QN : 1
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്
A രോഹിണി
B ഭാസ്ക്കര I
C ആര്യഭട്ട
D എഡ്യുസാറ്റ്
QN : 2
"അമ്പിളി ചിരിക്കും മാനത്ത്, തുമ്പ ചിരിക്കും താഴത്ത്" ഈ വരികൾ ആരെഴുതിയതാണ്
A ഉള്ളൂർ
B കുമാരനാശാൻ
C ഒ.എൻ.വി.കുറുപ്പ്
D കുഞ്ഞുണ്ണി
QN : 3
ജ്ഞാനപീഠം അവാർഡ് ലഭിച്ചിട്ടില്ലാത്തത് താഴെ കൊടുത്തിരിക്കുന്നവരിൽ ആർക്കാണ്
A എം.ടി.വാസുദേവൻ നായർ
B വയലാർ രാമവർമ്മ
C ജി.ശങ്കരക്കുറുപ്പ്
D മഹാകവി അക്കിത്തം അച്യുതൻ നമ്പ്യൂതിരി
QN : 4
സങ്കരയിനം ചെടികൾ ഉൽപ്പാദിപ്പിക്കുന്ന രീതി താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ്
A വിത്തുകൾ സംയോജിപ്പിച്ച്
B കാണ്ഡങ്ങൾ സംയോജിപ്പിച്ച്
C പരപരാഗണം നടത്തിയിട്ട്
D മുകുളം ഒട്ടിച്ച്
QN : 5
ഭൂമിയിലെ ജലസ്രോതസ്സിൽ ഭൂഗർഭ ജലത്തിന്റെ സാന്നിധ്യം എത്ര
A 2 ശതമാനത്തിൽ കുറവ്
B 5-10 ശതമാനത്തിനിടയിൽ
C 10-15 ശതമാനത്തിനിടയിൽ
D 15 ശതമാനത്തിന് മുകളിൽ
QN : 6
മുറിവുകളിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ഏത്
A ജീവകം ഇ
B ജീവകം ഡി
C ജീവകം എ
D ജീവകം കെ
QN : 7
ഡയഫ്രം എന്ന ശരീരഭാഗം ഏത് അവയവവുമായി ബന്ധപ്പെട്ടതാണ്
A ചെവി
B ഹൃദയം
C ശ്വാസകോശം
D വൃഷണം
QN : 8
വനംവകുപ്പിന്റെ വനശ്രീസെൽ കൈകാര്യം ചെയ്യുന്ന വിഷയം
A വനവിഭവങ്ങളുടെ വിപണനം
B വനഭൂമി സംരക്ഷണം
C വനസംരക്ഷണം
D സ്വകാര്യവൽക്കരണം
QN : 9
കോവിഡ്-19 നേരിട്ട് ബാധിക്കുന്ന ശരീരഭാഗം
A വ്യക്ക
B ശ്വാസകോശം
C തലച്ചോറ്
D ഹൃദയം
QN : 10
ഇന്ത്യയിൽ ചായ എത്തിയത് ഏത് രാജ്യത്ത് നിന്നാണ്
A അമേരിക്ക
B ബ്രസീൽ
C ചൈന
D ഡെൻമാർക്ക്
QN : 11
അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോൾ ഉണ്ടാകുന്ന വർണവിസ്മയമാണ് മഴവില്ല്. മഴവില്ലിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ്?
A അപവർത്തനം
B പ്രകീർണ്ണനം
C വിസരണം
D ആന്തര പ്രതിപതനം
QN : 12
പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം ഏതാണ്
A താപോർജം
B യാന്ത്രികോർജം
C രാസോർജം
D പ്രകാശോർജം
QN : 13
ദ്രാവകങ്ങളിലും വാതകങ്ങളിലും തന്മാത്രകളുടെ യഥാർത്ഥ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി ഏത് പേരിൽ അറിയപ്പെടുന്നു
A ചാലനം
B സംവഹനം
C വിക്ഷേപണം
D വികിരണം
QN : 14
അപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്
A മാലിക് ആസിഡ്
B ടാർടാറിക് ആസിഡ്
C ലാക്ടിക് ആസിഡ്
D അസറ്റിക് ആസിഡ്
QN : 15
പാരക്കോൽ ഉപയോഗിച്ച് ഒരാൾ വലിയ ഒരു പാരക്കല്ല് ഉയർത്തുന്നു. ഈ സന്ദർഭത്തിൽ താഴെ തന്നിരിക്കുന്നതിൽ ശരിയായ ഉത്തരം കണ്ടെത്തുക
A രോധത്തിനും ധാരത്തിനും ഇടയിൽ യത്നം
B യത്നത്തിനും ധാരത്തിനും ഇടയിൽ രോധം
C രോധത്തിനും യത്നത്തിനും ഇടയിൽ ധാരം
D രോധം, ധാരം, യത്നം നിർണയിക്കാൻ സാധ്യമല്ല
QN : 16
പാചക വാതകമായ LPG യുടെ പ്രധാന ഘടകം ഏതാണ്
A പ്രൊപ്പെയ്ൻ
B ബ്യൂട്ടെയ്ൻ
C മീഥെയ്ൻ
D ഹെക്സെയ്ൻ
QN : 17
"അന്താരാഷ്ട്ര പീരിയോഡിക്കൽ ടേബിൽ വർഷം" ആയി UN ആചരിച്ച വർഷം
A 2020
B 2018
C 2019
D 2000
QN : 18

താഴെ പറയുന്നവയിൽ ഏതെല്ലാമാണ് കൊതുക് പരത്തുന്ന രോഗങ്ങൾ

  1. മലേറിയ
  2. മന്ത് രോഗം
  3. സിക്കാ വൈറസ് രോഗം
A (i) മാത്രം ശരി
B (i) & (ii) മാത്രം ശരി
C (i) & (iii) മാത്രം ശരി
D (i), (ii) & (iii) ശരിയാണ്
QN : 19
ഇവയിൽ കൈകളുടെ ശുചിത്വകുറവ് കാരണം ഉണ്ടാകുന്ന രോഗം ഏതാണ്
A പ്രമേഹം
B ഡെങ്കിപനി
C ടൈഫോയ്ഡ്
D കുരങ്ങുപനി
QN : 20

വാക്സിൻ സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ഏതു താപനിലയിലും സൂക്ഷിക്കാൻ പറ്റും
  2. പോളിയോ തുള്ളിമരുന്ന് ഒരു തരം വാക്സിൻ ആണ്
  3. എല്ലാ വാക്സിനും കുത്തിവെപ്പ് രൂപത്തിൽ മാത്രമാണ് ലഭ്യമാകുന്നത്
A (i) & (ii) ശരി
B (ii) മാത്രം ശരി
C (iii) മാത്രം ശരി
D (i), (ii) & (iii) ശരിയാണ്