1
2019-ലെ കേരള സംസ്ഥാന പ്രഫഷനൽ നാടക പുരസ്കാരത്തിൽ മികച്ച നാടകത്തിനുള്ള പുരസ്കാരം ലഭിച്ചത്

ഉത്തരം :: ഇതിഹാസം (അവതരണം : തിരുവനന്തപുരം സൌപർണിക)

ത്യശ്ശൂരിലെ കേരള സംഗീത നാടക അക്കാദമിയിൽ 2019-ലെ തിരഞ്ഞെടുത്ത മികച്ച 10 നാടകങ്ങളാണ് 2021 ഒക്ടോബർ അവസാനവാരം അരങ്ങേറിയത് ഇതിൽ നിന്നാണ് വിവിധ പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.


2021-ലെ സംസ്ഥാന പ്രഫഷനൽ നാടക മത്സരത്തിൽ പുരസ്കാരം ലഭിച്ചവർ

  • മികച്ച നാടകം - ഇതിഹാസം (അവതരണം : തിരുവനന്തപുരം സൌപർണിക)
  • സമഗ്ര സംഭാവയ്ക്കുള്ള പുരസ്കാരം ലഭിച്ചത് - വക്കം ഷക്കീർ (50000 രൂപ)
  • മികച്ച സംവിധായകൻ - രാജേഷ് ഇരുളം (നാടകം : വേനലവധി, അവതരണം : കോഴിക്കാട് സങ്കീർത്തന)
  • മികച്ച നടൻമാർ - എം.ടി സോബി (ഇതിഹാസം), സജി മൂരാട് (വേനലവധി)
  • മികച്ച നടി - എൻ.കെ.ശ്രീജ (മക്കളുടെ ശ്രദ്ധയ്ക്ക്)
  • മികച്ച നാടക കൃത്തുക്കൾ - ഹേമന്ത് കുമാർ (വേനലവധി), ഫ്രാൻസിസ് ടി മാവേലിക്കര (മക്കളുടെ ശ്രദ്ധയ്ക്ക്, അമ്മ)
  • മികച്ച രണ്ടാമത്തെ നാടകം - വേനലവധി (അവതരണം : കോഴിക്കോട് സങ്കീർത്തന), പാട്ടുപാടുന്ന വെള്ളായി (അവതരണം : വള്ളുവനാട് ബ്രഹ്മ)
  • മികച്ച രണ്ടാമത്തെ സംവിധായകൻ - അശോക് ശശി (ഇതിഹാസം)
  • മികച്ച രണ്ടാമത്തെ നടൻ - ബിജു ജയാനന്ദൻ (പാട്ടു പാടുന്ന വെള്ളായി)
    മികച്ച രണ്ടാമത്തെ നടി - മഞ്ജു റെജി (അമ്മ), ഗ്രീഷ്മ ഉദയ് (ഇതിഹാസം)
  • മികച്ച രണ്ടാമത്തെ നാടകകൃത്ത് - അശോക് ശശി (ഇതിഹാസം)
  • മികച്ച ഗായകൻ - സാബു കലാഭവൻ
  • മികച്ച ഗായിക - വൈക്കം വിജയലക്ഷ്മി
  • മികച്ച സംഗീത സംവിധായകൻ - അനിൽ എം.അർജുൻ (ഇതിഹാസം)
  • മികച്ച ഗാനരചയിതാവ് - കരിവെള്ളൂർ മുരളി
  • മികച്ച രംഗപട സംവിധായകൻ - ആർട്ടിസ്റ്റ് സുജാതൻ
  • മികച്ച ദീപവിതാനം - രാജേഷ് ഇരുളം
  • മികച്ച വസ്ത്രാലങ്കാരം - വക്കം മാഹിൻ
  • സ്പെഷ്യൽ ജൂറി അവാർഡ് - ശിവകാമി, നന്ദി പ്രകാശ്
2
2021-ലെ ജി.ദേവരാജൻ പുരസ്കാരത്തിന് അർഹനായത്

ഉത്തരം :: ഔസേപ്പച്ചൻ

  • സംഗീത സഭയുടെ 2021-ലെ ജി.ദേവരാജൻ പുരസ്കാരം ലഭിച്ചത് പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചനാണ്.
  • 11,111 രൂപയാണ് പുരസ്കാര തുക.
3
ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന സർദാർ വല്ലഭായി പട്ടേലിന്റെ എത്രാമത് ജന്മവാർഷികമാണ് 2021 ഒക്ടോബറിൽ ആഘോഷിച്ചത്

ഉത്തരം :: 146-മത് ജന്മവാർഷികം

  • സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31-ആണ് ഇന്ത്യയിൽ ദേശീയ ഐക്യദിനമായി ആചരിക്കുന്നത്.
  • 1875 ഒക്ടോബർ 31-ന് ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ എന്ന ഗ്രാമത്തിലെ കർഷക കുടുംബത്തിലാണ് സർദാർ വല്ലഭായ് പട്ടേൽ ജനിച്ചത്.
  • 1950 ഡിസംബർ 15 നാണ് പട്ടേൽ അന്തരിച്ചത്.
4
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി 2021 ഒക്ടോബർ 30 ന് റോമിലെത്തുകയും ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടികാഴ്ച നടത്തുകയും ചെയ്തിരുന്നു എന്ത് ഔദ്യോഗിക കാര്യത്തിനായാണ് ഇന്ത്യൻ പ്രധാനമന്ത്രി റോമിലെത്തിയത്.

ഉത്തരം :: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ

5
മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ എത്രാമത് രക്തസാക്ഷിത്വ വാർഷികമാണ് 2021 ഒക്ടോബർ 31-ന് ആചരിച്ചത്

ഉത്തരം :: 37-മത്

6
ഫേസ് ബുക്കിന്റെ മാതൃകമ്പനിയുടെ പുതിയ പേര് എന്താണ്

ഉത്തരം :: Meta

7
2021 ഒക്ടോബറിൽ അന്തരിച്ച ക്രോസ്ബെൽറ്റ് മണി ഏത് മേഖലയിൽ പ്രശസ്തനായിരുന്ന വ്യക്തിയാണ്

ഉത്തരം :: സിനിമ

  • എഴുപതുകളിലെ ജനപ്രിയ സിനിമകളുടെ സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന വ്യക്തിയാണ് ക്രോസ്ബെൽറ്റ് മണി.
  • 50 ലേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള മണി 1967 ലാണ് അദ്യ സിനിമയായ മിടുമിടുക്കി സംവിധാനം ചെയ്യുന്നത്.
  • രണ്ടാമത്തെ സിനിമയായ ക്രോസ്ബെൽറ്റ് പുറത്തിറങ്ങിയതിനുശേഷമാണ് ക്രോസ്ബെൽറ്റ് മണി എന്ന വിളിപ്പേര് വന്നത്.
  • മണി ആദ്യമായി സ്വതന്ത്ര ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രം കാൽപ്പാടുകൾ ആണ്.
8
Gallantry Awards നെക്കുറിച്ച അവബോധം വളർത്തുന്നതിനായി സി.ബി.എസ്.ഇ സ്കൂളുകളിൽ 2021 ഒക്ടോബറിൽ ആരംഭിച്ച് പദ്ധതിയുടെ പേര്

ഉത്തരം :: വീർഗാഥ പദ്ധതി

9
ഹിരോഷിമ അണുബോംബ് അക്രമണത്തെ അതിജീവിച്ചതിലൂടെ പ്രശസ്തനായ ആരാണ് 2021 ഒക്ടോബറിൽ അന്തരിച്ചത്

ഉത്തരം :: സുനാവോ സുബോയ്

10
ഇന്ത്യയിലെ ഏറ്റവും വലിയ Aromatic Garden നിലവിൽ വന്ന സംസ്ഥാനം ഏതാണ്

ഉത്തരം :: ഉത്തരാഖണ്ഡ്

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും