QN : 1
പഴശ്ശിരാജയെക്കുറിച്ച് താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയല്ലാത്തതേത്
  1. കോട്ടയം രാജ്യത്തിന്റെ രാജകുമാരനായിരുന്നു
  2. പതിനേഴാം നൂറ്റാണ്ടിലെ അവസാനത്തിൽ മൈസൂർ രാജ്യത്തിനും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുമെതിരെ ശക്തിമായി ചെറുത്തു നിൽപ്പ് നയിച്ചു
  3. കേരളസിംഹം എന്നറിയപ്പെടുന്നു
  4. പഴശ്ശിരാജ ആരംഭിച്ച ഗറില്ലാ യുദ്ധമുറ ബ്രിട്ടീഷ് സൈന്യത്തിന് വൻ നാശനഷ്ടങ്ങൾ വരുത്തി
QN : 2
കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട ചില വ്യക്തികളെക്കുറിച്ചും വസ്തുതകളെക്കുറിച്ചുമുള്ള പട്ടികയാണിത്. ഉചിതമായി യോജിപ്പിച്ചത് കണ്ടെത്തുക

1. ഗുരുവായൂർ സത്യാഗ്രഹം 5. കെ.പി.കേശവമേനോൻ
2. വൈക്കം സത്യാഗ്രഹം 6. മന്നത്ത് പത്മനാഭൻ
3. ചെമ്പഴന്തി ആശ്രമം 7. അയ്യങ്കാളി
4. ചാന്നാർ ലഹള 8. സഹോദരൻ അയ്യപ്പൻ
9. ശ്രീനാരായണഗുരു
  1. 1-5, 2-6, 3-7, 4-8
  2. 1-6, 2-5, 3-9, 4-7
  3. 1-7, 2-8, 3-9, 4-6
  4. 1-8, 2-9, 3-7, 4-6
QN : 3
വക്കം അബ്ദുൾ ഖാദർ മൌലവിയെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തതേത്
  1. സ്വദേശാഭിമാനി പ്രതിവാരപത്രം ആരംഭിച്ചു
  2. കേരളത്തിലെ മുസ്ലീംകൾക്കിടയിലെ സാമൂഹ്യപരിഷ്കർത്താവ്
  3. നേതാജി സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചു
  4. ഇസ്ലാം ധർമ്മ പരിപാലനസംഘം രൂപീകരിച്ചു
QN : 4
ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക
  1. കെ.കേളപ്പൻ നയിച്ചു
  2. കോഴിക്കോട് മുതൽ പയ്യന്നൂർ കടപ്പുറം വരെ
  3. 1930-ൽ നടന്നു
  4. വൈക്കം സത്യാഗ്രഹത്തിന്റെ തുടർച്ചയായാണ് പയ്യന്നൂരിൽ നടന്ന ഉപ്പുസത്യാഗ്രഹം
  5. നൂറോളം സ്വാതന്ത്ര്യസമരസേനാനികളാണ് പങ്കെടുത്തത്
  1. 1,2,3 പ്രസ്താവനകൾ ശരിയാണ്
  2. 1,2,5 പ്രസ്താവനകൾ ശരിയാണ്
  3. 2,3,4 പ്രസ്താവനകൾ ശരിയാണ്
  4. എല്ലാ പ്രസ്താവനകളും ശരിയാണ്
QN : 5
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ചില പ്രധാന സംഭവങ്ങൾ താഴെ ചേർക്കുന്നു ഈ സംഭവങ്ങളുടെ ശരിയായ കാലക്രമം കണ്ടെത്തുക
  1. ജാലിയൻ വാലാബാഗ് കൂട്ടക്കൊല
  2. ചൌരിചൌരാ സംഭവം
  3. ഉപ്പുസത്യാഗ്രഹം
  4. ബംഗാൾ ഗസറ്റ്
  5. ക്വിറ്റിന്ത്യാ സമരം
  1. 1,2,3,4,5
  2. 4,2,1,5,3
  3. 2,3,4,5,1
  4. 4,1,2,3,5
QN : 6
കൂട്ടത്തിൽ പെടാത്തത് ഏത്
  1. പ്രാർത്ഥനാ സമാജം
  2. ആര്യ സമാജം
  3. ഹിന്ദു സമാജം
  4. ബ്രഹ്മ സമാജം
QN : 7
താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തതേത്
  1. നീല വിപ്ലവം
  2. ധവള വിപ്ലവം
  3. ഹരിത വിപ്ലവം
  4. ഓറഞ്ച് വിപ്ലവം
QN : 8
ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ സ്ഥാപക പിതാവായി കണക്കാക്കപ്പെടുന്നത് ആരെയാണ്
[A] ഡോ.വിക്രം എ.സാരാഭായി
[B] ഡോ.എ.പി.ജെ.അബ്ദുൾ കലാം
[C] ഡോ.സി.വി.രാമൻ
[D] ഡോ.ചന്ദ്രശേഖർ
QN : 9
ഈജിപ്ഷ്യൻ സംസ്കാരത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ വിലയിരുത്തുക
  1. നൈൽ നദീതടങ്ങളിലാണ് വികസിച്ചത്
  2. ഗിസയിലെ പിരമിഡുകൾ പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ഏറ്റവും തിരിച്ചറിയാവുന്ന ചിഹ്നങ്ങളാണ്
  3. തെക്കൻ ഈജിപ്തിലെ ആദ്യകാല സംസ്കാരങ്ങളിൽ ഏറ്റവും വലുത് ബദേറിയൻ സംസ്കാരമാണ്
  4. പുരാതന ഈജിപ്തിൽ ശവകുടീരങ്ങൾ ആഭരണങ്ങളും മറ്റുനിധികളും കൊണ്ട് നിറച്ചിരുന്നു
[A] പ്രസ്താവന 1,2 ശരിയാണ്
[B] പ്രസ്താവന 3,4 ശരിയാണ്
[C] പ്രസ്താവന 1,2,4 ശരിയാണ്
[D] മുഴുവൻ പ്രസ്താവനകളും ശരിയാണ്
QN : 10
താഴെ തന്നിരിക്കുന്നവയിൽ ഹാരപ്പൻ നാഗരികതയുടെ മറ്റൊരു പേരായി അറിയപ്പെടുന്നത് ഏത്
[A] ആര്യൻ നാഗരികത
[B] സിന്ധു നദീതടസംസ്കാരം
[C] വൈദിക നാഗരികത
[D] ഇവയെല്ലാം
QN : 11
ഏത് മന്ത്രാലയത്തിന് കീഴിലാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ (National Population Register) തയ്യാറാക്കുന്നത്
[A] ആഭ്യന്തര മന്ത്രാലയം
[B] വനിതാ ശിശു വികസന മന്ത്രാലയം
[C] വിദ്യാഭ്യാസ മന്ത്രാലയം
[D] ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
QN : 12
സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള അന്തർദ്ദേശീയ പരീക്ഷയായ പിസാ ടെസ്റ്റ് മായി (PISA - Programme for International Student Assessment) ബന്ധപ്പെട്ട ചില പ്രസ്താവനകൾ വിലയിരുത്തുക
  1. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ കുട്ടികൾ എവിടെ നിൽക്കുന്നു എന്ന് വിലയിരുത്തേണ്ടത് അനിവാര്യമാണ്
  2. വായന, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് പിസ പരീക്ഷയിലൂടെ കുട്ടിയുടെ കഴിവ് വിലയിരുത്തുന്നത്
  3. രണ്ടായിരത്തിൽ ആരംഭിച്ച പിസ പരീക്ഷ മൂന്നുവർഷം കൂടുമ്പോഴാണ് നടത്താറുള്ളത്
  4. 2021-ൽ നടന്ന പിസ പരീക്ഷയിൽ കേരളമടക്കമുള്ള നാല് ഇന്ത്യൻ സംസ്ഥആനങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തിട്ടുണ്ട്
[A] 1,3,5 പ്രസ്താവനകൾ ശരിയാണ്
[B] 1,2,3 പ്രസ്താവനകൾ ശരിയാണ്
[C] 1,2,4 പ്രസ്താവനകൾ ശരിയാണ്
[D] 1,3,4 പ്രസ്താവനകൾ ശരിയാണ്
QN : 13
ആരോഗ്യം, ഊർജ്ജം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നതിനായി ജപ്പാൻ അടുത്ത കാലത്തായി രൂപകല്പന ചെയ്ത സൂപ്പർ കംപ്യൂട്ടർ ഏത്
[A] പവലിയൻ 15
[B] ഫുഗാക്കു
[C] മിഹിർ
[D] പ്രത്യുഷ്
QN : 14
വൈദ്യുത ചാർജ്ജിന്റെ യൂണിറ്റാണ്
[A] ആംപിയർ
[B] ഫാരഡെ
[C] കൂളോം
[D] വോൾട്ട്
QN : 15
കേരളത്തിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ സംസ്ഥാനതലത്തിൽ ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന സ്ഥാപനം
  1. State Institute of Educational Management and Training
  2. Institute of Advanced Studies in Education
  3. State Institute of Educational Technology
  4. Kerala Infrastructure and Technology for Education