2022-ലെ വിശ്വസുന്ദരീ (Miss Universe 2022) കിരീടം ചൂടിയത് ?
  1. ദിവിത റായ്
  2. അമാൻഡ ഡുഡമെൽ
  3. ആൻഡ്രീന മാർട്ടിനെസ്
  4. ആർ'ബോണി ഗബ്രിയേൽ

ഉത്തരം :: ആർ'ബോണി ഗബ്രിയേൽ

  1. 71-ാം മിസ് യൂണിവേഴ്സ് കിരീടം ലഭിച്ചത് അമേരിക്കയുടെ ആർ'ബോണി ഗബ്രിയേലിനാണ്
  2. 84 രാജ്യങ്ങളെ പിന്തള്ളിയാണ് ആർ'ബോണി ഈ നേട്ടം സ്വന്തമാക്കിയത്
  3. രണ്ടാം സ്ഥാനം (ഫസ്റ്റ് റണ്ണർ അപ്പ്) - അമാൻഡ ഡുഡമെൽ (വെനിസ്വേല)
  4. മൂന്നാം സ്ഥാനം (സെക്കന്റ് റണ്ണറപ്പ്) - ആൻഡ്രീന മാർട്ടിനെസ് (ഡൊമിനിക്കൻ റിപ്പബ്ലിക്)
  5. 2022-ലെ 71-ാം മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചത് - ദിവിത റായ്
  6. 2022-ലെ മിസ് യൂണിവേഴ്സ് മത്സരം നടന്നത് - ന്യൂ ഓർലിയൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്.
  7. 2023-ലെ മിസ് യൂണിവേഴ്സ് മത്സരം നടക്കുന്നത് - എൽ സാൽവഡോർ
ഇന്ത്യയുടെ 74-മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാഥിതി ആരായിരുന്നു
  1. തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി
  2. അബ്ദുൽ-ഫത്താഹ് എൽ-സിസി
  3. ജോ ബൈഡൻ
  4. മുഹമ്മദ് അബ്ദുൾ ഹമീദ്

ഉത്തരം :: അബ്ദുൽ-ഫത്താഹ് എൽ-സിസി

  1. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് അറബ് രാജ്യത്തിൽ നിന്നുള്ള മുഖ്യാതിഥി റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമാകുന്നത്
  2. എല്ലാവർഷവും രാജ്പഥിൽ അരങ്ങേറിക്കൊണ്ടിരുന്ന റിപ്പബ്ലിക് പരേഡ് ഇപ്രാവശ്യം പ്രത്യേകം സജ്ജമാക്കിയ കർത്തവ്യപഥിലാണ് നടന്നത്
  3. പാൽ-പച്ചക്കറി, വഴിയോര കച്ചവടക്കാർ തുടങ്ങീ സമൂഹത്തിന്റെ വ്യത്യസ്ത ശ്രേണികളിൽ ജോലി നോക്കുന്ന സാധാരണക്കാരാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ പ്രത്യേക ക്ഷണിതാക്കൾ, കർത്തവ്യ പാതയിലാണ് ഇവർക്കുള്ള ഇരിപ്പിടങ്ങൾ
ഐക്യരാഷ്ട്രസഭ ചെറു ധാന്യവർഷമായി (Year of Millets) ആചരിക്കുന്ന വർഷം?
  1. 2025
  2. 2023
  3. 2027
  4. 2024

ഉത്തരം :: 2023

ഏഷ്യയിലാദ്യമായി Hydrogen Powered Train അവതരിപ്പിച്ച രാജ്യം?
  1. ജപ്പാൻ
  2. ഇന്ത്യ
  3. ചൈന
  4. അമേരിക്ക

ഉത്തരം :: ചൈന

2023 ജനുവരിയിൽ രാജിവെച്ച 'ജസിൻഡ ആർഡേൻ' ഏതു രാജ്യത്തെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ച വനിതയാണ്
  1. ഓസ്ട്രേലിയ
  2. ഫിലിപ്പൈൻസ്
  3. ന്യൂസിലാൻഡ്
  4. ഫിൻലാൻഡ്

ഉത്തരം :: ന്യൂസിലാൻഡ്

  1. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ രാഷ്ട്രമേധാവി ആയിരുന്നു ജസീന്ത ആർഡേൻ
  2. ലേബർ പാർട്ടി നേതാവായ ജസീന്ത 37 വയസ്സുള്ളപ്പോൾ, 2017 ഒക്ടേബർ 19 നാണ് ന്യൂസിലാൻഡിന്റെ വനിതാ പ്രധാനമന്ത്രിയാകുന്നത്
  3. ജസീന്ത മന്ത്രിസഭയിൽ അംഗമായിരുന്ന മലയാളിയാണ് എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണൻ. യുവജന ക്ഷേമം, സാമൂഹിക വികസനം തുടങ്ങിയ വകുപ്പകളാണ് പ്രിയങ്ക വഹിച്ചിരുന്നത്.
2023-ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച ടാബ്ലോയുടെ തീം
  1. ബേപ്പൂർ റാണി
  2. തനതുകലകൾ
  3. ഗോത്രനൃത്തം
  4. നാരീശക്തി

ഉത്തരം :: നാരീശക്തി

  1. നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ കേരളത്തിന്റെ ഫ്ലോട്ട്
  2. "ബേപ്പൂർ റാണി" എന്ന പേരിൽ ഉരു മാതൃകയിലായിരുന്നു കേരളത്തിന്റെ ഫ്ലോട്ട്, ചേപ്പാട് സ്വദേശി കാർത്യായനി അമ്മയുടെ പ്രതിമയാണ് നിശ്ചലദൃശ്യത്തിൽ മുന്നിൽ പ്രദർശിപ്പിച്ചത്, 96-ാം വയസ്സിൽ സാക്ഷരതാ പരീക്ഷ ജയിച്ച് 2020-ലെ നാരീശക്തി പുരസ്കാരം നേടിയ വനിതയാണ് കാർത്യായനി അമ്മ
  3. 24 സ്ത്രീകൾ മാത്രമാണ് ഇത്തവണ കേരളത്തിന്റെ ഫ്ലോട്ടിലുണ്ടായിരുന്നത്
  4. ചരിത്രത്തിലാദ്യമായി കേരളം റിപ്പബ്ലിക് ദിന പരേഡിൽ ഗോത്രനൃത്തം അവതരിപ്പിച്ചു, അട്ടപ്പാടി കേന്ദ്രമാക്കി നഞ്ചിയമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗോത്രകലാമണ്ഡലത്തിന്റെ ഇരുള നൃത്തമാണ് ടാബ്ലോയുടെ മുഖ്യ ആകർഷണമായത്, എട്ട് കലാകാരികൾ പങ്കെടുക്കുന്ന ഇരുള നൃത്തത്തിന്റെ കൊറിയോഗ്രഫി നിർവ്വഹിച്ചത് പഴനിസ്വാമി എസ് ആണ്, ഫ്ലോട്ടിന്റെ ഇരുവശത്തുമായാണ് നൃത്തം അവതരിപ്പിച്ചത്
  5. ഗോത്രനൃത്തത്തിനൊപ്പം ഫ്ലോട്ടിൽ കളരിപ്പയറ്റ്, ശിങ്കാരിമേളം എന്നിവയും ഉൾപ്പെടുത്തിയിരുന്നു, കളരിപ്പയറ്റ് അവതരിപ്പിച്ചത് ഡൽഹി നിത്യചൈതന്യ കളരിയിലെ ബി.എൻ ശുഭയും, എം.എസ് ദിവ്യശ്രീയുമായിരുന്നു. ശിങ്കാരിമേളം അവതരിപ്പിച്ചത് കണ്ണൂർ പാപ്പിനിശ്ശേരിയിലെ സപ്തവർണ കുടുംബശ്രീ സംഘത്തിലെ 12 വനിതകളാണ്
  6. സ്ത്രീകൾ മാത്രമായുള്ള ടാബ്ലോയുടെ ആശയം തയ്യാറാക്കിയത് സിനി.കെ.തോമസാണ്
  7. ഡിസൈനർ റോയ് ജോസഫാണ് ഫ്ളോട്ടൊരുക്കിയത്
  8. ശിങ്കാരിമേളം ചിട്ടപ്പെടുത്തിയത് കലാമണ്ഡലം അഭിഷേകാണ്
വിദ്യാർത്ഥികൾക്ക് ആർത്തവ അവധി അനുവദിച്ച കേരളത്തിലെ ആദ്യ സർവകലാശാല
  1. കേരള യൂണിവേഴ്സിറ്റി
  2. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി
  3. കാലിക്കട്ട് യൂണിവേഴ്സിറ്റി
  4. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി

ഉത്തരം :: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി

  1. 1971-ലാണ് കുസാറ്റ് (കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി) സ്ഥാപിതമായത്
  2. കുസാറ്റിന്റ പ്രഥമ വൈസ് ചാൻസിലർ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയാണ്
  3. കുസാറ്റിന്റ നിലവിലെ വൈസ് ചാൻസിലർ പ്രൊഫ. കെ.എൻ.മധുസൂധനൻ ആണ്
  4. സർവകലാശാലകളുടെ ചാൻസിലർ ഗവർണറാണ്
സ്കൂൾ ബസുകൾ രക്ഷിതാക്കൾക്ക് ട്രാക്ക് ചെയ്യുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് പുതിയതായി പുറത്തിറക്കായ സൌജന്യ ആപ്പ്
  1. ട്രാഫിക് ഗുരു
  2. വിദ്യ വാഹൻ
  3. രക്ഷ
  4. ഡയൽ എ കോപ്

ഉത്തരം :: വിദ്യ വാഹൻ

  1. ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ആപ്പിന്റെ പ്രകാശനം നടത്തിയത്
  2. കേരള ട്രോൻസ്പോർട്ട് മിനിസ്റ്റർ - ആന്റണി രാജു
  3. കേരള ട്രോൻസ്പോർട്ട് കമ്മീഷണർ - എസ്. ശ്രീജിത്ത്
ഇന്ത്യയിലെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി മാറിയത്
  1. കൊല്ലം
  2. കോട്ടയം
  3. എറണാകുളം
  4. തിരുവനന്തപുരം

ഉത്തരം :: കൊല്ലം

  1. 2023 ജനുവരി 14-ന് ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലത്തെ പ്രഖ്യാപിച്ചത്
  2. 10 വയസ്സിനുമുകളിലുള്ള എല്ലാവർക്കും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൌരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവത്കരിക്കാൻ കൊല്ലം ജില്ലാപഞ്ചായത്തും, ആസൂത്രണസമിതിയും കിലയും ചേർന്ന് "ദി സിറ്റിസൺ" കാമ്പെയിനിലൂടെയാണ് സമ്പൂർണ ഭരണഘടനാ സാക്ഷരത പദ്ധതി പൂർത്തീകരിച്ചത്
ICC യുടെ പ്രഥമ Under-19 വനിത T20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ
  1. ഇംഗ്ലണ്ട്
  2. ഓസ്ട്രേലിയ
  3. ഇന്ത്യ
  4. ന്യൂസിലാൻഡ്

ഉത്തരം :: ഇന്ത്യ

  1. ICC യുടെ പ്രഥമ Under-19 Women's T20 World Cup 2023 ജനുവരി 14 മുതൽ 29 വരെ സൌത്ത് ആഫ്രിക്കയിൽ വച്ചാണ് നടന്നത്
  2. ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെയാണ് തോൽപിച്ചത്
  3. Player of the Series നേടിയത് - ഗ്രേസ് സ്ക്രിവെൻസ് (ഇംഗ്ലണ്ട്)
  4. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് - ശ്വേത സെഹ്‌രാവത് (ഇന്ത്യ) (297 റൺസ്)
  5. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് - മാഗി ക്ലാർക്ക് (ഓസ്ട്രേലിയ) (12 വിക്കറ്റ്)
  6. 2025-ലെ Under-19 Women's T20 World Cup നടക്കുന്നത് - മലേഷ്യ, തായ്ലൻഡ്
പ്രഥമ "സ്വാമിസംഗീത" പുരസ്കാരം ലഭിച്ചത്
  1. എം.ജയചന്ദ്രൻ
  2. പി.ജയചന്ദ്രൻ
  3. കെ.ജയകുമാർ
  4. എം.ജി.ശ്രീകുമാർ

ഉത്തരം :: കെ.ജയകുമാർ

  1. കവിയും, ഗാനരചയിതാവും, തിരക്കഥാകൃത്തുമായ കെ.ജയകുമാറിനാണ് പ്രഥമ സ്വാമി സംഗീത പുരസ്കാരം ലഭിച്ചത്
  2. ആലപ്പി രങ്കനാഥൻ മാസ്റ്റർ ഫൌണ്ടേഷൻ ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്, 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം
  3. മുൻ റിട്ട ചീഫ് സെക്രട്ടറി, തുഞ്ചത്ത് എഴുത്തച്ചൻ മലയാളം യൂണിവേഴ്സിറ്റിയുടെ സ്ഥാപിത വൈസ് ചാൻസിലർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് കെ.ജയകുമാർ
  4. കുടജാദ്രിയിൽ കുടികൊള്ളും, ചന്ദനലേപ സുഗന്ധം, സൗപർണികാമൃത വീചികൾ, സൂര്യാംശുവോരോ വയൽപ്പൂവിലും മുതലായവ ജനപ്രിയ ചലച്ചിത്രഗാനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
  5. 2021-ൽ സമഗ്രസംഭാവനകൾക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും, ആശാൻ കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്
2022-ലെ ഓടക്കുഴൽ അവാർഡ് ജേതാവ് ആരാണ്
  1. സാറാ ജോസഫ്
  2. ഇ.വി.രാമകൃഷ്ണൻ
  3. എൻ.പ്രഭാകരൻ
  4. അംബികാസുതൻ മാങ്ങാട്

ഉത്തരം :: അംബികാസുതൻ മാങ്ങാട്

  1. "പ്രാണവായു" എന്ന കഥാസമാഹാരത്തിനാണ് 2022-ലെ ഓടക്കുഴൽ അവാർഡ് അംബികാസുതൻ മാങ്ങാടിന് ലഭിച്ചത്
  2. 30000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഗുരുവായൂരപ്പൻ ട്രസ്റ്റ് ആണ് ഏർപ്പെടുത്തിയിരിക്കുന്നത്
താഴെപ്പറയുന്നവരിൽ 2023-ലെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ മലയാളി അല്ലാത്തത് ആരാണ്
  1. ഡോ.അലക്സാണ്ടർ മാളിയേക്കൽ
  2. പ്രഫ.സലീം യൂസഫ്
  3. സിദ്ധാർത്ഥ് ബാലചന്ദ്രൻ
  4. രാജേഷ് സുബ്രഹ്മണ്യം

ഉത്തരം :: പ്രഫ.സലീം യൂസഫ്

  1. 2023-ലെ പ്രവാസി ഭാരതീയ പുരസ്കാരം 3 മലയാളികൾ ഉൾപ്പെടെ 27 പേർക്കാണ് ലഭിച്ചത്
  2. വൈദ്യശാസ്ത്ര രംഗത്തെ മികവിന് ഡോക്ടർ അലക്സാണ്ടർ മാളിയേക്കൽ ജോൺ, യു.എ.ഇ വ്യവസായിയായ സിദ്ദാർത്ഥ് ബാലചന്ദ്രൻ, ഫെഡ്എക്സ് സി.ഇ.ഒ രാജേഷ് സുബ്രഹ്മണ്യം എന്നിവരാണ് 2023-ലെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ മലയാളികൾ
  3. പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് സ്വന്തം മേഖലകളിൽ അനന്യമായ സംഭാവനകൾ നൽകുന്ന പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാൻ (പുരസ്കാരം)
  4. രാഷ്ട്രപതിയാണ് പുരസ്കാരം നൽകുന്നത്
  5. 1915 ജനുവരി 9-ന് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മഹാത്മാഗാന്ധി മടങ്ങിവന്നതിന്റെ സ്മരണയ്ക്കായിട്ടാണ് ജനുവരി 9 ദേശീയ പ്രവാസി ദിനമായി ആചരിച്ചു വരുന്നത്
  6. 2003 മുതലാണ് ഇന്ത്യയിൽ പ്രവാസി ദിനം ആചരിച്ചു തുടങ്ങിയത്
  7. 2015 വരെ എല്ലാവർഷവും പ്രവാസി ഭാരതീയ ദിനം ആചരിച്ചു വന്നിരുന്നു, എന്നാൽ 2015 മുതൽ അത് രണ്ട് കൊല്ലം കൂടുമ്പോൾ ആക്കി
  8. 2023-ലെ 17-മത് പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചത് എവിടെവച്ചാണ് - ഇൻഡോർ (മധ്യപ്രദേശ്)
  9. 2023-ലെ പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാമ്പ് -Surakshit Jaayen, Prashikshit Jaayen
  10. 2023-ലെ കൈരളി ഗ്ലോബർ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവാണ് പ്രഫ. സലീം യൂസഫ്
കൈരളി ഗ്ലോബർ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് 2023 ജനുവരിയിൽ അർഹനായത്
  1. ഡോ.എം.ലീലാവതി
  2. ഡോ.എ.അജയ്ഘോഷ്
  3. പ്രഫ.എം.എ. ഉമ്മൻ
  4. പ്രഫ. സലീം യൂസഫ്

