ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 02, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily



 1. 2021-ലെ ലോക അഭയാർത്ഥി ദിനത്തിന്റെ (World Refugee Day) പ്രമേയം

  • "ഞങ്ങൾ ഒരുമിച്ച് സുഖപ്പെടുത്തുന്നു, പഠിക്കുന്നു, തിളങ്ങുന്നു" (Together We heal, learn and shine)
  • ലോക അഭയാർത്ഥി ദിനമായി ആചരിക്കുന്നത് - ജൂൺ 20 
  • 2001 ജൂൺ 20 ന് ഐക്യരാഷ്ട്രസഭ ആദ്യ അഭയാർത്ഥി ദിനം ആഘോഷിച്ചു 


2. "ബ്ലാക്ക് സാൻഡ്" എന്ന ലഘു ചിത്രം സംവിധാനം ചെയ്തത്

  • ഡോ.സോഹൻ റോയ്
  • കൊല്ലം ജില്ലയിലെ ആലപ്പാട്ടെ കരിമണൽ ഖനനത്തെ പ്രമേയമാക്കി നിർമ്മിച്ച സിനിമയാണ് ബ്ലാക്ക് സാൻഡ്
  • ഇതുവരെ പന്ത്രണ്ട് ദേശീയ-രാജ്യാന്തര പുരസ്കാരങ്ങളാണ് ഈ ചെറു ചിത്രം വാരിക്കൂട്ടിയത്


3. 2021 ജൂണിൽ ഇന്ത്യയും യൂറോപ്പ്യൻ യൂണിയനിലെ ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ നാവികസേനകളുമായി സംയുക്തമായി നടത്തിയ സൈനിക അഭ്യാസം

  • IN - EUNAVFOR



4. 2021 ജൂണിൽ പ്രസിദ്ധീകരിച്ച സ്വിസ്സ് ബാങ്കുകളിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 

  • 51 - മത്
  • പട്ടികയിൽ മുന്നിലുള്ള രാജ്യം UK ആണ്


5. ഓട്ടിസം ബാധിച്ച കുട്ടികളിലെ സർഗശേഷി കണ്ടെത്തി പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ട് സമഗ്രശിക്ഷ കേരളം നടപ്പിലാക്കുന്ന പദ്ധതി

  • കളിക്കൂട്ടം പദ്ധതി



6. 2021 ജൂണിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (International Criminal Court) ചീഫ് പ്രോസിക്യൂട്ടർ ആയി നിയമിതനായത്

  •  കരീം ഖാൻ


7. സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാമിൽ 300 മില്ല്യൻ ഫോളോവേഴ്സ് എന്ന നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തി

  • ക്രിസ്റ്റിയാനോ റൊണാൾഡോ (പോർച്ചുകൽ ഫുഡ്ബോൾ താരമാണ്)


8. രാജ്യത്ത് ആദ്യമായി സർക്കാർ മേഖലയിൽ  OTT പ്ലാറ്റ്ഫോം നിർമ്മിക്കുന്ന സംസ്ഥാനം

  • കേരളം


9. ഇറാന്റെ പുതിയ പ്രസിഡന്റ്

  • ഇബ്രാഹിം റെയ്സി 



10. ഇന്ത്യയിൽ ആദ്യമായി വൈറ്റ് ഫംഗസ് രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലം

  • പാറ്റ്ന


11.  ഇന്ത്യയിൽ എല്ലാവർഷവും ആരുടെ ജനനദിവസവും മരണദിവസവുമായ  ജൂലൈ 1 - ദേശീയ ഡോക്ടർമാരുടെ ദിനമായി ആഘോഷിക്കുന്നത് 

  • ബി.സി.റോയ് (ബിദാൻ ചന്ദ്ര റോയ്)
  • ബി.സി റോയ്ക്ക് ഭാരതരത്ന പുരസ്കാരം ലഭിച്ചത് 1961 ഫെബ്രുവരി 4 നാണ്