Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
ഇന്ത്യയിലാദ്യമായി 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി കോവിഡ് വാക്സിൻ നൽകുന്നതിനുള്ള ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) യുടെ ശുപാർശ ലഭിച്ച കോവിഡ് വാക്സിൻ

     
A
  കൊവിഷീൽഡ്
     
B
  കോവാക്സിൻ
     
C
  സൈകോവ്-ഡി
     
D
  ജാൻസെൻ

ഉത്തരം :: കോവാക്സിൻ

  • നിലവിൽ 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഭാരത് ബയോടെക്കിന്റെ (Bharat Biotech) കോവാക്സിൻ (Covaxin) നൽകിയിരുന്നത്.
  • ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ പുതിയ ശുപാർശ പ്രകാരം 2 മുതൽ 18 വയസ്സ് പ്രായമുള്ളവർക്ക് കൂടി കോവാക്സിൻ നൽകാനാണ് അനുമതി.
  • എന്നാൽ കോവാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടന അനുമതി നൽകിയിട്ടില്ല.
2
രണ്ട് വയസ്സ് മുതലുള്ളവർക്കെല്ലാം കോവിഡ് വാക്സിൻ നൽകാൻ ആദ്യം അനുമതി നൽകിയ രാജ്യം

     
A
  ഇന്ത്യ
     
B
  ക്യൂബ
     
C
  ചൈന
     
D
  അമേരിക്ക

ഉത്തരം :: ക്യൂബ

  • ക്യൂബ തദ്ദേശീയമായി നിർമ്മിച്ച സോബെറാന, അബ്ഡല കോവിഡ് വാക്സിനുകളാണ് 2 വയസ്സ് മുതലുള്ള കുട്ടികൾക്ക് നൽകാൻ 2021 സെപ്തംബർ മാസം അനുമതി നൽകിയിരുന്നത്.
  • ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കിയ ഈ വാക്സിനുകൾ 92 ശതമാനത്തിന് മുകളിൽ ഫലപ്രാപ്തിയാണ് ക്യൂബൻ സർക്കാർ അവകാശപ്പെടുന്നത്.
  • എന്നാൽ ഈ വാക്സിനുകൾക്ക് ലോകാരോഗ്യ സംഘടനയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
3
ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ 2021-ൽ എത്ര ശതമാനം വളർച്ച കൈവരിക്കുമെന്നാണ് രാജ്യാന്തര നാണയനിധിയുടെ (ഐ.എം.എഫ്) റിപ്പോർട്ടുകൾ പറയുന്നത്

     
A
  9.5
     
B
  8.5
     
C
  7.3
     
D
  9

ഉത്തരം :: 9.5 ശതമാനം

  • ഐഎംഎഫ് ന്റെ നിഗമന പ്രകാരം ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ 2021-ൽ 9.5 ശതമാനവും, 2022 ൽ 8.5 ശതമാനവും വളർച്ച കൈവരിക്കുമെന്നും ലോക സമ്പത്ത് വ്യവസ്ഥ 2021-ൽ 5.9 ശതമാനവും അടുത്ത വർഷം 4.9 ശതമാനവും വളർച്ച നേരിടുമെന്നുമാണ്ൽ പറയുന്നത്.
  • കോവിഡ് കാലത്ത് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ 7.3 ശതമാനമായി ചുരുങ്ങിയിരുന്നു.
4
കൊവിഷീൽഡ്, കോവാക്സിൻ എന്നീ കോവിഡ് വാക്സിനുകളുടെ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസായി നൽകാൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യുയുടെ അനുമതി ചോദിച്ചിരിക്കുന്ന കോവിഡ് വാക്സിൻ

ഉത്തരം :: കോർബെവാക്സ്

  • ബയോളജിക്കൽ-ഇ എന്ന സ്ഥാപനമാണ് കോർബെവാക്സ് ഉൽപാദിപ്പിക്കുന്നത്
5
മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ഗുരുതരരോഗങ്ങൾക്ക് 5 വർഷത്തേക്ക് തുടർചികിത്സ നൽകുന്ന കേരള സർക്കാർ പദ്ധതി

തീരാരോഗ്യം

6
2021 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേഷ്ടകനായി നിയമിതനായത്

ഉത്തരം :: അമിത് ഖരെ

  • ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് മുൻ വിദ്യാഭ്യാസ സെക്രട്ടറി കൂടിയായ അമിത് ഖരെ.
7
ഗൂഗിളിൽ നിന്നും ആഗോള പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടെമാസെക് ഹോൾഡിങ്സിൽ നിന്നും 735 കോടി രൂപയുടെ നിക്ഷേപം നേടിയ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നിയോബാങ്കിംങ് സ്റ്റാർട്ടപ്പായ മലയാളി ഫിൻടെക് സ്റ്റാർട്ടപ്പ്

ഓപ്പൺ

8
കേരള സർക്കാരിന്റെ വനം -വന്യജീവി ഫോട്ടോഗ്രാഫി അവാർഡ് - 2021 നേടിയത്

വിഘ്നേഷ് ബി ശിവൻ.

9
കേന്ദ്ര സർക്കാരിന്റെ എല്ലാ അടിസ്ഥാന വികസന പദ്ധതികളും ഒരു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനായി ആരംഭിച്ച പുതിയ പദ്ധതി

പി എം ഗതി ശക്തി (PM Gati Shakti)

10
രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏകദിനത്തിൽ സെഞ്ചുറി നേടുന്ന താരം എന്ന ബഹുമതി 2021 ഒക്ടോബറിൽ കരസ്ഥമാക്കിയത്

ഉത്തരം ::  ആമി ഹണ്ടർ (അയർലണ്ട് വനിതാ ക്രിക്കറ്റ് താരം)

  • സിംബാബ്വേക്കെതിരെ ആമിയുടെ 16-മത് ജന്മദിനത്തിലാണ് 121 റൺസെടുത്ത് ഈ നേട്ടം കൈവരിക്കുന്നത്.
  • ഇന്ത്യയുടെ മിതാലി രാജ് ആയിരുന്നു ഇതുവരെ ഈ റെക്കോർഡിന് അർഹയായിരുന്നത്, മിതാലി 16 വയസ്സും 205 ദിവസവുമുള്ളപ്പോഴാണ് 1999 ജൂണിൽ അയർലണ്ടിനെതിരെ 114 റെൺസെടുത്തിരുന്നത്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും