QN : 1
2019-ൽ WHO-യുടെ ചീഫ് സയന്റിസ്റ്റ് ആയി നിയമിതയായ ഇന്ത്യൻ വനിത ആരാണ്
A സ്വാതി മോഹൻ
B രോഹിണി ഗോഡ്ബോൽ
C സൌമ്യ സ്വാമിനാഥൻ
D റിതു കരിധാൾ

ഉത്തരം :: Option (C) സൌമ്യ സ്വാമിനാഥൻ 

  • 2019 മാർച്ച് മുതലാണ് സൌമ്യ സ്വാമിനാഥൻ ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായി ചുമതലയേൽക്കുന്നത് അതു വരെ അവർ WHO ന്റെ ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോഗ്രാംസ് (ഡിഡിപി) ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്.
  • തമിഴ്നാട് ചെന്നൈ സ്വദേശിയായ സൌമ്യ ക്ഷയരോഗത്തെയും എച്ച്ഐവിയെയും കുറിച്ചുള്ള ഗവേഷണത്തിന് പേരുകേട്ട ഇന്ത്യൻ ശിശുരോഗവിദഗ്ദ്ധയും ക്ലിനിക്കൽ ശാസ്ത്രജ്ഞയുമാണ്.
QN : 2
ഡോ.കസ്തൂരിരംഗൻ സമിതി കേന്ദ്രത്തിന് സമർപ്പിച്ച പുതിയ സ്കൂൾ വിദ്യാഭ്യാസ നയത്തിന്റെ ഘടന എപ്രകാരമാണ്
A 5+3+3+4
B 5+3+4+3
C 5+3+2+5
D 5+2+4+4
QN : 3
റിസർവ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടിൽ കാണുന്ന ചിത്രം
A സാഞ്ചിസ്തൂപം
B ഹംപി
C മംഗൾയാൻ
D ചെങ്കോട്ട

ഉത്തരം :: Option (D) ചെങ്കോട്ട

  • പുതിയ അഞ്ഞൂറ് രൂപ നോട്ടിലെ ചിത്രം - ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ ചെങ്കോട്ടയുടെ ചിത്രം (നോട്ടിന്റെ പിറക് വശത്താണ് ഈ ചിത്രമുള്ളത്)
  • പുതിയ അഞ്ഞൂറ് രൂപ നോട്ടിന്റെ വലിപ്പം - 66 മില്ലിമീറ്റർ വീതി 150 മില്ലിമീറ്റർ നീളം
  • പുതിയ അഞ്ഞൂറ് രൂപ നോട്ടിന്റെ നിറം - മങ്ങിയ ചാര നിറം (സ്റ്റോൺ ഗ്രേ)

ഇന്ത്യൻ കറൻസിയിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങൾ

  • 5 രൂപ - കർഷകൻ, ട്രാക്ടർ
  • 10 രൂപ (പഴയ നോട്ട്) - വന്യമൃഗങ്ങൾ (കാണ്ടാമൃഗം, ആന, കടുവ)
  • 10 രൂപ (പുതിയ നോട്ട്) - കൊണാർക്കിലെ സൂര്യക്ഷേത്രം
  • 20 രൂപ (പഴയ നോട്ട്) - കടൽത്തീരം
  • 20 രൂപ (പുതിയ നോട്ട്) - എല്ലോറ ഗുഹകൾ
  • 50 രൂപ (പഴയ നോട്ട്) - ഇന്ത്യൻ പാർലമെന്റ്
  • 50 രൂപ (പുതിയ നോട്ട്) - ഹംപി
  • 100 രൂപ (പഴയ നോട്ട്) - ഹിമാലയ പർവതം
  • 100 രൂപ (പുതിയ നോട്ട്) - റാണി കി വാവ്
  • 200 രൂപ നോട്ട് - സാഞ്ചി സ്തൂപം
  • 500 രൂപ (നിരോധിച്ച പഴയ നോട്ട്) - ദണ്ഡിയാത്ര
  • 500 രൂപ (പുതിയ നോട്ട് - ചെങ്കോട്ട
  • 1000 രൂപ (നിരോധിച്ച പഴയ നോട്ട്) - ശാസ്ത്രസാങ്കേതിക പുരോഗതി
  • 2000 രൂപ - മംഗൽയാൻ
QN : 4
2024-ലെ ഒളിമ്പിക്സ് വേദി
A ടോക്കിയോ
B പാരീസ്
C ലണ്ടൻ
D ഏഥൻസ്
QN : 5
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവം ദാനം ചെയ്യുന്നതിനുള്ള പദ്ധതി
A മൃതസഞ്ജീവനി
B ജീവനി സഞ്ജീവനി
C ജീവനം
D ജീവൻ ദീപം
QN : 6
യുനെസ്കോയുടെ നേതൃത്വത്തിൽ അന്തർദ്ദേശീയ മാതൃഭാഷാദിനമായി ആചരിക്കുന്നത് എന്നാണ്
A Feb 12
B Feb 21
C March 22
D March 21

ഉത്തരം :: Option (B) Feb 21

  • ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ബഹുഭാഷാതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാവർഷവും ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആചരിച്ചുവരുന്നു.
  • 1999 നവംബർ 17-ന് ആണ് ആദ്യമായി അന്താരാഷ്ട്ര മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്.
  • 2002-ലാണ് യുഎൻ പ്രമേയം അംഗീകരിച്ചുകൊണ്ട് യുഎൻ ജനറൽ അസംബ്ലി ഇത് ഔപചാരികമായി അംഗീകരിച്ചത്.
  • അന്താരാഷ്ട്ര ഭാഷാ വർഷമായി ആഘോഷിച്ചത് 2008 -നാണ്.
QN : 7
ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തിൽ രൂപം നൽകിയിട്ടുള്ളതാണ് ലോകായുക്ത - നിലവിൽ സംസ്ഥാനത്തെ ലോകായുക്ത :
A ജസ്റ്റിസ് സിറിയക് ജോസഫ്
B ജസ്റ്റിസ് ബാബു മാത്യു പി ജോസഫ്
C ജസ്റ്റിസ് എ കെ ബഷീർ
D ജസ്റ്റിസ് കെ പി ബാലചന്ദ്രൻ
QN : 8
2019 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കർ
A ന്യൂസിലാൻഡ്
B ഓസ്ട്രേലിയ
C ഇന്ത്യ
D ഇംഗ്ലണ്ട്
QN : 9
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
  1. ഉത്തര അറ്റ്ലാന്റിക് സഖ്യ സംഘടന (NATO) രൂപം കൊണ്ടത് 1949 April 4-നാണ്
  2. ബ്രസൽസ് ആണ് നാറ്റോയുടെ ആസ്ഥാനം
  3. അംഗരാജ്യങ്ങൾക്കു നേരെയുള്ള സൈനിക നീക്കങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം
A 1 & 2
B 2 & 3
C 1 & 3
D 1, 2 & 3
QN : 10
2022-ഓടെ രാജ്യത്ത് എല്ലാവർക്കും വീട് എന്ന ലക്ഷ്യം നേടുന്നതിനായി 2015 ജൂൺ 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി
A പ്രധാനമന്ത്രി കൃഷി സഞ്ചയ് യോജന
B പ്രധാനമന്ത്രി കൌശൽ വികാസ് യോജന
C പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന
D പ്രധാനമന്ത്രി ആവാസ് യോജന
QN : 11
ഹിമാലയ പർവ്വതത്തിന്റെ ഏറ്റവും തെക്ക് ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു
A ഹിമാദ്രി
B ഹിമാചൽ
C സിവാലിക്
D ഇവയൊന്നുമല്ല
QN : 12
ഇന്ത്യയിൽ ആദ്യമായി തിരമാലകളിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കപ്പെട്ടത് എവിടെ
A കൊച്ചി
B കോഴിക്കോട്
C മുംബൈ
D മുംബൈ
QN : 13
ഏറ്റവും നീളം കൂടിയ അന്താരാഷ്ട്ര അതിർത്തി പങ്ക് വയ്ക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്
A രാജസ്ഥാൻ
B ഗുജറാത്ത്
C പശ്ചിമബംഗാൾ
D അരുണാചൽ പ്രദേശ്
QN : 14
ഇന്ത്യയുടെ കേന്ദ്രഭാഗമായ നഗരം ഏത്
A ഭോപ്പാൽ
B നാഗ്പൂർ
C റായ്പൂർ
D ഡൽഹി
QN : 15
പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏത്
A കൃഷ്ണ
B നർമ്മദ
C കാവേരി
D കബനി
QN : 16
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ
  1. പുതിയ എക്കൽ നിക്ഷേപങ്ങളെ ഖാദർ എന്ന് അറിയപ്പെടുന്നു
  2. കറുത്ത മണ്ണിനെ റിഗർ എന്നു വിളിക്കുന്നു
  3. കറുത്ത മണ്ണിന് ഈർപ്പം വഹിക്കുന്നതിനുള്ള കഴിവ് കുറവാണ്
  4. എക്കൽ മണ്ണിന് ഫലപുഷ്ടി കുറവാണ്
A 1 & 2
B 1,2 & 3
C 1 & 4
D 3 & 4
QN : 17
ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെ
A മുംബൈ
B ഡൽഹി
C കൊൽക്കത്ത
D ചെന്നൈ
QN : 18
മൂന്നു തലസ്ഥാനങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്
A ജമ്മു & കാശ്മീർ
B പഞ്ചാബ്
C ആന്ധ്രാപ്രദേശ്
D ഉത്തർഖണ്ഡ്

ഉത്തരം :: Option (C) ആന്ധ്രാപ്രദേശ്

  • ലെജിസ്ലേറ്റീവ് (നിയമനിർമാണ സഭ) തലസ്ഥാനം - അമരാവതി
  • എക്സിക്യൂട്ടീവ് (ഭരണനിർവഹണം) തലസ്ഥാനം - വിശാഖപട്ടണം
  • ജുഡീഷ്യൽ (നീതിന്യായ) തലസ്ഥാനം - കർണൂൽ

3 വ്യത്യസ്ത നഗരങ്ങളിൽ നിന്നു ഭരിക്കപ്പെടുന്ന രാജ്യം - ദക്ഷിണാഫ്രിക്ക

  • ദക്ഷിണാഫ്രിക്കയുടെ ലെജിസ്ലേറ്റീവ് ആസ്ഥാനം - കേപ് ടൌൺ (പാർലമെന്റ് ഇവിടെ സ്ഥിത ചെയ്യുന്നു)
  • ദക്ഷിണാപ്രിക്കയുടെ ഭരണനിർവഹണ തലസ്ഥാനം - പ്രിട്ടോറിയ (പ്രസിഡന്റിന്റെ ഓഫീസ്, ഇന്ത്യൻ ഹൈക്കമ്മീഷൻ എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു
  • ദക്ഷിണാപ്രിക്കയുടെ ജുഡീഷ്യൽ ആസ്ഥാനം - ബ്ലുംഫൊൻറ്റെയ്ൻ (സുപ്രീം കോർട്ട് ഓഫ് അപ്പീൽ ഇവിടെ സ്ഥിതിചെയ്യുന്നു)
QN : 19
ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചന കനാൽ ഏത്
A യമുന കനാൽ
B ഇന്ദിരാഗാന്ധി കനാൽ
C സിർഹന്ദ് കനാൽ
D അപ്പർ ബാരിഡോബ് കനാൽ
QN : 20
പരുത്തി തുണി വ്യവസായത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്
A ആന്ധ്രാപ്രദേശ്
B ഗുജറാത്ത്
C തമിഴ്നാട്
D മഹാരാഷ്ട്ര