1
ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു.

[എ] സലിം അലി
[ബി] എച്ച് എൻ കുൻസ്രു
[സി] ഫസൽ അലി
[ഡി] കെ.എം. പണിക്കർ

ഉത്തരം :: [സി] ഫസൽ അലി

2
ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം

[എ] മാംഗനീസ് വ്യവസായം
[ബി] ഇരുമ്പുരുക്ക് വ്യവസായം
[സി] ചെമ്പ് വ്യവസായം
[ഡി] ബോക്സൈറ്റ് വ്യവസായം

ഉത്തരം :: [ബി] ഇരുമ്പുരുക്ക് വ്യവസായം

3
ബ്രിട്ടീഷ് രേഖകളിൽ "കൊട്ട്യോട്ട് രാജ" എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരണാധികാരി

[എ] വേലുത്തമ്പി ദളവ
[ബി] പഴശ്ശി രാജ
[സി] മാർത്താണ്ഡവർമ്മ
[ഡി] പാലിയത്തച്ചൻ

ഉത്തരം :: [ബി] പഴശ്ശി രാജ

4
ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത

[എ] അലഹബാദ്-ഹാൽഡിയ
[ബി] നദിയ-ധുബ്രി
[സി] കാക്കിനട-പുതുച്ചേരി
[ഡി] കൊല്ലം-കോഴിക്കോട്

ഉത്തരം :: [എ] അലഹബാദ്-ഹാൽഡിയ

5
സ്വരാജ് പാർട്ടിക്ക് രൂപം നൽകിയവർ ആരെല്ലാം

[എ] സി.ആർ ദാസ്, ജവഹർലാൽ നെഹ്റു
[ബി] സി.ആർ ദാസ്, മോത്തിലാൽ നെഹ്റു
[സി] മോത്തിലാൽ നെഹ്റു, സുബാഷ്ചന്ദ്രബോസ്
[ഡി] മോത്തിലാൽ നെഹ്റു, ചന്ദ്രശേഖർ ആസാദ്

ഉത്തരം :: [ബി] സി.ആർ ദാസ്, മോത്തിലാൽ നെഹ്റു

6
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആകെ വിസ്തൃതി
[എ] 165.2 ലക്ഷം ച.കി.മീ
[ബി] 73.4 ലക്ഷം ച.കി.മീ
[സി] 82.4 ലക്ഷം ച.കി.മീ
[ഡി] 14.09 ലക്ഷം ച.കി.മീ

ഉത്തരം :: [ബി] 73.4 ലക്ഷം ച.കി.മീ

7
അഗ്നിപുത്രി എന്നു വിശേഷിപ്പിക്കുന്ന ഭാരതീയ വനിത

[എ] ടെസ്സി തോമസ്
[ബി] പി.ടി.ഉഷ
[സി] ഡോ.ജാൻസി ജെയിംസ്
[ഡി] ജെനി.ജെറോം

ഉത്തരം :: [എ] ടെസ്സി തോമസ്

8
കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം
[എ] മലനാട്
[ബി] ഇടനാട്
[സി] മരുപ്രദേശം
[ഡി] തീരപ്രദേശം

ഉത്തരം :: [സി] മരുപ്രദേശം

9
ചേരിചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാൻ തീരുമാനിച്ച സമ്മേളനം

[എ] ബെൽ ഗ്രേഡ് സമ്മേളനം
[ബി] ബാന്ദുങ്ങ് സമ്മേളനം
[സി] വെനസ്വേല സമ്മേളനം
[ഡി] ലാഹോർ സമ്മേളനം

ഉത്തരം :: [ബി] ബാന്ദുങ്ങ് സമ്മേളനം

10
സമീപകാലത്ത് വാമൊഴിയിൽ നിന്നും വരമൊഴിയിലേക്ക് രൂപാന്തരപ്പെട്ട കേരള-കർണാടക ഭാഷ
[എ] തുളു
[ബി] കൊങ്കിണി
[സി] ബ്യാരി
[ഡി] കന്നഡ

ഉത്തരം :: [സി] ബ്യാരി

11
ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു

[എ] റഷ്യൻ വിപ്ലവം
[ബി] ഫ്രഞ്ചു വിപ്ലവം
[സി] ചൈനീസ് വിപ്ലവം
[ഡി] അമേരിക്കൻ വിപ്ലവം

