Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
മാർപ്പാപ്പയുടെ വിദേശയാത്രകളിലൂടെ 'പേപ്പൽ ഫ്ളൈറ്റ്' എന്ന ഖ്യാതി നേടിയ ഏത് ഇറ്റാലിയൻ ദേശീയ എയർലൈൻ കമ്പനിയാണ് 2021 ഒക്ടോബർ 15-ന് അവരുടെ സേവനം അവസാനിപ്പിച്ചത്

ഉത്തരം :: അലിറ്റാലിയ

  • 1946-ൽ ഇറ്റാലിയൻ സർക്കാരിന്റെ പൂർണ ഉടമസ്ഥതയിൽ സ്ഥാപിച്ച എയർലൈൻ കമ്പനിയാണ് അലിറ്റാലിയ.
  • അലിറ്റാലിയെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇറ്റാലിയൻ സർക്കാർ 9.27 ബില്യൺ ഡോളറാണ് ചെലവഴിച്ചത്. എന്നിട്ടും കടുത്ത സാമ്പത്തിക നഷ്ടവും കടവും തീരാത്തതിനാലാണ് എയർലൈൻ കമ്പനി അവരുടെ സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
  • അലിറ്റാലിയയ്ക്ക് പകരം സേവനം ആരംഭിച്ച വിമാനകമ്പനിയാണ് ഇറ്റലിയ ട്രാൻപോർട്ടോ എയ്റോ (ഐടിഎ), പുതിയ വിമാന കമ്പനിയിൽ 135 ബില്യൺ യൂറോയാണ് ഇറ്റാലിയൻ സർക്കാർ നിക്ഷേപിച്ചിരിക്കുന്നത്.
  • പോപ്പിന്റെ വിദേശയാത്രകൾ നടത്തിയിരുന്നത് അലിറ്റാലിയയുടെ ചാർട്ടേഡ് ഫ്ളൈറ്റുകളായിരുന്നു. പോപ്പിന്റെ പുതിയ യാത്രകൾ ഇനി ഐടിഎ യിലായിരിക്കും.

ഇറ്റാലിയൻ പ്രധാനമന്ത്രി - മരിയോ ഡ്രോഗി

2
ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിത എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്

ഉത്തരം :: റുമെയ്സ ഗിൽജി

  • തുർക്കി സ്വദേശിയാണ് റുമെയ്സ.
  • 24 കാരിയായ റുമെയ്സയുടെ നീളം 2.15 മീറ്റർ (7 അടി 0.7 ഇഞ്ച്) ആണ്
  • വീവർ സിൻഡ്രോം എന്ന അപൂർവ ജനിതക രോഗമാണ് റുമെയ്സയുടെ അമിത വളർച്ചയ്ക്ക് കാരണം.
  • ലോകത്തിലെ ഏറ്റവും ഉയരമുള്ള പുരുഷനും തുർക്കിക്കാരനാണ്. 8 അടി 2.8 ഇഞ്ച് നീളമുള്ള സുൽത്താൻ കോസയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള പുരുഷൻ.
3
ഓസ്ട്രിയൻ ചാൻസിലർ അലക്സാണ്ടർ ഷാലൻ ബെർഗിന്റെ പ്രസ് സെക്രട്ടറിയായി നിയമിതനായ മലയാളി

ഉത്തരം :: ജോസഫ് പാലത്തുങ്കൽ

  • ഓസ്ട്രിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാൻസലാറായിരുന്ന സെബാസ്റ്റ്യൻ കുർസ് അഴിമതി ആരോപണങ്ങളെ തുടർന്ന് രാജിവച്ച ഒഴിവിലേക്കാണ് വിദേശകാര്യമന്ത്രിയായിരുന്ന അലക്സാണ്ടർ ഷാലൻ ചാൻസിലറാകുന്നത്.

4
2021 ഒക്ടോബറിൽ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് പരിഗണിക്കുന്ന "പുഞ്ചിരിക്കുന്ന പാപ്പ" എന്നറിയപ്പെടുന്ന മാർപാപ്പ

ഉത്തരം :: ജോൺ പോൾ ഒന്നാമൻ മാർപാപ്പ

  • ഇറ്റലിയിലെ കനാലെ ദെഗാർദോയിലാണ് ജോൺ പോൾ ഒന്നാമൻ മാർപാപ്പ ജനിച്ചത്.
  • കർദിനാൾ ആൽബിനോ ലൂചിയാനി എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം.
  • 1978 ഓഗസ്റ്റ് 26-നാണ് മാർപാപ്പയായി ജോൺ പോൾ ഒന്നാമൻ സ്ഥാനമേക്കുന്നത്.
5
ഐപിഎൽ (IPL) ട്വന്റി20 - 2021 ക്രിക്കറ്റിന്റെ 14-മത് സീസൺ വിജയി ആരാണ്

ഉത്തരം :: ചെന്നൈ സൂപ്പർ കിങ്സ്

  • ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ചെന്നൈ തോൽപിച്ചത്.
  • ചെന്നൈയുടെ നാലാം ഐപിഎൽ കിരീടമാണിത്.
  • 2010, 2011, 2018 എന്നീ വർഷങ്ങളിലാണ് ഇതിനുമുമ്പ് ചെന്നൈ കിരീടം നേടിയിട്ടുള്ളത്.
6
IPL T20 - 2021 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നവർക്കുള്ള ഓറഞ്ച് ക്യാപ്പ് ലഭിച്ചത്

ഉത്തരം :: ഋതുരാജ് ഗെയ്ക്വാദ്

  • IPL ന്റെ ഒരു സീസണിൽ ഓറഞ്ച് ക്യാപ്പും എമർജിങ് പ്ലേയർ അവാർഡും സ്വന്തമാക്കുന്ന ആദ്യ താരമാണ് ഋതുരാജ് ഗെയ്ക്വാദ്.
  • IPL ചരിത്രത്തിൽ ഓറഞ്ച് ക്യാപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഋതുരാജ് ഗെയ്ക്വാദ്.
  • ചെന്നൈ സൂപ്പർ കിങ്സ് താര ഋതുരാജ് ഗെയ്ക്വാദ് 24 വയസ്സും 257 ദിവസവുമുള്ളപ്പോഴാണ് ഈ നേട്ടം കൈവരിക്കുന്നത്, 2008-ൽ ആസ്ട്രേലിയൻ താരം ഷോൺ മാർഷിന്റെ 24 വയസ്സും 328 ദിവസവും എന്ന റെക്കോഡാണ് ഗെയ്ക്വാദ് തകർത്തത്.
  • 635 റൺസാണ് ഗെയ്ക്വാദ് ടൂർണമെന്റിൽ നേടിയത്.
7
IPL T20 - 2021 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്നവർക്കുള്ള പർപ്പിൾ ക്യാപ്പ് ലഭിച്ചത്

ഉത്തരം :: ഹർഷൽ പട്ടേൽ

  • ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമംഗമാണ് ഹർഷൽ പട്ടേൽ
  • 32 വിക്കറ്റുകളാണ് ടൂർണമെന്റിൽ നേടിയത്.
8
IPL T20 - 2021 ക്രിക്കറ്റിൽ ഫെയർപ്ലേ അവാർഡ് നേടിയ ടീം

ഉത്തരം :: രാജസ്ഥാൻ റോയൽസ്

9
IPL T20 - 2021 ക്രിക്കറ്റ് സീസണിലെ ഏറ്റവും മൂല്യമേറിയ താരമായി തിരഞ്ഞെടുത്തത്

ഉത്തരം :: ഹർഷൽ പട്ടേൽ

  • IPL T20 - 2021 ക്രിക്കറ്റിൽ ടൂർണമെന്റിലെ ഗെയിം ചെയ്ഞ്ചർ പുരസ്കാരവും ലഭിച്ചത് ഹർഷൽ പട്ടേലിനാണ്.
10
IPL T20 - 2021 ക്രിക്കറ്റ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരം

കെ.എൽ രാഹുൽ (30 സിക്സറുകൾ)

11
IPL T20 - 2021 ക്രിക്കറ്റ് ടൂർണമെന്റിൽ മികച്ച സൂപ്പർ സ്ട്രൈക്കർ പുരസ്കാരം ലഭിച്ചത്

ഷിമ്രോൺ ഹെറ്റ്മയർ

12
IPL T20 - 2021 ക്രിക്കറ്റ് ടൂർണമെന്റിലെ മികച്ച ക്യാച്ച് നേടുന്ന താരത്തിനുള്ള പുരസ്കാരം ലഭിച്ചത്

രവി ബിഷ്ണോയ്

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും