QUESTION : 1
കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്
  1. ലക്ഷ്യം പൂർണ്ണ സ്വാരാജ് എന്ന് പ്രഖ്യാപിച്ചു
  2. ഗാന്ധിജി കോൺഗ്രസ്സിന്റെ പ്രസിഡന്റായി
  3. സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു
  1. I മാത്രം
  2. II മാത്രം
  3. I ഉം II ഉം
  4. I ഉം III ഉം

ഉത്തരം :: (B) II മാത്രം

ചരിത്രപ്രസിദ്ധമായ കോൺഗ്രസിന്റെ വാർഷിക സമ്മേളനം ലാഹോറിൽ വച്ച് നടന്നത് 1929 ഡിസംബറിലായിരുന്നു. സമ്മേളനത്തിൽ ജവഹർലാൽ നെഹ്‌റുവിനെ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന്റെ നേതൃത്വം യുവതലമുറയിലേക്ക് കൈമാറുന്നതിന്റെ സൂചനയായിരുന്നു അത്. കോൺഗ്രസിന്റെ അന്തിമലക്ഷ്യം 'പൂർണ്ണ സ്വരാജ്' അഥവാ പൂർണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ചരിത്രപ്രസിദ്ധമായ ഒരു പ്രമേയം ലാഹോർ സമ്മേളനം പാസ്സാക്കി. 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും കൊണ്ടാടാൻ ലാഹോർ സമ്മേളനം തീരുമാനിച്ചു. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനമാരംഭിക്കാനും ലാഹോർ സമ്മേളനം തീരുമാനിച്ചു.

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനു ഗാന്ധിജി ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചു.

  1. സ്വാതന്ത്ര്യപ്രഖ്യാപനം എല്ലാ ഗ്രാമങ്ങളും എല്ലാ നഗരങ്ങളും ഒറ്റക്കെട്ടായി നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. എല്ലാ സ്ഥലങ്ങളിലും ഒരേ സമയം യോഗങ്ങൾ കൂടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
  2. യോഗങ്ങളുടെ സമയം പരമ്പരാഗതമായ രീതിയിൽ പെരുമ്പറകൊട്ടി വിളംബരം ചെയ്യണം.
  3. സ്വാതന്ത്ര്യദിനാഘോഷങ്ങൾ തുടരേണ്ടത് ദേശീയ പതാക ഉയർത്തിക്കൊണ്ടായിരിക്കണം.
  4. ആ ദിവസത്തിന്റെ ബാക്കിസമയം നൂൽനൂൽപ്പ്, അയിത്തജാതിക്കാരെ സേവിക്കൽ, ഹിന്ദു-മുസ്ലിം ഐക്യം, മദ്യനിരോധന പ്രവർത്തനം തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവഴിക്കണം. സ്വാതന്ത്ര്യം ഇന്ത്യൻ ജനതയുടെ അധിഷേധ്യമായ അവകാശമാണെന്നും, അത് കവർന്നെടുക്കാനോ അടിച്ചമർത്താനോ ഏതെങ്കിലും ഗവൺമെന്റ് ശ്രമിക്കുകയാണെങ്കിൽ ആ ഗവൺമെന്റിനെ മാറ്റാനോ ഇല്ലാതാക്കാനോ ഉള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും ഗാന്ധിജി പ്രഖ്യാപിച്ചു.
  5. 1930 ജനുവരി 26 നു ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടും ദേശഭക്തി ഗാനങ്ങൾ പാടിയും സ്വാതന്ത്ര്യ ദിനം രാജ്യമെമ്പാടും ആഘോഷിച്ചു.
QUESTION : 2
ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ ഏവ
  1. ഖേദ സമരം
  2. മീററ്റ് സമരം
  3. ചമ്പാരൻ സമരം
  4. ഹോം റൂൾ സമരം
  1. I ഉം II ഉം
  2. I ഉം III ഉം
  3. II ഉം III ഉം
  4. III ഉം IV ഉം

ഉത്തരം :: (B) I ഉം III ഉം

QUESTION : 3
ക്യാബിനറ്റ് മിഷനിൽ അംഗമല്ലാതിരുന്ന വ്യക്തികൾ
  1. മൌണ്ട് ബാറ്റൻ പ്രഭു
  2. ഇർവ്വിൻ പ്രഭു
  3. എ.വി.അലക്സാണ്ടർ
  4. സ്റ്റാഫോർഡ് ക്രിപ്സ്
  1. I ഉം II ഉം
  2. I ഉം III ഉം
  3. II ഉം III ഉം
  4. III ഉം IV ഉം

ഉത്തരം :: (A) I ഉം II ഉം

  1. രണ്ടു നൂറ്റാണ്ട് ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാർക്ക് പഴയതുപോലെ ഇന്ത്യയിൽ തുടരാൻ സാധിക്കില്ല എന്നു മനസ്സിലായതിനെത്തുടർന്ന്, ഇന്ത്യയ്ക്കു പരമാധികാരം കൈമാറുന്നതു സംബന്ധിച്ച് ഇന്ത്യൻ നേതാക്കളുമായി ചർച്ച നടത്തുന്നതിനായി ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയാണ് കാബിനറ്റ് മിഷൻ
  2. പെത്തിക്ക് ലോറൻസ്, സ്റ്റഫോർഡ് ക്രിപ്സ്, എ.വി.അലക്സാണ്ടർ എന്നിവരാണ് ഈ മൂന്നംഗ സമിതിയിൽ ഉണ്ടായിരുന്നത്
  3. 1946 മാർച്ച് 24-നാണ് കാബിനറ്റ് മിഷൻ ഡൽഹിയിലെത്തുന്നത്
  4. കാബിനറ്റ് മിഷൻ ഡൽഹിയിലെത്തുമ്പോൾ വേവൽ പ്രഭുവായിരുന്നു വൈസ്രോയി
  5. ഈ ദൌത്യസംഘം ഇന്ത്യൻ നേതാക്കളുമായി ചർച്ച നടത്തുകയും, ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന തയ്യാറാക്കുന്നതിനു വേണ്ടി ഭരണഘടനാ നിർമ്മാണസഭ വിളിച്ചു ചേർക്കമെന്ന കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തു.
QUESTION : 4
സൈനിക സഹായ വ്യവസ്ഥയുമായി ബന്ധപ്പെടാത്ത പ്രസ്താവനകൾ ഏത്
  1. 1798-ലാണ് നടപ്പിലാക്കിയത്
  2. കഴ്സൺ പ്രഭുവാണ് നടപ്പിലാക്കിയത്
  3. അംഗമാകുന്ന രാജ്യം കമ്പനിയുടെ സൈന്യത്തെ നിലനിർത്തണം
  1. I മാത്രം
  2. II മാത്രം
  3. I ഉം II ഉം
  4. II ഉം III ഉം

ഉത്തരം :: (B) II മാത്രം

QUESTION : 5
ഖിലാഫത്ത് പ്രസ്ഥാനവുമായി ചേർത്ത് പറയപ്പെട്ട പേരുകൾ
  1. മൌലാനാ മുഹമ്മദലി
  2. മുഹമ്മദാലി ജിന്ന
  3. സാലിം അലി
  4. മൌലാന ഷൌക്കത്തലി
  1. I ഉം II ഉം
  2. I ഉം III ഉം
  3. I ഉം IV ഉം
  4. II ഉം IV ഉം

ഉത്തരം :: (C) I ഉം IV ഉം

QUESTION : 6
ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങൾ ഏത് രാജ്യത്ത് നിന്നാണ് സ്വീകരിച്ചത്
  1. അമേരിക്ക
  2. ഇംഗ്ലണ്ട്
  3. ഫ്രാൻസ്
  4. അയർലന്റ്

ഉത്തരം :: (D) അയർലന്റ്

QUESTION : 7
സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം അനുസരിച്ച് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടന്ന ആദ്യ പ്രദേശം
  1. കേരളം
  2. മണിപ്പൂർ
  3. ഗുജറാത്ത്
  4. രാജസ്ഥാൻ

ഉത്തരം :: (B) മണിപ്പൂർ

QUESTION : 8
ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണ സഭയുടെ സമിതി അദ്ധ്യക്ഷനായിരുന്ന വ്യക്തി
  1. നെഹ്റു
  2. രാജേന്ദ്ര പ്രസാദ്
  3. അംബേദ്ക്കർ
  4. ഗാന്ധിജി

ഉത്തരം :: (B) രാജേന്ദ്ര പ്രസാദ്

QUESTION : 9
ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം
  1. കേരളം
  2. കർണ്ണാടകം
  3. രാജസ്ഥാൻ
  4. ഗുജറാത്ത്

ഉത്തരം :: (C) രാജസ്ഥാൻ

QUESTION : 10
താഴെ പറയുന്നവയിൽ മൌലികാവകാശങ്ങളിൽ ഭേദഗതി വരുത്തുവാൻ അധികാരമുള്ളതാർക്ക്
  1. ഗവർണ്ണർക്ക്
  2. ഉപരാഷ്ട്രപതിക്ക്
  3. പാർലമെന്റിന്
  4. പ്രധാനമന്ത്രിക്ക്

ഉത്തരം :: പാർലമെന്റിന്

QUESTION : 11
താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്
  1. വൈക്കം സത്യാഗ്രഹം - റ്റി.കെ.മാധവൻ
  2. പാലിയം സത്യാഗ്രഹം - വക്കം അബ്ദുൾ ഖാദർ
  3. ഗുരുവായൂർ സത്യാഗ്രഹം - കെ.കേളപ്പൻ
  1. I ഉം II ഉം
  2. II മാത്രം
  3. III മാത്രം
  4. II ഉം III ഉം

ഉത്തരം :: (B) II മാത്രം

QUESTION : 12
താഴെ തന്നിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികളുടെ രചനകൾ ഏവ
  1. വേദാധികാര നിരൂപണം
  2. ആത്മോപദേശ ശതകം
  3. അഭിനവ കേരളം
  4. ആദിഭാഷ
  1. I ഉം IV ഉം
  2. I ഉം II ഉം
  3. II ഉം III ഉം
  4. III മാത്രം

ഉത്തരം :: (A) I ഉം IV ഉം

ചട്ടമ്പി സ്വാമികളുടെ പ്രധാനകൃതികൾ താഴെപ്പറയുന്നവയാണ്;

  1. വേദാന്തസാരം
  2. നിജാനന്ദവിലാസം
  3. ഭാഷാപദ്മപുരാണാഭിപ്രായം
  4. ക്രിസ്തുമതഛേദനം
  5. ജീവകാരുണ്യനിരൂപണം
  6. ശ്രീചക്രപൂജാകല്പം
  7. ആദിഭാഷ
  8. പ്രാചീനമലയാളം
  9. വേദാധികാരനിരൂപണം
  10. അദ്വൈതചിന്താപദ്ധതി
  11. പിള്ളത്താലോലിപ്പ്
  12. സർവ്വമത സാമരസ്യം
  13. കേരളത്തിലെ സ്‌ഥലനാമങ്ങൾ
  14. പ്രപഞ്ചത്തിൽ സ്ത്രീപുരുഷമ്മർക്കുള്ള സ്‌ഥാനം
  15. തമിഴകവും ദ്രവിഡമാഹാത്മ്യവും
QUESTION : 13
ശക്തൻ തമ്പുരാന്റെ ഭരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏവ
  1. കോവിലകത്തും വാതുക്കൽ
  2. തൃശ്ശൂർപൂരം ആരംഭിച്ചു
  3. കുളച്ചൽ യുദ്ധം നടന്നു
  4. കൂടൽ മാണിക്യക്ഷേത്രം പുതുക്കിപണിതു
  1. I മാത്രം
  2. III മാത്രം
  3. I ഉം III ഉം IV ഉം
  4. I ഉം II ഉം IV ഉം

ഉത്തരം :: (D) I ഉം II ഉം IV ഉം

QUESTION : 14
സമത്വസമാജം എന്ന സംഘടനയുടെ സ്ഥാപകൻ ആര്
  1. അയ്യങ്കാളി
  2. വൈകുണ്ഠസ്വാമി
  3. ചട്ടമ്പി സ്വാമി
  4. ശ്രീനാരായണ ഗുരു

ഉത്തരം :: (B) വൈകുണ്ഠസ്വാമി

QUESTION : 15
ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന ഏത്
  1. കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
  2. 1721-ലായിരുന്നു ഇത് നടന്നത്
  3. കലാപകാരികൾ എയ്ഞ്ചലോ കോട്ട പിടിച്ചെടുത്തു
  4. മാർത്താണ്ഡവർമ്മയാണ് നേതൃത്വം കൊടുത്തത്
  1. I മാത്രം
  2. II ഉം III ഉം
  3. IV മാത്രം
  4. I ഉം IV ഉം

ഉത്തരം :: (C) IV മാത്രം

കേരളത്തിലെ ബ്രിട്ടീഷ് ശക്തിക്കെതിരെയുണ്ടായ ആദ്യത്തെ സംഘടിത ജനകീയ കലാപമാണ് ആറ്റിങ്ങൽ കലാപം. 1721 ഏപ്രിലിൽ ആറ്റിങ്ങലിലെ നാട്ടുകാർ അവിടത്തെ ബ്രിട്ടീഷ് ഫാക്ടറി ആക്രമിക്കുകയും 140 കമ്പനി പടയാളികളെ വധിക്കുകയും ചെയ്തു. തുടർന്ന് അവർ അഞ്ചുതെങ്ങ് കോട്ട പിടിച്ചെടുത്തു. ഇംഗ്ലീഷുകാരുടെ വൻതോതിലുള്ള അഴിമതി, കുരുമുളകിന്റെ വിലയിൽ കമ്പനി നടത്തിയ തിരിമറികൾ എന്നിവയാണ്. നാട്ടുകാരുടെ എതിർപ്പിനു പിന്നിലുണ്ടായിരുന്ന കാരണങ്ങൾ. ആറ്റിങ്ങൽ റാണിക്ക് ബ്രിട്ടീഷുകാർ ഒരു വാർഷിക സമ്മാനം നൽകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. പ്രാദേശിക നാടുവാഴികളായ പിള്ളമാരുടെ ഏജന്റുമാർ മുഖേനയാണ് ഈ സമ്മാനം നൽകിയിരുന്നത്. എന്നാൽ ബ്രിട്ടീഷുകാർ ഈ ഏജന്റുമാരെ ഒഴിവാക്കി റാണിക്ക് നേരിട്ട് സമ്മാനം കൈമാറാൻ തീരുമാനിച്ചു. 1721 ഏപ്രിൽ 15 ന് അഞ്ചുതെങ്ങ് കോട്ടയുടെ തലവനും (ഗൈഫോർഡ്) 140 കമ്പനി പടയാളികളും റാണിക്കുള്ള സമ്മാനം നൽകുന്നതിനു വേണ്ടി പുറപ്പെട്ടു. നാട്ടുകാർ ഇതിനെതിരെ തിരിയുകയും യാത്രാമദ്ധ്യേ മുഴുവൻ ബ്രിട്ടീഷുകാരേയും വധിക്കുകയും ചെയ്തു. കൂടാതെ ആറു മാസക്കാലം അഞ്ചുതെങ്ങ് കോട്ട ഉപരോധിക്കുകയും ചെയ്തു. ആറ്റിങ്ങൽ റാണിയുടെ ഒത്താശ്ശയോടെയാണ് ഈ കലാപം നടന്നതെന്ന് പറയപ്പെടുന്നു. ഇന്ത്യയിൽത്തന്നെ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ ആസൂത്രിത കലാപമായിരുന്നു ഇത്. ആറ്റിങ്ങൽ കലാപാനന്തരം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും മാർത്താണ്ഡവർമ്മയും തമ്മിൽ 1723ൽ വേണാട് ഉടമ്പടി ഒപ്പുവെച്ചു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഒരു ഭാരതീയ രാജാവുമായി ഒപ്പിട്ട ആദ്യ ഉടമ്പടിയായിരുന്നു ഇത്. ഈ ഉടമ്പടിയിൽ തിരുവിതാംകൂർ രാജാവ് സ്വന്തം ചെലവിൽ ഇംഗ്ലീഷുകാർക്ക് കുളച്ചലിൽ ഒരു കോട്ട കെട്ടി കൊടുക്കാമെന്ന് ഏറ്റു.

QUESTION : 16
2022 - ലെ ലോകകപ്പ് ഫുട്ബോളിൽ രണ്ടാംസ്ഥാനക്കാരായ രാജ്യം
  1. അർജന്റീന
  2. മൊറോക്കോ
  3. ക്രൊയേഷ്യ
  4. ഫ്രാൻസ്

ഉത്തരം :: (D) ഫ്രാൻസ്

  1. ജേതാക്കൾ : അർജന്റീന
  2. റണ്ണറപ്പ് (രണ്ടാം സ്ഥാനം : ഫ്രാൻസ്
  3. അർജന്റീനയുടെ മൂന്നാം കിരീടമായിരുന്നു ഇത്
  4. മൂന്നാം സ്ഥാനക്കാർ ക്രൊയേഷ്യയും നാലാം സ്ഥാനം മൊറോക്കോയും ആയിരുന്നു
  5. വേദി : ഖത്തർ
QUESTION : 17
കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല
  1. ആലപ്പുഴ
  2. ഇടുക്കി
  3. പാലക്കാട്
  4. കൊല്ലം

ഉത്തരം :: (B) ഇടുക്കി

QUESTION : 18
താഴെപ്പറയുന്നവയിൽ ഖാരിഫ് വിളകളിൽ ഉൾപ്പെടാത്തത് ഏത്
  1. ചോളം
  2. ബാർലി
  3. നെല്ല്
  4. പരുത്തി

ഉത്തരം :: (B) ബാർലി

  1. മഴക്കാലത്ത് കൃഷിചെയ്യുന്ന സസ്യങ്ങളെയാണ് ഖരീഫ് വിള അഥവാ മൺസൂൺ വിളകൾ എന്നു പറയുന്നത്
  2. തെക്കുപടിഞ്ഞാറൻ മൺസൂണിനെ ആരംഭത്തിൽ ഇവയ്ക്കു വിത്ത് വിതയ്ക്കുകയും മൺസൂണിന്റെ അവസാനത്തോടെ വിളവെടുക്കുകയും ചെയ്യുന്നു
  3. ഇന്ത്യയിൽ പൊതുവെ ജൂൺ - ജൂലൈ മാസങ്ങളിലാണ് ഖാരിഫ് കൃഷി ആരംഭിക്കുകയും സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ഇവയുടെ വിളവെടുപ്പും നടത്തുകയും ചെയ്യുന്നു
  4. നെല്ല്, പരുത്തി, എള്ള്, കരിമ്പ്, സോയാബീൻ, ചോളം, ചണം എന്നിവ ഖരീഫ് വിളകൾക്ക് ഉദാഹരണങ്ങളാണ്.
QUESTION : 19
ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയി കുടുംബശ്രീ ഉദ്ഘാടനം ചെയ്തതെന്ന്
  1. 1998 മെയ് 17
  2. 1999 ഏപ്രിൽ 1
  3. 1993 മെയ് 17
  4. ഇവയൊന്നുമല്ല

ഉത്തരം :: (A) 1998 മെയ് 17

QUESTION : 20
2021-ലെ വായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി പ്രഖ്യാപിച്ച സ്ഥലം
  1. കായംകുളം
  2. അരുവിക്കര
  3. പുനലൂർ
  4. പെരുംകുളം

ഉത്തരം :: (D) പെരുംകുളം