Below are the 50 questions for the Driver Grade-2 (LDV) Examination of Kerala PSC on 11.06.2016 for various companies, boards and corporations. The most important thing to prepare for the competition is to study the previous year's question paper. It is really helpful to understand the syllabus of the exam and get an idea about the exam. If you study more previous year question papers you can definitely get higher marks in the competitive exam. All the best to those who are preparing for the driver exam.

കേരള പി.എസ്.സിയുടെ 11.06.2016 ൽ വിവിധ കമ്പനി, ബോർഡ്, കോർപ്പറേഷനുകളിലേക്കുള്ള ഡ്രൈവർ ഗ്രേഡ് - 2 (എൽ.ഡി.വി) പരീക്ഷയുടെ 50 ചോദ്യങ്ങളാണ് ഇവിടെ പരിശീലനത്തിനായി ചുവടെ കൊടുത്തിരിക്കുന്നത്. മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം മുൻ വർഷത്തെ ചോദ്യപേപ്പർ പഠിക്കുക എന്നതാണ്. പരീക്ഷയുടെ സിലബസ് മനസിലാക്കുന്നതിനും പരീക്ഷയെക്കുറിച്ച് നിങ്ങൾക്ക് ഒരു ആശയം ലഭിക്കുന്നതിനും ഇത് ശരിക്കും സഹായകരമാണ്. കൂടുതൽ മുൻവർഷ ചോദ്യ പേപ്പറുകൾ പഠിക്കുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും മത്സരപരീക്ഷയ്ക്ക് ഉയർന്ന മാർക്ക് നേടാൻ സാധിക്കും. ഡ്രൈവർ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു.
1
എഞ്ചിൻ എന്നാൽ എന്ത്


[എ] വൈദ്യൂതോർജ്ജത്തെ യാന്ത്രികോർജ്ജമാക്കുന്ന യന്ത്ര സംവിധാനം

[ബി] വൈദ്യൂതോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റുന്ന യന്ത്ര സംവിധാനം

[സി] യാന്ത്രികോർജ്ജത്തെ താപോർജ്ജമാക്കുന്ന യന്ത്ര സംവിധാനം

[ഡി] താപോർജ്ജത്തെ യാന്ത്രികോർജ്ജമാക്കി മാറ്റുന്ന യന്ത്ര സംവിധാനം

2
ഭാരം കയറ്റുന്ന വാഹനങ്ങളിൽ തറ നിരപ്പിൽ നിന്നും ഭാരം കയറ്റാവുന്ന പരമാവധി ഉയരം

[എ] 3.80 മീറ്റർ

[ബി] 4.80 മീറ്റർ

[സി] 2.80 മീറ്റർ

[ഡി] 3 മീറ്റർ

3
മാൻഡേറ്ററി റോഡ് സൈനുകൾ

[എ] മുന്നറിയിപ്പ് നൽകുന്നവയാണ്

[ബി] നിർബന്ധമായും പാലിക്കേണ്ടവയാണ്

[സി] നീലനിറത്തിൽ ചതുരാകൃതിയിൽ ഉള്ള ബോർഡുകളാണ്

[ഡി] ദൂരം എത്രയെന്ന് അറയിപ്പ് നൽകുന്നു

4
മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 122 അനുശാസിക്കുന്നത് എന്ത്

[എ] മദ്യപിച്ച് വാഹനം ഓടിക്കരുത്

[ബി] ന്യൂമാറ്റിക് ടയർ ഘടിപ്പിക്കാത്ത വാഹനങ്ങൾ പൊതുസ്ഥലത്ത് ഓടിക്കരുത്

[സി] മറ്റുള്ളവർക്ക് അപകടമോ, തടസ്സമോ ഉണ്ടാകുന്ന രീതിയിൽ വാഹനം പൊതുസ്ഥലത്ത നിർത്തിയിടരുത്

[ഡി] രോഗമോ, അവശതയോ ഉള്ള ആൾ വാഹനം ഓടിക്കരുത്

5
ഒരു വാഹനത്തിൽ ഗിയർ ബോക്സിന്റെ ധർമ്മം എന്താണ്

[എ] വേഗത കൂട്ടുക, കുറയ്ക്കുക

[ബി] ടോർക്ക് കൂട്ടുക, കുറയ്ക്കുക

[സി] വാഹനം പുറകോട്ട് ഓടിക്കുക

[ഡി] മേൽപ്പറഞ്ഞവയെല്ലം

6
ബ്ലൈൻഡ് സ്പോട്ട് എന്നാൽ എന്ത്

[എ] ഹെഡ് ലൈറ്റിൽ നൽകുന്ന കറുത്ത പൊട്ട്

[ബി] പുറകിൽ നിന്നുള്ള വാഹനം റിയർ വ്യൂ മിററിൽ കാണാൻ സാധിക്കാത്ത മേഖല

[സി] വാഹനത്തിന്റെ മുൻപിൽ പ്രകാശം പതിക്കാത്ത സ്ഥലം

[ഡി] ഇവയൊന്നുമല്ല

7
G.C.R. എന്നാൽ എന്ത്

[എ] ഗുഡ്സ് കാര്യേജ് റിക്കാർഡ്

[ബി] ഗവൺമെന്റ് സർട്ടിഫൈഡ് റൂട്ട്

[സി] ഗുഡ്സ് ക്യാബിൻ റിക്കാർഡ്

[ഡി] ഗവൺമെന്റ് കാർ രജിസ്റ്റർ

8
ടയറിനുള്ളിലെ വായുവിന്റെ സമ്മർദ്ദം അളക്കുന്ന ഉപകരണം

[എ] അമീറ്റർ

[ബി] വാൽവ് ഡൈ

[സി] ടയർ പ്രഷർ ഗേജ്

[ഡി] വാക്വം ഗേജ്

9
ഡ്രൈവിംഗ് സിമുലേറ്റർ എന്നാൽ എന്ത്

[എ] പരിശീലനത്തിനായി രൂപകല്പന ചെയ്ത ഓടാത്ത വാഹന മാതൃക

[ബി] ഡ്രൈവിംഗ് വേഗത വർദ്ധിപ്പിക്കുന്ന സംവിധാനം

[സി] റോഡിൽ ഓടിക്കുന്ന ഡ്രൈവിംഗ് സ്കൂൾ വാഹനം

[ഡി] കാറ്റു നിറയ്ക്കുന്ന വാഹന ടയർ

10
ആന്റിലോക്ക് ബ്രേക്ക് സംവിധാനം വാഹനങ്ങളിൽ നൽകുന്നതെന്തിന്

[എ] പെട്ടെന്ന് വാഹനം നിർത്താൻ

[ബി] ബ്രേക്ക് പ്രവർത്തിക്കുമ്പോൾ വീലുകൾ ലോക്കായി വാഹനം തെന്നിമാറാതെ നിർത്താൻ

[സി] പാർക്കിംഗ് ബ്രേക്കിന്റെ കാര്യക്ഷമത വർദ്ദിപ്പിക്കാൻ

[ഡി] ഗട്ടർ ചാടുമ്പോൾ ബ്രേക്ക് പ്രവർത്തിപ്പിക്കാൻ

11
ഇന്ധന ലാഭം ലഭിക്കുന്ന വേഗത

[എ] 10-20 km/hr

[ബി] 20-30 km/hr

[സി] 40-45 km/hr

[ഡി] 80-100 km/hr

12
വാഹനം രാത്രികാലങ്ങളിൽ പാർക്കു ചെയ്യുമ്പോൾ

[എ] റോഡിന്റെ ഇടതുവശം ചേർത്ത് നിർത്തുക

[ബി] പാർക്ക് ലൈറ്റുകൾ തെളിയിക്കണം

[സി] പാർക്കിംഗ് ബ്രേക്ക് പ്രവർത്തിപ്പിക്കണം

[ഡി] മേൽപ്പറഞ്ഞതെല്ലാം ചെയ്യണം

13
റൈഡിംഗ് ഓൺ ക്ലച്ച് എന്നാൽ എന്ത്

[എ] ക്ലച്ച് ഓൺ ആയിരിക്കുന്ന അവസ്ഥ

[ബി] ക്ലച്ച് പെഡലിൽ പാദങ്ങൾ വച്ചുകൊണ്ട് വാഹനം ഓടിക്കുന്നത്

[സി] ക്ലച്ച് ഓഫായിരിക്കുന്ന അവസ്ഥ

[ഡി] വൈദ്യുത ക്ലച്ചിന്റെ സ്വിച്ചിനെ വിശേഷിപ്പിക്കുന്നത്

14
എം.പി.എഫ്.ഐ സംവിധാനം ഏത് എഞ്ചിനിൽ ഉപയോഗിക്കുന്നു

[എ] പെട്രോൾ

[ബി] ഡീസൽ

[സി] സി.എൻ.ജി

[ഡി] ഇവയെല്ലാം

15
ഒരു വാഹനത്തിൽ ക്ലച്ചിന്റെ സ്ഥാനം

[എ] എഞ്ചിനും ഫ്ലൈവീലിനുമിടയിൽ

[ബി] പ്രൊപ്പല്ലർ ഷാഫ്റ്റിനും ഫൈനൽ ഡ്രൈവിനും ഇടയിൽ

[സി] ഫ്ലൈവീലിനും ഗിയർബോക്സിനുമിടയിൽ

[ഡി] യൂണിവേഴ്സൽ ജോയിന്റുകൾക്കിടയിൽ

16
ഹസാർഡ് സ്വിച്ച് ഉപയോഗിച്ച് നാല് ഇൻഡിക്കേറ്ററുകളും ഒന്നിച്ച് മിന്നിച്ചാൽ എന്ത് മനസ്സിലാകും

[എ] വാഹനം കവലയിൽ നേരേ പോകുന്നു

[ബി] അപകടം സംഭവിച്ച വാഹനം പാർക്കു ചെയ്തിരിക്കുന്നു

[സി] ഹെഡ് ലൈറ്റിന് തകരാറ് സംഭവിച്ചതിനാൽ

[ഡി] ഓവർടേക്ക് ചെയ്യാൻ പാടില്ല

17
എഞ്ചിന്റെ ഉള്ളിലെ ഓയിലിന്റെ അളവ് പരിശോധിക്കുന്ന സംവിധാനം

[എ] ഡിപ്പ് സ്റ്റിക്ക്

[ബി] ഓയിൽ സംപ്

[സി] ഇൻഡിക്കേറ്റർ സ്റ്റിക്

[ഡി] ഫിൽട്ടർ

18
ഒരു ലെഡ് ആസിഡ് ബാറ്ററിയിൽ ഇലക്ട്രോലൈറ്റിന്റെ അളവ് ഉയർത്താൻ എന്താണ് ഒഴിവാക്കേണ്ടത്

[എ] ആസിഡ്

[ബി] ഡിസ്റ്റിൽഡ് വാട്ടർ

[സി] ലെഡ്

[ഡി] പൈപ്പ് വെള്ളം

19
ഒരു വാഹനത്തിലെ കേർട്ടെസി ലൈറ്റ് പ്രകാശിക്കുന്നത് എപ്പോൾ

[എ] ബ്രേക്ക് പ്രവർത്തിക്കുമ്പോൾ

[ബി] ഇൻഡിക്കേറ്റർ സ്വിച്ചിന് അനുസൃതമായി

[സി] പാർക്ക് ലൈറ്റുകൾ പ്രകാശിക്കുമ്പോൾ

[ഡി] ഡോറുകൾ തുറന്നിരിക്കുമ്പോൾ

20
ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമൊബൈൽ ഫാക്ടറി

[എ] മാരുതി ഉദ്യോഗ് ലിമിറ്റഡ്

[ബി] റ്റാറ്റാ മോട്ടേഴ്സ്

[സി] ഹിന്ദുസ്ഥാൻ മോട്ടോർസ്, കൽക്കത്ത

[ഡി] പ്രീമിയർ ഓട്ടോമൊബൈൽസ്, മുംബൈ

21
ഗ്രോമൈറ്റ് എന്നാൽ എന്ത്

[എ] കേബിളിനെ ഉരയാതെ സംരക്ഷിക്കുന്ന റബ്ബർ ചട്ട

[ബി] വാൽവ് ലാപ്പ് ചെയ്യുന്ന ഉപകരണം

[സി] ഒരു ടയർ നിർമ്മാണ കമ്പനി

[ഡി] ട്രാൻസ്മിഷൻ സിസ്റ്റത്തിന്റെ മറ്റൊരു പേര്

22
താഴെപ്പറയുന്നവയിൽ കൂട്ടത്തിൽ ചേരാത്തത് കണ്ടുപിടിക്കുക

[എ] ഹൈഡ്രോമീറ്റർ

[ബി] ഓടോമീറ്റർ

[സി] ടാക്കോമീറ്റർ

[ഡി] സ്പീഡോ മീറ്റർ

23
1 ഇഞ്ച് എത്ര സെന്റീമീറ്റർ ആണ്

[എ] 25.4 സെന്റീമീറ്റർ

[ബി] 2.54 സെന്റീമീറ്റർ

[സി] 0.025 സെന്റീമീറ്റർ

[ഡി] 254 സെന്റീമീറ്റർ

24
100 സെന്റീമീറ്റർ

[എ] 0.1 മീറ്റർ

[ബി] 1 മീറ്റർ

[സി] 0.01 മീറ്റർ

[ഡി] 0.001 മീറ്റർ

25
ഒരു വൈദ്യുതമോട്ടോറിൽ വൈദ്യുതോർജ്ജത്തെ എന്താക്കി മാറ്റുന്നു

[എ] പ്രകാശോർജ്ജം

[ബി] താപോർജ്ജം

[സി] യാന്ത്രികോർജ്ജം

[ഡി] ഗതികോർജ്ജം

26
ഒരു നാല് സ്ട്രോക്ക് പെട്രോൾ എഞ്ചിനിൽ ഒരു പ്രവർത്തന ചക്രം പൂർത്തിയാക്കുമ്പോൾ ക്രാങ്ക് ഷാഫ്റ്റ് എത്ര പ്രാവശ്യം കറങ്ങും

[എ] അര

[ബി] ഒന്ന്

[സി] നാല്

[ഡി] രണ്ട്

27
വാഹനത്തിലെ ഡൈനാമോക്ക് കറക്കം ലഭിക്കുന്നത് എന്തിന്റെ സഹായത്താൽ ആണ്

[എ] ചെയിൻ

[ബി] ഗിയർ

[സി] ഫ്ലാറ്റ് ബെൽറ്റ്

[ഡി] വി.ബെൽറ്റ്

28
പൊതുവാഹനമോടിക്കാൻ അപേക്ഷ നൽകുന്ന ട്രാൻസ്പോർട്ട് ഡ്രൈവർക്ക് എത്ര വയസ്സ് തികഞ്ഞിരിക്കണം

[എ] 18

[ബി] 21

[സി] 20

[ഡി] 16

29
ഒരു നാല് സിലിണ്ടർ പെട്രോൾ എഞ്ചിനിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന ഫയറിംഗ് ഓർഡർ

[എ] 1342

[ബി] 1234

[സി] 1432

[ഡി] 1423

30
ഏതു തരം ഇൻഷ്വറൻസാണ് റോഡിൽ ഓടിക്കുന്ന വാഹനങ്ങൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ടത്

