PSC മുൻവർഷ ചോദ്യം #9
അപ്പുക്കിളി എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്

     
A
  ഒരു ദേശത്തിന്റെ കഥ
     
B
  ഖസാക്കിന്റെ ഇതിഹാസം
     
C
  നാലുകെട്ട്
     
D
  ഉമ്മാച്ചു


    ഖസാക്കിന്റെ ഇതിഹാസം - ഒ.വി.വിജയൻ

  • ഖസാക്കിന്റെ ഇതിഹാസം രചിച്ചത് ഒ.വി.വിജയൻ (ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ) ആണ്
    നോവലിസ്റ്റ്, കഥാകൃത്ത്, പത്രപ്രവർത്തകൻ, കാർട്ടൂണിസ്റ്റ്, കോളമെഴുത്തുകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് ഒ.വി.വിജയൻ.

  • അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉൾക്കാഴ്ച്ചയൊടെ ദീർഘദർശനം ചെയ്ത് ധർമ്മപുരാണം എന്ന നോവൽ ഒ.വി.വിജയനെ മലയാളത്തിലെ എഴുത്തുകാരിൽ അനന്വയനാക്കി.

  • 1969-ൽ പുറത്തിറങ്ങിയ ആദ്യ നോവലായ ഖസാക്കിന്റെ ഇതിഹാസം മലയാള നോവൽ സാഹിത്യ ചരിത്രത്തെ ഖസാക്ക് പൂർവ്വഘട്ടമെന്നും ഖസാക്കനന്തരഘട്ടമെന്നും നെടുകേ പകുത്തു.
    ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം ഈ കൃതിയെ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നാക്കിമാറ്റി. 1970-ലെ ഓടക്കുഴൽ പുരസ്കാരം 1992-ലെ മുട്ടത്തുവർക്കി സാഹിത്യപുരസ്കാരം എന്നിവ ഈ കൃതിക്ക് ലഭിച്ചു.

  • രവി, അപ്പുക്കിളി, കുപ്പുവച്ചൻ, നൈജാമലി, മൈമുന, കുഞ്ഞാമിന, അള്ളാപ്പിച്ചാമൊല്ലാക്ക തുടങ്ങിയ ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങൾ ഒ.വി.വിജയന്റെ അവിസ്മരണീയമായ സൃഷ്ടികളാണ്.

ഒരു ദേശത്തിന്റെ കഥ - എസ്.കെ.പൊറ്റക്കാട്

  • മലയാള നോവലിസ്റ്റ്, കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റക്കാട് എന്ന എസ്.കെ.പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിർത്തിയാണ് 1980-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്.

  • ഒരു തെരുവിന്റെ കഥ എന്ന നോവലിന് 1962-ൽ കേരള സാഹിത്യ അക്കാദമി അവാർഡും, ഒരു ദേശത്തിന്റെ കഥയ്ക്ക് 1973-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.

  • എസ്.കെ.പൊറ്റക്കാടിന്റെ ആത്മകഥ എന്റെ വഴിയമ്പലങ്ങൾ ആണ്.

  • ടെയിൽ ഓഫ് അതിരാണിപ്പാടം ഇംഗ്ലീഷ് പരിഭാഷയാണ്. തർജ്ജിമ ചെയ്തത് ശ്രീദേവി കെ.നായർ, രാധിക പി മേനോൻ എന്നിവരാണ്.

നാലുകെട്ട് - എം.ടി.വാസുദേവൻ നായർ

  • എം.ടി യുടെ ആദ്യ നോവലാണ് നാലുകെട്ട്. അഞ്ചുലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിക്കപ്പെട്ട ഈ നോവൽ 1959-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി.

ഉമ്മാച്ചു - പി.സി.കുട്ടികൃഷ്ണൻ (ഉറൂബ്)

  • ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി.കുട്ടികൃഷ്ണനാണ് ഉമ്മാച്ചു എന്ന നോവൽ രചിച്ചത്.

  • 1958-ൽ ആദ്യത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി.

  • 1971-ൽ പുറത്തിരങ്ങിയ ഉമ്മാച്ചു എന്ന ചലച്ചിത്രം ഈ നോവലിനെ അടിസ്ഥാനമാക്കി പി.ഭാസ്കരൻ സംവിധാനം ചെയ്യുകയും മധു, ഷീല തുടങ്ങിയവർ മുഖ്യ വേഷത്തിലഭിനയിക്കുകയും ചെയ്തു.