1
25-മത് ദേശീയ യുവജനോത്സവത്തിന് വേദിയാകുന്നത്

ഉത്തരം :: പുതുച്ചേരി

  • 2022 ജനുവരി 12 മുതൽ 16 വരെ പുതിച്ചരിയിലാണ് 25-മത് ദേശീയ യുവജനോത്സവത്തിന് വേദിയാകുന്നത്. സ്വതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്ന ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് കേന്ദ്ര യുവജനകാര്യ കായി വാർത്താവിതരണ മന്ത്രാലയം യുവജനോത്സവം സംഘടിപ്പിക്കുന്നത്.
2
കേരളത്തിന്റെ പതിനാലാമത് പഞ്ചവത്സര പദ്ധതി ആരംഭിക്കുന്നത് എന്നുമുതലാണ്

ഉത്തരം :: 2022 ഏപ്രിൽ 1 മുതൽ

3
"ദി ഡേ ഐ ഓൾമോസ്റ്റ് ലോസ്റ്റ് മൈ വോയിസ്" എന്ന പുസ്തകം എഴുതിയത്

ഉത്തരം :: നവ്യ ബാസ്കർ

  • കൊറോണ മഹാമാരിക്കാലത്ത്, 15-ാം വയസ്സിൽ വോക്കൽ കോഡിനുണ്ടായ ഇൻഫെക്ഷൻ മൂലം 8 മാസത്തോളം ശബ്ദം നഷ്ടപ്പെട്ട കാഞ്ഞങ്ങാട് സ്വദേശി നവ്യാ ബാസ്കർ തന്റെ ശബ്ദമില്ലാത്തെ കാലത്തെ കുറിച്ച് എഴുതിയ പുസ്തകമാണ് "ദി ഡേ ഐ ഓൾമോസ്റ്റ് ലോസ്റ്റ് മൈ വോയിസ്" എന്നത്.
  • കാഞ്ഞങ്ങാട് കിഴക്കുംകര സ്വദേശി ഡോ.ഭാസ്കകറിന്റെയും ഡോ.വന്ദനയുടെയും രണ്ടാമത്തെ മകളാണ് നവ്യ ബാസ്കർ.
    ചെറുപ്പം മുതൽ കർണാടക സംഗീതവും പാശ്ചാത്യ സംഗീതവും ശാസ്ത്രീയമായി അഭ്യസിച്ചിരുന്ന നവ്യ ബാസ്കർ നിരവധി സംഗീത ആൽബങ്ങളും ചെയ്തിട്ടുണ്ട്.
  • 2019-ലെ യൂ.എ.ഇ ലെ മ്യൂസിക് റിയാലിറ്റ് ഷോയിലും ചാമ്പ്യനാകുകയും അതേവർഷം തന്നെ അമേരിക്കയിൽ നടന്ന മത്സരത്തിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
  • 2022 ജനുവരിയിൽ രാജ്ഭവിൽ വച്ച് ഗവർണർ ആരിഫ് മൂഹമ്മദ് ഖാനാണ് നവ്യയുടെ പുസ്തകം ഏറ്റുവാങ്ങി പ്രകാശനം ചെയ്തത്
4
കേരളത്തിലെ ആറു നഗരങ്ങളെ അവയുടെ സവിശേഷതകളുടെ അടിസ്ഥാനത്തിൽ ബ്രാൻഡ് ചെയ്യാനുള്ള ദൌത്യം 2022 ജനുവരിയിൽ മുന്നോട്ടുവെച്ച സ്ഥാപനം ഏതാണ്

ഉത്തരം :: കില (Kerala Institute of Local Administration)



5
കേന്ദ്ര വ്യവസായ മന്ത്രായലയത്തിന്റെ കീഴിൽ 2022 ജനുവരിയിൽ ആരംഭിക്കുന്ന പുതിയ ക്യാമ്പയിൻ ഏതാണ്

ഉത്തരം :: ബ്രാൻഡിംഗ് ഇന്ത്യ ക്യാമ്പയിൻ (Branding India Compaign)

6
2022 ജനുവരിയിൽ ഇന്ത്യയിൽ ഒഡീഷ സംസ്ഥാനത്തെ ഏത് ജില്ലയെയാണ് ശൈശവ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചത്

ഉത്തരം :: ഗൻജം ജില്ല

7
2022-ലെ വനിതാ ലോകകപ്പ് കിക്കറ്റിന്റെ വേദി എവിടെയാണ്

ഉത്തരം :: ന്യൂസിലൻഡ്

ഉത്തരം :: ന്യൂസിലൻഡ്
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും