1
ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം (2021) ആദ്യമായി നേടുന്ന മലയാളി പുരുഷ താരം

ഉത്തരം :: പി.ആർ.ശ്രീജേഷ്

 • പി.ആർ ശ്രീജേഷ് ഉൾപ്പെടെ 12 പേർക്കാണ് 2021 ലെ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം ലഭിച്ചത്.
 • ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി ഗോൾകീപ്പറാണ് പി.ആർ.ശ്രീജേഷ്.
 • പി.ആർ. ശ്രീജേഷിനെ കൂടാതെ ഹോക്കിയിൽ 2021-ലെ ഖേൽരത്ന പുരസ്കാരം ലഭിച്ച താരമാണ് മൻപ്രീത് സിംഗ്.
 • ഇന്ത്യയുയടെ പരമോന്നത് കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം നേടുന്ന ആദ്യ മലയാളി പുരുഷ താരവും, മൂന്നാമത്തെ മലയാളിയുമാണ് പി.ആർ.ശ്രീജേഷ്.

2021-ലെ ഖേൽരത്ന പുരസ്കാരം നേടിയ താരങ്ങൾ (12 പേർ)

 • നീരജ് ചോപ്ര - അത്‌ലറ്റിക്സ്
 • രവി കുമാർ - ഫ്രീസ്റ്റൈൽ ഗുസ്തി
 • ലോവ്ലിന ബോർഗോഹെയ്ൻ - ബോക്സിംഗ്
 • പി.ആർ. ശ്രീജേഷ് - ഹോക്കി (മലയാളി താരം)
 • ആവണി ലേഖര - പാരാലിമ്പിക് ഷൂട്ടിംഗ്
 • സുമിത് ആന്റിൽ - പാരാ അത്‌ലറ്റിക്‌സ്
 • പ്രമോദ് ഭഗത് - പാരാ ബാഡ്മിന്റൺ
 • കൃഷ്ണ നഗർ - പാരാ ബാഡ്മിന്റൺ
 • മനീഷ് നർവാൾ - പാരാലിമ്പിക് ഷൂട്ടിംഗ്
 • മിതാലി രാജ് - ക്രിക്കറ്റ്
 • സുനിൽ ഛേത്രി - ഫുട്ബോൾ
 • മൻപ്രീത് സിംഗ് - ഹോക്കി

2020-ലെ ഖേൽരത്ന പുരസ്കാരം നേടിയ താരങ്ങൾ (5 പേർ)

 • റോഹിത് ശർമ്മ - ക്രിക്കറ്റ്
 • മാരിയപ്പൻ തങ്കവേലു - പാരാലിമ്പിക്സ് ഹൈജമ്പ്
 • വിനേഷ് ഫോഗട്ട് - ഫ്രീസ്റ്റൈൽ ഗുസ്തി
 • റാണി രാംപാൽ - ഹോക്കി (സ്ത്രീകൾ)
 • മനിക ബത്ര - ടേബിൾ ടെന്നീസ്
2
2021-ലെ ദ്യോണാചാര്യ പുരസ്കാരത്തിന് അർഹരായ മലയാളികൾ

ഉത്തരം :: ടി.പി.ഔസേപ്പ് (അത്ലറ്റിക്സ്, ആജീവനാന്ത വിഭാഗം), രാധാകൃഷ്ണൻനായർ. പി. (അത്ലറ്റിക്സ്, റെഗുലർ വിഭാഗം)


പി.രാധാകൃഷ്ണൻ ::

 • നീരജ് ചോപ്രയിലൂടെ ഇന്ത്യൻ ഒളിമ്പിക്സ് ചരിത്രത്തിൽ അത്ലറ്റ്സിൽ സ്വർണ്ണം നേടിതന്ന ഇന്ത്യൻ അത്ലറ്റിക് ടീമിന്റെ മുഖ്യ പരിശീലകനാണ് മലയാളി താരമായ പി.രാധാകൃഷ്ണൻ.
 • ആലപ്പുഴ ചേർത്തല കഞ്ഞിക്കുഴി സ്വദേശിയാണ് പി.രാധാകൃഷ്ണൻ.
 • 19-ാം വയസ്സിലാണ് അദ്ദേഹം വ്യോമസേനയിൽ ചേരുന്നതും, വ്യോമസേനയുടെയും, കേരള സർവ്വകലാശാല ടീമുകളുടെയും പരിശീലകനായതും.
 • മാലദ്വീപ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ ടീമുകളുടെ പരിശീലകനായിട്ടുണ്ട്.

ടി.പി.ഔസേപ്പ് :: 

 • 43-വർഷമായി അത്ലറ്റിക്സ് പരിശീലന രംഗത്തെ സജീവ സാന്നിധ്യവും, അനുഭവ സമ്പത്തുമുള്ള വ്യക്തിയാണ് ടി.പി.ഔസേപ്പ്.
 • അഞ്ജു ബോബി ജോർജ്ജ്, ബോബി അലോഷ്യസ്, ലേഖ തോമസ്, ജിൻസി ഫിലിപ്പ് തുടങ്ങി അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ നിലവിലെ ദേശീയ ജൂനിയർ ലോങ്ജംബ് താരം സാന്ദ്രബാബു, മീര ഷിബു, സച്ചു ജോർജ്, എൻ. അനസ് എന്നിവർ വരെ എത്തിനിൽക്കുന്നു.
 • ത്യശ്ശൂർ, പെരുമ്പാവൂർ സ്വദേശിയാണ് ടി.പി.ഔസേപ്പ്.
 • 1994-98 കാലയളവിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു.
 • 16 വർഷം എയർ ഫോർസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 13 വർഷം ലോങ്ജംപിലും, 5 വർഷം ട്രിപ്പിലും സേനാചാംപ്യനായിരുന്നു.
 • 1980-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പോർട്സിൽ നിന്നും ഡിപ്ലോമ നേടി ഇന്ത്യൻ എയർ ഫോഴ്സിൽ പരിശീലകനായി. പിന്നീട് ജി.വി.രാജയിലും, വിമല കോളജിലും പരിശീലകനായി.
 • ഇപ്പോൾ അദ്ദേഹം ഒന്നരവർഷമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പരിശീലകനാണ്.
3
2021-ലെ ദേശീയ കായിക പുരസ്കാരത്തിൽ ആജീവനാന്ത കായികമികവിനുള്ള ധ്യാൻ ചന്ദ് പുരസ്കാരം ലഭിച്ച മലയാളി വനിത

ഉത്തരം :: കെ.സി.ലേഖ

 • ബോക്സിംഗ് താരം കെ.സി.ലേഖയ്ക്കാണ് 2021-ലെ ധ്യാൻ ചന്ദ് അവാർഡ് ഫോർ ലൈഫ് ടൈം അച്ചീവ്മെന്റ് ഇൻ സ്പോർട്സ് ആൻഡ് ഗെയിംസ് പുരസ്കാരം ലഭിച്ചത്.
 • 2001 മുതൽ തുടർച്ചയായി ആറു തവണ ദേശീയ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ് നേടിയ മലയാളി വനിതയാണ് കെ.സി.ലേഖ.
 • 2006-ലെ ലോക വനിതാ അമച്ച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 75 കിലോ വിഭാഗത്തിൽ ഗോൾഡ് മേഡൽ നേട്ടം, 2005 ലെയും 2008-ലെയും ഏഷ്യൻ ചാമ്പ്യൻഷിപ്പിലെയും സ്വർണ്ണ നേട്ടം എന്നിവ കെ.സി.ലേഖയെ കൂടുതൽ പ്രശസ്തയാക്കി.
 • കണ്ണൂർ പെരുമ്പടവ് ചാത്തമംഗലം സ്വദേശിയാണ് കെ.സി.ലേഖ
 • 2016-ലാണ് ലേഖ ബോക്സിങിൽ നിന്നും വിരമിക്കുന്നത്.
 • നിലവിൽ ധനകാര്യ വകുപ്പിൽ അക്കൌണ്ട്സ് ഓഫീസറാണ്.
 • സംസ്ഥാന സ്പോർട്സ് കൌൺസിൽ അംഗം കൂടിയാണ് കെ.സി.ലേഖ.
4
ഖേൽ രത്ന പുരസ്കാരം നേടുന്ന ആദ്യ പുരുഷ ഫുഡ്ബോൾ താരം ആരാണ്

ഉത്തരം :: സുനിൽ ഛേത്രി

 • 2021-ലെ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരത്തിലാണ് ഫുഡ്ബോൾ താരം സുനിൽ ഛേത്രിയ്ക്ക് പുരസ്കാരം ലഭിച്ചത്.
 • സുനിൽ ഛേത്രിയെക്കൂടാതെ മറ്റ് 12 പേർക്കാണ് ഖേൽ രത്ന പുരസ്കാരം 2021 ലഭിച്ചത്.
5
ഖേൽ രത്ന പുരസ്കാരം നേടുന്ന ആദ്യ വനിതാ ക്രിക്കറ്റർ ആരാണ്

ഉത്തരം :: മിതാലി രാജ്

6
ഖേൽ രത്ന പുരസ്കാരം ലഭിച്ച ആദ്യ മലയാളി താരം ആരായിരുന്നു.

ഉത്തരം :: കെ.എം.ബീനാമോൾ

 • ഖേൽ രത്ന പുരസ്കാരം ആദ്യം ലഭിച്ച മലയാളി താരവും, വനിതാ താരവും കെ.എം.ബീനാമോൾ ആണ്.
 • 2002 ലാണ് അത്ല്റ്റ്സിൽ കെ.എം.ബീനാമോൾക്ക് ഖേൽ രത്ന പുരസ്കാരം ലഭിച്ചത്.
 • ഖേൽ രത്ന പുരസ്കാരം ലഭിച്ച രണ്ടാമത്തെ മലയാളിയും, വനിതാ താരവും അഞ്ചു ബോബി ജോർജ് (2003) ആണ്.
7
എന്ന് മുതലാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന ഖേൽ രത്ന പുരസ്കാരം മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരമായി പുനർനാമകരണം ചെയ്തത്

ഉത്തരം :: 2021 ഓഗസ്റ്റ് 6 മുതൽ

 • രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം 1992 മുതൽ 2021 ആഗസ്റ്റ് 6 വരെ അറിയപ്പെട്ടിരുന്നത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലായിരുന്നു.
 • 25 ലക്ഷം രൂപയാണ് ഇപ്പോഴത്തെ പുരസ്കാര തുക ( തുടക്കത്തിൽ 5 ലക്ഷം രൂപയും, 2009 ൽ 7.5 ലക്ഷവുമായിരുന്ന പുരസ്കാര തുക 2020 ൽ 25 ലക്ഷമായി ഉയർത്തിയത്)
 • 1991 ൽ ഏർപ്പെടുത്തിയ ഖേൽ രത്ന പുരസ്കാരം ആദ്യം ലഭിച്ചത് ചെസ് കളിക്കാരനായ വിശ്വനാഥൻ ആനന്ദിനായിരുന്നു.
8
കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (Cognitive Behavioral Therapy (CBT) പിതാവെന്നറിയപ്പെടുന്ന ആരാണ് 2021 നവംബറിൽ അന്തരിച്ചത്

ഉത്തരം :: ആരോൺ ടെംകിൻ ബെക്ക്

 • അമേരിക്കകാരനായ മാനസികോരോഗ്യ ചികിത്സകനായ ആരോൺ ടി.ബെക്ക് ആണ് കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി എന്ന അവബോധ പെരുമാറ്റ ചികിത്സയുടെ പിതാവ് എന്നറിയപ്പെടുന്നത്.
 • ഉത്കണ്ഠ, പെരുമാറ്റ വൈകല്യം തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണം കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) യാണ് ലോകമാകെ ഇപ്പോൾ പ്രയോഗിച്ചു വരുന്നത്.
9
ലോകത്തിലെ ആദ്യത്തേതും, ഇന്ത്യയിലെ ഏറ്റവും വലുതുമായ Landfill gas-to-compressed Biogas Plant നിലവിൽ വന്നത് എവിടെയാണ്

ഉത്തരം :: ഹൈദരാബാദ്

 • ഇന്ത്യയിലെ ഏറ്റവും വലിയ പരിസ്ഥിതി സേവന കമ്പനിയായ Ramky Enviro ആണ് ലോകത്തിലെ ആദ്യത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ ലാൻഡ്ഫിൽ ഗ്യാസ്-ടു-കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് ഹൈദരാബാദിലെ അവരുടെ
  Integrated Municipal Solid Waste (HiMSW) സൈറ്റിൽ സ്ഥാപിച്ചിരിക്കുന്നത്.
10
2021-ലെ ഡോ.പി.പൽപ്പു പുരസ്കാരത്തിന് അർഹനായത്

ഉത്തരം :: എം.ചന്ദ്രദത്തൻ

 • ഡോ.പൽപ്പു ഫൌണ്ടേഷന്റെ 2021-ലെ ഡോ.പി.പൽപ്പു പുരസ്കാരത്തിന് അർഹനായത് മുൻ വി.എസ്.എസ്.സി ഡയറക്ടർ എം.ചന്ദ്രദത്തനാണ്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും