1
ദേശീയ ഗയിംസിന്റെ മാത്രകയിൽ കേരള ഒളിംപിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 10 ദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന ഒളിമ്പിക്സ് ഗയിംസ്

ഉത്തരം :: കേരള ഒളിമ്പിക്സ്

 • 2022 ഫെബ്രുവരിയിലാണ് 10 ദിവസം നീണ്ടു നിൽക്കുന്ന കേരള സംസ്ഥാന ഒളിമ്പിക്സ് ഗയിംസ് സംഘടിപ്പിക്കുന്നത്.
2
26-മത് യു.എൻ കാലാവസ്ഥ ഉച്ചകോടിക്ക് (COP26) 2021 ഒക്ടോബറിൽ 31 ന് തുടക്കം കുറിച്ച നഗരം

ഉത്തരം :: ഗ്ലാസ്കോ (യു.കെ)

 • കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന്റെ 26-മത് സമ്മേളനമായ് COP26 എന്ന പേരിൽ സ്കോട്ട്ലാൻഡിലെ ഗ്ലാസ്കോയിൽ നടക്കുന്നത്.
 • 2021 ഒക്ടോബർ 31 മുതൽ നവംബർ 12 വരെയാണ് സമ്മേളനം നടക്കുന്നത്.
 • 200 ഓളം രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുക.
3
2021-ലെ കാലാവസ്ഥ ഉച്ചകോടിയായ COP26 ന്റെ പ്രതീകമായി അന്റാർട്ടിക്കയിൽ അതിവേഗം ഉരുകുന്ന മഞ്ഞുമലയ്ക്ക് ബ്രിട്ടൺ നൽകിയ പേര്

ഉത്തരം :: ഗ്ലാസ്കോ ഗ്ലേസിയർ

4
സംസ്ഥാന ദിനം നവംബർ 1 നിന്നും ജൂലൈ 18-ലെക്ക് ഏത് സംസ്ഥാനമാണ് 2021 ഒക്ടോബറിൽ മാറ്റിയത്

ഉത്തരം :: തമിഴ്നാട്

5
ആസിയാൻ - ഇന്ത്യ സൌഹൃദ വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്

ഉത്തരം :: 2022

 • ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായുള്ള 20 വർഷത്തെ സഹകരണ പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് "ആസിയാൻ-ഇന്ത്യ സൌഹൃദ വർഷമായി" 2022 നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.
 • ആസിയാൻ (ASEAN) എന്നത് അസോസിയേഷൻ ഓഫ് സൌത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് എന്നാണ്. തെക്ക് കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാൻ.
 • 1967 ഓഗസ്റ്റ് 8-ന് ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലന്റ് എന്നീ രാജ്യങ്ങൾ ചേർന്ന ആസിയാൻ രൂപവത്കരിച്ചത്. പിന്നീട് ബ്രൂണെയ്, മ്യാൻമാർ, കംബോഡിയ. ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ഇതിൽ അംഗമായി.
 • ഇന്തോനേഷ്യയിലെ ജക്കാർത്തയാണ് ആസിയാന്റെ ആസ്ഥാനം
6
നിപുൺ ഭാരത് മിഷൻ നടപ്പിലാക്കുന്നതിനായുള്ള ദേശീയ സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയർമാനായി 2021 ഒക്ടോബറിൽ നിയമിതനായത്

ഉത്തരം :: ധർമേന്ദ്ര പ്രധാൻ

 • കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാണ് ധർമേന്ദ്ര പ്രധാൻ
7
2021-ലെ 14-മത് Urban Mobility India (UMI) Conference -ൽ പുരസ്കാരം ലഭിച്ച കേരളത്തിലെ നഗരം ഏതാണ്

ഉത്തരം :: കൊച്ചി

 • City with th Most Sustainable Transport System എന്ന വിഭാഗത്തിലാണ് കൊച്ചി നഗരത്തിന് പുരസ്കാരം ലഭിച്ചത്.
8
ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റെടുക്കുന്ന ബോളറെന്ന റെക്കോർഡ് 2021 ഒക്ടോബറിൽ സ്വന്തമാക്കിയത്

ഉത്തരം :: റാഷിദ് ഖാൻ

 • ശ്രീലങ്കൻ മുൻ പേസർ ലസിന്ദ് മലിംഗയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ മറികടന്നത്.
 • 76 കളികളിൽ നിന്നായിരുന്നു ലസിന്ദ് മലിംഗ 100 വിക്കറ്റെടുത്തതെങ്കിൽ 53 മത്സരത്തിൽ നിന്നാണ് റാഷിദ് ഖാൻ 100 വിക്കറ്റെടുക്കുന്നത്.
9
ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് 2021 ഒക്ടോബറിൽ സ്വന്തമാക്കിയ താരം

ഉത്തരം :: ബാബർ അസം

 • ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പേരിലായിരുന്ന റെക്കോഡാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം മറികടന്നത്.
 • ക്യാപ്റ്റനായിരിക്കെ 30 മത്സരങ്ങളിലാണ് വിരാട് കോഹ്ലി 1000 റൺസ് തികച്ചത് എന്നാൽ ബാബർ അസം 1000 റൺസ് തികച്ചത് വെറും 26 ഇന്നിങ്സിലാണ്.
10
2021-ലെ ദേശീയ സീനിയർ വനിതാ ഫുഡ്ബോൾ ചാംപ്യൻഷിപ്പിന്റെ വേദി എവിടെയാണ്

ഉത്തരം :: കേരളം (കോഴിക്കാട്)

 • കോഴിക്കോട്ടെ അഞ്ച് സ്റ്റേഡിയങ്ങളിലായി 2021 നവംബർ 25 മുതൽ ഡിസംബർ 9 വരെയാണ് ദേശീയ സീനിയർ വനിതാ ഫുഡ്ബോൾ ചാംപ്യൻഷിപ്പ് നടത്താൻ അഖിലേന്ത്യാ ഫുഡ്ബോൾ ഫെഡറേഷൻ (AIFF - All India Football Federation) അംഗീകാരം നൽകിയിരിക്കുന്നത്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും