1. ഡാബോളിം വിമാനത്താവളം എവിടെയാണ്
    Ans : ഗോവ
  2. തോറ്റങ്ങൾ എഴുതിയത്
    Ans : കോവിലൻ
  3. ദേവഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
    Ans : ഉത്തരാഖണ്ഡ്
  4. ദേവരായർ ഒന്നാമന്റെ കാലത്ത് വിജയ നഗരം സന്ദർശിച്ച ഇറ്റലിക്കാരൻ
    Ans : നിക്കോളോ കോണ്ടി
  5. ദേശീയ പട്ടികജാതി കമ്മിഷന്റെ ആദ്യ ചെയർമാൻ
    Ans : സൂരജ്ഭാൻ
  6. ദേശീയ പിന്നോക്ക കമ്മിഷന്റെ ആദ്യ ചെയർമാൻ
    Ans : ജസ്റ്റിസ് ആർ എൻ പ്രസാദ്
  7. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ വനിത
    Ans : എം.എസ്.ഫാത്തിമാ ബീവി
  8. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ആകാൻ സാധ്യതയുള്ളത്
    Ans : സൂപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇരുന്നയാൾ
  9. ദേശീയ വനിതാ കമ്മിഷന്റെ പ്രസിദ്ധീകരണം
    Ans : രാഷ്ട്ര മഹിള
  10. ഡക്കാൻ റയട്ട് കമ്മിഷൻ നിയമിക്കപ്പെട്ട വർഷം
    Ans : 1878
  11. ഡക്കാണിലെ നദികളിൽ ഏറ്റവും വലുത്
    Ans : ഗോദാവരി
  12. ജ്ഞാനപീഠം നേടിയ കോസല എന്ന മറാത്ത നോവൽ രചിച്ചത്
    Ans : ബാലചന്ദ്ര നെമാഡേ
  13. ജ്ഞാനപ്പാന രചിച്ചത്
    Ans : പൂന്താനം
  14. ഡാൽട്ടണിസമുളള ആളിന് തിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ
    Ans : ചുവപ്പും പച്ചയും
  15. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം
    Ans : വർണാന്ധത
  16. ഡാർജിലിങ് ഹിമാലയൻ റെയിൽവേ സ്ഥാപിതമായ വർഷം
    Ans : 1881
  17. ഡി.എൻ.എ യുടെ ഘടന കണ്ടുപിടിച്ചത്
    Ans : വാട്സണും ക്രിക്കും
  18. ഡിസന്റ് ഓഫ് മാൻ രചിച്ചതാര്
    Ans : ചാൾസ് ഡാർവിൻ
  19. തണ്ണീർത്തടങ്ങളുടെ സംരക്ഷണവും സുസ്ഥിര ഉപയോഗവും നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ഉടമ്പടി
    Ans : റംസാർ കൺവെൻഷൻ
  20. തമസാ അഥവാ ടോൺസ് ഏത് നദിയുടെ പോഷകനദിയാണ്
    Ans : യമുന
  21. തമിഴ്നാട്ടിൽ അമരാവതി എന്ന പേരിലറിയപ്പെടുന്ന കേരളത്തിലെ ഒരു നദി
    Ans : പാമ്പാർ
  22. തമിഴ്നാട്ടിലെ പ്രധാന നദി
    Ans : കാവേരി
  23. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത്
    Ans : അയ്യനടികൾ തിരുവടികൾ
  24. തരംഗദൈർഘ്യം കൂടുതലുള്ള നിറം
    Ans : ചുവപ്പ്
  25. തലമുടിക്കു നിറം നൽകുന്നത്
    Ans : മെലാനിൻ
  26. തലയോട്ടിയിലെ ആകെ അസ്ഥികൾ
    Ans : 22
  27. തിരുവിതാംകൂറിന് ലഭിച്ച ഗാന്ധിജിയുടെ ചിതാഭസ്മത്തിന്റെ ഭാഗം സമുദ്രത്തിൽ നിമജ്ജനം ചെയ്യുന്നതിനുമുമ്പ് സൂക്ഷിച്ചിരുന്ന സ്ഥലം എവിടെയാണ്
    Ans : കന്യാകുമാരി
  28. തിരുവിതാംകൂറിൽ ആദ്യമായി കാനേഷുമാരി ഏത് വർഷത്തിൽ നടന്നു
    Ans : എ.ഡി.1834
  29. തിരുവിതാംകൂറിൽ ഉണ്ടായിരുന്ന മണ്ഡപത്തുംവാതിലിനു തുല്യമായ ഇപ്പോഴത്തെ ഭരണഘടകം
    Ans : താലൂക്ക്
  30. തിരുവിതാംകൂറിൽ സ്വാതിതിരുനാളിന്റെ സിംഹാസനാരോഹണം ഏത് വർഷത്തിൽ
    Ans : എ.ഡി.1829
  31. തിരുവിതാംകൂറിൽ ലെജിസ്ലേറ്റീവ് കൌൺസിൽ വന്നത് ഏത് വർഷത്തിൽ
    Ans : എ.ഡി.1888
  32. തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥിപിതമായ വർഷം
    Ans : 1881
  33. തിരുവിതാംകൂറിന്റെ മാഗ്ന കാർട്ട എന്നറിയപ്പെട്ടത്
    Ans : പാരപ്പാട്ട വിളംബരം
  34. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ
    Ans : രാജാ കേശവദാസ്
  35. തിരഞ്ഞെടുപ്പിലൂടെ മന്ത്രിപദത്തിലെത്തിയ ആദ്യ മലയാളി
    Ans : കോങ്ങാട്ടിൽ രാമൻ മേനോൻ (മദ്രാസ് സംസ്ഥാനം)
  36. തീർഥാടകരിൽ രാജകുമാരൻ എന്നു വിശേഷിപ്പിക്കപ്പെട്ടത്
    Ans : ഹ്യൂയാൻ സാങ്
  37. തീവണ്ടി ആദ്യമായി ആരംഭിച്ച രാജ്യം
    Ans : ഇംഗ്ലണ്ട്
  38. തുഗ്ലക് വംശത്തിന്റെ സ്ഥാപകൻ
    Ans : ഗിയാസുദ്ദീൻ തുഗ്ലക്
  39. തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണ്
    Ans : പാമ്പാർ
  40. തൂണക്കടവ് അണക്കെട്ട് ഏത് ജില്ലയിലാണ്
    Ans : പാലക്കാട്
  41. ദ റിലിജിയൻ ഓഫ് മാൻ-ആരുടെ രചനയാണ്
    Ans : രബീന്ദ്രനാഥ് ടാഗോർ
  42. ദ ലാസ്റ്റ് മുഗൾ എന്ന പുസ്തകം രചിച്ചത്
    Ans : വില്യം ദാൽറിംപിൽ
  43. ദ പ്രൈവറ്റ് ലൈഫ് ഓഫ് ആൻ ഇന്ത്യൻ പ്രിൻസ് രചിച്ചത്
    Ans : മുൽക്ക് രാജ് ആനന്ദ്
  44. ദക്ഷിണപൂർവേഷ്യയിലെ ഏക കരബന്ധ രാജ്യം
    Ans : ലാവോസ്
  45. ദാദാസാഹേബ് ഫാൽക്കേ അവാർഡിനർഹനായ ആദ്യ മലയാളി
    Ans : അടൂർ ഗോപാലകൃഷ്ണൻ
  46. ദി ആർട്ട് ഓഫ് വാർ എന്ന പുസ്തകം രചിച്ചത്
    Ans : നിക്കോളോ മാക്യവെല്ലി
  47. ദിവസത്തിൽ നാലുതവണ വേലിയേറ്റം സംഭവിക്കുന്ന ലോകത്തിലെ ഏക സ്ഥലം
    Ans : ഇംഗ്ലണ്ടിലെ സതാംപ്ടൺ
  48. ദിഗ്ബോയ് എന്തിനാണു പ്രസിദ്ധം
    Ans : എണ്ണപ്പാടം
  49. രാജീവ് ആവാസ് യോജനയുടെ ലക്ഷ്യം
    Ans : ചേരി രഹിത ഇന്ത്യ
  50. രണ്ടാം ഭൌമ ഉച്ചക്കോടി നടന്ന നഗരം
    Ans : ജോഹന്നാസ്ബർഗ്