1. സാധാരണയായി മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ വോൾട്ട് എത്ര
    Ans : 3.7
  2. പൊളിറ്റിക്കൽ സയൻസിനെ മാസ്റ്റർ ഓഫ് സയൻസ് എന്നു വിളിച്ചത്
    Ans : അരിസ്റ്റോട്ടിൽ
  3. പൊഖ്റാൻ ഏതു സംസ്ഥാനത്താണ്
    Ans : രാജസ്ഥാൻ
  4. ബെർട്രാൻസ് റസലിന് സാഹിത്യ നൊബേൽ ലഭിച്ച വർഷം
    Ans : 1950
  5. ഫ്രെഷ് ഫുഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത്
    Ans : വിറ്റാമിൻ സി
  6. മെഹ്റോളി സ്തൂപത്തിൽ ഏതു ഗുപ്ത രാജാവിനെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്
    Ans : ചന്ദ്രഗുപ്തൻ രണ്ടാമൻ
  7. മൊസാർട്ട് ജനിച്ച രാജ്യം
    Ans : ഓസ്ട്രിയ
  8. റെയിൽവേയ്ക്ക് പ്രത്യേക ബജറ്റ് അവസാനമായി അവതരിപ്പിച്ച വർഷം
    Ans : 2016
  9. റെഡ് ലിറ്റിൽ ബുക്ക് രചിച്ചത്
    Ans : മാവോസേ തുങ്
  10. ഐക്യരാഷ്ട്രസഭ കുടുംബകൃഷി വർഷമായി ആചരിച്ചത്
    Ans : 2014
  11. കൊച്ചിൻ സ്റ്റേറ്റ് മാന്വൽ രചിച്ചത്
    Ans : അച്യുതമേനോൻ
  12. ഷെർഷായുടെ യഥാർഥ പേര്
    Ans : ഫരീദ്
  13. ടാഗോർ ശിവഗിരി സന്ദർശിച്ചപ്പോൾ ശ്രീനാരായണഗുരുവുമായി നടത്തിയ സംഭാഷണം മലയാളത്തിൽ പരിഭാഷപ്പെടുത്തിയത്
    Ans : കുമാരനാശാൻ
  14. ടിപ്പു സുൽത്താന്റെ തലസ്ഥാന നഗരം
    Ans : ശ്രീരംഗപട്ടണം
  15. പ്രൈംമിനിസ്റ്റേഴ്സ് ഗ്രാമോദയ യോജന ആരംഭിച്ച വർഷം
    Ans : 2000
  16. ടെലിഫോൺ ലൈനുകളോ മൊബൈൽ കണക്ടിവിറ്റിയോ ഇല്ലാത്ത വിദൂരപ്രദേശങ്ങളിൽ ഇന്റർനെറ്റ് കണക്ഷൻ സാധ്യമാക്കാൻ നടത്തിയ പരീക്ഷണം ഏത് പേരിൽ അറിയപ്പെടുന്നു
    Ans : പ്രോജക്ട് ലൂൺ
  17. "വൈക്കം സത്യാഗ്രഹവും ഗാന്ധിജിയും" എന്ന പുസ്തകം രചിച്ചത്
    Ans : പ്രൊഫ. ടി.കെ രവീന്ദ്രൻ
  18. സൈനിക ബഹുമതിയായ കീർത്തിചക്ര ലഭിച്ച ആദ്യ പോലീസ് ഉദ്യോഗസ്ഥൻ
    Ans : അജിത് ഡോവൽ
  19. ഗൈനക്കോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്
    Ans : ജെയിംസ് മാരിയോൺ സിംസ്
  20. സൈബർ നിയമമനുസരിച്ച് കംപ്യൂട്ടർ ഹാക്കിങിന് എത്ര വർഷം തടവുശിക്ഷ ലഭിക്കും
    Ans : 3 വർഷം
  21. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം എത്രയാണ്
    Ans : 62 വയസ്സ്
  22. ഡൈനാമോ കണ്ടുപിടിച്ചത്
    Ans : മൈക്കൽ ഫാരഡേ
  23. തൈക്കാട് അയ്യയുടെ യഥാർഥപേര്
    Ans : സുബ്ബരായൻ
  24. ടിന്റി-20 ലോക കപ്പിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ
    Ans : സുരേഷ് റെയ്ന
  25. പോരുക പോരുക നാട്ടാരെ
    പോർക്കളമെത്തുക നാട്ടാരെ
    ചേരുക ചേരുക സമരത്തിൽ
    സ്വതന്ത്ര്യത്തിൻ സമരത്തിൽ
    1945-ൽ സർ സി.പി. രാമസ്വാമി അയ്യർ നിരോധിച്ച ഈ ഗാനം രചിച്ചതാര്
    Ans : എസ്.കെ.പൊറ്റക്കാട്
  26. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്
    Ans : പത്രമാധ്യമങ്ങൾ
  27. ബോധ്ഗയ ഏതു സംസ്ഥാനത്താണ്
    Ans : ബീഹാർ
  28. ഗ്രേറ്റ് വിക്ടോറിയ മരുഭൂമി എവിടെയാണ്
    Ans : ഓസ്ട്രേലിയ
  29. ഗ്രോസ് നാഷണൽ ഹാപ്പിനെസ്സ് അളക്കാൻ സർവേ നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
    Ans : അസം
  30. ക്ലോണിങിലൂടെ ലോകത്ത് ആദ്യമായി എരുമക്കിടാവ് ജനിച്ച രാജ്യം
    Ans : ഇന്ത്യ
  31. ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന്റെ ഭാഗമായി ക്ഷേത്രപ്രവേശന ദിനമായി ആചരിച്ചത്
    Ans : 1931 നവംബർ 1
  32. റേഡിയോ ട്രാൻസ്മിഷന്റെ തത്ത്വം ആദ്യമായി വിശദീകരിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ
    Ans : ജെ.സി.ബോസ്
  33. ലോക അമച്വർ ബില്യാർഡ്സ് കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ
    Ans : വിൽസൺ ജോൺസ്
  34. ലോകത്തിലെ മികച്ച നോവലായ "യുലിസസ്" മലയാളത്തിലേക്ക് തർജമ ചെയ്തത്
    Ans : എൻ മൂസക്കുട്ടി
  35. ലോകത്തിലെ ആദ്യത്തെ പത്രം ഏതു രാജ്യത്താണ്
    Ans : ചൈന
  36. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പട്ടണം
    Ans : ജെറിക്കോ
  37. ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഭരിക്കുന്ന രാജ്യം
    Ans : ജപ്പാൻ
  38. ലോകത്തിലെ ഏറ്റവും പഴക്കമുള്ള റിപ്പബ്ലിക്
    Ans : സാൻ മാറിനോ
  39. ലോകത്തിലെ ഏറ്റവും പഴക്കമുള്ള എയർലൈൻസ് ഏതു രാജ്യത്തിന്റേത്
    Ans : നെതർലൻഡ്സ്
  40. ലോകത്തിലെ ഏറ്റവും പഴക്കമുള്ള സിംഹാസനം
    Ans : ജപ്പാൻ
  41. ലോകായുക്ത റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്കാണ്
    Ans : ഗവർണർ
  42. ലോകായുക്ത ആൻഡ് ഉപലോകായുക്ത നിയമം പാസാക്കിയ ആദ്യ സംസ്ഥാനം
    Ans : മഹാരാഷ്ട്ര
  43. ലോക്സഭ ഏത് വർഷമാണ് അറ്റോമിക് എനർജി ബിൽ പാസാക്കിയത്
    Ans : 2015
  44. ലോക്സഭയിൽ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ച തീയതി
    Ans : 1963 ഓഗസ്റ്റ് 19
  45. വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ സിംഗിൾസ് താരം
    Ans : പി.വി.സിന്ധു
  46. കേന്ദ്ര ആടു ഗവേഷണ കേന്ദ്രം എവിടെയാണഅ
    Ans : മഖ്ദൂം, ഫാറ (മഥുരയ്ക്ക് സമീപം)
  47. കേന്ദ്ര സർക്കാർ ഇസഡ് കാറ്റഗറി സുരക്ഷ നൽകിയ ആദ്യ ഇന്ത്യൻ വ്യവസായി
    Ans : മുകേഷ് അംബാനി
  48. കേന്ദ്ര-സംസ്ഥആന സർക്കാരുകൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ
    Ans : 26 മുതൽ 281 വരെ
  49. കേരള നിയമസഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ച ഏക മുഖ്യമന്ത്രി
    Ans : സി.അച്യുതമേനോൻ
  50. കേരള നിയമസഭയിലെ ആദ്യ ബി.ജെ.പി അംഗം
    Ans : ഒ.രാജഗോപാൽ