ഉത്തരം :: [ബി] ഫ്രഞ്ചു വിപ്ലവം

12
വടക്കേ അമേരിക്കയിലെ റോക്കി പർവതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന ഉഷ്ണക്കാറ്റ്

[എ] ചിനൂക്ക്
[ബി] ഫൊൻ
[സി] ലൂ
[ഡി] ഹെർമാറ്റൻ

ഉത്തരം :: [എ] ചിനൂക്ക്

13
കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകൾ താഴെത്തന്നിരിക്കുന്നു

1) ഖാരിഫ് - നെല്ല്
2) റാബി - പരുത്തി
3) സൈദ് - പഴവർഗ്ഗങ്ങൾ

മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ്

[എ] 1 മാത്രം
[ബി] 1, 2 എന്നിവ
[സി] 1, 3 എന്നിവ
[ഡി] 2 മാത്രം

ഉത്തരം :: [സി] 1, 3 എന്നിവ

14
താഴെ തന്നിട്ടുള്ളവയിൽ വാണിജ്യബാങ്കുകളുടെ ധർമ്മളിൽ ഉൾപ്പെടുന്നത് ഏത്

[എ] നോട്ട് അച്ചടിച്ചിറക്കൽ
[ബി] വായ്പ നിയന്ത്രിക്കൽ
[സി] സർക്കാരിന്റെ ബാങ്ക്
[ഡി] നിക്ഷേപങ്ങൾ സ്വീകരിക്കുക

ഉത്തരം :: [ഡി] നിക്ഷേപങ്ങൾ സ്വീകരിക്കുക

15
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏതൊക്കെയാണ്

1) ഭിലായ് - ഒഡീഷ
2) റൂർക്കേല - ഛത്തീസ്ഗഡ്
3) ദുർഗാപൂർ - പശ്ചിമ ബംഗാൾ
4) ബൊക്കാറോ - ഝാർഖണ്ഡ്

[എ] 1,3 എന്നിവ
[ബി] 2,3 എന്നിവ
[സി] 3,4 എന്നിവ
[ഡി] 1,4 എന്നിവ

ഉത്തരം :: [സി] 3,4 എന്നിവ

16
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക

1) ഇന്ത്യയിലെ മുഖ്യതാപോർജ്ജ സ്രോതസ്സാണ് കൽക്കരി
2) പ്രധാന വ്യവസായിക ഇന്ധനമാണ് കൽക്കരി
3) ബിറ്റുമിനസ് വിഭാഗത്തിൽപ്പെട്ട കൽക്കരിയാണ് ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്നത്
4) മഹാരാഷ്ട്രയിലെ 'മുംബൈ-ഹൈ' യാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം

[എ] 1,2 എന്നിവ
[ബി] 1,2,3 എന്നിവ
[സി] 2,3,4 എന്നിവ
[ഡി] 2,4 എന്നിവ

ഉത്തരം :: [ബി] 1,2,3 എന്നിവ

17
ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ഉദാരവൽക്കരണത്തിന്റെ ഫലമായുള്ള മാറ്റത്തിൽ പെടുന്നവ ഏവ

1) വ്യവസായങ്ങൾ തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു
2) കമ്പോള നിയന്ത്രണങ്ങൾ പിൻവലിച്ചു
3) കൂടുതൽ മേഖലകളിൽ വിദേശനിക്ഷേപം അനുവദിച്ചു
4) ഇറക്കുമതിച്ചുങ്കവും നികുതികളും കൂട്ടി

[എ] 1,2,4 എന്നിവ
[ബി] 1.2.3 എന്നിവ
[സി] 1,4 എന്നിവ
[ഡി] 2,4 എന്നിവ

ഉത്തരം :: [ബി] 1.2.3 എന്നിവ

18
2020 ഏപ്രിൽ 1-ന് നിലവിൽ വന്ന ബാങ്ക ലയനത്തോടു കൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക ഏത്

[എ] സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
[ബി] പഞ്ചാബ് നാഷണൽ ബാങ്ക്
[സി] കാനറാ ബാങ്ക്
[ഡി] യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

ഉത്തരം :: [ബി] പഞ്ചാബ് നാഷണൽ ബാങ്ക്

19
UNDP യുടെ 2020-ലെ റിപ്പോർട്ട് അനുസരിച്ച് മാനവവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം

[എ] 128
[ബി] 129
[സി] 130
[ഡി] 131

ഉത്തരം :: [ഡി] 131

20
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിനുള്ള അവകാശം എന്ന മൌലിക അവകാശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ആശയങ്ങളിൽ പെടാത്തത് ഏത്

1) മതഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം
2) ജാതി, മതം, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കൽ
3) സ്ഥാനപ്പേരുകൾ നിർത്തലാക്കൽ
4) പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പാക്കൽ

[എ] ഒന്നും മൂന്നും
[ബി] ഒന്ന് മാത്രം
[സി] ഒന്നും രണ്ടും
[ഡി] ഒന്നും രണ്ടും നാലും

ഉത്തരം :: [ബി] ഒന്ന് മാത്രം

21
കേരള കൃഷി വകുപ്പിന്റെ സേവനങ്ങൾ ടെക്നോളജിയുടെ സഹായത്തോടെ കർഷകർക്ക് എത്തിക്കാനായി ആവിഷ്കരിച്ച പദ്ധതിയായ 'AIMS' ന്റെ പൂർണ്ണരൂപം

[എ] അഗ്രികൾച്ചർ ഇൻഫ്രാസ്ട്രച്ചർ മാനേജ്മെന്റ് സിസ്റ്റം
[ബി] അഗ്രിക്കൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സൊല്യൂഷൻ
[സി] അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം
[ഡി] അഗ്രികൾച്ചർ ഇൻഫ്രാസ്ട്രച്ചർ മാനേജ്മെന്റ് സൊലൂഷൻ

ഉത്തരം :: [സി] അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം

22
കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ

1) 1993 ഡിസംബർ 3-ാം തീയതി നിലവിൽ വന്നു
2) ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 കെ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ സ്ഥാപിതമായത്
3) പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾ നടത്തുക എന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല
4) പഞ്ചായത്ത്, നിയമസഭാ മണ്ഡലം, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവയുടെ അതിർത്തി നിർണ്ണയം സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ്

[എ] ഒന്നും രണ്ടും
[ബി] ഒന്നും മൂന്നും
[സി] മൂന്നും നാലും
[ഡി] ഒന്നും രണ്ടും മൂന്നും

ഉത്തരം :: [ഡി] ഒന്നും രണ്ടും മൂന്നും

23
കേരള ദുരന്ത നിവാരണ അതോററ്റിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്ഥാവന / പ്രസ്താവനകൾ ഏവ

1) 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരം സ്ഥാപിച്ചു
2) സുരക്ഷായനം എന്നതാണ് ആപ്തവാക്യം
3) ദുരന്ത നിവാരണ അതോററ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്
4) 2008 മെയ് നാലിന് ആണ് കേരളത്തിനെ ആദ്യത്തെ ദുരന്ത നിവാരണ അതോററ്റി നിലവിൽ വന്നത്

[എ] നാല് മാത്രം
[ബി] മൂന്ന് മാത്രം
[സി] ഒന്നും നാലും
[ഡി] രണ്ടും നാലും

ഉത്തരം :: [എ] നാല് മാത്രം

24
കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള മന്ദഹാസം പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

[എ] ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നതിനുമായി പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന പദ്ധതി
[ബി] അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതി
[സി] മാനസിക വെല്ലുവിളി നേരിടുന്ന മുതിർന്നവരെ പുനരധിവസിപ്പുക്കുന്നതിനും പരിപാലിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ.കൾക്ക് ഗ്രാന്റ് അനുവദിക്കുന്ന പദ്ധതി
[ഡി] കൃത്രിക ദന്തങ്ങളുടെ പൂർണ്ണസെറ്റ് സൌജന്യമായി വെച്ചു കൊടുക്കുന്ന പദ്ധതി

ഉത്തരം :: [ഡി] കൃത്രിക ദന്തങ്ങളുടെ പൂർണ്ണസെറ്റ് സൌജന്യമായി വെച്ചു കൊടുക്കുന്ന പദ്ധതി

25
കേരളത്തിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത്

[എ] 2008 ആഗസ്റ്റ് 11
[ബി] 2011 ആഗസ്റ്റ് 11
[സി] 2018 ആഗസ്റ്റ് 15
[ഡി] 2011 ആഗസ്റ്റ് 15

ഉത്തരം :: [എ] 2008 ആഗസ്റ്റ് 11