1
ലോക ഹിന്ദി ദിനമായി ആചരിക്കുന്ന ദിവസം എന്നാണ്.

ഉത്തരം :: ജനുവരി 10

 • ഹിന്ദിയോടുള്ള ആദര സൂചകമായിട്ടാണ് എല്ലാവർഷവും ജനുവരി 10 ന് ലോക ഹിന്ദി ദിനമായി ആചരിക്കുന്നത്.
 • ഇന്ത്യയിൽ 2003 മുതലാണ് ഹിന്ദി ദിനം ആചരിച്ചു തുടങ്ങിയത്,
 • ലോകമെമ്പാടും ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് 2006 -ൽ മറ്റ് രാജ്യങ്ങളിലും ലോക ഹിന്ദി ദിനം ആചരിച്ചു തുടങ്ങിയത്.
 • ചൈനീസ് മാൻഡറിൻ, സ്പാനിഷ്, ഇംഗ്ലീഷ് എന്നീ ഭാഷകൾക്കു ശേഷം ലോകത്ത് ഏറ്റവുംമധികം ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷകളിൽ നാലാം സ്ഥാനമാണ് ഹിന്ദിക്കുള്ളത്.
 • ആദ്യത്തെ ലോക ഹിന്ദി ദിന സമ്മേളനം 1975 ജനുവരി 10-ന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വച്ചാണ് നടന്നത്, 30 രാജ്യങ്ങളിൽ നിന്നുള്ള 122 പ്രതിനിധികളാണ് ഈ സമ്മേളനത്തിൽ അന്ന് പങ്കെടുത്തത്.
 • ഇന്ത്യയുടെ ദേശീയ ഭാഷയായി ഹിന്ദി പറയാറുണ്ടെങ്കിലും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഇന്ത്യൻ ഭരണഘടന ഒരു ഭാഷയ്ക്കും ദേശീയഭാഷ പദവി കല്പിച്ചിട്ടില്ല. ഇന്ത്യൻ ഭരണഘടന പട്ടികയിൽ ഉൾപ്പെട്ട 22 ഭാഷകളിൽ ഒന്നാണ് ഹിന്ദി.
 • ഇന്ത്യയിലെ 9 സംസ്ഥാനങ്ങളുടെയും 3 കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഔദ്യോഗിക ഭാഷയും, 3 സംസ്ഥാനങ്ങളുടെ അധിക ഔദ്യോഗിക ഭാഷ പദവിയും ഹിന്ദിക്കുണ്ട്.
 • ദേവനാഗരി ലിപിയിലാണ് ഹിന്ദി ഭാഷ എഴുതുന്നത്.
2
ദേശീയ ഹിന്ദി ദിവസ് ആയി ആചരിക്കുന്നത് എന്നാണ്

ഉത്തരം :: സെപ്റ്റംബർ 14

3
വീർബാൽ ദിവസ് (Veer Baal Diwas) ആയി ഏത് ദിവസമാണ് 2022 മുതൽ എല്ലാവർഷവും ആചരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്

ഉത്തരം :: ഡിസംബർ 26

4
ചൈനയെ നേരിടാനായി ഓസ്ട്രേലിയയും ഏത് രാജ്യവുമായാണ് 2022 ജനുവരിയിൽ പ്രതിരോധ കരാറിൽ ഏർപ്പെട്ടത്

ഉത്തരം :: ജപ്പാൻ

 • ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന വെല്ലുവിളികൾ നേരിടുന്നതിനാണ് ഓസ്ട്രേലിയയും ജപ്പാനും "ലാൻഡ്മാർക്ക്" എന്ന പ്രതിരോധ കരാറിൽ 2022 ജനുവരിയിൽ ഒപ്പുവച്ചു.
 • ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസനും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയും വെർച്വൽ ഉച്ചകോടിയിലാണ് ഉടമ്പടി ഒപ്പുവച്ചത്.
 • യു.എസ് ഒഴികെ മറ്റേതൊരു രാജ്യവുമായി ജപ്പാൻ ഒപ്പുവെയ്ക്കുന്ന ആദ്യത്തെ പ്രതിരോധ കരാറാണിത്.


5
ഗാർഹിക ഉപയോക്താക്കൾക്ക് വീടുകൾക്കു മുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി നടപ്പാക്കുന്ന പുരപ്പുറ സോളാർ പദ്ധതിയുടെ പേര്

ഉത്തരം :: സൌര

6
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ (KSFDC) ചെയർമാനായി 2022 ജനുവരിയിൽ വീണ്ടും തെരഞ്ഞെടുത്തത്

ഉത്തരം :: ഷാജി എൻ കരുൺ (സംവിധായകൻ)

വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും