ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 21, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
ഇന്ത്യയിൽ അനധികൃതമായി കുടിയേറിയ "റോഹിങ്ക്യകൾ" ഏത് രാജ്യത്ത് താമസിച്ചിരുന്നവരാണെന്നാണ് കണക്കാക്കപ്പെടുന്നത്

     
A
  പാകിസ്ഥാൻ
     
B
  മ്യാൻമാർ
     
C
  ബംഗ്ലാദേശ്
     
D
  അഫിഗാന്ഥാൻ


  • അനധികൃതമായി ഇന്ത്യയിൽ കുടിയേറിയ റോഹിങ്ക്യർ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭൂഷണിയാണെന്ന് കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ പറഞ്ഞിരുന്നു.

ആരാണ് രോഹിങ്ക്യർ

  • റോഹിംഗാഭാഷ സംസാരിക്കുന്നവരും, ഇസ്ലാം മതം പിന്തുടരുന്ന ഭൂരിപക്ഷവും, ഹിന്ദുമതം പിന്തുടരുന്ന ന്യൂനപക്ഷവും ചേർന്ന മ്യാൻമറിലെ ഒരു വംശീയ ജനവിഭാഗമാണ് റോഹിങ്ക്യർ.

  • ചരിത്രപരിമായി അരക്കാനീസ് ഇന്ത്യൻസ് എന്നറിയപ്പെടുന്ന ഇവർ മ്യാൻമറിലെ റഖ്യൻ പ്രവശ്യയിൽനിന്നുള്ള രാജ്യമില്ലാത്തവരെന്നു വിശേഷിപ്പിക്കുന്ന ഇന്തോ-ആര്യൻ ജനതയാണ്.

  • ലോകത്തിലെ ഏറ്റവും വലിയ പീഡിത ന്യൂനപക്ഷങ്ങളിൽ ഒന്നായി 2013-ൽ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത് റോഹിങ്ക്യൻ ജനതയെയാണ്.

  • 1982-ലെ മ്യാൻമാർ ദേശീയ നിയമപ്രകാരം റോഹിങ്ക്യരുടെ പൌരത്വം നിഷേധിച്ചിരുന്നു.

  • മ്യാൻമാർ സർക്കാർ റോഹിങ്ക്യൻ ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം, സംസ്ഥാനതല വിദ്യാഭ്യാസം, സിവിൽ സർവീസ് ജോലികൾ എന്നിവയെല്ലാം വിലക്കിയിരുന്നു.

  • തിരിച്ചറിയൽ കാർഡോ, ജനനസർട്ടിഫിക്കോ പോലും റോഹിങ്ക്യർകർക്ക് മ്യാൻമാർ സർക്കാർ നിഷേധിച്ചിരുന്നു.
2
ഏത് രാജ്യമാണ് 2021 മാർച്ചിൽ "മങ്കി ബി വൈറസ്" ബാധ മനുഷ്യരിൽ സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ട് പുറത്ത് വിട്ടത്

     
A
  ബ്രസീൽ
     
B
  ദക്ഷിണാഫ്രിക്ക
     
C
  ഇന്ത്യ
     
D
   ചൈന


  • മക്കാക്ക് എന്ന കുരങ്ങു വർഗത്തിൽ കണ്ടു വരുന്ന വൈറസ് ബാധയാണ് മങ്കി ബി എന്നറിയപ്പെടുന്നത്.

  • ഹെർപ്പസ് ബി, ഹെർപ്പസ് വൈറസ് സിമിയേ, ഹെർപ്പസ് വൈറസ് ബി എന്നീ പേരുകളിലും ഈ വൈറസ് അറിയപ്പെടുന്നത്.

  • 2021 മാർച്ചിൽ മങ്കി ബി വൈറസ് ബാധയേറ്റ് ചൈനയിൽ ഒരാൾ മരിക്കുകയുണ്ടായി.

  • രോഗബാധയുള്ള കുരങ്ങിന്റെ കടിയിലൂടെയോ, ശരീര സ്രവങ്ങൾ മൂലമോ ആണ് മനുഷ്യരിലേക്ക് വൈറസ് ബാധിക്കുന്നത്.

  • നിലവിൽ മങ്കി ബി വൈറസ് ബാധയ്ക്ക് വാക്സിൻ കണ്ടുപിടിച്ചിട്ടില്ല.
3
കേരളത്തിൽ ആഭ്യന്തര ഇറച്ചിക്കോഴി വിപണിയിലെ 50 ശതമാനവും സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി

     
A
  ന്യായവില ചിക്കൻ പദ്ധതി
     
B
  ചിക്കൻ കേരള പദ്ധതി
     
C
  കേരള ചിക്കൻ പദ്ധതി
     
D
  കെ.എഫ്. ചിക്കൻ പദ്ധതി


  • കേരള മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീ വിപണന കേന്ദ്രങ്ങൾ വഴിയാണ് കേരള ചിക്കൻ പദ്ധതി നടപ്പിലാക്കിയത്.
4
കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായുള്ള കുടുംബശ്രീയുടെ ആദ്യ ഇറച്ചിക്കോഴി വിപണന കേന്ദ്രം ആരംഭിച്ച ജില്ല

     
A
  എറണാകുളം
     
B
  കോഴിക്കോട്
     
C
  മലപ്പുറം
     
D
  തിരുവനന്തപുരം


  • എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിലാണ് കുടുംബശ്രീയുടെ ആദ്യ ഇറച്ചിക്കോഴി ബ്രാന്റായ കേരള ചിക്കന്റെ ആദ്യ വിപണന ശാല 2020 ജൂലൈയിൽ നിലവിൽ വന്നത്.
5
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി 2021 ജൂലൈയിൽ ചുമതലയേറ്റത്

     
A
  പി.ഐ.ശ്രീവിദ്യ
     
B
  ആശ വർഗ്ഗീസ്
     
C
  ഹരികിഷോർ
     
D
  അനുപമ ടി.വി

6
കേരളത്തിൽ കുടുംബശ്രീ-ദാരിദ്ര നിർമ്മാർജ്ജന മിഷൻ നിലവിൽ വന്നത് എന്നാണ്

     
A
  2008
     
B
  1998
     
C
  2018
     
D
  1995

7
ഇന്ത്യയിലെ ആദ്യ വനിതാ മുൻസിഫ്, വനിതാ ഹെക്കോടതി ജഡ്ജി, കേരളത്തിലെ ആദ്യ വനിതാ നിയമബിരുദധാരി എന്നീ നിലകളിൽ പ്രശസ്തയായിരുന്ന വ്യക്തി

     
A
  ഫാത്തിമാ ബീവി
     
B
  അന്നാ ചാണ്ടി
     
C
  പി.വി.ഉഷ
     
D
  പി.വി.ആശ


  • അന്നാ ചാണ്ടി മരണമടഞ്ഞിട്ട് 2021 ജൂലൈ 20 ന്, 25 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

  • 1996 ജൂലൈ 20 ന് ആയിരുന്നു അന്നാചാണ്ടി മരണമടഞ്ഞത്.

  • ബി.എ (ഓണേഴ്സ്) റാങ്കോടെ വിജയിച്ച അന്നാചാണ്ടി 1937-ൽ ഒന്നാം ഗ്രേഡ് മുൻസിഫ് ആയി, 1948-ൽ ജില്ലാ ജഡ്ജി, 1959-ൽ ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി എന്നീ നിലകളിൽ പേരെടുത്തു.
8
2021 ജൂണിൽ മരണമടഞ്ഞ കെന്നത്ത കൌണ്ട, ഏത് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയിലൂടെ പ്രസിഡന്റായി തിരഞ്ഞെടുത്ത ആദ്യ വ്യക്തിയായിരുന്നു.

     
A
  സൌത്ത് ആഫ്രിക്ക
     
B
  സാംബിയ
     
C
  സിംബാബ്‌വെ
     
D
  നമീബിയ

9
2021 ജൂണിൽ മരണമടഞ്ഞ ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ തലവനായ സിയോണ ചാല, ഇന്ത്യയിലെ ഏത് സംസ്ഥാനത്തുള്ള വ്യക്തിയായിരുന്നു

     
A
  അസം
     
B
  മിസോറം
     
C
  മണിപ്പൂർ
     
D
  നാഗാലാൻഡ്

10
ടെന്നീസിലെ നാല് പ്രധാന ഗ്രാൻഡ് സ്ലാമുകൾ രണ്ടുതവണ കരസ്ഥമാക്കിയ ആദ്യ താരമെന്ന ഖ്യാതി നേടിയത്

     
A
  റോജർ ഫെഡറർ
     
B
  റാഫേൽ നദാൽ
     
C
  നോവാക് ജോക്കോവിച്ച്
     
D
  ഇവരാരുമല്ല

കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 21/07/2021 Audio & Video Format  (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും