പശ്ചിമഘട്ടം/സഹ്യാദ്രി/സഹ്യപർവ്വതം
WESTERN GHATS
Kerala PSC Malayalam Study Notes
  1. ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതിചെയ്യുന്ന പർവ്വത നിരയാണ് പശ്ചിമഘട്ടം (Western Ghats) എന്നറിയപ്പെടുന്നത്.
  2. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പർവതനിരയായ പശ്ചിതമഘട്ടം, സഹ്യാദ്രി, സഹ്യപർവ്വതം എന്നീ വിളിപ്പേരുകളിലും അറിയപ്പെടുന്നു.
  3. ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടത്തിന് 1600 കിലോ മീറ്റർ ദൈർഘ്യവും 1,60,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമാണുള്ളത്.
  4. ഇന്ത്യയിലെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ ആറ് (6) സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം വ്യാപിച്ചു കിടക്കുന്നത്.
  5. കേരളത്തിലെ ഭൂപ്രകൃതി വിഭാഗമായി മലനാട് പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്.
  6. കേരളത്തിലെ ഭൂരിഭാഗം നദികളുടെയും ഉത്ഭവവും പശ്ചിമഘട്ട മലനിരകളിൽ നിന്നാണ്.
  7. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആണ് ആനമുടി. ഇരവികുളം ദേശീയോദ്യാനത്തിന് തെക്കുഭാഗത്ത്, ഇടുക്കി ജില്ലയിലാണ് ആനമുടി സ്ഥിതിചെയ്യുന്നത്. മൂന്നാർ പഞ്ചായത്തിന്റെ ഭാഗമാണ് ആനമുടി. ആനമുടിയുടെ ഉയരം 2695 മീറ്റർ (8842 അടി) ആണ്.
  8. ഇന്ത്യ 2006-ലാണ് പശ്ചിമഘട്ടത്തെ ഒരു സംരക്ഷിത ലോക പൈതൃക സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി യുനെസ്കോ മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാമിന് (MAB) അപേക്ഷിച്ചത്. എന്നാൽ 2012 ജൂലൈ 1-ന് റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയാണ് പശ്ചിമഘട്ടത്തിലെ 39 കേന്ദ്രങ്ങളെ (കേരളത്തിൽ നിന്നും 20 കേന്ദ്രങ്ങൾ) ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.
കേരളത്തിൽ നിന്നും ഉൾപ്പെടുത്തിയ കേന്ദ്രങ്ങൾ താഴെപ്പറയുന്നവയാണ്
  1. തട്ടേക്കാട് പക്ഷി സങ്കേതം
  2. ഷെന്തുരുണി വന്യജീവി സങ്കേതം
  3. നെയ്യാർ വന്യജീവി സങ്കേതം
  4. പേപ്പാറ വന്യജീവി സങ്കേതം
  5. പെരിയാർ ടൈഗർ റിസർവ്
  6. ഇരവികുളം നാഷണൽ പാർക്ക്
  7. ചിന്നാർ വന്യജീവി സങ്കേതം
  8. സൈലന്റ് വാലി നാഷണൽ പാർക്ക്
  9. കരിമ്പുഴ വന്യജീവി സങ്കേതം
  10. ആറളം വന്യജീവി സങ്കേതം
  11. പറമ്പിക്കുളം വന്യജീവി സങ്കേതം
  12. പാമ്പാടും ഷോല നാഷണൽ പാർക്ക്
  13. ആനമുടി ഷോല നാഷണൽ പാർക്ക്
  14. ചിമ്മിണി വന്യജീവി സങ്കേതം
  15. പീച്ചി-വാഴാനി വന്യജീവി സങ്കേതം
  16. വയനാട് വന്യജീവി സങ്കേതം
  17. മതികെട്ടാൻ ഷോല നാഷണൽ പാർക്ക്
  18. കുറിഞ്ഞിമല സാങ്ച്വറി
  19. കരിമ്പുഴ നാഷണൽ പാർക്ക്
  20. ഇടുക്കി വന്യജീവി സങ്കേതം

പശ്ചിമ ഘട്ടത്തിലെ ചുരങ്ങൾ

ചുരങ്ങൾഅവ ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ
പാലക്കാട് ചുരംപാലക്കാട് - കോയമ്പത്തൂർ
ആര്യങ്കാവ് ചുരംകൊല്ലം - ചെങ്കോട്ട
ബോഡി നായ്ക്കന്നൂർ ചുരംഇടുക്കി -മധുര
പെരുമ്പാടി ചുരംകണ്ണൂർ - കുടക്
പെരിയഘട്ട് ചുരംമാനന്തവാടി - മൈസൂർ
താമരശ്ശേരി ചുരംകോഴിക്കോട് - മൈസൂർ
പാൽചുരംവയനാട് - കണ്ണൂർ

പശ്ചിമഘട്ട ആഘാതങ്ങളെക്കുറിച്ച് പഠിച്ച വിവിധ കമ്മീഷനുകൾ
  1. സംസ്ഥാന ഗവണ്മെന്റ് നിയോഗിച്ച കമ്മീഷൻ
    Ans : ഉമ്മൻ വി ഉമ്മൻ കമ്മീഷൻ
  2. കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച കമ്മീഷൻ
    Ans : മാധവ് ഗാഡ്ഗിൽ കമ്മീഷൻ
  3. മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട്‌നെ കുറിച്ച് പഠിച്ച കമ്മീഷൻ
    Ans : കസ്തൂരി രംഗൻ കമ്മീഷൻ

പ്രധാന ചോദ്യോത്തരങ്ങൾ
  1. ഏതാണ്ട് എത്ര വർഷം മുൻപാണ് പശ്ചിമഘട്ടം രുപംകൊണ്ടത് എന്നാണ് കരുതപ്പെടുന്നത്?
    Ans : 65 ദശലക്ഷം വർഷം മുൻപ്
  2. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം സ്ഥിതിചെയ്യുന്നത്?
    Ans : ആറു സംസ്ഥാനങ്ങൾ
  3. പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളേവ ?
    Ans : ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടകം, കേരളം, തമിഴ്നാട്
  4. ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേച്ചരിവിലുള്ള പടിഞ്ഞാറേച്ചറിവിലുള്ള
    Ans : പശ്ചിമഘട്ടം
  5. അറബിക്കടലിനു സമാന്തരമായി സ്ഥിതിചെയ്യുന്ന പർവതനിരയേത്?
    Ans : പശ്ചിമഘട്ടം
  6. പശ്ചിമഘട്ടമലനിരയുടെ ഏകദേശ നീളം എത്ര യാണ്?
    Ans : 1,600 കിലോമീറ്റർ
  7. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ്?
    Ans : ആനമുടി
  8. ഹിമാലയത്തിന് തെക്ക് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?
    Ans : ആനമുടി (2695 മീറ്റർ അഥവാ8,842 അടി)
  9. ഇടുക്കി ജില്ലയിലെ ഏതു ദേശീയോദ്യാനത്തിലാണ് ആനമുടി സ്ഥിതിചെയ്യുന്നത്?
    Ans : ഇരവികുളം ദേശീയോദ്യാനം
  10. പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം
    Ans : 2012, ജൂലൈ, 1
  11. കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബയോളജിക്കൽ പാർക്ക്‌
    Ans : അഗസ്ത്യാർകൂടം
  12. പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാന ചുരം?
    Ans : പാലക്കാട്ചുരം
  13. ഏതൊക്കെ ജില്ലകളെയാണ് പാലക്കാട് ചുരം ബന്ധിപ്പിക്കുന്നത്?
    Ans : കേരളത്തിലെ പാലക്കാട്, തമിഴ്നാട്ടിലെ കോയമ്പത്തുർ ജില്ലകളെ
  14. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരംകുറഞ്ഞ പ്രദേശം ?
    Ans : പാലക്കാട്,ചുരം
  15. പാലക്കാട് ചുരത്തിന്റെ വീതി എത്രയാണ്?
    Ans : 80-40 കിലോമീറ്റർ
  16. പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏത് ?
    Ans : എൻ.എച്ച് 544 (NH544)
  17. കേരളത്തിന്റെ കവാടം എന്നറിയപ്പെടുന്ന ചുരം
    Ans : പാലക്കാട് ചുരം
  18. പശ്ചിമഘട്ടത്തിലുള്ള ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമേത്?
    Ans : കർണാടകത്തിലെ ജോഗ് വെള്ളച്ചാട്ടം (ശരാവതി നദി )
  19. പശ്ചിമഘട്ടിൽ സ്ഥിതിചെയ്യുന്ന ഏറ്റവും പ്രധാന മഴക്കാടേത്?
    Ans : സൈലന്റ്‌വാലി
  20. പശ്ചിമഘട്ടമലനിരയിലുള്ള ഏറ്റവും വലിയ പട്ടണം?
    Ans : മഹാരാഷ്ട്രയിലെ പൂനെ
  21. പശ്ചിമഘട്ടം മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം നിയമിച്ച വിദഗ്ധസമിതിയേത്?
    Ans : മാധവ്ഗാഡ്ഗിൽ കമ്മിറ്റി
  22. ഗാഡ്ഗിൽ കമ്മീഷൻ ശുപാർശകളെപ്പറ്റി വീണ്ടും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി നിയുക്തമായ കമ്മിറ്റിയേത്?
    Ans : ഡോ.കണ്ണൂരിരംഗൻ കമ്മിറ്റി
  23. കേരളത്തെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരമേത്?
    Ans : താമരശ്ശേരി ചുരം (വയനാട്,ചുരം)
  24. വയനാട് ചുരം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
    Ans : കോഴിക്കോട്
  25. കേരളത്തെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരമേത്?
    Ans : പേരമ്പാടി ചുരം
  26. കേരളത്തെ മധുരയുമായി ബന്ധിപ്പിക്കുന്ന ചുരമേത്?
    Ans : ബോഡിനായ്ക്കുന്നൂർ ചുരം
  27. തമിഴ്നാട്ടിലെ തിരുനെൽവേലിയുമായി കേരളത്തെ ബന്ധിപ്പിക്കുന്ന ചുരമേത്?
    Ans : ആര്യങ്കാവ് ചുരം
  28. പേരിയ ചുരം കേരളത്തെ കർണാടകത്തിലെ ഏതു പ്രദേശവുമായി ബന്ധിപ്പിക്കുന്നു?
    Ans : മൈസൂർ
  29. നാടുകാണി ചുരം ഏതു ജില്ലയിലാണ്?
    Ans : മലപ്പുറം
  30. കേരളത്തിൽ ഏറ്റവുമധികം മലകളും, കുന്നുകളുമുള്ള ജില്ലയേത്?
    Ans : ഇടുക്കി
  31. മലകളും, കുന്നുകളും ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ലയേത്?
    Ans : ആലപ്പുഴ
  32. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള മലനിര ഏതു ?
    Ans : അഗസ്ത്യാർ മലകൾ
  33. 1,890 മീറ്റർ ഉയരമുള്ള അഗസ്ത്യാർമല ഏതു ജില്ലയിലാണ്?
    Ans : തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ
  34. വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി ഏതു ജില്ലയിലാണ്?
    Ans : തിരുവനന്തപുരം
  35. കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ശബരിമല സ്ഥിതിചെയ്യുന്ന ജില്ലയേത്?
    Ans : പത്തനംതിട്ട
  36. 2400 മീറ്ററോളം ഉയരമുള്ള ശിവഗിരി മുടി ഏതു ജില്ലയിലാണ് ?
    Ans : ഇടുക്കി
  37. കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയറിന്റെ ഉത്ഭവസ്ഥാനമേത്?
    Ans : ശിവഗിരി മുടി
  38. പ്രമുഖ ക്രിസ്തുമത തീർഥാടനകേന്ദ്രമായ മലയാറ്റുർ കുരിശുമുടി ഏതു ജില്ലയിലാണ്?
    Ans : എറണാകുളം
  39. അട്ടപ്പാടി മേഖലയിലെ ഉയരമുള്ള മലയായ മല്ലീശ്വ രമല ഏതു ജില്ലയിൽ?
    Ans : പാലക്കാട്
  40. പ്രസിദ്ധമായ തിരുവില്ല്വാമല, വിൽവന്ദ്രിമല, പുനർ ജനിഗുഹ എന്നിവ ഏതു ജില്ലയിലാണ്?
    Ans : പാലക്കാട്
  41. 1608 മീറ്ററോളം ഉയരമുള്ള ബ്രഹ്മഗിരി ഏതു ജില്ലയിലാണ്?
    Ans : വയനാട്
  42. ബ്രഹ്മഗിരിയുടെ പടിഞ്ഞാറെച്ചരിവിലുള്ള പ്രസിദ്ധമായ ക്ഷേത്രമേത്?
    Ans : തിരുനെല്ലി ക്ഷേത്രം
  43. ബ്രഹ്മഗിരിയിൽ തിരുനെല്ലിക്കു സമീപമുള്ള പ്രസിദ്ധമായ പക്ഷിസങ്കേതമാണ്?
    Ans : പക്ഷിപാതാളം
  44. വയനാട്ടിലെ അമ്പുകുത്തിമല അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
    Ans : എടക്കൽ മല
  45. വയനാട്ടിലെ ഏതു മലയുടെ ഉച്ചിയിലാണ് എടക്കൽ ഗുഹ കൾ സ്ഥിതിചെയ്യുന്നത്?
    Ans : അമ്പുകുത്തിമലയുടെ
  46. കേരളത്തിലെ ഏതു കൊടുമുടി ചേർന്നാണ് ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകമുള്ളത്?
    Ans : ചെമ്പ്ര പീക്ക്
  47. മയിലുകളുടെ സംരക്ഷണത്തിനുവേണ്ട് രൂപവത്കരിച്ച പക്ഷിസങ്കേതം
    Ans : ചുലന്നൂർ (കെ.കെ.നീലകണ്ഠൻ പക്ഷിസങ്കേതം)
  48. കേരളത്തിലെ ഏറ്റവും കൂടുതൽ ജൈവ വൈവിദ്ധ്യമുള്ള ദേശീയോദ്യാനം
    Ans : സൈലന്റ് വാലി
  49. സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി
    Ans : രാജീവ് ഗാന്ധി
  50. സൈലന്റ് വാലിയിൽ താമസിക്കുന്ന ഗോത്രവിഭാഗക്കാർ
    Ans : ഇരുളർ, മുദുകർ
  51. തമിഴ്നാട്ടിൽ നിന്നു മാത്രം പ്രവേശിക്കാൻ സാധിക്കുന്ന കേരളത്തിലെ വന്യജീവി സങേകതം
    Ans : പറമ്പിക്കുളം വന്യജീവി സങ്കേതം
  52. പറമ്പിക്കുളം വന്യജീവി സങ്കേതത്തിനോട് ചേർന്ന സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ വന്യജീവി സങ്കേതം
    Ans : അണ്ണാമലൈ വന്യജീവി സങ്കേതം
  53. കേരളത്തിൽ ഓറഞ്ച് കൃഷി ചെയ്യുന്ന പ്രദേശം
    Ans : നെല്ലിയാമ്പതി
  54. അട്ടപ്പാടി ബ്ലാക്ക് ഏത് സങ്കരയിനം ജീവിയാണ്
    Ans : ആട്
  55. മീൻവല്ലം പദ്ധതി സ്ഥിതിചെയ്യുന്ന നദി
    Ans : തൂതപ്പുഴ