ഉത്തരം :: പ്രഫ. സലീം യൂസഫ്

  1. ഗവേഷണരംഗത്തെ കേരളീയരായ പ്രഗത്ഭരെ ആദരിക്കാൻ സംസ്ഥാന സർക്കാർ നൽകിവരുന്ന പുരസ്കാരമാണിത്
  2. കാനഡ മാക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ മെഡിസിൻസ് പ്രഫസറാണ് സലിം യൂസഫ്, അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
  3. ഡോ.എം.ലീലാവതി, ഡോ.എ.അജയ്ഘോഷ്, പ്രഫ.എം.എ.ഉമ്മൻ എന്നിവർക്ക് കൈരളി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ലഭിച്ചു, രണ്ടര ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം
കേരള നിയമസഭയുടെ 'പ്രഥമ നിയമസഭ ലൈബ്രറി' പുരസ്കാരം ലഭിച്ചത്
  1. ടി.പത്മനാഭൻ
  2. ഡോ.എം.ലീലാവതി
  3. അംബികാസുതൻ മാങ്ങാട്
  4. കെ.ജയകുമാർ

ഉത്തരം :: ടി.പത്മനാഭൻ

  1. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം
  2. 1 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം
  3. ആസാദി കാ അമൃത് മഹോത്സവിന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിച്ച "കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം-2023" ന്റെ ഉദ്ഘാടന വേദിയിലാണ് പുരസ്കാരം നൽകിയത്
2022-ലെ ICC Men's T20 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത്
  1. സൂര്യകുമാർ യാദവ്
  2. ബാബർ അസം
  3. വിരാട് കോഹ്ലി
  4. ബെൻ സ്റ്റോക്ക്

ഉത്തരം :: സൂര്യകുമാർ യാദവ്

  1. 2022-ലെ ICC Men's ക്രിക്കറ്റർ ഓഫ് ദി ഇയർ - നുള്ള സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫി (ICC Men's ODI Cricketer of the year 2022 - Sir Garfield Sobers Trophy Winner) ലഭിച്ചത് - ബാബർ അസം (പാകിസ്ഥാൻ)
  2. 2022-ലെ ICC Men's ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ - നുള്ള റേച്ചൽ ഹെയ്ഹോ ഫ്ലിന്റ് ട്രോഫി ലഭിച്ചത് (ICC Women's ODI Cricketer of the year 2022 - Rachael Heyhoe Flint Trophy Winner) - നതാലി സ്കീവർ (ഇംഗ്ലണ്ട്)
  3. 2022-ലെ ICC Men's T20 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത് - സൂര്യകുമാർ യാദവ് (ഇന്ത്യ)
  4. 2022-ലെ ICC Women's T20 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത് - തഹ്ലിയ മക്ഗ്രാത്ത് (ഓസ്ട്രേലിയ)
  5. 2022-ലെ ICC Men's ODI ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത് - ബാബർ അസം (പാകിസ്ഥാൻ)
ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന 5-ാമത്തെ ഇന്ത്യൻ താരം
  1. സൂര്യകുമാർ യാദവ്
  2. ശുഭ്മാൻ ഗിൽ
  3. വിരാട് കോഹ്ലി
  4. ബാബർ അസം

ഉത്തരം :: ശുഭ്മാൻ ഗിൽ

2023 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം ജേതാവ്
  1. സ്റ്റെഫാനോസ് സിറ്റ്സിപാസ്,
  2. ടോമി പോൾ
  3. കാരെൻ ഖച്ചനോവ്
  4. നൊവാക് ജോക്കോവിച്ച്

ഉത്തരം :: നൊവാക് ജോക്കോവിച്ച്

  1. സെർബിയൻ താരം നൊവാക് ജോക്കാവിച്ച് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് ഫൈനലിൽ തോൽപിച്ചത്, ഈ നേട്ടത്തോടെ സ്പാനിഷ് താരം റാഫേൽ നദാലിന്റെ പേരിലുള്ള 22 ഗ്രാൻസ്ലാം സിംഗിൾസ് കിരീടം എന്ന റെക്കോർഡിനൊപ്പം ജോക്കോവിച്ച് എത്തി.
  2. ജോക്കോവിച്ചിന്റെ പത്താമത് ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും, 22-ാം ഗ്രാൻസ്ലാം കിരീടം കൂടിയാണിത്
  3. 2023 ഓസ്ട്രേലിയൻ ഓപ്പൺ വനിത വിഭാഗം ജേതാവ് - - അരിന സബലെങ്ക.
  4. 2023 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം ഡബിൾസ് ജേതാക്കൾ - - റിങ്കി ഹിജികത & ജേസൺ കുബ്ലർ
  5. 2023 ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ഡബിൾസ് ജേതാക്കൾ - - ബാർബോറ ക്രെജിക്കോവ & കാറ്റെറിന സിനിയാക്കോവ
  6. 2023 ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ജേതാക്കൾ - - ലൂയിസ സ്റ്റെഫാനി & റാഫേൽ മാറ്റോസ്