1
2021-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്

ഉത്തരം :: പി.വത്സല

  • ആദ്യ നോവലായ "നെല്ല്" ലൂടെ പ്രശസ്തയായ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പി.വത്സല.
  • 1938 കോഴിക്കോട് ജനിച്ച വത്സല പ്രധാന അദ്ധ്യാപിക, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗം, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷ തുടങ്ങീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
  • നിഴലുറങ്ങുന്ന വഴികൾ, കൂമൻ കൊല്ലി, വിലാപം, എരണ്ടകൾ, ആദി ജലം, പേമ്പി, ഗൌതമൻ, പോക്കുവെയിൽ പൊൻവെയിൽ, തൃഷ്ണയുടെ പൂക്കൾ, ഗായത്രി, ആഗ്നേയം, വിഷം കഴിച്ചു മരിച്ച മരങ്ങൾ, കുളക്കോഴി, കനൽ, മേൽപ്പാലം, ഹോം സ്റ്റേ, പാളയം, ചാവേർ തുടങ്ങീയ പി.വത്സലയുടെ കൃതികളാണ്.
  • നിഴലുറങ്ങാത്ത വഴികൾ എന്ന കൃതിക്ക് 1975-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് പി.വത്സലയ്ക്ക് ലഭിച്ചു.
  • മലയാള സാഹിത്യത്തിനു നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് 2010-ലെ മുട്ടത്തു വർക്കി പുരസ്കാരവും പി.വത്സലയ്ക്ക് ലഭിച്ചിട്ടുണ്ട്

എഴുത്തച്ഛൻ പുരസ്കാരം

  • കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം.
  • 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
  • 2010-വരെ 1 ലക്ഷമായിരുന്ന പുരസ്കാര തുക 2011 ഒന്നര ലക്ഷവും 2017-ൽ അഞ്ച് ലക്ഷവുമാക്കിയത്.
  • എഴുത്തച്ഛൻ പുരസ്കാരം ആദ്യം ലഭിച്ചത് 1993-ൽ ശൂരനാട് കുഞ്ഞൻപിള്ളയ്ക്കാണ്.
  • 2020-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് സക്കറിയയ്ക്കും 2019-ൽ ആനന്ദിനും 2018-ൽ എം.മുകുന്ദനുമായിരുന്നു.
2
കേരളത്തിലെ ചരിത്രപ്രസിദ്ധമായ ഏത് സത്യാഗ്രഹത്തിന്റെ നവതി ആഘോഷമാണ് 2021 നവംബർ 1-ന് ആഘോഷിച്ചത്

ഉത്തരം :: ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹം

  • 1931 നവംബർ 1 മുതൽ 1932 ഒക്ടോബർ 2 വരെ അയിത്തത്തിനും അനാചാരത്തിനും എതിരെ കെ.കേളപ്പൻ, മന്നത്ത് പത്മനാഭൻ, ടി.സുബ്രഹ്മണ്യൻ തിരുമുമ്പ്, എകെജി എന്നിവരുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹമാണ് ഗുരുവായൂർ സത്യാഗ്രഹം.
3
2021 നവംബറിൽ കാറപകടത്തെ തുടർന്ന് മരണമടഞ്ഞ 2019 ലെ മിസ്കേരളയും, റണ്ണറപ്പും ആയ വനിതകൾ ആരെല്ലാമാണ്.

ഉത്തരം :: ആൻസി കബീർ (മിസ്കേരള - 2019), അഞ്ജന ഷാജൻ (റണ്ണറപ്പ് - 2019)

4
ഹൈദരാബാദ് അസ്ഥാനമായുള്ള വ്യോമസേന അക്കാദമിയുടെ മേധാവിയായി(കമാൻഡന്റ്) 2021 നവംബറിൽ ചുമതലയേറ്റ മലയാളി എയർ മാർഷൽ

ഉത്തരം :: എയർമാർഷൽ ശ്രീകുമാർ പ്രഭാകരൻ

5
യു.എ.ഇ യിലെ ഇന്ത്യൻ സ്ഥാനപതിയായി 2021 നവംബറിൽ നിയമിതനായത്

ഉത്തരം :: സഞ്ജയ് സുധീർ


2021 നവംബറിൽ പുതിയതായി നിയമിച്ച സ്ഥാനപതിമാർ

  • യു.എ.ഇ - സഞ്ജയ് സുധീർ (നിലവിൽ മാലദ്വീപ് സ്ഥാനപതിയാണ്)
  • റഷ്യ - പവൻ കപൂർ (യു.എ.ഇ സ്ഥാനപതിയായിരുന്നു)
  • സ്പെയിൻ - ദിനേഷ് കെ പട്നായിക്
6
രാജ്യത്തെ ആദ്യ പെന്റഗൺ (അഞ്ചു വശങ്ങളോടുകൂടിയ) ലൈറ്റ് ഹൌസ് 2021 ഒക്ടോബറിൽ നിലവിൽ വന്നത് എവിടെയാണ്

ഉത്തരം :: വലിയഴീക്കൽ (ആലപ്പുഴ)

7
കേന്ദ്ര ഊർജ്ജ മന്ത്രാലയം പ്രസിദ്ധീകരിച്ച 2020-ലെ സംസ്ഥാന ഊർജ്ജ കാര്യക്ഷമത സൂചികയിൽ (State Energy Efficiency Index - SEEI) ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം

ഉത്തരം :: കർണാടക

  • രാജസ്ഥാനാണ് രണ്ടാം സ്ഥാനത്ത്
8
ഇന്ത്യയുടെ ആദ്യത്തെ മനുഷ്യസമുദ്ര ദൗത്യം (Manned Ocean Mission) അറിയപ്പെടുന്നത്

ഉത്തരം :: സമുദ്രയാൻ

  • National Institue of Ocean Technology (NIOT) ആണ് 6000 കോടി മുടക്കി സമുദ്രങ്ങളുടെ ആഴത്തിൽ മനുഷ്യനെ അയച്ച് പഠനം നടത്തുന്നത്.
  • National Institue of Ocean Technology യുടെ ആസ്ഥാനം ചെന്നൈ (തമിഴ്നാട്) ആണ്.
  • 1993 നവംബർ മാസമാണ് NIOT നിലവിൽ വന്നത്. Ministry of Earth Science ന് കീഴിലാണ് NIOT പ്രവർത്തിക്കുന്നത്.
9
2021-ലെ ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും ജോതാക്കളായത് ആരാണ്.

ഉത്തരം :: റെയിൽവേ

10
2021-ലെ ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച ബോക്സർ ആയി തിരഞ്ഞെടുത്തത്

ഉത്തരം :: നിഖാത് സരിൻ (തെലങ്കാന)

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും