Below are the 50 questions for the Driver Grade-2 (HDV) Examination of Kerala PSC on 18.09.2015 for Various Department of Kerala. The most important thing to prepare for the competition is to study the previous year's question paper. It is really helpful to understand the syllabus of the exam and get an idea about the exam. If you study more previous year question papers you can definitely get higher marks in the competitive exam. All the best to those who are preparing for the driver exam.
Driver Grade II Exam Coaching, Driver Grade II LDV Previous PSC Questions, Driver Grade II HDV Previous PSC Qustions, Driver PSC Exam Study Notes, Driver Grade II in Various Department Examinations Questions, Driver Grade II Various Company Board Corporations Exam Questions


കേരള പി.എസ്.സിയുടെ 18.09.2015 ൽ വിവിധ കേരള സർക്കാർ ഡിപ്പാർട്ട്മെന്റിലേക്കുള്ള ഡ്രൈവർ ഗ്രേഡ് - 2 ( എച്ച്.ഡി.വി) പരീക്ഷയുടെ 50 ചോദ്യങ്ങളാണ് ഇവിടെ പരിശീലനത്തിനായി ചുവടെ കൊടുത്തിരിക്കുന്നത്. മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം മുൻ വർഷത്തെ ചോദ്യപേപ്പർ പഠിക്കുക എന്നതാണ്. പരീക്ഷയുടെ സിലബസ് മനസിലാക്കുന്നതിനും പരീക്ഷയെക്കുറിച്ച് നിങ്ങൾക്ക് ഒരു ആശയം ലഭിക്കുന്നതിനും ഇത് ശരിക്കും സഹായകരമാണ്. കൂടുതൽ മുൻവർഷ ചോദ്യ പേപ്പറുകൾ പഠിക്കുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും മത്സരപരീക്ഷയ്ക്ക് ഉയർന്ന മാർക്ക് നേടാൻ സാധിക്കും. ഡ്രൈവർ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു.

1
വാഹനാപകടം സംഭവിച്ചാൽ ആഘാതത്തിൽ നിന്നും ആന്തരാവയവങ്ങൾ തകരുന്നതിൽ നിന്നും രക്ഷ നേടാൻ നിയമം അനുശാസിക്കുന്നത്

[എ] എയർ ബാഗ് ഉണ്ടായിരിക്കണം

[ബി] കോളാപ്സബിൾ സ്റ്റിയറിംഗ് ഉണ്ടായിരിക്കണം

[സി] സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം

[ഡി] ക്രാഷ് ഗാർഡ് ഉണ്ടായിരിക്കണം
2
സ്കൂൾ പരിസരങ്ങളിൽ ഹെവി വാഹനങ്ങളുടെ വേഗപരിധി

[എ] 35 km/h

[ബി] 15 km/h

[സി] 25 km/h

[ഡി] 40 km/h
3
മൾട്ടി ടോൺഡ് എയർ ഹോൺ ഉപയോഗിക്കുന്നത് ഏത് സ്ഥലത്താണ് നിരോധിച്ചിട്ടുളളത്

[എ] ഗാട്ട് റോഡുകളിൽ

[ബി] ടൌണുകളിൽ

[സി] എല്ലാ സ്ഥലങ്ങളിലും

[ഡി] കോടതി/ആശുപത്രി പരിസരം
4
ജി.വി.ആർ എന്നാൽ

[എ] ഗുഡ്സ് വാല്യു രജിസ്റ്റർ

[ബി] ഗുഡ്സ് വെഹിക്കിൾ റെക്കോർഡ്

[സി] ഗ്രോസ് വെഹിക്കിൾ റിപ്പോർട്ട്

[ഡി] ജനറൽ വോളിയം രജിസ്റ്റർ
5
സ്കൂൾ ബസ്സുകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത

[എ] 30 Kmph

[ബി] 35 Kmph

[സി] 40 Kmph

[ഡി] 50 Kmph
6
സ്റ്റോപ് ലൈൻ എന്നാൽ

[എ] ഇടമുറിഞ്ഞ വെള്ള വര അവസാനിക്കുന്ന സ്ഥലം

[ബി] റോഡിന്റെ മദ്ധ്യത്തിലുള്ള മഞ്ഞവര

[സി] വാഹന പരിശോധനയ്ക്ക് വേണ്ടി നിർത്താൻ ആവശ്യപ്പെടുന്ന സ്ഥലം

[ഡി] കാൽ നടക്കാർ മുറിച്ച് കടക്കുന്ന സ്ഥലത്ത് കുറുകെയുള്ള വര
7
കാവൽക്കാരൻ ഇല്ലാത്ത റെയിൽവേ ക്രോസ്സിൽ

[എ] ഹോൺ മുഴക്കി ശ്രദ്ധിച്ച് കടന്ന് പോകണം

[ബി] സിഗ്നൽ ശ്രദ്ധിച്ച് കടന്ന് പോകണം

[സി] കഴിയുന്നതും വേഗത്തിൽ റെയിൽ മുറിച്ച് കടക്കണം

[ഡി] വാഹനം നിർത്തി ഇറങ്ങി നോക്കി ട്രെയിൻ വരുന്നില്ല എന്ന ഉറപ്പു വരുത്തി കടന്നു പോകണം
8
യു-ടേൺ തിരിയുമ്പോൾ ഏത് സിഗ്നലാണ് കാണിക്കേണ്ടത്

[എ] സ്ലോഡൌൺ സിഗ്നൽ

[ബി] ഓവർടേക്ക് സിഗ്നൽ

[സി] ലോഫ്റ്റ് സിഗ്നൽ

[ഡി] റൈറ്റ് സിഗ്നൽ
9
റോഡ് റിപ്പയർ, ജാഥ എന്നിവ കണ്ടാൽ വാഹനം ഓടിക്കാവുന്ന പരമാവധി വേഗത

[എ] 25 Kmph

[ബി] 30 Kmph

[സി] 35 Kmph

[ഡി] 40 Kmph
10
മോട്ടോർ വാഹന നിയമം സെ : 185 പ്രകാരം ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റം

[എ] മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിയ്ക്കുന്നത്

[ബി] മദ്യപിച്ച് വാഹനം ഓടിയ്ക്കുന്നത്

[സി] അമിത വേഗത്തിൽ വാഹനം ഓടിയ്ക്കുന്നത്

[ഡി] അമിത ഭാരം കയറ്റി വാഹനം ഓടിയ്ക്കുന്നത്
11
മോട്ടോർ ക്യാബിന്റെ പരമാവധി സീറ്റിംഗ് കപ്പാസിറ്റി

[എ] 7

[ബി] 5

[സി] 4

[ഡി] 3
12
മീഡിയം മോട്ടോർ വെഹിക്കിൾ എന്നാൽ; ഗ്രോസ് വെഹിക്കിൾ വെയ്റ്റ്

[എ] 7500 Kg ൽ താഴെ

[ബി] 12000 Kg ൽ താഴെ

[സി] 12000 Kg ന് മുകളിൽ

[ഡി] 3500 Kg ന് മുകളിൽ
13
ഓവർടേക്ക് ചെയ്യുന്നത് നിരോധനം ഇല്ലാത്ത സ്ഥലം

[എ] പാലം

[ബി] കയറ്റം

[സി] വൺവേ

[ഡി] വളവ്
14
വാഹനം വലത്ത് ഭാഗത്തേക്ക് തിരിയുമ്പോൾ

[എ] ഇടതുഭാഗം ചേർത്ത് നിർത്തി മറ്റ് വാഹനങ്ങൾ കടന്ന് പോയതിനു ശേഷം വലത്തോട്ട് തിരിയുക

[ബി] വലത് ഭാഗത്തേക്കുള്ള സിഗ്നൽ നൽകി കഴിയുന്നതും വേഗത്തിൽ വലത്തോട്ട് തിരിയുക

[സി] റോഡിന്റെ മദ്ധ്യഭാഗത്ത് നിർത്തി, ചെന്ന് കയറുന്ന റോഡിന്റെ വലത് വശം ചേർത്തക്കവണ്ണം തിരിയുക

[ഡി] റോഡിന്റെ മദ്ധ്യം കേന്ദ്രീകരിച്ച് തിരിച്ച് തുടങ്ങുകയും, ചെന്ന് കയറുന്ന റോഡിന്റെ ഇടത് വശം ചേർത്തക്കവണ്ണം തിരിയുക
15
റിവേഴ്സ് ഗിയറിൽ വാഹനം ഓടിയ്ക്കാൻ പാടില്ലാത്തത്

[എ] കുത്തനെയുള്ള ഇറക്കത്തിൽ

[ബി] വളവുകളിൽ

[സി] ജംഗ്ഷനുകളിൽ

[ഡി] വൺവേകളിൽ
16
ചരക്ക് വാഹനങ്ങളിൽ പുരകുവശത്തേക്ക് ലോഡ് തള്ളി നിൽക്കാവുന്ന പരമാവധി നീളം

[എ] 75 സെ.മീ

[ബി] അനുവാദമില്ല

[സി] 100 സെ.മീ

[ഡി] 60 സെ.മീ
17
വാഹനം പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടില്ലാത്ത സ്ഥലം

[എ] വളവുകൾ

[ബി] പെർസ്ട്രിയൻ ക്രോസ്സിംഗ്

[സി] ബസ്സ് സ്റ്റോപ്പ്

[ഡി] കോടതി പരിസരം
18
ട്രാക്ടറിൽ പരമാവധി എത്ര പേർക്ക് കയറാം

[എ] 1

[ബി] 2

[സി] 3

[ഡി] ആർക്കും കയറാൻ പാടില്ല
19
മറ്റൊരു വാഹനത്തിന്റെ പിന്നിൽ പോകുമ്പോൾ പാലിക്കേണ്ട അകലം

[എ] മുൻപിലെ വാഹനത്തിൽ നിന്നും 16 മീറ്റർ അകലെ

[ബി] മുൻപിലെ വാഹനം സ്ലോ ചെയ്യാൻ പെട്ടെന്ന് ഓവർടേക്ക് ചെയ്ത് പോകാൻ കഴിയുന്ന അകലം

[സി] മുൻപിലെ വാഹനം പെട്ടെന്ന് നിർത്തിയാൽ അതിൽ ചെന്ന് ഇടിയ്ക്കുകയില്ല എന്ന് ഉറപ്പുള്ളത്ര അകലം

[ഡി] മുൻപിലെ വാഹനത്തിൽ നിന്നും 10 മീറ്റർ അകലം
20
ഹെവി പാസഞ്ചർ വാഹനത്തിൽ എത്ര പേരെ കയറ്റാം

[എ] 49 + 1

[ബി] ഇൻഷുറൻസ് പ്രകാരം

[സി] പെർമിറ്റ് പ്രകാരം

[ഡി] ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പ്രകാരം
21
മോട്ടോർ വാഹന നിയമം, വകുപ്പ് 112 വിവരിക്കുന്നത്

[എ] ഏരിയാ നിയന്ത്രണം

[ബി] ലോഡിനുള്ള നിയന്ത്രണം

[സി] റൂട്ടിനുള്ള നിയന്ത്രണം

[ഡി] വേഗത നിയന്ത്രണം
22
പ്രൈവറ്റ് കാറുകളുടെ പരമാവധി വേഗത പരിധി

[എ] 70 Kmph

[ബി] 89 Kmph

[സി] 80 Kmph

[ഡി] 75 Kmph
23
റോഡിൽ മഞ്ഞ വര ഇട്ടിരിയ്ക്കുന്നത്

[എ] മഞ്ഞവര ഇടത് ഭാഗത്ത് പാർക്ക് ചെയ്യാം

[ബി] ഓവർടേക്ക് ചെയ്യാൻ മാത്രം മഞ്ഞവര മുറിച്ച് കടക്കാം

[സി] മഞ്ഞവര തൊടാനോ, മുറിച്ച് കടക്കാനോ പാടില്ല

[ഡി] ഇരുചക്രവാഹനങ്ങൾക്ക് അതിന് മുകളിലൂടെ ഓടിയ്ക്കാൻ
24
കെട്ടി വലിയ്ക്കുന്ന വാഹനവും വലിയ്കപ്പെടുന്ന വാഹനവും തമ്മിൽ ഉണ്ടായിരിക്കേണ്ട അകലം

[എ] 3.5 മീറ്റർ

[ബി] 7 മീറ്റർ

[സി] 5 മീറ്റർ

[ഡി] 2.5 മീറ്റർ
25
ഹസാർഡ്സ് ഡ്രൈവിംഗ ലൈസൻസ് വേണ്ടത്

[എ] എക്സകവേറ്റർ ഓടിയ്ക്കുവാൻ

[ബി] എക്സ്പ്ലോസീവ് ഗുഡ്സ് ഓടിയ്ക്കാൻ

[സി] കണ്ടയ്നർ ഗുഡ്സ് ഓടിയ്ക്കാൻ

[ഡി] ട്രെയിലർ ഓടിയ്ക്കാൻ
26
ആൽക്കഹോളിന്റെ സാന്നിദ്ധ്യം ഡ്രൈവറുടെ രക്തത്തിൽ എത്ര അളവിൽ കൂടുതലായാലാണ് ശിക്ഷാർഹമാകുന്നത്

[എ] 30 mg/100 ml

[ബി] 18 mg/100 ml

[സി] 10 mg/100 ml

[ഡി] 16 mg/100 ml
27
രാത്രി കാലങ്ങളിൽ അത്യാവശ്യമായി വാഹനം പാർക്ക് ചെയ്യേണ്ടിവരുമ്പോൾ

[എ] ഹസാർഡ് വാണിംഗ് ലാമ്പ് ഓണാക്കിയിരിക്കണം

[ബി] പാർക്ക് ലാമ്പ് ഓണാക്കിയിരിക്കണം

[സി] ഡ്രൈവർ വാഹനത്തിൽ ഉണ്ടായിരിക്കണം

[ഡി] വലത് ഇൻഡിക്കേറ്റർ ഓൺ ചെയ്തിരിക്കണം
28
ട്രാഫിക് സിഗ്നൽ ലൈറ്റിലെ പച്ചനിറം മാറി മഞ്ഞനിറം തെളിഞ്ഞാൽ

[എ] ഓടിച്ചു വന്ന വേഗത്തിൽ ജംഗ്ഷൻ മറികടക്കുക

[ബി] എല്ലാ വശവും നോക്കി കടന്ന് പോകുക

[സി] വാഹനം നിർത്തുക

[ഡി] റെഡ് തെളിയുന്നതിനു മുൻപ് വേഗം കൂട്ടി ഓടിച്ച് പോകുക
29
റെയിലിംഗ് ബാരിയർ എന്തിനാണ് നൽകിയിരിക്കുന്നത്

[എ] സ്പീഡ് നിയന്ത്രിക്കുന്നതിന് വേണ്ടി

[ബി] റെയിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനുള്ള നിയന്ത്രണം

[സി] ട്രാഫിക് നിയന്ത്രിക്കാൻ പോലീസ് ഉപയോഗിക്കുന്നത്

[ഡി] കാൽ നടക്കാർ റോഡിലേക്ക് ഇറങ്ങാതിരിക്കാൻ
30
നിർബന്ധമായും പാലിക്കേണ്ട റോഡ് ചിഹ്നങ്ങൾ ഏത് ആകൃതിയിലാണ്

[എ] വൃത്തം

[ബി] ത്രികോണം

[സി] സമചതുരം

[ഡി] ദീർഘചതുരം
31
ഇരുചക്രവാഹനങ്ങളിൽ നിർബന്ധമല്ലാത്ത ഒരു ഘടകം

[എ] റിയർ വീൽ കവർ

[ബി] സൈഡ് വ്യൂ മിറർ

[സി] റിയർ ഹാൻഡ് ഗ്രിപ്പ്

[ഡി] വിംഗ് പ്രൊട്ടക്ടർ
32
ഹെവി വാഹനങ്ങൾക്ക് ഗാട്ട് റോഡുകളിൽ അനുവദനീയമായ പരമാവധി വേഗത

[എ] 35 Kmph

[ബി] 40 Kmph

[സി] 60 Kmph

[ഡി] 50 Kmph
33
വാഹനം ഓടിയ്ക്കുന്നതിന് മുൻപ് പരിശോധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത്

[എ] ഫ്യൂവൽ സിസ്റ്റം

[ബി] ബ്രേക്ക് സിസ്റ്റം

[സി] ലൂബ്രിക്കേഷൻ സിസ്റ്റം

[ഡി] കൂളിംഗ് സിസ്റ്റം
34
വാഹനം അപകടത്തിൽ പെട്ട് യാത്രക്കാർക്ക് പരുക്ക് പറ്റിയാൽ, ഡ്രൈവർ ആദ്യം ചെയ്യേണ്ടത്

[എ] പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക

[ബി] അടുത്തുള്ള ആശുപത്രിയിൽ എത്തിയ്ക്കുക

[സി] പ്രഥമ ശുശ്രൂഷ നൽകുക

[ഡി] ജീവന് ഭീഷണിയുണ്ടെങ്കിൽ ഓടി രക്ഷപ്പെടുക
35
ഹസാർഡസ് ഗുഡ്സ് വാഹനത്തിൽ പ്രത്യേകം ഉണ്ടായിരിക്കേണ്ട ഉപകരണം

[എ] സേഫ്റ്റി ഗ്ലാസ്സ്

[ബി] സ്പീഡ് ലിമിറ്റർ

[സി] ടെക്കോ ഗ്രാഫ്

[ഡി] സ്പാർക്ക് അറസ്റ്റർ
36
നിയമപ്രകാരം ഒരു മോട്ടോർ വാഹനത്തിന് അനുവദനീയമായ പരമാവധി വീതി

[എ] 2.7 മീറ്റർ

[ബി] 3.2 മീറ്റർ

[സി] 3.8 മീറ്റർ

[ഡി] 4.2 മീറ്റർ
37
ഗാട്ട് റോഡുകളിൽ

[എ] ഹോൺ ഉപയോഗം പാടില്ല

[ബി] ക്ലച്ച് ചവിട്ടിപ്പിടിച്ച് ഓടിയ്ക്കരുത്

[സി] സഡൻ ബ്രേക്കിംഗ് പാടില്ല

[ഡി] ഹെഡ് ലൈറ്റ് ഹൈബീം പാടില്ല
38
ശാരീരികമായും മാനസികമായും അയോഗ്യതയുള്ളപ്പോൾ വാഹനൺ ഓടിയ്ക്കുന്നത്

[എ] വകുപ്പ് 184 പ്രകാരം ശിക്ഷാർഹമാണ്

[ബി] വകുപ്പ് 186 പ്രകാരം ശിക്ഷാർഹമാണ്

[സി] വകുപ്പ് 179 പ്രകാരം ശിക്ഷാർഹമാണ്

[ഡി] വകുപ്പ് 194 പ്രകാരം ശിക്ഷാർഹമാണ്
39
തികച്ചും അത്യാവശ്യമായ സന്ദർഭങ്ങളിൽ മാത്രം ചെയ്യാവുന്ന ഒന്നാണ്

[എ] ക്ലച്ച് റൈഡിംഗ്

[ബി] സഡൻ ബ്രേക്കിംഗ്

[സി] ഓവർ സ്പീഡിംഗ്

[ഡി] ഡ്രിഫ്റ്റിംഗ്
40
ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങൾ ഓടിയ്ക്കുമ്പോൾ ഏറ്റവും നിർബന്ധമായി വേണ്ട കാര്യം

[എ] ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് എന്ന് വാഹനത്തിന്റെ പുറകിൽ എഴുതിയിരിക്കണം

[ബി] ഇൻഡിക്കേറ്ററുകൾ ഉണ്ടായിരിക്കുകയും ഉപയേഗിക്കുകയും വേണം

[സി] വാഹനത്തിൽ പ്രത്യേതമായി സിഗ്നലുകൾ അടയാളപ്പെടുത്തണം

[ഡി] ഹാൻഡ് സിഗ്നലുകൾ നിർബന്ധമായും കാണിക്കണം
41
ഏത് തരം വാഹനങ്ങൾക്കാണ് എമർജൻസി ഇൻഫർമേഷൻ പാനൽ നിർബന്ധമായിട്ടുള്ളത്

[എ] ആംബുലൻസ്

[ബി] മൊബൈൽ ക്ലിനിക്ക്

[സി] ഹസാർഡസ് ഗുഡ്സ്

[ഡി] ഇൻവാലിഡി കാര്യേജ്
42
മുൻപിൽ വഴുക്കലുള്ള റോഡ് എന്ന മുന്നറിയിപ്പ് ചിഹ്നം കണ്ടാൽ

[എ] ഗിയർ ഡൌൺ ചെയ്ത് ഓടിച്ച് പോകണം

[ബി] ഗിയർ ന്യൂട്രലാക്കി, ബ്രേക്ക് ചെയ്ത് ഓടിക്കണം

[സി] ഓടിച്ചു വന്ന ഗിയറിൽ തന്നെ ബ്രേക്ക് ചെയ്ത് പോണം

[ഡി] സ്പീഡ് കുറയ്ക്കാതെ ശ്രദ്ധിച്ച് ഓടിച്ച് പോകണം
43
ടെയിൽ ഗേറ്റിംഗ് എന്നാൽ

[എ] മുന്നിൽ പോകുന്ന വാഹനത്തെ പിന്തുടർന്ന് അകലം പാലിക്കാതെ ഓടിക്കുന്നത്

[ബി] വേഗതയ്ക്കനുസരിച്ച് സുരക്ഷിത അകലം പാലിയ്ക്കുന്നത്

[സി] മുന്നിൽ പോകുന്ന വാഹനവുമായി ചുരുങ്ങിയത് 7 മീറ്റർ അകലം പാലിക്കുന്നത്

[ഡി] മുന്നിൽ പോകുന്ന വാഹനത്തിന്റെ തൊട്ട് പുറകിൽ എത്തി വെട്ടിച്ച് മാറ്റി ഓവർടേക്ക് ചെയ്യുന്നത്
44
ഹാൻഡ് ബ്രേക്കിന്റെ ആവശ്യം

[എ] വേഗത കുറയ്ക്കാൻ

[ബി] സഡൻ ബ്രേക്കിംഗിന്

[സി] ഡ്രിഫ്റ്റ് ചെയ്യാൻ

[ഡി] പാർക്കിംഗിന്
45
വാഹനം കെട്ടി വലിയ്ക്കുമ്പോൾ അനുവദിയ്ക്കപ്പെട്ട വേഗത

[എ] 24 Kmph

[ബി] 15 Kmph

[സി] 30 Kmph

[ഡി] 35 Kmph
46
റിഫൻസീവ് ഡ്രൈവിംഗ് എന്നാൽ

[എ] ലക്ഷ്യസ്ഥാനത്ത് സമയത്ത് എത്താൻ, അപകടകരമായി ഓടിയ്ക്കുന്നത്

[ബി] റോഡുപയോഗിയ്ക്കുന്നവർ ശ്രദ്ധിച്ച് കൊള്ളും എന്ന കരുതലോടെ വാഹനം ഓടിയ്ക്കുന്നത്

[സി] സിഗ്നൽ അവഗണിച്ച് അലക്ഷ്യമായി വാഹനമോടിയ്ക്കുന്നത്

[ഡി] മറ്റുള്ളവർ നിയമലംഘനമുണ്ടാക്കും എന്ന മുൻകരുതലോടെയുള്ള ഡ്രൈവിംഗ്
47
താഴെ പറയുന്നവയിൽ സ്വകാര്യ വാഹനം അല്ലാത്തത്

[എ] മോട്ടോർ കാർ

[ബി] ഇനറേറ്റർ വാൻ

[സി] പ്രൈവറ്റ് സർവ്വീസ് വെഹിക്കിൾ

[ഡി] എർത്ത് മൂവർ
48
U-ടേൺ പാടില്ലാത്ത സാഹചര്യം

[എ] ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്ത റോഡിൽ

[ബി] തുടർച്ചയായി വാഹനങ്ങൾ പൊയ്കൊണ്ടിരിക്കുന്ന റോഡിൽ

[സി] ഇടത് വശത്ത് കൂടി വാഹനങ്ങൾ കടന്നു പോകുന്നുവെങ്കിൽ

[ഡി] കോർപ്പറേഷൻ / മുനിസിപ്പൽ പ്രദേശങ്ങളിൽ
49
മഞ്ഞ പ്രകാശമുള്ള ലൈറ്റ് ഉപയോഗിക്കുന്ന സാഹചര്യം

[എ] ചുരം റോഡുകളിൽ

[ബി] വനപ്രദേശങ്ങളിൽ

[സി] അപകട സാധ്യതയുള്ളപ്പോൾ

[ഡി] മഞ്ഞ് ഉള്ളപ്പോൾ
50
കേന്ദ്ര മോട്ടോർ വാഹന റൂൾ - 125 പ്രകാരം നിർബന്ധമായത്

[എ] ഹെൽമെറ്റ്

[ബി] സീറ്റ് ബെൽറ്റ്

[സി] സ്പീഡി ഗവർണർ

[ഡി] ഫയർ എക്സ്റ്റിംഗ്യൂഷർ