QN : 1
താഴെ പറയുന്നവയിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ഏതാണ്?
- മലേറിയ
- ടൈഫോയ്ഡ്
- ചിക്കൻപോക്സ്
- ഡെങ്കിപ്പനി
QN : 2
'ലോക്ക് ജോ' (Lockjaw) എന്നറിയപ്പെടുന്ന ബാക്ടീരിയ രോഗം ഏത്?
- ഡിഫ്തീരിയ
- ടിറ്റനസ്
- ലെപ്രസി
- പ്ലേഗ്
QN : 3
ബി.സി.ജി (BCG) വാക്സിൻ ഏത് രോഗത്തിനെതിരെയാണ് നൽകുന്നത്?
- കോളറ
- ക്ഷയം (Tuberculosis)
- കുഷ്ഠരോഗം
- പേവിഷബാധ
QN : 4
എലിപ്പനിക്ക് (Leptospirosis) കാരണമാകുന്ന ബാക്ടീരിയ ഏത് ആകൃതിയിലാണ് കാണപ്പെടുന്നത്?
- കോൾ രൂപത്തിൽ (Rod)
- ഗോളാകൃതിയിൽ (Spherical)
- സർപ്പിളാകൃതിയിൽ (Spiral)
- കോമ രൂപത്തിൽ (Comma)
QN : 5
ഡിഫ്തീരിയ ബാധിക്കുന്നത് ശരീരത്തിലെ ഏത് ഭാഗത്തെയാണ്?
- ശ്വാസകോശം
- തൊണ്ട
- കുടൽ
- കരൾ
QN : 6
'കറുത്ത മരണം' (Black Death) എന്നറിയപ്പെടുന്ന പകർച്ചവ്യാധി ഏതാണ്?
- കോളറ
- പ്ലേഗ്
- അഞ്ചാംപനി
- കുഷ്ഠരോഗം
QN : 7
കോളറയ്ക്ക് കാരണമാകുന്ന ബാക്ടീരിയ ഏത്?
- വിബ്രിയോ കോളറെ
- ബോർഡെറ്റെല്ല പെർട്ടുസിസ്
- പ്ലാസ്മോഡിയം
- മൈകോബാക്ടീരിയം ലെപ്രെ
QN : 8
താഴെ പറയുന്നവയിൽ ലൈംഗികബന്ധത്തിലൂടെ പകരുന്ന ബാക്ടീരിയൽ രോഗം ഏതാണ്?
- സിഫിലിസ്
- എയ്ഡ്സ്
- ഹെപ്പറ്റൈറ്റിസ് ബി
- മലേറിയ
QN : 9
വില്ലൻ ചുമ (Whooping Cough) ഉണ്ടാക്കുന്ന ബാക്ടീരിയ ഏത്?
- സാൽമൊണല്ല
- ബോർഡെറ്റെല്ല പെർട്ടുസിസ്
- ക്ലോസ്ട്രിഡിയം
- സ്റ്റെഫൈലോകോക്കസ്
QN : 10
കുഷ്ഠരോഗം (Leprosy) കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?
- റോബർട്ട് കോച്ച്
- ലൂയിസ് പാസ്ചർ
- ഡോ. അർമോവർ ഹാൻസൻ
- അലക്സാണ്ടർ ഫ്ലെമിങ്
QN : 11
കുഷ്ഠരോഗം നിർണ്ണയിക്കാനുള്ള പരിശോധന ഏതാണ്?
- വൈഡൽ ടെസ്റ്റ്
- ലെപ്രോമിൻ ടെസ്റ്റ്
- മാന്റോക്സ് ടെസ്റ്റ്
- എലീസ ടെസ്റ്റ്
QN : 12
ടൈഫോയ്ഡ് രോഗനിർണ്ണയത്തിന് ഉപയോഗിക്കുന്ന ടെസ്റ്റ് ഏതാണ്?
- ഡിക് ടെസ്റ്റ്
- വൈഡൽ ടെസ്റ്റ് (Widal Test)
- ഷിക് ടെസ്റ്റ്
- മാന്റോക്സ് ടെസ്റ്റ്
QN : 13
ഡിഫ്തീരിയ രോഗനിർണ്ണയത്തിനായി നടത്തുന്ന പരിശോധന ഏതാണ്?
- ഷിക് ടെസ്റ്റ് (Schick test)
- വൈഡൽ ടെസ്റ്റ്
- ടൂർണിക്കെ ടെസ്റ്റ്
- വെസ്റ്റർഗ്രെൻ ടെസ്റ്റ്
QN : 14
DPT വാക്സിൻ താഴെ പറയുന്നവയിൽ ഏത് രോഗത്തെയാണ് പ്രതിരോധിക്കാത്തത്?
- ഡിഫ്തീരിയ
- പെർട്ടുസിസ് (വില്ലൻ ചുമ)
- ടിറ്റനസ്
- ടൈഫോയ്ഡ്
QN : 15
കന്നുകാലികളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു ബാക്ടീരിയൽ രോഗം ഏതാണ്?
- ആന്ത്രാക്സ് (Anthrax)
- മലേറിയ
- ഡെങ്കിപ്പനി
- ഫൈലേറിയാസിസ്
QN : 16
ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക് ആയ പെൻസിലിൻ കണ്ടെത്തിയത് ആര്?
- എഡ്വേർഡ് ജെന്നർ
- അലക്സാണ്ടർ ഫ്ലെമിങ്
- ലൂയിസ് പാസ്ചർ
- ജോനാസ് സാൽക്
QN : 17
ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
- റോബർട്ട് കോച്ച്
- ലൂയിസ് പാസ്ചർ
- റൊണാൾഡ് റോസ്
- ആന്റണി വാൻ ല്യൂവൻഹോക്ക്
QN : 18
പാസ്ചറൈസേഷൻ (Pasteurization) എന്ന പ്രക്രിയയിലൂടെ പ്രധാനമായും നശിപ്പിക്കപ്പെടുന്നത് ഏത് തരം രോഗകാരികളെയാണ്?
- വൈറസുകൾ
- പ്രോട്ടോസോവകൾ
- ബാക്ടീരിയകൾ
- ഫംഗസുകൾ
QN : 19
കഠിനമായ വയറിളക്കവും 'കഞ്ഞി വെള്ളം' പോലെയുള്ള മലവിസർജ്ജനവും ഏത് രോഗത്തിന്റെ ലക്ഷണമാണ്?
- ടൈഫോയ്ഡ്
- കോളറ
- ഡിഫ്തീരിയ
- എലിപ്പനി
QN : 20
പ്ലേഗ് രോഗം പരത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ജീവി ഏതാണ്?
- കൊതുക്
- മണൽ ഈച്ച
- എലിിച്ചെള്ള് (Xenopsylla)
- വീട്ടുഈച്ച
QN : 21
താഴെ പറയുന്നവയിൽ ശ്വാസകോശത്തെ ബാധിക്കുന്ന ബാക്ടീരിയൽ രോഗം ഏതാണ്?
- ന്യുമോണിയ ( Pneumonia)
- ടൈഫോയ്ഡ്
- ടെറ്റനസ്
- മഞ്ഞപ്പിത്തം
QN : 22
താഴെ നൽകിയിരിക്കുന്നവയിൽ ഒആർഎസ് (ORS) ലായനി പ്രധാനമായും ഏത് രോഗത്തിന്റെ ചികിത്സയിലാണ് നൽകുന്നത്?
- ക്ഷയം
- കുഷ്ഠരോഗം
- കോളറ
- പ്ലേഗ്
QN : 23
മസ്തിഷ്ക ചർമ്മത്തെ ബാധിക്കുന്ന 'മെനിഞ്ചൈറ്റിസ്' (Meningitis) എന്ന രോഗത്തിന് കാരണമാകാൻ കഴിയുന്ന ബാക്ടീരിയ ഏത്?
- നിസ്സീരിയ മെനിഞ്ചിറ്റൈഡിസ്
- വിബ്രിയോ
- ബാസിലസ്
- സാൽമൊണല്ല
QN : 24
'ഭക്ഷ്യവിഷബാധ'യ്ക്ക് (Food Poisoning) കാരണമാകുന്ന പ്രധാന ബാക്ടീരിയ ഏതാണ്?
- ക്ലോസ്ട്രിഡിയം ബോട്ടുലിനം (Clostridium botulinum)
- ലാക്റ്റോബാസിലസ്
- ട്രെപ്പോണിമ
- മൈകോബാക്ടീരിയം
QN : 25
കുഷ്ഠരോഗ ചികിത്സയ്ക്കായി ലോകാരോഗ്യ സംഘടന (WHO) നിർദ്ദേശിക്കുന്ന ചികിത്സാരീതി ഏതാണ്?
- DOTS
- MDT (Multi-Drug Therapy)
- ART
- പെൻസിലിൻ തെറാപ്പി


0 Comments