[എ] കോംപ്രിഹെൻസീവ്

[ബി] വ്യക്തിപരമായ ഇൻഷ്വറൻസ്

[സി] ലൈഫ് ഇൻഷ്വറൻസ്

[ഡി] തേർഡ് പാർട്ടി ഇൻഷ്വറൻസ്

31
ഒരു ട്രാക്ടറിൽ എത്ര ആളുകളെ കയറ്റാം

[എ] 10 പേർ

[ബി] 5 പേർ

[സി] ഡ്രൈവർ മാത്രം

[ഡി] ഡ്രൈവറെ കൂടാതെ ഒരാളെ കയറ്റാം

32
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി

[എ] 16 വയസ്സ്

[ബി] 18 വയസ്സ്

[സി] 20 വയസ്സ്

[ഡി] 15 വയസ്സ്

33
ഒരു വാഹനത്തിൽ എത്ര ആളുകളെ കയറ്റാം എന്ന് വ്യക്തമാക്കുന്ന രേഖ

[എ] ലൈസൻസ്

[ബി] രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

[സി] പെർമിറ്റ്

[ഡി] ഇൻഷ്വറൻസ്

34
ചരക്ക് വാഹനത്തിൽ കയറ്റാവുന്ന ഭാരം വ്യക്തമാക്കുന്ന രേഖ

[എ] ലൈസൻസ്

[ബി] രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

[സി] പെർമിറ്റ്

[ഡി] ഇൻഷ്വറൻസ്

35
ജംഗ്ഷനിൽ ഏതു വാഹനത്തിനാണ് കടന്നു പോകാൻ മുൻഗണന

[എ] ഇടതുവശത്തുനിന്നും വരുന്ന വാഹനം

[ബി] വലതുവശത്തുനിന്നും വരുന്ന വാഹനം

[സി] പിന്നിൽ നിന്നും വരുന്ന വാഹനം

[ഡി] എല്ലാ വാഹനങ്ങൾക്കും മുൻഗണന നൽകാം

36
റോഡിന്റെ മദ്ധ്യഭാഗത്ത് തുടർച്ചായായ മഞ്ഞവര കണ്ടാൽ

[എ] ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാം

[ബി] സൂക്ഷിച്ച് ഓവർടേക്ക് ചെയ്യാം

[സി] കാൽനട യാത്രക്കാർക്ക് കടന്നു പോകാം

[ഡി] വര തൊടാനോ, മുറിച്ചു കടക്കാനോ പാടില്ല

37
ഭിന്നശേഷിയുള്ളവർക്ക് ഓടിക്കാവുന്ന വാഹനം

[എ] സാധാരണ കാർ

[ബി] ഓട്ടോറിക്ഷ

[സി] ഇൻവാലിഡ് കാര്യേജ്

[ഡി] 50 cc യിൽ താഴെയുള്ള ഇരുചക്രവാഹനം

38
ടാക്സി പെർമിറ്റിന്റെ കാലാവധി എത്ര നാൾ

[എ] ഒരു വർഷം

[ബി] രണ്ട് വർഷം

[സി] മൂന്ന് വർഷം

[ഡി] അഞ്ചു വർഷം

39
പെട്രോൾ എഞ്ചിനിൽ പെട്രോൾ വായു മിശ്രിതത്തെ കത്തിക്കാൻ ഉപയോഗിക്കുന്ന സംവിധാനം

[എ] സ്പാർക്ക് പ്ലഗ്

[ബി] ഇൻജക്ടർ

[സി] മോട്ടോർ

[ഡി] കാർബുറേറ്റർ

40
ഒരു റേഡിയേറ്ററിലെ ജലപ്രവാഹത്തിന്റെ ദിശ

[എ] താഴെ നിന്നും മുകളിലേക്ക്

[ബി] മുകളിൽ നിന്നും താഴേക്ക്

[സി] വൃത്താകൃതിയിൽ

[ഡി] ഇവയൊന്നുമല്ല

41
സാധാരണയായി ഹെഡ് ലൈറ്റ് ബൾബിന് എത്ര ഫിലമെന്റുകൾ ഉണ്ട്

[എ] ഒന്ന്

[ബി] രണ്ട്

[സി] മൂന്ന്

[ഡി] നാല്

42
2021 മുതൽ 2020 വരെയുള്ള ദശകത്തെ ഐക്യരാഷ്ട്രസഭ എന്തു ദശകമായാണ് പ്രഖ്യാപിച്ചിരുന്നത്

[എ] റോഡു സുരക്ഷാ പ്രവർത്തനങ്ങൾക്കായുള്ള ദശകം

[ബി] റോഡു നിർമ്മാണത്തിനായുള്ള ദശകം

[സി] അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള ദശകം

[ഡി] മേൽപ്പറഞ്ഞവയെല്ലാം

43
നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്ത എല്ലാ പെഡസ്ട്രിയൻ ക്രോസിംഗുകളിലും വഴിക്കുള്ള അവകാശം

[എ] സൈക്കിൾ ഉപയോഗിക്കുന്നവർക്ക്

[ബി] കാറിൽ യാത്ര ചെയ്യുന്നവർക്ക്

[സി] കാൽനട യാത്രക്കാർക്ക്

[ഡി] ഇരുചക്ര വാഹനങ്ങൾക്ക്

44
മോട്ടോർ വാഹന നിയമത്തിലെ 112-ാം വകുപ്പ് അനുശാസിക്കുന്നത്

[എ] ലോഡിനും റൂട്ടിനും നിയന്ത്രണം

[ബി] സിഗ്നൽ കാണിക്കുന്നത് സംബന്ധിച്ച്

[സി] വാഹനം പിടിച്ചെടുക്കൽ

[ഡി] വേഗത നിയന്ത്രണം

45
10.00 x 20 ടയറുകൾ ഏതു വാഹനത്തിലാണ് ഉപയോഗിക്കുന്നത്

[എ] കാറുകൾ

[ബി] സ്കൂട്ടർ

[സി] ഹെവി വാഹനങ്ങൾ

[ഡി] ജീപ്പ്

46
ഏത് ഗിയർ ബോക്സ് ഉപയോഗിക്കുന്ന വാഹനത്തിനാണ് ഡബിൾ ഡി ക്ലച്ചിംഗ് ഉപയോഗിക്കുന്നത്

[എ] സ്ലൈഡിംഗ് മെഷ്

[ബി] കോൺസ്റ്റന്റ് മെഷ്

[സി] സിൻക്രോ മെഷ്

[ഡി] എപ്പിസൈക്ലിക്

47
ഒരു വാഹനം വളവെടുക്കുമ്പോൾ പുറംഭാഗത്തെ ചക്രങ്ങളുടെ വേഗത വർദ്ധിപ്പിക്കുന്ന സംവിധാനം

[എ] ഗിയർ ബോക്സ്

[ബി] ഫൈനൽ ഡ്രൈവ്

[സി] ഡിഫ്രൻഷ്യൽ

[ഡി] ക്ലച്ച്

48
സാധാരണയായി ലീഫ് സ്പ്രിംഗിനെ ആക്സിലുമായി എന്തു സംവിധാനം ഉപയോഗിച്ചാണ് ബന്ധിപ്പിക്കുന്നത്

[എ] യൂബോൾട്ട്

[ബി] ഷാക്കിൾ

[സി] സെന്റർ ബോൾട്ട്

[ഡി] ക്ലിപ്പ്

49
12 വോൾട്ട് ലെഡ് ആസിഡ് ബാറ്ററിയിൽ എത്ര സെല്ലുകൾ ഉണ്ടാവും

[എ] രണ്ട്

[ബി] മൂന്ന്

[സി] പന്ത്രണ്ട്

[ഡി] ആറ്

50
വാഹനത്തിന്റെ ഡാഷ് ബോർഡിൽ ഇഗ്നിഷൻ വാണിംഗ് ലാംപ് കത്തിയാൽ ഡ്രൈവർ എന്തു മനസ്സിലാക്കണം

[എ] ഇഗ്നീഷൻ പ്രവർത്തിക്കുന്നില്ല

[ബി] ബാറ്ററിയിലേക്ക് ചാർജ്ജ് ചെയ്യാൻ ആവശ്യമായ കറന്റ് പ്രവഹിക്കുന്നില്ല

[സി] ഇൻഡിക്കേറ്റർ പ്രവർത്തിക്കുന്നില്ല

[ഡി] ഹെഡ് ലാംപ് പ്രവർത്തിക്കുന്നില്ല