QUESTION : 1
ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് സംസ്ഥാന നിയമസഭയ്ക്കും പാർലമെന്റിനും ചരക്ക് സേവന നികുതി (GST) സംബന്ധിച്ച നിയമനിർമ്മാണത്തിന് അധികാരം നൽകുന്നത്
  1. 104-ാം ഭേദഗതി
  2. 95-ാം ഭേദഗതി
  3. 101-ാം ഭേദഗതി
  4. 100-ാം ഭേദഗതി

ഉത്തരം :: (C) 101-ാം ഭേദഗതി

  1. കേന്ദ്ര ഗവൺമെൻറും സംസ്ഥാന ഗവൺമെൻ്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് 2017 ജൂലൈ ഒന്നു മുതൽ ഇന്ത്യയിൽ നിലവിൽ വന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായമാണ് ചരക്കു സേവന നികുതി (Goods and Service Tax - GST).
  2. ഉത്പാദനം മുതൽ ഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ചുമത്തപ്പെടുകയും ഓരോ ഘട്ടത്തിലും അടച്ച നികുതി കുറവ് ചെയ്ത് അടയ്ക്കാവുന്നതുമായ നികുതിയാണിത്.
  3. ജി.എസ്.ടി നിലവിൽ കൊണ്ടുവന്ന ഭരണഘടന ഭേദഗതി- 101-ആം ഭേദഗതി (2016)
  4. ഇന്ത്യയിൽ ജി.എസ്.ടി പാസാക്കിയ ആദ്യ സംസ്ഥാനമാണ് ആസാം
  5. ജി.എസ്.ടിയുടെ അപ്തവാക്യം 'ഒരു രാഷ്ട്രം, ഒരു നികുതി, ഒരു വിപണി (One Nation, One Tax, One Market)' എന്നാണ്
  6. കേന്ദ്ര എക്സൈസ് ഡ്യൂട്ടി, സേവന നികുതി, അധിക കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് ജി.എസ്.ടിയിൽ ലയിച്ച കേന്ദ്ര നികുതികൾ
  7. ജി.എസ്.ടിയിൽ ലയിച്ച സംസ്ഥാന നികുതികൾ : സംസ്ഥാന മൂല്യ വർധിത നികുതി(VAT), കേന്ദ്ര വിൽപ്പന നികുതി(കേന്ദ്ര സർക്കാർ ചുമത്തുകയും സംസ്ഥാന സർക്കാർ പിരിക്കുകയും ചെയ്തിരുന്നു) ആഡംബര നികുതി, പ്രവേശന നികുതി, വിനോദ നികുതി, ലോട്ടറി, ചൂതാട്ടം, വാതുവെയ്പ്പ് തുടങ്ങിയവ മേൽ ചുമത്തുന്ന നികുതി, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തിയിരുന്ന വിവിധ തരം സെസുകളും സർചാർജുകളും ജി.എസ്.ടിയിൽ ഉൾപ്പെടും
  8. നിലവിൽ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടാത്ത ഇനങ്ങൾ : ജനങ്ങളുടെ ഉപയോഗത്തിനുള്ള മദ്യം, വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങൾ(ക്രൂഡ് ഓയിൽ, പെട്രോൾ, ഹൈസ്പീഡ് ഡീസൽ, പ്രകൃതിവാതകം, വിമാന ഇന്ധനം)
  9. കേന്ദ്ര ഗവൺമെൻ്റ് ചുമത്തുന്നത് സെൻട്രൽ ജി.എസ്.ടി(CGST) എന്നും സംസ്ഥാന ഗവൺമെൻറ് ചുമത്തുന്നത് സ്റ്റേറ്റ് ജി.എസ്.ടി(SGST) എന്നും അറിയപ്പെടുന്നു
  10. അന്തർ സംസ്ഥാന ക്രയവിക്രയങ്ങളുടെ മേൽ ജി.എസ്.ടി ചുമത്തുന്നതും പിരിക്കുന്നതും കേന്ദ്ര ഗവൺമെൻറാണ് ഇത് ഇൻറഗ്രേറ്റഡ് ജി.എസ്.ടി(IGST) എന്നറിയപ്പെടുന്നു
  11. ജി.എസ്.ടിയിലെ നികുതി സ്ലാബുകളെ അഞ്ചായി തരംതിരിച്ചിട്ടുണ്ട് അവ 0 %, 5 %, 12 %, 18 %, 28 % എന്നിങ്ങനെയാണ്
  12. കേരളത്തിന്റെ ജി.എസ്.ടി സ്റ്റേറ്റ് കോഡ് 32 ആണ്.
  13. ജി.എസ്.ടി പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പറാണ് GSTIN (Goods and Service Tax Identification Number)
  14. GSTIN-ൽ അക്കങ്ങളും അക്ഷരങ്ങളുമായി മൊത്തം 15 characters ഉണ്ടാകും. ഇതിൽ ആദ്യ രണ്ടക്ഷരം സ്റ്റേറ്റ് കോഡിനെ സൂചിപ്പിക്കുന്നു.
  15. ഒരു സാമ്പത്തിക വർഷത്തിലെ മൊത്തം വിറ്റുവരവ് സാധനങ്ങൾ സപ്ലൈ ചെയ്യുന്നവർക്ക് 40 ലക്ഷം രൂപയിലും സേവനങ്ങൾ സപ്ലൈ ചെയ്യുന്നവർക്ക് 20 ലക്ഷം രൂപയിലും കൂടുതലാണെങ്കിൽ നിർബന്ധമായും ജി.എസ്.ടിയിൽ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്‌.
  16. ജി.എസ്.ടി കൗൺസിലിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട ഭരണഘടന അനുച്ഛേദമാണ് 279A
  17. ജി.എസ്.ടിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതിനായി നിലവിൽ വന്ന സ്ഥാപനമാണ് ജി.എസ്.ടി കൗൺസിൽ.
  18. ജി.എസ്.ടി കൗൺസിൽ അംഗങ്ങൾ : കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി(ചെയർമാൻ), കേന്ദ്ര ധനകാര്യ സഹമന്ത്രി, എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ധനകാര്യ വകുപ്പ് മന്ത്രിമാർ
  19. ജി.എസ്.ടി കൗൺസിലിന്റെ എക്സ്-ഓഫിഷ്യോ സെക്രട്ടറിയാണ് കേന്ദ്ര റവന്യൂ സെക്രട്ടറി
QUESTION : 2
ഇന്ത്യയിൽ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്
  1. ഡോ.എം.എസ് സ്വാമിനാഥൻ
  2. വർഗ്ഗീസ് കുര്യൻ
  3. ഹരിലാൽ ചൌധരി
  4. ഇവരാരുമല്ല

ഉത്തരം :: ഡോ.എം.എസ് സ്വാമിനാഥൻ

  1. കൃത്രിമ വളങ്ങൾ, കീടനാശിനികൾ, ആധുനിക ജലസേചന മാർഗ്ഗങ്ങൾ, അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ, ആധുനിക യന്ത്ര സംവിധാനങ്ങൾ എന്നിങ്ങനെ നൂതന കൃഷി രീതികൾ സ്വീകരിച്ചു് കാര്ഷികരംഗത്തുണ്ടാക്കിയ അത്ഭുതകരമായ മാറ്റമാണ് ഹരിത വിപ്ലവം.
  2. അന്താരാഷ്ട്രതലത്തിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചത് നോർമൻ ഇ.ബോർലോഗ് എന്ന മെക്സിക്കൻ ശാസ്ത്രജ്ഞനാണ്.
  3. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. എം.എസ്.സ്വാമിനാഥൻ ആണ്
  4. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടം അറിയപ്പെടുന്നുത പ്രോട്ടീൻ റവല്യൂഷൻ എന്നാണ്, നരേന്ദ്രമോദിയും അരുൺ ജെയ്റ്റ്ലിയും ചേർന്നാണ് ഹരിത വിപ്ലവത്തിന്റെ രണ്ടാം പതിപ്പ് രൂപപ്പെടുത്തിയത്, ഉയർന്ന കാർഷിക ഉത്പാദനം കൈവരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്
QUESTION : 3
15-ാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ
  1. സി.രംഗരാജൻ
  2. എൻ.കെ.സിങ്
  3. വിജയ് ഖേൽക്കർ
  4. കെ.സി.പന്ത്

ഉത്തരം :: എൻ.കെ.സിങ്

QUESTION : 4
താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയായത് ഏത്
  1. പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്നത് - 1950 മാർച്ച് 15
  2. പ്ലാനിംഗ് കമ്മീഷൻ ചെയർമാൻ - പ്രധാനമന്ത്രി
  3. നീതിആയോഗ് നിലവിൽ വന്നത് - 2015 ജനുവരി 1
  4. ഇന്ത്യൻ പ്ലാനിംഗിന്റെ ശില്പി - പി.സി.മഹലനോബിസ്
  1. (i) & (ii) മാത്രം
  2. (i), (ii), (iii) & (iv)
  3. ഇവയൊന്നുമല്ല
  4. (ii) & (iii) മാത്രം

ഉത്തരം :: (i), (ii), (iii) & (iv)

65 വർഷം നിലവിലുണ്ടായിരുന്ന ആസൂത്രണ കമ്മീഷനു പകരം വന്ന സ്ഥാപനമാണ് നീതി ആയോഗ് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ). 2015 ജനുവരി 1ന് നിലവിൽ വന്നു. ഫെഡറൽ ആശയങ്ങൾക്ക് മുൻ‌തൂക്കം നൽകിയുള്ള വികസന മാതൃകയാണ് ഇതിന്റെ ലക്ഷ്യം. ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു സാങ്കേതിക ഉപദേശം നൽകുകയാണ് ഇതിന്റെ ചുമതല. 2014 ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ആസൂത്രണത്തിനു പുതിയൊരു സ്ഥാപനം എന്ന ആശയം പ്രഖ്യാപിച്ചത്. 1950 മാർച്ചിലാണ് ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്. 2014 ഓഗസ്റ്റിൽ കമ്മിഷൻ നിർത്തലാക്കി. ആസൂത്രണ കമ്മിഷൻ അതിന്റെ 65 വർഷത്തെ പ്രവർത്തന കാലയളവിൽ 200 ലക്ഷം കോടിയുടെ പദ്ധതികൾ തയാറാക്കി. പന്ത്രണ്ട് പഞ്ചവത്സര പദ്ധതികൾ ആസൂത്രണം ചെയ്തു.

നീതി ആയോഗിന്റെ ഘടന

പ്രധാനമന്ത്രി അധ്യക്ഷൻ ആയിരിക്കും. ഉപാധ്യക്ഷൻ (വൈസ് ചെയർമാൻ), മുഴുവൻ സമയ അംഗങ്ങൾ, രണ്ട് പാർട്ട് ടൈം അംഗങ്ങൾ, അനൗദ്യോഗിക അംഗങ്ങളായി നാലു കേന്ദ്രമന്ത്രിമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ), പ്രധാനമന്ത്രി അധ്യക്ഷനും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അംഗങ്ങളുമായുള്ള പ്രാദേശിക സമിതികൾ എന്നിവയടങ്ങുന്നതാണ് നീതി ആയോഗിന്റെ ഘടന.

QUESTION : 5
പരുത്തി, കരിമ്പ് തുടങ്ങിയ വിളകൾക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏത്
  1. ചെമ്മണ്ണ്
  2. കറുത്ത മണ്ണ്
  3. എക്കൽ മണ്ണ്
  4. ലാറ്ററൈറ്റ് മണ്ണ്

ഉത്തരം :: കറുത്ത മണ്ണ്

QUESTION : 6
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏത് മൺസൂണിൽ നിന്നാണ്
  1. തെക്ക് കിഴക്കൻ മൺസൂൺ
  2. വടക്ക് കിഴക്കൻ മൺസൂൺ
  3. വടക്ക് പടിഞ്ഞാറൻ മൺസൂൺ
  4. തെക്ക് പടിഞ്ഞാറൻ മൺസൂൺ

ഉത്തരം :: തെക്ക് പടിഞ്ഞാറൻ മൺസൂൺ

QUESTION : 7
പശ്ചിമബംഗാളിലെ ബംഗാൾ കടുവകളുടെ ആവാസകേന്ദ്രങ്ങൾ
  1. പർവ്വതവനങ്ങൾ
  2. ഉഷ്ണമേഖലാനിത്യഹരിത വനങ്ങൾ
  3. കണ്ടൽ വനങ്ങൾ
  4. ഇലപൊഴിയും വനങ്ങൾ

ഉത്തരം :: കണ്ടൽ വനങ്ങൾ

QUESTION : 8
ഭ്രംശതാഴ്വരയിലൂടെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഇന്ത്യയിലെ ഏക നദി
  1. ഗംഗ
  2. ബ്രഹ്മപുത്ര
  3. നർമ്മദ
  4. താപ്തി

ഉത്തരം :: നർമ്മദ

QUESTION : 9
സുന്ദരവനം ഡെൽറ്റ ഏതൊക്കെ നദികളുടെ നിക്ഷേപത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്
  1. ഗംഗയും സിന്ധുവും
  2. ഗംഗയും ബ്രഹ്മപുത്രയും
  3. സിന്ധുവും യമുനയും
  4. ഗംഗയും സരസ്വതിയും

ഉത്തരം :: ഗംഗയും ബ്രഹ്മപുത്രയും

QUESTION : 10
ഇന്ത്യയിലെ ആദ്യത്തെ ബിസിനസ്സ് ജെറ്റ് ടെർമിനൽ എവിടെയാണ് സ്ഥാപിതമായത്
  1. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
  2. കെമ്പഗൌഡ അന്താരാഷ്ട്ര വിമാനത്താവളം
  3. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
  4. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം

ഉത്തരം :: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

QUESTION : 11
'മിഷൻ ഭൂമിപുത്ര' ആരംഭിച്ച സംസ്ഥാനം
  1. ആസ്സാം
  2. ബീഹാർ
  3. ഒഡീഷ
  4. കേരളം

ഉത്തരം :: ആസ്സാം

QUESTION : 12
കേരളത്തിലെ ഏറ്റവും ജനസംഖ്യാ വളർച്ചാനിരക്കുള്ള ജില്ല
  1. കോട്ടയം
  2. കാസർഗോഡ്
  3. കോഴിക്കോട്
  4. മലപ്പുറം

ഉത്തരം :: മലപ്പുറം

QUESTION : 13
ജൂൺ മുതൽ സെപ്തംബർ വരെ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂൺ
  1. തെക്ക്-പടിഞ്ഞാറൻ മൺസൂൺ
  2. വടക്ക്-കിഴക്കൻ മൺസൂൺ
  3. വടക്ക്-പടിഞ്ഞാറൻ മൺസൂൺ
  4. ഇവയൊന്നുമല്ല

ഉത്തരം :: തെക്ക്-പടിഞ്ഞാറൻ മൺസൂൺ

QUESTION : 14
ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത
  1. NH 7
  2. NH 44
  3. NH 744
  4. NH 544

ഉത്തരം :: NH 744

QUESTION : 15
ഡെക്കാൺ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം
  1. കോഴിക്കോട്
  2. വയനാട്
  3. കാസർഗോഡ്
  4. പാലക്കാട്

ഉത്തരം :: വയനാട്

QUESTION : 16
കേരളത്തിൽ പരുത്തി ഉൽപാദിപ്പിക്കുന്ന ഏക ജില്ലയാണ്
  1. വയനാട്
  2. കോട്ടയം
  3. ഇടുക്കി
  4. പാലക്കാട്

ഉത്തരം :: പാലക്കാട്

QUESTION : 17
സെങ്കുളം ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
  1. തൃശ്ശൂർ
  2. ഇടുക്കി
  3. പത്തനംതിട്ട
  4. കൊല്ലം

ഉത്തരം :: ഇടുക്കി

QUESTION : 18
കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന പ്രദേശം
  1. തട്ടേക്കാട്
  2. നൂറനാട്
  3. കുമരകം
  4. പാതിരാമണൽ

ഉത്തരം :: നൂറനാട്

QUESTION : 19
ഏറ്റവും കൂടുതൽ തീരദേശമുള്ള കേരളത്തിലെ ജില്ല
  1. കണ്ണൂർ
  2. തിരുവനന്തപുരം
  3. കോഴിക്കോട്
  4. കൊല്ലം

ഉത്തരം :: കണ്ണൂർ

QUESTION : 20
അയ്യങ്കാളി ട്രോഫി വള്ളംകളി നടക്കുന്ന കേരളത്തിലെ ജലാശയം ഏത്
  1. വേമ്പനാട്ട് കായൽ
  2. പായ്പാട്ട് കായൽ
  3. വെള്ളായണി കായൽ
  4. അഷ്ടമുടി കായൽ

ഉത്തരം :: വെള്ളായണി കായൽ