1
ഇന്ത്യയിലാദ്യമായി ആജീവനാന്ത ക്യാബിനറ്റ് പദവി ലഭിച്ച മുൻ ഗോവൻ മുഖ്യമന്ത്രി ആരാണ്

ഉത്തരം :: പ്രതാപ് സിംഗ് റാണെ

  • മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമാ പ്രതാപ് സിംഗ് റാണെയ്ക്ക് ആജീവനാന്ത ക്യാബിനറ്റ് പദവി നൽകി
  • ഗോവയിലെ ബിജെപി സർക്കാർ. ഗോവയ്ക്ക് നൽകിയ മഹത്തായ സേവനങ്ങൾക്കുള്ള ആദര സൂചകമായാണ് ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആജീവനാന്ത കാബിനറ്റ് പദവി പ്രതാപ് സിംഗ് റാണെയ്ക്ക് നൽകിയത്.
  • ആറ് തവണ ഗോവ മുഖ്യമന്ത്രിയായിട്ടുണ്ട്. (1980 മുതൽ 1985 വരെ, 1985 മുതൽ 1989 വരെ, 1990-ൽ മൂന്ന് മാസം, 1994 മുതൽ 1999 വരെ, 2005-ൽ ഒരു മാസവും, 2005 മുതൽ 2007 വരെയും). ഗോവ നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നീ പദവികളും പ്രതാപ് സിംഗ് റാണെ കൈകാര്യം ചെയ്തിട്ടുണ്ട്.
  • പ്രതാപ് സിംഗ് റാണെയുടെ മകൻ വിശ്വജിത്ത് റാണെ നിലവിലെ ബിജെപി സർക്കാരിൽ മന്ത്രിയാണ്.
2
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) യുടെ റിപ്പോർട്ട് പ്രകാരം 2021-22 വർഷത്തെ ഇന്ത്യയുടെ GDP വളർച്ചാ നിരക്ക് എത്രയാണ്

ഉത്തരം :: 9.2%

3
ദേശീയ ഇ-ഗവേണൻസ് പുരസ്കാരം 2020-21 നേടിയത്

ഉത്തരം :: കേരള പോലീസ് സോഷ്യൽ മീഡിയ വിഭാഗം

  • ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾക്കും സംരംഭങ്ങൾക്കുമായി കേന്ദ്ര സർക്കാർ നൽകുന്ന ദേശീയ ഇ-ഗവേണൻസ് പുരസ്കാരം 2020-21 കേരള പോലീസിന്റെ സോഷ്യൽ മീഡിയ വിഭാഗത്തിനു ലഭിച്ചു.
  • വാർത്താവിനിമയം, വിവര സാങ്കേതികവിദ്യ എന്നിവയുപയോഗിച്ചു കേരളാ പോലീസ് സോഷ്യൽ മീഡിയ വിഭാഗം നടത്തുയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്.
  • സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവ നൂതനവും ജനോപകാരപ്രദവുമായ സേവനങ്ങൾ വികസിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഇ-ഗവേണൻസ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.
4
വൈദ്യുത മേഖല സമ്പൂർണമായി 2022 ജനുവരി മുതൽ സ്വകാര്യവത്കരിക്കാനൊരുങ്ങുന്ന കേന്ദ്രഭരണ പ്രദേശം

ഉത്തരം :: ലക്ഷദ്വീപ്

5
ഇന്ത്യയിലെ ആദ്യ മൊബൈൽ ഹണി പ്രോസസിംഗ് വാൻ, ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിൽ 2022 ജനുവരിയിൽ നിലവിൽ വന്നത് എവിടെയാണ്

ഉത്തരം :: ഗാസിയാബാദ്, ഉത്തർപ്രദേശ്

6
പ്രമുഖ ഇന്ത്യൻ വ്യവസായി രത്തൻ ടാറ്റയുടെ ഔദ്യോഗിക ജീവചരിത്രത്തിന്റെ പേര്

ഉത്തരം :: രത്തൻ എൻ ടാറ്റ :: ദി ഓതറൈസ്ഡ് ബയോഗ്രഫി

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും