന്മല

QUESTION : 17
നെഫ്രൈറ്റിസ് രോഗം ബാധിക്കുന്ന മനുഷ്യശരീരഭാഗം ഏതാണ്
  1. കരൾ
  2. ശ്വാസകോശം
  3. തലച്ചോറ്
  4. വൃക്ക

ഉത്തരം :: വൃക്ക

QUESTION : 18
2022-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ്
  1. ബാരി ഷാർപ്ലെസ്
  2. ജോൺ എഫ് ക്ലൌസർ
  3. ഡഗ്ലസ് ഡയമണ്ട്
  4. സ്വാന്തേ പേബോ

ഉത്തരം :: സ്വാന്തേ പേബോ

QUESTION : 19
കുനോ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്
  1. മധ്യപ്രദേശ്
  2. രാജസ്ഥാൻ
  3. തെലങ്കാന
  4. ഉത്തർപ്രദേശ്

ഉത്തരം :: മധ്യപ്രദേശ്

QUESTION : 20
രാസസമവാക്യങ്ങൾ സമീകരിക്കപ്പെടുമ്പോൾ താഴെപ്പറയുന്നവയിലേതു ഗുണമാണ് സമീകരിക്കപ്പെട്ടിരിക്കുന്നത്
  1. പിണ്ഡം
  2. വ്യാപ്തം
  3. മർദ്ദം
  4. ഇതൊന്നുമല്ല

ഉത്തരം :: പിണ്ഡം