ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 07, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
ഗോവ സംസ്ഥാന ഗവർണറായി പുതിയതായി നിയമിതനായത്
  • പി.എസ്.ശ്രീധരൻപിള്ള
  • പി.എസ്.ശ്രീധരൻപിള്ള ഇതുവരെ മിസോറാം ഗവർണറായിരുന്നു.
  • പുതിയ മിസോറാം ഗവർണറായി നിയമിതനായത് - ഡോ.ഹരിബാബു കമ്പംപാട്ടി
  • കർണാടക സംസ്ഥാനത്തെ പുതിയ ഗവർണറായി നിയമിതനായത് - തവൻചന്ദ് ഗെലോട്ട്
  • മദ്ധ്യപ്രദേശ് ഗവർണറായി നിയമിതനായത് - മംഗുഭായി ചഗൻഭായ്
2
പേശികൾക്ക് ബലക്ഷയം സംഭവിക്കുന്ന അപൂർവ്വ ജനിതക രോഗമായ എസ്.എം.എ യുടെ പൂർണ്ണരൂപം
  • സ്പൈനൽ മസ്കുലർ അട്രോഫി
  • കേരളത്തിൽ അടുത്തദിവസങ്ങളിൽ എസ്.എം.എ രോഗം ബാധിച്ച കണ്ണൂർ സ്വദേശിയായ മുഹമ്മദ് എന്ന ബാലനുവേണ്ടി 18 കോടി രൂപ വിലയുള്ള, ലോകത്തിലെ തന്നെ വില കൂടിയ മരുന്നുകളിലൊന്നായ 'സോർജെൻസ്മ' വാങ്ങാൻ ഓൺലൈൺ ക്യാമ്പൈൻ വഴി ധനസമാഹരണം നടത്തിയിരുന്നു.
  • കോഴിക്കോട് മിംസ് ആശുപത്രിയിലാണ് മുഹമ്മദിന് എസ്.എം.എ എന്ന രോഗത്തിന് ചികിത്സ നൽകി വരുന്നത്
3
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റിലാക്കി വിചാരണ നേരിട്ടുകൊണ്ടിരിക്കുമ്പോൾ 2021 ജൂലൈയിൽ മരണമടഞ്ഞ മനുഷ്യാവകാശ പ്രവർത്തകൻ
  • സ്റ്റാനസ്ലാവൂസ് ലൂർദുസ്വാമി (ഫാ. സ്റ്റാൻ സ്വാമി)
  • ഈശോസഭ വൈദികനായ സ്റ്റാൻ സ്വാമി തമിഴ്നാട് തിരിച്ചിറപ്പള്ളി സ്വദേശിയാണ്
  • ജാർഖണ്ഡിലെ ഗോത്രവർഗക്കാർക്കിടയിലായിരുന്നു ഫാ.സ്റ്റാൻ സ്വാമിയുടെ പ്രവർത്തനം
  • 2020 ഓക്ടോബർ 8 നാണ് ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്, 2018 ജനുവരി 1 ന് ഭീമ-കൊറേഗാവിലുണ്ടായ കലാപവുമായി ബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്
4
ഫാക്ടറീസ് ആന്റ് ബോയ് ലേഴ്സ് വകുപ്പ് നൽകുന്ന 2021 ലെ സുരക്ഷാ അവാർഡ് ലഭിച്ച കമ്പനി
  • യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് (UEI Ltd)
5
2021 ൽ നടക്കുന്ന ടോക്കിയോ ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ പതാകയേന്തുന്ന ഇന്ത്യൻ താരങ്ങൾ
  • മേരി കോമും (ബോക്സിംഗ്), മൻപ്രീത് സിങും(ഹോക്കി)
  • ഒളിംപിക്സ് ചരിത്രത്തിലാദ്യമായി ഉദ്ഘാടനച്ചടങ്ങിനു പതാക വാഹകരായി രണ്ട് താരങ്ങളെ ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ തിരഞ്ഞെടുക്കുന്നത്
  • 2016 ലെ റിയോ ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തിയത് - അഭിനവ് ബിന്ദ്ര
  • 2012 ലെ ലണ്ടൻ ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തിയത് - സുശീൽ കുമാർ
  • 2008 ലെ ബോയിജിംഗ് ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തിയത് - രാജ് വർധൻ സിങ് റാത്തോഡ്
6
2021 ൽ നടക്കുന്ന ടോക്കിയോ ഒളിംപിക്സിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നത്
  • ബജിരംഗ് പൂനിയ (ഗുസ്തി താരം)
7
ട്രാവൻകൂർ ഷുഗേർസ് ആന്റ് കെമിക്കൽസ് ഫാക്ടറിയുടെ ആസ്ഥാനം
  • തിരുവല്ല
  • ബിവറേജസ് കോർപ്പറേഷനുവേണ്ടി ജവാൻ റം നിർമ്മിക്കുന്നത് തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേർസ് ആന്റ് കെമിക്കൽ ഫാക്ടറിയിൽ ആണ്. അടുത്തിടെ സ്പിരിറ്റ് തട്ടിപ്പിന്റെ പേരിൽ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർ പ്രതികളായിരുന്നു.
8
2021 ജൂണിൽ പാരീസിൽ നടന്ന ആർച്ചെറി വേൾഡ് കപ്പിൽ സ്വർണ്ണം നേടി ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ വനിത
  • ദീപിക കുമാരി
9
സംസ്ഥാന ഫിഷറീസ് വകുപ്പും ഗതാഗത വകുപ്പും ചേർന്ന് മത്സ്യതൊഴിലാളികളായ വനിതകൾക്ക് തിരുവനന്തപുരത്ത് ആരംഭിച്ച സൌജന്യ ബസ് യാത്രാ പദ്ധതി
  • സമുദ്ര
10
2021 ജൂണിൽ കോട്ടയം പ്രസ് ക്ലബിന്റെ സഞ്ജയ് ചന്ദ്രശേഖർ പുരസ്കാരത്തിന് അർഹയായത്
  • പി ജസീല
.
11
2021 ജൂണിൽ തമിഴ് നാടിന്റെ പുതിയ പോലീസ് മേധാവിയായി നിയമിതനായത്
  • ഡോ.സി.ശൈലേന്ദ്ര ബാബു
അറിയിപ്പ്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് അതും പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ ചോദ്യത്തിലോ ഉത്തരത്തിലോ അത്തരം തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.